Home world news പ്രവാസികൾക്കായി ദുബായിൽ നിയമസഹായ കേന്ദ്രം

പ്രവാസികൾക്കായി ദുബായിൽ നിയമസഹായ കേന്ദ്രം

57
0
SHARE

 

പ്രവാസികൾക്കായി ദുബായിൽ നിയമ സഹായവുമായി ‘റഫ ആമി’. ബർദുബായ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന റഫ ആമി നിയമ സഹായ സെന്ററിലാണ് പ്രവാസി സമൂഹത്തിന് വിവധ തലങ്ങളിലിൽ നിയമസഹായം ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള കേന്ദ്രം ആരംഭിച്ചത്. ഡോക്ടർ വി.എ. ലത്തീഫ്, ഡോ: അബ്ദു റഹ്മാൻ ഒളവട്ടൂർ എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. കോടതിയുമായും, പ്രോസിക്യൂഷനുമായും ബന്ധപ്പെട്ട എല്ലാ ഡോക്യുമെന്റ് സേവനങ്ങളും ഇവിടെ ലഭ്യമാണ്. ആമിർ സെന്റർ പ്രതിനിധി അബ്ദുള്ള മുഹമ്മദ് ഉൽഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ഇൻകാസ് യു.എ.ഇ ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി, ദർശന യു.എ.ഇ പ്രസിഡണ്ട് സി.പി.ജലീൽ, റസാക്ക് വെളിയങ്കോട് തുടങ്ങിയവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here