Home breaking news പ്രളയദുരിതത്തിന് സഹായവുമായി ബില്‍ ഗേറ്റ്‌സും ഭാര്യയും നാലു കോടി നല്‍കും

പ്രളയദുരിതത്തിന് സഹായവുമായി ബില്‍ ഗേറ്റ്‌സും ഭാര്യയും നാലു കോടി നല്‍കും

96
0
SHARE

 

വെള്ളപ്പൊക്കം മൂലം ദുരിതം അനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങായി ബില്‍ ഗേറ്റ്‌സും ഭാര്യയും സംയുക്തമായി ആരംഭിച്ച ബില്‍ ആന്റ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ വഴി നാലു കോടി രൂപ സഹായമായി നല്‍കും. യൂനിസെഫിനു കൈമാറുന്ന തുക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സര്‍ക്കാര്‍ പദ്ധതികള്‍ക്കും എന്‍ജിഒകള്‍ക്കും വിതരണം ചെയ്യുമെന്ന് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി. ലോകത്തെ സ്വകാര്യ സന്നദ്ധ സംഘടനകളില്‍ ഏറ്റവുമധികം ഫണ്ടുള്ള സംഘടനയാണ് ബില്‍ ആന്റ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍. ലോകമെമ്പാടുമുള്ള പാവപ്പെട്ടവരുടെ ആരോഗ്യവും വിദ്യാഭ്യാസവും മെച്ചപ്പെടുത്തുകയെന്നതാണ് ഫൗണ്ടേഷന്റെ ലക്ഷ്യം. ഇതിനായി തന്റെ സമ്പത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കുമെന്ന് ബില്‍ ഗേറ്റ്‌സ് പ്രഖ്യാപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here