Home National ഐ പി സി യുഎഇ റീജിയന്‍ കണ്‍വന്‍ഷന്‍ നവം.18-20 വരെ

ഐ പി സി യുഎഇ റീജിയന്‍ കണ്‍വന്‍ഷന്‍ നവം.18-20 വരെ

36
0
SHARE

ഷാര്‍ജ വര്‍ഷിപ്പ് സെന്റര്‍ മെയിന്‍ ഹാളില്‍ വെച്ച് ഐപിസി യുഎഇ റീജിയന്‍ വാര്‍ഷിക കണ്‍വന്‍ഷന്‍ നവംബര്‍ 18,19,20 തിയതികളില്‍ ദിവസവും വൈകിട്ട് 8 മുതല്‍ 10 വരെ നടത്തുന്നു. മുഖ്യ പ്രാസംഗീകന്‍ പാസ്റ്റര്‍ ടി.ഡി.ബാബു. നവംബര്‍ 23 ന് ഷാര്‍ജ വര്‍ഷിപ്പ് സെന്ററില്‍ വെച്ച് പാസ്റ്റേഴ്‌സ് ഫാമിലി കോണ്‍ഫ്രന്‍സും, ഡിസംബര്‍ 2 ന് രാവിലെ മുതല്‍ യൂണിയന്‍ ചര്‍ച്ചില്‍ റീജിയന്‍ ആരാധനയും ഉണ്ടായിരിക്കും. പാസ്റ്റര്‍ ടി.ഡി. ബാബു മുഖ്യാതിഥിയായിരിക്കും. 39 സഭകളാണ് യു എ ഇ റീജിയനിലുള്ളത്. പാസ്റ്റര്‍ രാജന്‍ എബ്രഹാം (പ്രസിഡന്റ്) പാസ്റ്റര്‍ അലക്‌സ് എബ്രഹാം (സെക്രട്ടറി) വര്‍ഗീസ് ജേക്കബ് (ട്രഷറര്‍) എന്നിവരടങ്ങിയ വിപുലമായ കമ്മറ്റി നേതൃത്വം നല്‍കും.

LEAVE A REPLY

Please enter your comment!
Please enter your name here