Home us news OMPF- SUMMER MEETINGS

OMPF- SUMMER MEETINGS

224
0
SHARE

ഒ.എം.പി.എഫ് (Okalahoma Malayali Pentecostal Fellowship) വ്യത്യസ്ത സഭാനാമധേയത്തിലുള്ള പെന്തക്കോസ്ത് വിഭാഗക്കാര്‍ ഒത്തൊരുമിച്ച് ദൈവത്തെ മഹത്വപ്പെടുത്തുവാന്‍ ആഗസ്റ്റ് 16,17,18 തിയതികളില്‍ ഇന്റര്‍നാഷണല്‍ പെന്തക്കോസ്തല്‍ അസംബ്ലി (I.P.A) ചര്‍ച്ചില്‍ ഒത്തുചേരുന്നു. 1992 ല്‍ പാസ്റ്റര്‍ മാത്തുക്കുട്ടി സാമുവല്‍, പാസ്റ്റര്‍ കെ. എം.ചാക്കോ, പാസ്റ്റര്‍ ഇ.വി. ഇട്ടി ഈ മൂന്നുപേര്‍ ചേര്‍ന്ന് ആരംഭിച്ച കൂട്ടായ്മ ഇപ്പോള്‍ 13 സഭകള്‍ കൈകോര്‍ക്കുന്ന വലിയ കൂട്ടായ്മയായി ദേശത്ത് വളരുവാനും, വര്‍ഷത്തിലൊരിക്കല്‍ ആഴ്ചയുടെ ആവസാന നാളുകളില്‍ ദൈവത്തെ ഒന്നിച്ചാരാധിപ്പാന്‍ വേര്‍തിരിച്ചിരിക്കുന്നു. ഈ കൂട്ടായ്മയില്‍ യുവതലമുറയുടെ സാന്നിദ്ധ്യം ശ്രദ്ധേയമായ ഒന്നത്രേ. അവരുടെ ജന്മസിദ്ധമായ കഴിവുകളെ പ്രദര്‍ശിപ്പിക്കുവാന്‍ 17ന് ശനിയാഴ്ച വേദി സജ്ജീകരിച്ചിരിക്കുന്നു.ഞായറാഴ്ച്ച യുവജനങ്ങള്‍ക്കായി ഇംഗ്ലീഷ് വര്‍ഷിപ്പും, Revival Meeting വെള്ളി & ശനി വൈകുന്നേരം 7  മണിക്ക് സംഘാടകര്‍ ക്രമീകരിച്ചിട്ടുണ്ട്. ഞായറാഴ്ച്ചയിലെ മലയാളം വര്‍ഷിപ്പ് രാവിലെ 9.30 ആരംഭിക്കും. മുഖ്യ പ്രാസംഗീകന്‍ പാസ്റ്റര്‍ രാജേഷ് മാത്യൂ (Cornerstone Church, Cochin, Kerala) ആണ്. ഒക്കലഹോമ സിറ്റി എലിം ചര്‍ച്ചിന്റെ പാസ്റ്റര്‍ അനീഷ്. വി. ലൂക്കോസ് ഈ മീറ്റിംഗുകള്‍ക്ക് നേതൃത്വം വഹിക്കുന്നു. ബ്രദര്‍ ജിനോ ജോണ്‍ യൂത്ത് കോര്‍ഡിനേറ്ററായും പ്രവര്‍ത്തിക്കുന്നു. മീറ്റിംഗിന്റെ അനുഗ്രഹത്തിനായി ഏവരുടേയും സഹകരണവും പ്രാര്‍ത്ഥനയും പ്രതീക്ഷിക്കുന്നു.

I.P.A, 12221 Park Ave.
Yukon, Okalahoma-73099.

LEAVE A REPLY

Please enter your comment!
Please enter your name here