Connect with us

world news

I A S , I P S , I F S  പഠിതാക്കള്‍ക്ക് സഹായഹസ്തവുമായി ജോര്‍ജ്ജ് മത്തായി സി പി എ

Published

on

പെന്തക്കോസ്ത് വിശ്വാസികളുടെ മക്കളില്‍ ഈ അദ്ധ്യായന വര്‍ഷം ഐ എ എസ്, ഐ പി എസ്, ഐ എഫ് എസ് തുടങ്ങി സിവിവല്‍ സര്‍വീസിലെ ഏതു കോഴ്‌സിനും പഠിക്കുന്ന അര്‍ഹരായ കുട്ടികള്‍ക്ക് പരിശീലന കാലയളവിലെ കോഴ്‌സ് ഫീസ് ഭാഗീകമായി നല്‍കാന്‍ ആഗ്രഹിക്കുന്നതായി ജോര്‍ജ്ജ് മത്തായി സി.പി.എ അറിയിച്ചു. ഐ പി സി യിലെ മുതിര്‍ന്ന വിശ്വാസി ലീഡേഴ്‌സിലൊരാളായ ജോര്‍ജ്ജ് മത്തായി ഇപ്രാവിശ്യവും പി വൈ പി എ യിലൂടെയാണ് സഹായം നല്‍കുന്നത്.
ഐപിസിയില്‍ ആദ്യമായി പിവൈപിഎ സണ്‍ഡേസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഫുള്‍ സ്‌കോളര്‍ഷിപ്പും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഏര്‍പ്പെടുത്തിയതിലൂടെയാണ് ഇദ്ദേഹം ശ്രദ്ധേയനായത്. 1988 മുതല്‍ അര്‍ഹരായ ഒട്ടേറെ കുട്ടികള്‍ക്ക് ഉപരി പഠനത്തി#ിന് ധനസഹായം നല്കിവരുന്നു. വിശദ വിവരങ്ങള്‍ക്ക് പി വൈ പി എ യുമായി ബന്ധപ്പെടുക.

world news

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മന്ത്രി സ്ഥാനത്തേക്ക് ക്രൈസ്തവ വിശ്വാസി

Published

on

ലാഹോർ: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മനുഷ്യാവകാശ മന്ത്രി സ്ഥാനത്തേക്ക് ക്രൈസ്തവ വിശ്വാസിയായ ഖലീൽ താഹിർ സിന്ധു തെരഞ്ഞെടുക്കപ്പെട്ടു. പ്രദേശത്തെ ക്രൈസ്തവര്‍ക്ക് വലിയ പ്രതീക്ഷ പകര്‍ന്നുക്കൊണ്ടാണ് കത്തോലിക്ക വിശ്വാസിയും അഭിഭാഷകനുമായ ഖലീൽ താഹിർ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. പാക്ക് മന്ത്രിസഭയില്‍ സാധാരണയായി ക്രൈസ്തവര്‍ തെരഞ്ഞെടുക്കപ്പെടുന്നത് വിരളമായ സംഭവമാണ്. വർഷങ്ങളായി സജീവമായ രാഷ്ട്രീയ ഇടപെടലുമായി രംഗത്തുള്ള പാക്കിസ്ഥാൻ മുസ്ലീം ലീഗ്-നവാസ് (പിഎംഎൽ-എൻ) ലിസ്റ്റിലെ ക്രിസ്ത്യൻ പ്രതിനിധിയും പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ സീറ്റിലേക്കുള്ള സ്ഥാനാർത്ഥിയുമായിരിന്നു താഹിർ സിന്ധു.

സാംസ്കാരികമായും ധാർമ്മികമായും ആത്മീയമായും വിവിധ വിഷയങ്ങളില്‍ അദ്ദേഹം പുലര്‍ത്തുന്ന ശക്തമായ നിലപാടുകള്‍ ഇസ്ലാമിക ഗ്രൂപ്പുകൾ ഉൾപ്പെടെ പാർലമെൻ്റിലെ വിവിധ പാർട്ടികള്‍ ബഹുമാനിക്കുന്നുണ്ട്. പഞ്ചാബ് പ്രവിശ്യാ ഗവൺമെൻ്റിൽ മനുഷ്യാവകാശ-ന്യൂനപക്ഷ പ്രവിശ്യാ മന്ത്രിയായും 2013-ൽ ആരോഗ്യ മന്ത്രിയായും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. 57 വയസ്സുള്ള സിന്ധു, യഥാർത്ഥത്തിൽ ഫൈസലാബാദ് സ്വദേശിയാണ്. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കായി മുന്നില്‍ നിന്നു പോരാടുന്ന വ്യക്തി കൂടിയാണ് താഹിർ സിന്ധു.

