Home Football ഫുട്ബോൾ മാമാങ്കം കോപ്പ അമേരിക്കയ്ക്ക് ഇന്ന് തുടക്കം

ഫുട്ബോൾ മാമാങ്കം കോപ്പ അമേരിക്കയ്ക്ക് ഇന്ന് തുടക്കം

43
0
SHARE

 

ലാറ്റിനമേരിക്കൻ ഫുട്ബോളിന്റെ ഉത്സവമായ കോപ്പ അമേരിക്കയ്ക്ക് ഇന്ന് ബ്രസീലിൽ തുടക്കം. ആതിഥേയരായ ബ്രസീൽ ഉദ്ഘാടന മത്സരത്തിൽ ബൊളീവിയയെ നേരിടും. ഇന്ത്യൻ സമയം ശനിയാഴ്ച രാവിലെ ആറ് മണിക്കാണ് ആദ്യ മത്സരം അരങ്ങേറുന്നത്. മൂന്ന് ഗ്രൂപ്പുകളിലായി ആകെ 12 ടീമുകളാണ് ടൂർണമെന്റിൽ പന്തുതട്ടുന്നത്. ഓരോ ഗ്രൂപ്പിലും നാല് ടീമുകൾ വീതമാണുള്ളത്.

10 ലാറ്റിനമേരിക്കൻ ടീമുകൾക്കൊപ്പം രണ്ട് ഏഷ്യൻ രാജ്യങ്ങളും ഇത്തവണ അതിഥികളായി പങ്കെടുക്കുന്നു എന്ന പ്രത്യേകതകയുമുണ്ട്. അടുത്ത ലോകകപ്പിന്റെ ആതിഥേയരായ ഖത്തർ, കഴിഞ്ഞ ലോകകപ്പിലെ പ്രീക്വാർട്ടർ ഫൈനലിസ്റ്റുകളായ ജപ്പാൻ എന്നിവരാണ് ഈ കോപ്പയിൽ മാറ്റുരയ്ക്കുന്ന ഏഷ്യൻ രാജ്യങ്ങൾ. അർജന്റീന, കൊളംബിയ, പരാഗ്വേ എന്നിവർക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് ഖത്തർ കളിക്കുന്നത്. ഉറുഗ്വേ, ഇക്വഡോർ, ചിലി എന്നിവർക്കൊപ്പം സി ഗ്രൂപ്പിലാണ് ജപ്പാന്റെ ആദ്യ റൗണ്ട് മത്സരങ്ങൾ.

റഷ്യൻ ലോകകപ്പിന് ശേഷം തോൽവി അറിയാതെ മുന്നേറുകയാണ് ബ്രസീൽ. 2014 ലോകകപ്പ് ഫൈനലിലും 2015,2016 കോപ്പ ഫൈനലുകളിലും തോറ്റ് പിന്മാറിയ അർജന്‍റീന വിജയം മാത്രം മുന്നിൽ കണ്ടാണ് ഇത്തവണ പന്തുതട്ടാനെത്തുന്നത്. നിലവിലെ ചാമ്പ്യൻമാരായ ചിലെയും ലൂയിസ് സുവാരസിന്‍റെ ഉറൂഗ്വേയും ഹാമിഷ് റോഡ്രിഗസിന്‍റെ കൊളംബിയയും ശക്തരായ ടീമുകളാണ്. ഗ്രൂപ്പ് ഘട്ടത്തിൽ 18 മത്സരങ്ങളാണുള്ളത്. മുന്നിലെത്തുന്ന എട്ട് ടീമുകൾ ക്വാർട്ടർ ഫൈനലിലേക്കെത്തും. ജൂലൈ രണ്ടിനും മൂന്നിനുമാണ് സെമിഫൈനൽ. ജൂലൈ എട്ടിന് മാരക്കാന സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം.

LEAVE A REPLY

Please enter your comment!
Please enter your name here