Home Health ആരോഗ്യവും ഉപവാസത്തിന്റെ ഗുണങ്ങളും

ആരോഗ്യവും ഉപവാസത്തിന്റെ ഗുണങ്ങളും

101
0
SHARE

 

ഒരു നേരമെങ്കിലും ഭക്ഷണം ഉപേക്ഷിച്ച് ഉപവാസമെടുക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുമെന്നും പ്രായാധിക്യവുമായി ബന്ധപ്പെട്ട രോഗങ്ങളെ ശമിപ്പിക്കുമെന്നും കലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനം.

ഉപവാസം, കരളിലെയും സ്കെലിറ്റൽ മസിലുകളിലെയും ജൈവഘടികാരത്തെ ക്രമപ്പെടുത്തുകയും ഉപാപചയ പ്രവർത്തനങ്ങളെ വർധിപ്പിക്കുകയും ചെയ്യും. സന്തുലനം നിലനിർത്താനായി മാറുന്ന പരിതസ്ഥിതിക്കനുസരിച്ച് ശരീരത്തിനുള്ളിലെയും അവയവങ്ങളുടെയും സമയക്രമം പാലിക്കുന്ന സംവിധാനമായാണ് ജൈവഘടികാരം പ്രവർത്തിക്കുന്നത്. ഭക്ഷണക്രമവും ഉപവാസവുമെല്ലാം സ്വഭാവികമായി ജൈവഘടികാരത്തിന്റെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ടെന്ന് പഠനം തെളിയിക്കുന്നു.

ഉപവാസം ജൈവഘടികാരത്തെയും ഇതുമൂലമുണ്ടാകുന്ന സെല്ലുലാർ റെസ്പോൺസിനെയും ബാധിക്കുന്നതായും ഇവ ഒരുമിച്ച് ജീൻ റെഗുലേഷൻ നടക്കുന്നതായും പഠനത്തിൽ തെളിഞ്ഞു. കരളിനെപ്പോലെ സ്കെലിറ്റല്‍ മസിലുകളും ഉപവാസത്തോട് പ്രതികരിക്കുന്നു. നിരവധി സെല്ലുലാർ റെസ്പോൺസുകളെ റീ പ്രോഗ്രാം ചെയ്യാൻ ഉപവാസത്തിനു കഴിയുന്നു. ഉപവാസം, കോശങ്ങളുടെ പ്രവർത്തനങ്ങളെ ഗുണകരമായി ബാധിക്കുകയും ആരോഗ്യമേകുന്നതോടൊപ്പം പ്രായമാകലുമായി ബന്ധപ്പെട്ട രോഗങ്ങളിൽ നിന്നു സംരക്ഷണമേകുകയും ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here