2013 ജൂലൈയിൽ മതനിന്ദ ആരോപിച്ച് അറസ്റ്റിലായ ക്രിസ്ത്യൻ ദമ്പതികളായ ഷഗുഫ്ത കൗസർ, ഷഫ്ഖത്ത് ഇമ്മാനുവൽ എന്നിവർക്ക് വേണ്ടി തുടര്‍ച്ചയായ നിയമ പോരാട്ടം നടത്തിയ സമിതിയിലെ അംഗമായിരുന്നു സിന്ധു. ആദ്യ ഘട്ടത്തിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അവരെ 2021-ൽ ലാഹോർ അപ്പീൽ കോടതി കുറ്റവിമുക്തരാക്കി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാകിസ്ഥാൻ വനിത ആസിയ ബീബിയെ മോചിപ്പിക്കാൻ ഇടയാക്കിയ കുപ്രസിദ്ധമായ വിചാരണയിലും സിന്ധു പ്രത്യേക ഇടപെടല്‍ നടത്തിയിട്ടുണ്ട്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

world news

ഫ്രാൻസിസ് മാർപാപ്പയുടെ പൊതു സദസ്സിലേക്ക് ആയുധവുമായി പ്രവേശിക്കാൻ ശ്രമിച്ച ഒരാളെ അറസ്റ്റ് ചെയ്തു

Published

on

ഫ്രാൻസിസ് പാപ്പയുടെ പൊതു സദസിൽ ആയുധങ്ങളുമായി കടന്നു കയറൻ ശ്രമിച്ച വ്യക്തിയെ ഇറ്റാലിയൻ പോലീസ് അറസ്റ്റ് ചെയ്തു. ന്യൂയോർക്കിലെ പിടികിട്ടാപ്പുള്ളികളിൽ ഒരാളായ മോയ്‌സെസ് തേജഡയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഏപ്രിൽ 10 – ന് വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്‌സ് സ്‌ക്വയറിന് സമീപം മൂന്ന് കത്തികളുമായി ആണ് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഫ്രാൻസിസ് മാർപാപ്പയുടെ പൊതു സദസ്സിൽ എല്ലാ ബുധനാഴ്ചയും എന്നപോലെ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുന്ന സെൻ്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ പ്രവേശിക്കാനാണ് 54-കാരൻ ഉദ്ദേശിച്ചത്.

20 സെൻ്റീമീറ്റർ നീളമുള്ള മൂന്ന് കത്തികൾ പോക്കറ്റിൽ കരുതിയിരുന്ന ഇയാളെ വിചിത്രമായ പെരുമാറ്റത്തിന്റെ പേരിൽ സംശയിക്കുകയും പരിശോധിക്കുകയും ചെയ്യുകയായിരുന്നു. അറസ്റ്റിന് ശേഷം റിയൽ എസ്റ്റേറ്റ് ഏജൻ്റുമാരെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച ശേഷം ഒളിവിൽപ്പോയ പ്രതിയെ ജയിലിലേക്ക് അയച്ചു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

world news

ഇന്തോനേഷ്യയിൽ തീതുപ്പി അഗ്നിപര്‍‌വതം: 800 പേരെ ഒഴിപ്പിച്ചു, സുനാമി മുന്നറിയിപ്പ്

Published

on

ഇന്തോനേഷ്യയിലെ റുവാങ് അഗ്നിപർവതം പാെട്ടിത്തെറിച്ചു: ഇതിനു പിന്നാലെ വടക്ക് സുലവേസി പ്രവിശ്യയില്‍ നിന്ന് 800 പേരെ ഒഴിപ്പിച്ചു.

പ്രദേശത്ത് ജാഗ്രത നിർദ്ദേശവും സുനാമി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ലാവ പുറത്തേക്ക് ഒഴുകാൻ തുടങ്ങിയെന്നും അഗ്നി പർവതം മൂന്ന് തവണ പൊട്ടിത്തെറിച്ചെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

സിത്താരോ ദ്വീപില്‍ നിന്ന് 838 പേരെയാണ് ഒഴിപ്പിച്ചതെന്നാണ് വിവരം. പർവത ചരിവുകളിലൂടെ ലാവ ഒഴുകുന്ന വീഡിയോകളും പുറത്തുവന്നു. അഗ്നിപർവതം പൊട്ടിത്തെറിക്കുന്നതിന് മുൻപ് നിരവധി ഭൂകമ്ബങ്ങളും ഉണ്ടായതായി സൂചനകളുണ്ട്.

