Connect with us

Movie News

ദ ലീസ്റ്റ് ഓഫ് ദീസ്’ മിഷനറി ഗ്രഹാം സ്റ്റെയിന്‍സിന്റെ ജീവിതകഥയായ സിനിമ പ്രദര്‍ശനം ആരംഭിച്ചു

Published

on

1965 ല്‍ ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലെത്തി ഒഡീഷയിലെ ദാരിപ്പെഡില്‍ ആദിവാസി മേഖലയിലെ പാവപ്പെട്ടവര്‍ക്ക് വൈദ്യസഹായം ലഭ്യമാക്കുകയും, കുഷ്ഠരോഗികളുടെ പുനരധിവാസത്തിനായി ജീവിതം സമര്‍പ്പിച്ചതിന്റെ പേരില്‍ 1999 ല്‍ ഗ്രഹാം സ്റ്റെയിന്‍സിനേയും, 2 മക്കളേയും ഹൈന്ദവ തീവ്രവാദികള്‍ വാഹനത്തിലിട്ട് ചുട്ടു കൊലപ്പെടുത്തിയതിന്റെ കഥ പറയുന്ന ചലച്ചിത്രം രാജ്യത്തെ 135 തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചു. യുഎസില്‍ ഹിറ്റായ ചലച്ചിത്രം വിതരണ കമ്പനിയായ പിവിആര്‍ ആണ് ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത്. അധികം വൈകാതെ ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക്, ഒറിയ ഭാഷകളിലേയ്ക്ക് മൊഴിമാറ്റം നടത്തുമെന്ന് നിര്‍മ്മാതാവ് വിക്ടര്‍ എബ്രഹാം അറിയിച്ചു.

500 കലാകാരന്‍മാരുടെ 5 വര്‍ഷത്തെ പ്രയത്‌നത്തിന് ഒടുവിലാണ് ചലച്ചിത്രം തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത്. പ്രശസ്ത ബോളിവുഡ് താരം സ്റ്റീഫന്‍ ബാള്‍ഡ് ഗ്രഹാം ആയും, ശാരി റിഗ്‌സി ഗ്ലാഡിസ്സായും വേഷമിട്ടിരിക്കുന്നു. നടന്‍ ശര്‍മ്മന്‍ ജോഷി മാനവ് ബാനര്‍ജി എന്ന പത്രപ്രവര്‍ത്തകന്റെ വേഷത്തില്‍ നടത്തുന്ന അന്വേഷണത്തിലൂടെയാണ് സ്റ്റെയിന്‍സിന്റെയും മക്കളുടേയും കഥ തുടങ്ങുന്നത്.

തന്റെ ഭര്‍ത്താവിന്റെയും മക്കളുടേയും ജീവന്‍ കവര്‍ന്നവരോടു ക്ഷമിച്ച ഗ്ലാഡിസ് ലോക ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇപ്പോള്‍ ആസ്‌ട്രേലിയയില്‍ താമസിക്കുന്ന ഗ്ലാഡിസിനായി ചിത്രം ജൂണില്‍ അവിടെ പ്രദര്‍ശിപ്പിക്കും.

Movie

റെക്കോർഡുകൾ തകർത്ത് “ദി ചോസൺ’:, വിറ്റുതീർന്നത് ആറരലക്ഷം ടിക്കറ്റുകൾ

Published

on

ബൈബിൾ ടി.വി പരമ്പരയായ ‘ദ ചോസൺ’ ടീം, ക്രിസ്മസിനോട് അനുബന്ധിച്ച് തീയറ്ററുകളിൽ റിലീസ് ചെയ്ത സ്‌പെഷഷൽ സിനിമയ്ക്ക് ഗംഭീര പ്രതികരണം. ‘ക്രിസ്മസ് വിത്ത് ചോസൺ: ദ മെസഞ്ചേഴ്‌സ്’ എന്ന് പേരിട്ടിരിക്കുന്ന സിനിമ വിവിധ അമേരിക്കൻ നഗരങ്ങളിലെ 1700 തീയറ്ററുകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്. ഇതിനകം 6,40000 ടിക്കറ്റുകൾ വിറ്റുപോയെന്നാണ് റിപ്പോർട്ടുകൾ. ‘ചോസൺ സ്‌പെഷൽ’ എന്ന വിശേഷണത്തോടെ തയാറാക്കിയിരിക്കുന്ന സിനിമ ഡിസംബർ 10വരെമാത്രമായിരിക്കും തിയറ്ററുകളിൽ പ്രദർശിപ്പിക്കുക. ‘ഫാത്തം ഇവന്റ്‌സാ’ണ് വിതരണക്കാർ.

