Connect with us

National

മാവേലിക്കര ഐ.ഇ.എം നഗറില്‍ 45 ദിവസത്തെ വേദ പഠന ക്ലാസ്സ്

Published

on

ഐ.ഇ.എം നഗറില്‍ വെച്ച് 2019 ഒക്‌ടോബര്‍ 14 മുതല്‍ ഡിസംബര്‍ 13 വരെ എല്ലാ ആഴ്ചകളിലും തിങ്കള്‍ മുതല്‍ വെള്ളി വരെ എല്ലാ ദിവസവും രാവിലെ 10 മുതല്‍ 4 വരെ ബൈബിള്‍ ക്ലാസ് ഉണ്ടായിരിക്കുന്നതാണ്. ദിവസേന വന്നു പോയി പഠിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് മാത്രം പ്രവേശനം. ഏതു സഭയിലെ വ്യക്തിയാണെങ്കിലും, കുടുംബമായും, സമൂഹത്തിന്റെ നാനാതുറയിലുള്ള ആര്‍ക്കും പങ്കെടുക്കാം. 20 വയസ്സു മുതല്‍ എത്ര വയസ്സുവരെയുള്ളവര്‍ക്കും ഇതില്‍ ചേരാവുന്നതാണ്. വിദ്യാഭ്യാസ യോഗ്യതയോ, മറ്റ് മാനദണ്ഡങ്ങളോ പ്രവേശനത്തിന് ബാധകമല്ല. മലയാളത്തിലാണ് ക്ലാസ്സുകള്‍. പ്രവേശനം സൗജന്യമാണ്. താല്‍പര്യമുള്ളവര്‍ 2019 സെപ്റ്റംബര്‍ 21 ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പഠനം പൂര്‍ത്തിയാക്കുന്നവരുടെ ഗ്രാജുവേഷനും തിയോളജിക്കല്‍ അസോസിയേഷന്‍ അംഗീകൃത സര്‍ട്ടിഫിക്കേറ്റ് വിതരണവും പഠനാനന്തരം അനവധി ദൈവദാസന്മാരുടേയും, ദൈവമക്കളുടേയും സാന്നിദ്ധ്യത്തില്‍ ഐ ഇ എം ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടും. ദീര്‍ഘ വര്‍ഷങ്ങള്‍ ബൈബിള്‍ കോളേജുകളില്‍ പോയി പഠിക്കുവാന്‍ സാധിക്കാത്തവര്‍ക്ക് ഇതൊരു സുവര്‍ണ്ണാവസരം ആണ്. പഠന വിഷയങ്ങളുടെ പ്രിന്റഡ് നോട്ടും, ഫയലും വിഷയവുമായി ബന്ധപ്പെട്ട പുസ്തകങ്ങളും സൗജന്യമായി ക്ലാസുകളില്‍ ലഭ്യമാണ്. ആധുനിക സൗകര്യങ്ങളുള്ള പ്രത്യേക ക്ലാസ് റൂം സജ്ജീകരിക്കപ്പെട്ടിട്ടുണ്ട്. പങ്കെടുക്കുന്നവര്‍ക്ക് സംശയനിവാരണം നടത്തുന്നതിനായി അതാത് മേശകളില്‍ ഉച്ചഭാഷിണിയുടെ സഹായം ഉണ്ടായിരിക്കുന്നതാണ്. ക്ലാസുകള്‍ നയിക്കുന്നവരുടെ വിഷയങ്ങള്‍ ആസ്പദമാക്കി വീഡിയോ പ്രദര്‍ശനം നടത്തപ്പെടും. പങ്കെടുക്കുന്നവര്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കുവാനും സംവാദം നടത്തുന്നതിനും വേണ്ടിയുള്ള ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. താല്‍പര്യമുള്ളവര്‍ താഴെ കാണുന്ന ഫോണ്‍ നമ്പരുകളില്‍ വിളിച്ച് പേരും വിലാസവും നല്‍കി രജിസ്റ്റര്‍ ചെയ്യുക. രജിസ്റ്റര്‍ ചെയ്തവര്‍ സെപ്റ്റംബര്‍ 21 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് കല്ലുമല-മാവേലിക്കര ഐ ഇ എം ആഡിറ്റോറിയത്തില്‍ വന്ന് സൗജന്യമായി ലഭിക്കുന്ന ഈ ക്ലാസുകളില്‍ പങ്കെടുക്കുന്നതിനായി ലഭിക്കുന്ന സൗജന്യ പ്രവേശന പാസ് വാങ്ങേണ്ടതാണ്. അന്നേ ദിവസം മരണാനന്തര ജീവിതം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള 5 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന മോഡല്‍ ക്ലാസ് ഉണ്ടായിരിക്കുന്നതാണ്.
9847472016/ 8281301330/ 8547071252/ 8301851478

