Home National മഴ തുടരുന്നു; അതീവ ജാഗ്രതയിൽ സംസ്ഥാനം

മഴ തുടരുന്നു; അതീവ ജാഗ്രതയിൽ സംസ്ഥാനം

9
0
SHARE

 

കേരളത്തിൽ പെയ്തൊഴിയാതെ ദുരിതം. വെള്ളിയാഴ്ചയും സംസ്ഥാനത്ത് കനത്ത മഴ. പ്രധാന പട്ടണങ്ങളിലെല്ലാം വെള്ളം കയറി. ശനിയാഴ്ചയും സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ അതിതീവ്രമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് അതിതീവ്ര മഴയ്ക്ക് സാധ്യത. വെള്ളിയാഴ്ച വൈകിട്ട് ഏഴു മണിവരെ തുറന്നത് 18 ഡാമുകളെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇടുക്കി: കല്ലാർകുട്ടി ഡാം, പാംബ്ല ഡാം (ലോവർ പെരിയാർ), മലങ്കര ഡാം, ഇരട്ടയാർ ഡാം. പത്തനംതിട്ട: മണിയാർ (തടയണ). എറണാകുളം: ഭൂതത്താൻകെട്ട് (തടയണ), നേരിയമംഗലം ഡാം. തൃശൂർ: പെരിങ്ങൽകുത്ത് ഡാം, അസുരൻകുണ്ഡ് ഡാം, പൂമല ഡാം. പാലക്കാട്: കാഞ്ഞിരപ്പുഴ ഡാം, മംഗലം ഡാം, വാളയാർ ഡാം, മൂലത്തറ (റഗുലേറ്റർ). വയനാട്: കാരാപ്പുഴ. കോഴിക്കോട്: കക്കയം ഡാം, കുറ്റ്യാടി. കണ്ണൂർ: പഴശ്ശി (തടയണ). ശനിയാഴ്ച തുറന്നേക്കും. കരയിലുള്ള ജനങ്ങളെ ഒഴിപ്പിക്കും. വയനാട്ടിൽ അതീവജാഗ്രത വേണമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. കനത്ത മഴയെ തുടർന്ന് വെള്ളിയാഴ്ച ഏഴു പേരെ കാണാതായെന്ന് സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻസ് സെന്റർ അറിയിച്ചു. പരുക്കേറ്റ് ആശുപത്രികളിൽ 27 പേരെ പ്രവേശിപ്പിച്ചു. പുതുതായി 663 ക്യാംപുകൾ തുറന്നുവെന്നും വെള്ളിയാഴ്ച 18801 പുതിയ കുടുംബങ്ങൾ വിവിധ ക്യാംപുകളിൽ എത്തുകയും ചെയ്തു. 74780 പേരാണ് ക്യാംപുകളിൽ എത്തിയത്. 101 വീടുകൾ പൂർണമായും 1383 വീടുകൾ ഭാഗികമായും വെള്ളിയാഴ്ച തകർന്നുവെന്നും സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻസ് സെന്റർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here