ഈശോയുടെ പരസ്യജീവിതം ചിത്രീകരിക്കുന്ന ‘ദ ചോസൺ’ ലോകമെമ്പാടും കോടിക്കണക്കിന് പ്രേക്ഷകരുള്ള ടി.വി പരമ്പരയാണ്. പൊതുജനങ്ങളിൽനിന്ന് ധനസമാഹരണം നടത്തി (ക്രൗഡ് ഫണ്ടിംഗ്) നിർമിക്കുന്ന ടി.വി പരമ്പര എന്ന നിലയിലും ശ്രദ്ധേയമാണ് ‘ദ ചോസൺ’.
Sources:marianvibes

http://theendtimeradio.com

Continue Reading

Movie

‘The Chosen’ Christmas Movie Breaks More Records for the Series Even Before Its Release

Published

on

The world’s number one crowd funding series ‘The Chosen’ began sales for its Christmas special on the birth of Jesus.

It’s the first of the series franchise to go to the big screen. It will play nationwide via Fathom Events.

Tickets were first offered during a livestream Tuesday night from series Creator, Writer and Director, Dallas Jenkins. Following the live stream, tickets are still available at Fathom Events’ website.

Demand was so great producers and event planners had to expand their reach.

Christmas With The Chosen: The Messengers broke Fathom Events’ record with $1.5 million in sales in the first 12 hours,” said Ray Nutt, CEO of Fathom Events.

“Originally slated to premiere in 1079 theaters, we’ve already added 450+ locations and thousands of screens to satisfy demand, and anticipate these numbers will continue to grow,” he continued.

Nutt says he expects the movie to be the biggest hit of the season.

“‘Christmas With The Chosen: The Messengers will be the Christmas event of 2021, and we are elated to bring it to the big screen so it may be seen by audiences nationwide,” said Fathom CEO Nutt.

“When we decided to do a special Christmas episode, we knew it would be the ideal moment to get this on the big screen,” said Dallas Jenkins. “It’s the first chance Chosen fans have had to gather all over the country, so we intend to make it worth it. And with all the incredible musicians assembled, this is a perfect event for inviting friends.”

Some of those Christian artists and groups include Phil Wickham, Maverick City Music, For King and Country, Brandon Lake, Cain, Leanna Crawford, Jordan Feliz, Matt Maher and more.

Shot entirely in secret, Christmas With The Chosen: The Messengers shows the birth of Christ through the eyes of Mary and Joseph and features actors from ‘The Chosen’ series including Austin Reed Alleman (Nathaniel), Giavani Cairo (Thaddeus), Luke Dimyan (Judas), Lara Silva (Eden).

Details for the opening on December 1 across the nation are at TheChosen.tv/Christmas.

‘The Chosen’ television series, produced by Loaves & Fishes Productions and distributed by Angel Studios, completed a second season earlier this year and remains the No.1 highest crowd-funded project ever.

Producers report it is consistantly ranked in the top 20 entertainment apps and has already been translated into 50 languages. It’s free to watch and is funded by viewers choosing to “pay it forward” after watching with a gift toward future seasons.
httpss://youtu.be/a9s7OUspzes

https://theendtimeradio.com

Continue Reading

Movie

നെടുമുടി വേണുവിന് അന്ത്യാഞ്ജലിയർപ്പിച്ച് മലയാളം; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് ശാന്തികവാടത്തിൽ

Published

on

തിരുവനന്തപുരം: അന്തരിച്ച സിനിമാ താരം നെടുമുടി വേണുവിന്‍റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരത്തെ തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. രാവിലെ പത്തര മുതല്‍ പന്ത്രണ്ടര വരെ അയ്യങ്കാളി ഹാളില്‍ പൊതുദര്‍ശനം ഉണ്ടായിരിക്കും. ഇന്നലെ രാത്രി വൈകിയും ആദരാഞ്ജലി അർപ്പിക്കാൻ കുണ്ടമൻകടവിലെ അദ്ദേഹത്തിൻറെ വീട്ടിൽ നിരവധി പേരെത്തി. പത്തരയോടെ മമ്മൂട്ടിയും പുലർച്ചെ ഒന്നരയോടെ മോഹൻലാലും എത്തിയിരുന്നു.