National

പാസ്റ്റര്‍ ബാബു ജോര്‍ജ് പത്തനാപുരത്തിന്റെ സങ്കീര്‍ത്തന പഠന പരമ്പര പൂര്‍ത്തിയായി

Published

on

കീഴില്ലം പെനിയേല്‍ ബൈബിള്‍ സെമിനാരിയില്‍ ദീര്‍ഘ വര്‍ഷങ്ങള്‍ അധ്യാപകനായിരുന്ന പാസ്റ്റര്‍ ബാബു ജോര്‍ജ് പത്തനാപുരത്തിന്റെ സങ്കീര്‍ത്തന പഠന പരമ്പര പൂര്‍ത്തിയായി.
മൂന്നു വര്‍ഷത്തെ പരിശ്രമത്തിന്റെയും പ്രാര്‍ത്ഥനയുടേയും ഫലമായി വിശുദ്ധ ബൈബിളിലെ 150 സങ്കീര്‍ത്തനങ്ങളെ പറ്റിയും ക്രമീകൃതമായ ഒരു പഠന പരമ്പര യൂട്യൂബില്‍ അപ് ലോഡ് ചെയ്തിരിക്കുന്നു. ഓരോ സങ്കീര്‍ത്തനത്തിന്റെയും ചരിത്രപശ്ചാത്തലം, പ്രധാന ആത്മീയ ദൂതുകള്‍, വേദശാസ്ത്ര ചിന്തകള്‍ ഒക്കെ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കേരള ക്രൈസ്തവ ചരിത്രത്തിലെ ആദ്യത്തെ സംഭവമാണ് സങ്കീര്‍ത്തനത്തെപ്പറ്റിയുള്ള തുടര്‍മാനമായ ദൃശ്യാവിഷ്‌കരണം.
മലയാളികളായ ക്രൈസ്തവര്‍ക്ക് ലോകത്ത് എവിടെ ണ്ടും, ഏതു സമയത്തും ഇഷ്ടമുള്ള സങ്കീര്‍ത്തനങ്ങള്‍ ധ്യാനിക്കാന്‍ ഇത് സഹായകരമാണ്.കീഴില്ലം പെനിയേല്‍ ബൈബിള്‍ സെമിനാരിയില്‍ ീര്‍ഘ വര്‍ഷങ്ങള്‍ അധ്യാപകനായിരുന്ന പാസ്റ്റര്‍ ബാബു ജോര്‍ജ് പത്തനാപുരം ക്രസ്തവ സാഹിത്യ അക്കാദമിയുടെ വൈസ് പ്രസിഡന്റും ഈടുറ്റ നിരവധി ക്രൈസ്തവ ഗ്രന്ഥങ്ങളുടെ രചയിതാവും ആണ്.സന്ദേശങ്ങള്‍ തുടര്‍ച്ചയായി ലഭിക്കേണ്ടതിന് ബന്ധപ്പെടുക:91 8086991167
Sources:onlinegoodnews

http://theendtimeradio.com

Continue Reading

National

നാല് വര്‍ഷ ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് നേരിട്ട് പിഎച്ച്.ഡി ചെയ്യാം

Published

on

ന്യൂഡല്‍ഹി: നാല് വര്‍ഷ ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് നേരിട്ട് പിഎച്ച്.ഡി ചെയ്യാമെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമീഷന്‍ (യു.ജി.സി). ചെയര്‍മാന്‍ ജഗദീഷ് കുമാര്‍.

75 ശതമാനം മാര്‍ക്കോ തത്തുല്യമായ ഗ്രേഡുകളോ നേടി നാല് വര്‍ഷ ബിരുദം പൂര്‍ത്തിയാക്കിയാല്‍ ജൂനിയര്‍ റിസര്‍ച് ഫെലോഷിപ് (ജെ.ആര്‍.എഫ്) നേടിയോ ഇല്ലാതെയോ പിഎച്ച്.ഡി ചെയ്യാനും നെറ്റിന് അപേക്ഷിക്കാനും സാധിക്കുമെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമീഷന്‍ ചെയര്‍മാന്‍ ജഗദീഷ് കുമാര്‍ വ്യക്തമാക്കി. ഇതുവരെയും നെറ്റിന് അപേക്ഷിക്കാന്‍ 55 ശതമാനം മാര്‍ക്കോടെ മാസ്റ്റേഴ്‌സ് ബിരുദം പൂര്‍ത്തിയാക്കേണ്ടിയിരുന്നു.

