Home us news നോര്‍ത്തമേരിക്കന്‍ സൗത്ത് ഈസ്റ്റ് റീജിയന്‍ വാര്‍ഷിക സമ്മേളനം സെപ്. 13-15 വരെ

നോര്‍ത്തമേരിക്കന്‍ സൗത്ത് ഈസ്റ്റ് റീജിയന്‍ വാര്‍ഷിക സമ്മേളനം സെപ്. 13-15 വരെ

38
0
SHARE

അറ്റ്‌ലാന്റാ ലോറന്‍സ് വില്‍ പ്രെയ്‌സ് കമ്മ്യൂണിറ്റി ചര്‍ച്ചില്‍ വെച്ച് ഐ പി സി നോര്‍ത്ത് അമേരിക്കന്‍ സൗത്ത് ഈസ്റ്റ് റീജിയന്‍ വാര്‍ഷിക സമ്മേളനം സെപ്റ്റംബര്‍ 13 വെള്ളി മുതല്‍ 15 ഞായര്‍ വരെ നടത്തപ്പെടും. മുഖ്യ പ്രാസംഗീകന്‍ പാസ്റ്റര്‍ എബി പീറ്റര്‍. റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ ഡോ. ജോയി എബ്രഹാം ഉദ്ഘാടനം ചെയ്യും.
ഈ കണ്‍വന്‍ഷനില്‍ സെമിനാര്‍, മിഷന്‍ ചലഞ്ച്, വി ബി എസ്, സഹോദരി സമ്മേളനം, യുവജന സമ്മേളനം, സംയുക്ത ആരാധന എന്നിവ ഉണ്ടായിരിക്കും.
വിവിധ വിഷയങ്ങളെ ആസ്പദമാക്കി അതിഥി പ്രാസംഗീകര്‍ ക്ലാസ്സെടുക്കും. റീജിയന്‍ മ്യൂസിക് ക്വയര്‍ പ്രെയ്‌സ് ആന്റ് വര്‍ഷിപ്പിന് നേതൃത്വം നല്‍കും.

റീജിയന്‍ ഭാരവാഹികള്‍ പാസ്റ്റര്‍ ഡോ. ജോയ് എബ്രഹാം (പ്രസിഡന്റ്) പാസ്റ്റര്‍ പോത്തന്‍ ചാക്കോ (വൈസ് പ്രസിഡന്റ്) പാസ്റ്റര്‍ ബെന്‍ ജോണ്‍ (സെക്രട്ടറി) ബ്രദര്‍ രാജന്‍ ആര്യപ്പള്ളില്‍ (ജോ. സെക്രട്ടറി) ബ്രദര്‍ അലക്‌സാണ്ടര്‍ ജോര്‍ജ്ജ് (ട്രഷറാര്‍) എന്നിവരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here