Home National ന്യൂനമർദ്ദ മുന്നറിയിപ്പ്; ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

ന്യൂനമർദ്ദ മുന്നറിയിപ്പ്; ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

36
0
SHARE

 

ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും ന്യൂനമർദ്ദം രൂപം കൊള്ളുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശ്രീലങ്ക, തമിഴ്നാട്, കേരളാ തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ ജനങ്ങൾ പ്രത്യേകിച്ചും മൽസ്യബന്ധന മേഖലയിലുള്ളവർ അതീവ ജാഗ്രത പാലിക്കണന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. തുടക്കത്തിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെയും തുടർന്നുള്ള ദിവസങ്ങളില്‍ വേഗത വർദ്ധിച്ച് ഞായറാഴ്ച ആകുമ്പോഴേക്കും മണിക്കൂറില്‍ 80 മുതൽ 90 കിലോമീറ്റർ വരെയായി വേഗത ഉയരാനും സാധ്യതയുണ്ട്. തമിഴ്നാട് തീരത്ത് കാറ്റിന്റെ വേഗത മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിലുണ്ട്.

ഈ ദിവസങ്ങളിൽ കടൽ പ്രക്ഷുബ്ദ്ധമാകാൻ സാധ്യതയുള്ളതിനാൽ ആഴക്കടൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ ശനിയാഴ്ച അർദ്ധരാത്രിയോടെ തീരങ്ങളിലേക്ക് മടങ്ങിയെത്തണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. വ്യാഴാഴ്ച രാത്രി മുതൽ കേരള തീരത്ത് 2 മീറ്ററോളം ഉയരത്തിൽ തിരമാല അടിക്കാൻ സാദ്ധ്യതയുള്ളതിനാൽ തീരദേശങ്ങളിൽ താമസിക്കുന്നവരും മൽസ്യതൊഴിലാളികളും ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here