Home breaking news റോഡിൽ പിഴ പകുതിയാക്കാൻ കേരളം; വാഹനപിഴക്കെതിരെ ബിജെപി സംസ്ഥാനങ്ങൾ

റോഡിൽ പിഴ പകുതിയാക്കാൻ കേരളം; വാഹനപിഴക്കെതിരെ ബിജെപി സംസ്ഥാനങ്ങൾ

42
0
SHARE

 

ഗതാഗത നിയമലംഘനങ്ങൾക്കുള്ള ഉയർന്ന പിഴത്തുക പകുതിയോളം കുറയ്ക്കാൻ കേരള സർക്കാർ നീക്കം. നിരക്ക് സംസ്ഥാനങ്ങൾക്കു നിശ്ചയിക്കാമെന്നു വ്യക്തമാക്കുന്ന കേന്ദ്ര ഉത്തരവ് ലഭിച്ചശേഷം തിങ്കളാഴ്ച ഗതാഗത മന്ത്രിയുടെ നേതൃത്വത്തിലുള്ള യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. നിയമതടസ്സമില്ലെങ്കിൽ പുതുക്കിയ ഉത്തരവിറക്കും. രാഷ്ട്രീയ നേതൃത്വവും മുഖ്യമന്ത്രിയുമായി ചർച്ച ചെയ്താകും തീരുമാനമെന്നു ഗതാഗതമന്ത്രി എ .കെ. ശശീന്ദ്രൻ അറിയിച്ചു

ജ​ന​രോ​ഷം ശ​ക്ത​മാ​യ​തോ​ടെ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ത്തി​ന് കൂ​ട്ടി​യ വ​ൻ​പി​ഴ ന​ട​പ്പാ​ക്കാ​നാ​വി​ല്ലെ​ന്ന നി​ല​പാ​ടു​മാ​യി ബി.​ജെ.​പി ഭ​രി​ക്കു​ന്ന കൂ​ടു​ത​ല്‍ സം​സ്ഥാ​ന​ങ്ങ​ൾ രം​ഗ​ത്തെ​ത്തി. മ​ഹാ​രാ​ഷ്​​ട്ര, ഗോ​വ, ക​ർ​ണാ​ട​ക, ബി​ഹാ​ർ സം​സ്ഥാ​ന​ങ്ങ​ൾ പി​ഴ കു​റ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര സ​ര്‍ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ത്തി​​െൻറ പി​ഴ പ​കു​തി​യാ​യി കു​റ​ക്കു​മെ​ന്ന്​ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ വ്യ​ക്​​ത​മാ​ക്കി. പി​ഴ ശി​ക്ഷ അ​മി​ത​മാ​വു​ന്ന​ത്​ ശ​രി​യ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഗു​ജ​റാ​ത്തി​നും ഉ​ത്ത​രാ​ഖ​ണ്ഡി​നും പി​ന്നാ​ലെ​യാ​ണ്​  ബി.​ജെ.​പി ഭ​രി​ക്കു​ന്ന മ​റ്റ്​ സം​സ്ഥാ​ന​ങ്ങ​ൾ​കൂ​ടി രം​ഗ​ത്തു​വ​ന്ന​ത്. ഗു​ജ​റാ​ത്തും ഉ​ത്ത​രാ​ഖ​ണ്ഡും  പി​ഴ  പ​കു​തി​യാ​ക്കി ഉ​ത്ത​ര​വി​റ​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ പ്ര​തി​രോ​ധ​ത്തി​ലാ​യ കേ​ന്ദ്രം േമാേ​ട്ടാ​ർ വാ​ഹ​ന നി​യ​മഭേ​ദ​ഗ​തി ക​ൺ​ക​റ​ൻ​റ് ലി​സ്​​റ്റി​ൽ ഉ​ൾ​പ്പെ​ട്ട വി​ഷ​യ​മാ​ണെ​ന്നും സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​തു ഭേ​ദ​ഗ​തി ചെ​യ്യാ​മെ​ന്നും വ്യ​ക്ത​മാ​ക്കി. പ്ര​തി​ഷേ​ധ​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട  കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി പി​ഴ​ത്തു​ക ഇൗ​ടാ​ക്കു​ക​യ​ല്ല ല​ക്ഷ്യ​മെ​ന്നും ജ​ന​ങ്ങ​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്ക​ലാ​ണെ​ന്നും പ​റ​ഞ്ഞു. ഉ​ത്ത​ർ​പ്ര​ദേ​ശ്, അ​സം, ത്രി​പ​ു​ര  ബി.​ജെ.​പി സ​ർ​ക്കാ​റു​ക​ളും കോ​ൺ​ഗ്ര​സ്​​ ഭ​രി​ക്കു​ന്ന മ​ധ്യ​പ്ര​ദേ​ശ്, ഛത്തി​സ്​​ഗ​ഢ്, പ​ഞ്ചാ​ബ്​ സം​സ്​​ഥാ​ന​ങ്ങ​ളും ഇ​തു​വ​രെ നി​യ​മം ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല. റോ​ഡ് ന​ന്നാ​ക്കാ​തെ പി​ഴ ഉ​യ​ര്‍ത്തു​ന്ന​ത് ധാ​ര്‍മി​ക​മ​ല്ലെ​ന്നും റോ​ഡ് ന​ന്നാ​ക്കി​യ ശേ​ഷം ജ​നു​വ​രി​യി​ല്‍ പി​ഴ ഉ​യ​ര്‍ത്തു​ന്ന​ത് ആ​ലോ​ചി​ക്കു​മെ​ന്നു​മാ​ണ് ഗോ​വ സ​ർ​ക്കാ​റി​െൻറ നി​ല​പാ​ട്.

LEAVE A REPLY

Please enter your comment!
Please enter your name here