Home Cricket പരിക്കേറ്റ ധവാൻ പുറത്ത്​, പകരം ഋഷഭ്​ പന്ത്​ ടീമിൽ

പരിക്കേറ്റ ധവാൻ പുറത്ത്​, പകരം ഋഷഭ്​ പന്ത്​ ടീമിൽ

25
0
SHARE

 

കൈ​വി​ര​ലി​നു​ പ​രി​ക്കേ​റ്റ്​ പു​റ​ത്തി​രി​ക്കു​ന്ന ഇ​ന്ത്യ​യു​ടെ ഒാ​പ​ണി​ങ്​ ബാ​റ്റ്​​സ്​​മാ​ൻ ശി​ഖ​ർ ധ​വാ​ന്​ ഇൗ ​ലോ​ക​ക​പ്പി​ൽ തു​ട​ർ​ന്നു​ള്ള മ​ത്സ​ര​ങ്ങ​ളി​ൽ ക​ളി​ക്കാ​നാ​കി​ല്ല. പ​രി​ക്കു​ ഭേ​ദ​മാ​കാ​ൻ കൂ​ടു​ത​ൽ സ​മ​യ​മെ​ടു​ക്കു​മെ​ന്ന്​ വ്യ​ക്​​ത​മാ​യ​തോ​ടെ ധ​വാ​നു പ​ക​രം ഋ​ഷ​ഭ്​ പ​ന്തി​നെ ഒൗ​ദ്യോ​ഗി​ക​മാ​യി ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​.ഇൗ​മാ​സം ഒ​മ്പ​തി​ന്​ ഒാ​സീ​സു​മാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ൽ പാ​റ്റ്​ കു​മ്മി​ൻ​സി​​െൻറ ബൗ​ൺ​സ​ർ ഇ​ട​തു​​കൈ വി​ര​ലി​ൽ കൊ​ണ്ടാ​ണ്​ ധ​വാ​ന്​ പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ വി​ര​ലു​മാ​യി പി​ന്നെ​യും ബാറ്റു​വീ​ശി​യ താ​രം അ​ന്ന്​ 109 പ​ന്തി​ൽ 117 റ​ൺ​െ​സ​ടു​ത്ത്​ ഇ​ന്ത്യ​യെ വി​ജ​യ​തീ​ര​ത്തെ​ത്തി​ച്ചി​രു​ന്നു. പ​രി​േ​ശാ​ധ​ന​യി​ൽ ഇ​ട​തു​കൈ​യു​ടെ ചൂ​ണ്ടു​വി​ര​ലി​നും ത​ള്ള​വി​ര​ലി​നും ഇ​ട​യി​ൽ പു​റം​ഭാഗ​ത്ത്​​ പൊ​ട്ട​ലു​ണ്ടെ​ന്ന്​ വ്യ​ക്ത​മാ​യ​തോ​ടെ ആ​ദ്യം മൂ​ന്നു ക​ളി​ക​ളി​ൽ​നി​ന്ന്​ മാ​റ്റി​നി​ർത്തി. നാ​ട്ടി​ലേ​ക്കു​ മ​ട​ങ്ങാ​തെ ഇം​ഗ്ല​ണ്ടി​ൽ ത​ങ്ങാ​ൻ നി​ർ​ദേ​ശ​വും ന​ൽ​കി. ക​ഴി​ഞ്ഞ ദി​വ​സം നട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പു​രോ​ഗ​തി ക​ണ്ടെ​ങ്കി​ലും ജൂ​ലൈ മ​ധ്യ​ത്തോ​ടെ മാ​ത്ര​മേ ക​ള​ത്തി​ൽ തിരി​ച്ചെ​ത്താ​നാ​കൂ എ​ന്ന്​ ഡോ​ക്​​ട​ർ​മാ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​തോ​ടെ ഇ​നി പ​രി​ഗ​ണി​ക്കേ​ണ്ട​തി​ല്ലെ​ന്ന്​ ബി.​സി.​സി.​െ​എ തീ​രു​മാ​ന​മെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ അ​ന്നു​ത​ന്നെ പ​ക​ര​ക്കാ​ര​നാ​യി ഇം​ഗ്ല​ണ്ടി​ലെ​ത്തി​യി​രു​ന്ന ഋ​ഷ​ഭ്​ പ​ന്തി​നെ സ്​​ഥി​ര​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തു. ക​രു​ത്ത​രാ​യ ​ഇം​ഗ്ല​ണ്ടി​നും ആ​സ്​​ട്രേ​ലി​യ​ക്കു​മെ​തി​െ​ര മി​ക​ച്ച റെ​ക്കോ​ഡു​ള്ള ഋ​ഷ​ഭ്​ പ​ന്തി​നെ തു​ട​ക്ക​ത്തി​ൽ മാ​റ്റി​നി​ർ​ത്തി​യ വി​വാ​ദം ഇ​തോ​ടെ അ​വസാ​നി​പ്പി​ക്കാ​നാ​യ​തി​​െൻറ അ​ധി​ക സ​ന്തോ​ഷ​വും ക്രി​ക്ക​റ്റ്​ അ​ധി​കൃ​ത​ർ​ക്കു​ണ്ട്. പു​തി​യ മാ​​റ്റം അം​ഗീ​ക​രി​ക്കാ​ൻ ബി.​​സി.​സി.​െ​എ രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റ്​ കൗ​ൺ​സി​ലി​ന്​ അ​പേ​ക്ഷ ന​ൽ​കും.

LEAVE A REPLY

Please enter your comment!
Please enter your name here