പുതിയ നിര്‍ദേശ പ്രകാരം നാല് വര്‍ഷമോ എട്ടു സെമസ്റ്ററോ ഉള്ള ബിരുദം ഏതു വിഷയത്തിലായാലും ഇഷ്ടമുള്ള മറ്റേതു വിഷയത്തിലും പിഎച്ച്.ഡി ചെയ്യാം. പട്ടികജാതി/വര്‍ഗക്കാര്‍, ഒ.ബി.സി (നോണ്‍ ക്രീമിലെയര്‍), ഭിന്നശേഷിക്കാര്‍, സാമ്പത്തിക പിന്നോക്ക വിഭാഗങ്ങള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് മാര്‍ക്ക് നിബന്ധനയില്‍ അഞ്ച് ശതമാനം ഇളവുണ്ട്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

National

ഫിലദെല്‍ഫിയ സിസ്റ്റേഴ്‌സ് ഫെലോഷിപ്പ് സമ്മേളനം മെയ് 28 മുതല്‍

Published

on

ഉദയപ്പൂര്‍: ഫിലദെല്‍ഫിയ ഫെലോഷിപ്പ് ചര്‍ച്ച് ഓഫ് ഇന്ത്യയുടെ സഹോദരിമാരുടെ കൂട്ടായ്മയായ ഫിലദെല്‍ഫിയ സിസ്റ്റേഴ്‌സ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ നേതൃത്വ സമ്മേളനം മെയ് 28 മുതല്‍ 30 വരെ എഫ്എഫ്‌സിഐ യുടെ ആസ്താനമായ രാജസ്ഥാനിലെ ഉദയപ്പൂരില്‍ നടക്കും.അഞ്ഞൂറില്‍ പരം സഹോദരിമാര്‍ പങ്കെടുക്കുന്ന ഈ കോണ്‍ഫറന്‍സില്‍ സിസ്റ്റര്‍ ജോയ്‌സി കോശി മുഖ്യപ്രഭാഷക ആയിരിക്കും.
സിസ്റ്റര്‍ മന്‍പ്രീത് കിരണ്‍ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. ഇന്നത്തെ കാലത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍, വിളിക്കപ്പെട്ടവര്‍,നിയമിക്കപ്പെട്ടവര്‍ എന്നതാണ് മുഖ്യ ചിന്താവിഷയം.
Sources:onlinegoodnews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news6 mins ago

South Korean Supreme Court Rules in Favor of Religious Freedom

South Korea — South Korea’s Supreme Court ruled against a law school’s refusal to reschedule an interview due to a...

us news1 hour ago

മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്കായി പി സി എന്‍ എ കെ കോണ്‍ഫറന്‍സില്‍ സെമിനാര്‍

ന്യൂയോര്‍ക്ക്: ജൂലൈ 4 മുതല്‍ 7 വരെ ഹൂസ്റ്റണില്‍ നടക്കുന്ന മലയാളി പെന്തക്കോസ്ത് കോണ്‍ഫറന്‍സില്‍ രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കുന്നവര്‍ക്കായി മെഡിക്കല്‍ സെമിനാര്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. നഴ്‌സ്...

world news1 day ago

Baptist Pastor Re-Arrested the Night He’s Released from Prison

Myanmar — To mark the Buddhist New Year festival of Thingyan, officials in Myanmar released 3,300 people from prison. Authorities...

us news1 day ago

40 വര്‍ഷക്കാലം കടുത്ത ഇസ്ലാം മത വിശ്വാസിയായി ജീവിച്ച നിക്കി കിംഗ്സ്ലി ഇന്ന് ക്രിസ്തുവിന്റെ ധീര പ്രേഷിത

ടെക്സാസ്: ഇസ്ലാം കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന്‍ നാല്‍പ്പത് വര്‍ഷക്കാലം കടുത്ത ഇസ്ലാം മതവിശ്വാസിയായി ജീവിച്ച ശേഷം യേശു ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച നിക്കി കിംഗ്സ്ലി എന്ന...

us news1 day ago

ക്രിസ്തുവിന്റെ വിളിയില്‍ മാര്‍ഗ്ഗദീപമായത് മിഷ്ണറീസ് ഓഫ് ചാരിറ്റി: ഇസ്ലാം ഉപേക്ഷിച്ച് യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച് ഷെരീൻ യൂസഫ്

ഹൂസ്റ്റണ്‍: ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച അമേരിക്കയിലെ ഹൂസ്റ്റണിലെ പ്രമുഖ ബ്രീത്തിങ് കോച്ച് ഷെരീൻ യൂസഫ് എന്ന യുവതിയുടെ ജീവിതസാക്ഷ്യം ശ്രദ്ധ നേടുന്നു. യേശുവിനെ രക്ഷകനും...

National1 day ago

പാസ്റ്റര്‍ ബാബു ജോര്‍ജ് പത്തനാപുരത്തിന്റെ സങ്കീര്‍ത്തന പഠന പരമ്പര പൂര്‍ത്തിയായി

കീഴില്ലം പെനിയേല്‍ ബൈബിള്‍ സെമിനാരിയില്‍ ദീര്‍ഘ വര്‍ഷങ്ങള്‍ അധ്യാപകനായിരുന്ന പാസ്റ്റര്‍ ബാബു ജോര്‍ജ് പത്തനാപുരത്തിന്റെ സങ്കീര്‍ത്തന പഠന പരമ്പര പൂര്‍ത്തിയായി. മൂന്നു വര്‍ഷത്തെ പരിശ്രമത്തിന്റെയും പ്രാര്‍ത്ഥനയുടേയും ഫലമായി...

Trending