Home world news ”റിവൈവ് ഒട്ടാവ 2019” ആഗസ്റ്റ് 22-24 വരെ

”റിവൈവ് ഒട്ടാവ 2019” ആഗസ്റ്റ് 22-24 വരെ

24
0
SHARE

കാനഡയുടെ തലസ്ഥാനമായ ഒട്ടാവയില്‍ കേരള ക്രിസ്റ്റ്യന്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന 4 മത് വാര്‍ഷിക കണ്‍വന്‍ഷന്‍ ആഗസ്റ്റ് 22 മുതല്‍ 24 വരെ ബ്രൈഡില്‍വുഡ് കമ്മ്യൂണിറ്റി ചര്‍ച്ചില്‍ വെച്ച് നടത്തപ്പെടുന്നു.
ഈ കണ്‍വന്‍ഷനില്‍ ചിന്താവിഷയമായി തിരഞ്ഞെടുത്തിരിക്കുന്ന വാക്യം സങ്കീ: 85:6 ”നിന്റെ ജനം നിന്നില്‍ ആനന്ദിക്കേണ്ടതിനു നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കയില്ലയോ?” ഈ വാക്യത്തെ അടിസ്ഥാനമാക്കി ”റിവൈവ്” എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി പാസ്റ്റര്‍ പ്രിന്‍സ് റാന്നി പ്രസംഗിക്കും. കുട്ടികള്‍ക്കായി തിമോത്തി ഇന്‍സ്റ്റിറ്റ്യൂട്ട് കാനഡ ഒരുക്കുന്ന വിബിഎസ് എല്ലാ ദിവസവും 9.30 മുതല്‍ 3 മണിവരെ ഉണ്ടായിരിക്കും. ശനിയാഴ്ച വൈകുന്നേരം 5 മണി മുതല്‍ സംഗീത സന്ധ്യ പല ഭാഷകളിലുള്ള ഗാനങ്ങള്‍ പാടി ആരാധിക്കുവാന്‍ അവസരം ഒരുക്കിയിരിക്കുന്നു.വിശദ വിവരങ്ങള്‍ക്ക് : 613-715-2244, 647-393-9919, 613-709-0017.

LEAVE A REPLY

Please enter your comment!
Please enter your name here