ഇന്നലെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഉദരസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 73 വയസായിരുന്നു. മരണസമയത്ത് ഭാര്യയും മക്കളും ആശുപത്രിയിലുണ്ടായിരുന്നു. മലയാളത്തിലും തമിഴിലുമായി 500 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകൾക്ക് തിരക്കഥ രചിച്ചിട്ടുണ്ട്. ഒരു ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. സിനിമയിലെ വിവിധ പ്രകടനങ്ങൾക്ക് രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും അദ്ദേഹം നേടിയിട്ടുണ്ട്.

ആലപ്പുഴ ജില്ലയിലെ നെടുമുടിയില്‍ സ്‌കൂള്‍ അധ്യാപകനായിരുന്ന പി.കെ കേശവന്‍ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളില്‍ ഇളയ മകനായി 1948 മെയ് 22നാണ് കെ. വേണുഗോപാലന്‍ എന്ന നെടുമുടി വേണുവിന്റെ ജനനം നെടുമുടിയിലെ എന്‍.എസ്.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചമ്പക്കുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നാണ് അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നേടിയത്. വിദ്യാഭ്യാസ കാലത്ത് സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു അദ്ദേഹം. ആലപ്പുഴ എസ്. ഡി കോളേജില്‍ നിന്ന് ബിരുദമെടുത്തശേഷം കലാകൗമുദിയില്‍ പത്ര പ്രവര്‍ത്തകനായും ആലപ്പുഴയില്‍ പാരലല്‍ കോളേജ് അധ്യാപകനായും പ്രവര്‍ത്തിച്ചു.

1978ല്‍ അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെയായിരുന്നു നെടുമുടി വേണുവിന്റെ അരങ്ങേറ്റം. ഭരതന്റെ ആരവം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായി. പത്മരാജന്റെ ഒരിടത്തൊരു ഫയല്‍വാന്‍ എന്ന ചിത്രം കാരണവര്‍ വേഷങ്ങളിലേക്കുള്ള ചുവടു മാറ്റത്തിനുവഴിയൊരുക്കി. 1089ല്‍ പൂരം എന്ന ചിത്രം സംവിധാനം ചെയ്തു. ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. 2003ല്‍ ദേശീയ അവാര്‍ഡില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു. 1981, 1987, 2004 വര്‍ഷങ്ങളില്‍ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടി. 1980, 1994 വര്‍ഷങ്ങളില്‍ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്‌കാരവും സ്വന്തമാക്കി.

ആലപ്പുഴ എസ്. ഡി കോളേജിൽ പഠിക്കുന്ന കാലത്ത് സംവിധായകൻ ഫാസിലുമായുണ്ടായ സൗഹൃദം നടനെന്ന നിലയിൽ നെടുമുടി വേണുവിന്റെ സിനിമാ ജീവിതത്തിൽ നി‍ർണായകമായി മാറി. കലാകൗമുദിയിൽ പത്ര പ്രവർത്തകനായും പാരലൽ കോളേജ് അദ്ധ്യാപകനായും പ്രവർത്തിച്ച വേ​ണു​ഗോപാൽ പിന്നീട് നാടകരംഗത്ത് സജീവമായി. ഇക്കാലയളവിലാണ് വേണു​ഗോപാൽ എന്ന പേരിന് പകരം നെടുമുടി വേണു എന്ന സ്ഥിരം വിലാസത്തിലേക്ക് അദ്ദേഹം മാറുന്നത്. നാടകത്തിൽ സജീവമായിരിക്കെയാണ് നെടുമുടി സിനിമയിൽ എത്തിയത്.

