Home Crime ഗുജറാത്ത് ദമനില്‍ സുവിശേഷ വിരോധികളുടെ ആക്രമണം പാസ്റ്റര്‍ക്കും വിശ്വാസികള്‍ക്കും മര്‍ദ്ദനം.

ഗുജറാത്ത് ദമനില്‍ സുവിശേഷ വിരോധികളുടെ ആക്രമണം പാസ്റ്റര്‍ക്കും വിശ്വാസികള്‍ക്കും മര്‍ദ്ദനം.

56
0
SHARE

പാസ്റ്റര്‍ സജി മാത്യൂവിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ആശ്രമം ഫെലോഷിപ്പ് സഭയുടെ ദമനിലുള്ള ലോക്കല്‍ സഭയില്‍ ഒരുകൂട്ടം സുവിശേഷ വിരോധികള്‍ ആരാധന കഴിഞ്ഞ സമയത്ത് സഭയില്‍ അതിക്രമിച്ചു കയറുകയും ആരാധന നടത്താന്‍ പാടില്ല എന്നുപറഞ്ഞു കൊണ്ട് മുദ്രാവാക്യങ്ങള്‍ മുഴക്കുകയും, പാസ്റ്ററേയും, വിശ്വാസികളേയും മര്‍ദ്ദിച്ച് മാരകമായി പരിക്കേല്‍പ്പിക്കയും ചെയ്തു. സഭാഹാളില്‍ ഉണ്ടായിരുന്ന സാധനസാമഗ്രികളും, ബൈബിള്‍, പാട്ടു പുസ്തകങ്ങള്‍ എന്നിവ നശിപ്പിക്കയും ചെയ്തു. മാരകമായി പരിക്കേറ്റ കര്‍തൃദാസന്‍ മോഹന്‍ അമീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയമപാലകര്‍ അനുകൂലമായ നടപടികളൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല. വടക്കേ ഇന്ത്യയില്‍ പലയിടത്തും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. ദൈവജനത്തിന്റെ പ്രാര്‍ത്ഥനയെ അപേക്ഷിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here