Home National പഞ്ചാബില്‍ ദസറ ആഘോഷത്തിനിടെ പാളത്തില്‍ നിന്ന ആളുകള്‍ക്കിടയിലേയ്ക്ക് ട്രെയിന്‍ കയറി 60 മരണം.

പഞ്ചാബില്‍ ദസറ ആഘോഷത്തിനിടെ പാളത്തില്‍ നിന്ന ആളുകള്‍ക്കിടയിലേയ്ക്ക് ട്രെയിന്‍ കയറി 60 മരണം.

67
0
SHARE

പഞ്ചാബിലെ ജോദാഫാക്കില്‍ ദസറ ആഘോഷത്തിന്റെ ഭാഗമായി പാളത്തിനു സമീപം മൈതാനത്തു അവതരിപ്പിച്ച രാവണദഹനം കാണാന്‍ ഒത്തുചേര്‍ന്ന 300 ല്‍ അധികം വരുന്ന ജനക്കൂട്ടത്തില്‍ ഒരു ഭാഗം പാളത്തില്‍ കയയറി നിന്നു. രാവണന്റെ കോലം കത്തിക്കുന്ന ചടങ്ങിനൊപ്പം കരിമരുന്നു പ്രയോഗവും ഉണ്ടായിരുന്നു. പടക്കം പൊട്ടുന്നതിന്റെ ഒച്ചയും പുകയും മൂലം ട്രെയിന്‍ പാഞ്ഞെത്തിയത് ആരും അറിഞ്ഞില്ല. ഇരുദിശയുല്‍ നിന്നും ഒരേ സമയം ട്രെയിന്‍ വന്നതിനാല്‍ ഓടിമാറാനും കഴിഞ്ഞില്ല. ഇതില്‍ ജലന്തറില്‍ നിന്നും അമൃത് സറിലേയ്ക്ക് പോകുന്ന ട്രെയിന്‍ ആണ് ഇടിച്ചത്. 60 പേരോളം മരണപ്പടുകയും 72 പേര്‍ക്കു പരിക്കേല്‍ക്കയും ചെയ്തിട്ടുണ്ട്. മരിച്ചവരില്‍ കൂടുതലും കുട്ടികളാണ്. മരണസംഖ്യ ഇനിയും വര്‍ദ്ധിക്കാന്‍ ഇടയുണ്ട്. വൈകിട്ട് 6.45 നാണ് അപകടം സംഭവിച്ചത്. പാളത്തില്‍ നിന്ന് 100 മീറ്റര്‍ അകലെയായി കത്തിച്ച കോലം നിലത്തു വീണപ്പോള്‍ ആളുകള്‍ ഓടി പാളത്തില്‍ കയറിയപ്പോഴാണ് ട്രയിന്‍ വന്നതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here