എൺപതുകളിൽ സംവിധായകരായ അരവിന്ദൻ, പത്മരാജൻ, ഭരത് ഗോപി തുടങ്ങിയവരുമായി നെടുമുടി അടുത്ത് പ്രവ‍ർത്തിച്ചു. ആദ്യകാലത്ത് നായക നടനായി തിളങ്ങിയ നെടുമുടി പിന്നീട് സ്വഭാവ നടൻ എന്ന നിലയിൽ തൻ്റെ ഇടം രേഖപ്പെടുത്തി. സിനിമയിൽ അരങ്ങേറ്റം കുറിച്ച് മരിക്കുന്ന കാലം വരേയും സിനിമയിൽ അദ്ദേഹം സജീമായിരുന്നു എന്നതും മറ്റൊരു സവിശേഷതയാണ്.

www theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news21 hours ago

Baptist Pastor Re-Arrested the Night He’s Released from Prison

Myanmar — To mark the Buddhist New Year festival of Thingyan, officials in Myanmar released 3,300 people from prison. Authorities...

us news22 hours ago

40 വര്‍ഷക്കാലം കടുത്ത ഇസ്ലാം മത വിശ്വാസിയായി ജീവിച്ച നിക്കി കിംഗ്സ്ലി ഇന്ന് ക്രിസ്തുവിന്റെ ധീര പ്രേഷിത

ടെക്സാസ്: ഇസ്ലാം കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന്‍ നാല്‍പ്പത് വര്‍ഷക്കാലം കടുത്ത ഇസ്ലാം മതവിശ്വാസിയായി ജീവിച്ച ശേഷം യേശു ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച നിക്കി കിംഗ്സ്ലി എന്ന...

us news23 hours ago

ക്രിസ്തുവിന്റെ വിളിയില്‍ മാര്‍ഗ്ഗദീപമായത് മിഷ്ണറീസ് ഓഫ് ചാരിറ്റി: ഇസ്ലാം ഉപേക്ഷിച്ച് യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച് ഷെരീൻ യൂസഫ്

ഹൂസ്റ്റണ്‍: ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച അമേരിക്കയിലെ ഹൂസ്റ്റണിലെ പ്രമുഖ ബ്രീത്തിങ് കോച്ച് ഷെരീൻ യൂസഫ് എന്ന യുവതിയുടെ ജീവിതസാക്ഷ്യം ശ്രദ്ധ നേടുന്നു. യേശുവിനെ രക്ഷകനും...

National23 hours ago

പാസ്റ്റര്‍ ബാബു ജോര്‍ജ് പത്തനാപുരത്തിന്റെ സങ്കീര്‍ത്തന പഠന പരമ്പര പൂര്‍ത്തിയായി

കീഴില്ലം പെനിയേല്‍ ബൈബിള്‍ സെമിനാരിയില്‍ ദീര്‍ഘ വര്‍ഷങ്ങള്‍ അധ്യാപകനായിരുന്ന പാസ്റ്റര്‍ ബാബു ജോര്‍ജ് പത്തനാപുരത്തിന്റെ സങ്കീര്‍ത്തന പഠന പരമ്പര പൂര്‍ത്തിയായി. മൂന്നു വര്‍ഷത്തെ പരിശ്രമത്തിന്റെയും പ്രാര്‍ത്ഥനയുടേയും ഫലമായി...

world news23 hours ago

വളർന്നുവരുന്ന ഹിന്ദു ദേശീയത നേപ്പാളിലെ ക്രൈസ്തവർക്ക് വെല്ലുവിളി ഉയർത്തുന്നു

നേപ്പാളിലെ ക്രൈസ്തവർക്ക് വെല്ലുവിളി ഉയർത്തുകയാണ് വളർന്നു വരുന്ന ഹിന്ദു ദേശീയത. നാളുകൾക്കു മുൻപ് വരെ മതപരമായ പീഡനങ്ങളിൽ നിന്നും വിവേചനകളിൽ നിന്നും നേപ്പാളിലെ ക്രൈസ്തവർക്ക് ഭരണകൂടം കൂടുതൽ...

Health2 days ago

ആരോഗ്യ ഇൻഷുറൻസിന്റെ പ്രായപരിധി എടുത്തുകളഞ്ഞു; 65 കഴിഞ്ഞവർക്കും ഇൻഷുറൻസ് എടുക്കാം

ആരോഗ്യ ഇൻഷുറൻസിന്റെ പ്രായപരിധി എടുത്ത് കളഞ്ഞ് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ. ഇതോടെ 65 വയസ് കഴിഞ്ഞവർക്കും ഇനി മുതൽ ആരോഗ്യ ഇൻഷുറൻസ്...

Trending