27 കോടി ജനങ്ങളുള്ള ദ്വീപസമൂഹമായ ഇന്തോനേഷ്യയിൽ 120 സജീവ അഗ്നിപർവ്വതങ്ങളുണ്ട്. 725 മീറ്റർ (2,378 അടി) യുള്ള റുവാങ് അഗ്നിപർവ്വതത്തിൽ നിന്ന് കുറഞ്ഞത് 6 കിലോമീറ്റർ (3.7 മൈൽ) അകലെ താമസിക്കാൻ അധികൃതർ വിനോദസഞ്ചാരികളോടും ജനങ്ങളോടും അഭ്യർത്ഥിച്ചു.

2018-ൽ, ഇന്തോനേഷ്യയിലെ അനക് ക്രാകറ്റൗ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനെത്തുടർന്ന്, സുമാത്ര, ജാവ തീരങ്ങളിൽ സുനാമിയുണ്ടായി 430 പേർ മരിക്കുകയും ചെയ്തിരുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National3 seconds ago

Four Catholic priests beaten, looted in Odisha

Unidentified miscreants looted a Divine Word mission in Odisha, eastern India, after attacking four priests, teachers and workers living in...

world news21 mins ago

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മന്ത്രി സ്ഥാനത്തേക്ക് ക്രൈസ്തവ വിശ്വാസി

ലാഹോർ: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മനുഷ്യാവകാശ മന്ത്രി സ്ഥാനത്തേക്ക് ക്രൈസ്തവ വിശ്വാസിയായ ഖലീൽ താഹിർ സിന്ധു തെരഞ്ഞെടുക്കപ്പെട്ടു. പ്രദേശത്തെ ക്രൈസ്തവര്‍ക്ക് വലിയ പ്രതീക്ഷ പകര്‍ന്നുക്കൊണ്ടാണ് കത്തോലിക്ക വിശ്വാസിയും...

us news31 mins ago

ജൂലൈ 1 മുതല്‍ ബൈബിള്‍ ടെന്നസ്സി സംസ്ഥാനത്തിന്റെ ഔദ്യോഗിക ഗ്രന്ഥം

ടെന്നസ്സി: അമേരിക്കയിലെ ഇംഗ്ലീഷ് ഭാഷയിലുള്ള ബൈബിൾ ജൂലൈ 1 മുതല്‍ ടെന്നസ്സി സംസ്ഥാനത്തിന്റെ ഔദ്യോഗിക ഗ്രന്ഥമായി അറിയപ്പെടും. ഇക്കഴിഞ്ഞ ചൊവ്വാഴ്ച റിപ്പബ്ലിക്കൻ ഗവർണർ ബിൽ ലീ ബില്ലിൽ...

world news51 mins ago

ഫ്രാൻസിസ് മാർപാപ്പയുടെ പൊതു സദസ്സിലേക്ക് ആയുധവുമായി പ്രവേശിക്കാൻ ശ്രമിച്ച ഒരാളെ അറസ്റ്റ് ചെയ്തു

ഫ്രാൻസിസ് പാപ്പയുടെ പൊതു സദസിൽ ആയുധങ്ങളുമായി കടന്നു കയറൻ ശ്രമിച്ച വ്യക്തിയെ ഇറ്റാലിയൻ പോലീസ് അറസ്റ്റ് ചെയ്തു. ന്യൂയോർക്കിലെ പിടികിട്ടാപ്പുള്ളികളിൽ ഒരാളായ മോയ്‌സെസ് തേജഡയെ ആണ് പോലീസ്...

National23 hours ago

ഐപിസി ഡൽഹി സ്റ്റേറ്റിന് പുതിയ ഭരണ സമിതി

ഐപിസി ഡൽഹി സ്റ്റേറ്റ് 2024-2028 പ്രവർത്തന വർഷത്തേക്ക് പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. 2024 ഏപ്രിൽ 13 ന് രാവിലെ 9 മണി മുതൽ ഡൽഹി രാജ്...

us news1 day ago

‘നീ എന്റെ മകനാണ്, നിന്നോട് ക്ഷമിക്കുന്നു, നിനക്കായി പ്രാര്‍ത്ഥിക്കുന്നു”; കുത്തി പരിക്കേല്‍പ്പിച്ച പ്രതിയോട് നിരുപാധികം ക്ഷമിച്ച് ബിഷപ്പ് മാര്‍ ഇമ്മാനുവേല്‍

സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നിയില്‍ കത്തിയാക്രമണത്തിനു ഇരയായ അസീറിയൻ ഓർത്തഡോക്സ് ബിഷപ്പും പ്രശസ്ത വചനപ്രഘോഷകനുമായ മാർ മാരി ഇമ്മാനുവേലിന്റെ ശബ്ദ സന്ദേശം പുറത്ത്. ക്രൈസ്റ്റ് ദ ഗുഡ് ഷെപ്പേഡ്...

Trending