Home breaking news ശവക്കുഴിയില്‍ വെച്ച ജഡം ഉയര്‍പ്പിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട പാസ്റ്ററെ അറസ്റ്റു ചെയ്തു.

ശവക്കുഴിയില്‍ വെച്ച ജഡം ഉയര്‍പ്പിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട പാസ്റ്ററെ അറസ്റ്റു ചെയ്തു.

73
0
SHARE

ആഫ്രിക്കന്‍ രാഷ്ട്രമായ എത്യോപിയയിലെ ചെറു പട്ടണമായ ഗലീലയില്‍ ബലേ ബിഫ്തു എന്ന ആള്‍ മോട്ടോര്‍ ബൈക്ക് അപകടത്തില്‍ മരണപ്പെട്ടു.ബിഫ്തുവിന്റെ ജഡം സംസ്‌കരിക്കാനായി കുഴിയില്‍ വെച്ചപ്പോള്‍ ഗെറ്റിയോക്കല്‍ എയിലി എന്ന ക്രിസ്ത്യന്‍ പ്രവാചകന്‍ മരിച്ച ആളിന്റെ ബന്ധുക്കളോട് യേശു മരിച്ച ലാസറിനെ നാലാം ദിവസം ഉയര്‍പ്പിച്ചെന്നും വിശ്വസിച്ചാല്‍ ബിഫ്തുവിനെയും ഉയര്‍പ്പിക്കാമെന്നും പറഞ്ഞു. ബന്ധുക്കള്‍ സമ്മതിക്കയും ചെയ്തു. ഇദ്ദേഹം കുഴിയിലിറങ്ങി ബെലേ എഴുന്നേല്‍ക്കുക എന്നു പറഞ്ഞ് ജഡത്തിനു ചുറ്റും നടന്നു. ഒന്നും സംഭവിക്കുന്നില്ലെന്നു കണ്ടപ്പോള്‍ ജഡത്തിനു മുകളിലേയ്ക്ക് കമഴ്ന്നു കിടന്നു ബെലേ എഴുന്നേല്‍ക്കുക എന്നു പറഞ്ഞു. മരിച്ച ആള്‍ ജീവിക്കുന്നില്ലെന്നു കണ്ടപ്പോള്‍ കുഴിയില്‍ നിന്നും കയറി. ചിലര്‍ പ്രവാചകനെ മര്‍ദ്ദിച്ചു. മനുഷ്യ ജഡത്തെ അപമാനിച്ചു എന്ന കുറ്റം ചുമത്തി പോലീസ് അറസ്റ്റു ചെയ്തു. ശവശരീരത്തെ ദുരുപയോഗം ചെയ്യുന്നത് എത്യോപ്യയില്‍ കുറ്റകരമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here