Connect with us

Cricket

3 മത് ഇന്റര്‍ ചര്‍ച്ച് ക്രിക്കറ്റ് ടൂര്‍ണമെന്റ് ആവേശോജ്ജ്വലമായ സമാപനം

Published

on

 

3 മത് ഐ സി സി യു കെ ടൂര്‍ണമെന്റില്‍ വിവിധ സഭകളില്‍ നിന്നായി 6 ടീമുകള്‍ പങ്കെടുത്തു. വാരിയേഴ്‌സ് ക്രിക്കറ്റ് ക്ലബ്ബ് ഒന്നാം സ്ഥാനവും, മിഡ്‌ലാന്‍സ് ക്രിക്കറ്റ് ക്ലബ്ബ് രണ്ടാം സ്ഥാനവും, റോയല്‍ സ്‌ട്രൈക്കേഴ്‌സ് ക്രിക്കറ്റ് ക്ലബ്ബ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്കുള്ള സമ്മാനദാനം എം പി എ യു കെ യുടെ മുന്‍ ട്രഷറാര്‍ ബ്രദര്‍ മാമ്മന്‍ ജോര്‍ജ്ജ് നിര്‍വഹിച്ചു. വിജയികള്‍ക്കുള്ള എവര്‍റോളിങ്ങ് ട്രോഫി സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് തൂലിക ടി വി ആണ്.

Cricket

മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ആൻഡ്രു സിമണ്ട്‌സ് വാഹനാപകടത്തിൽ മരിച്ചു

Published

on

സിഡ്‌നി: മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ആൻഡ്രു സിമണ്ട്‌സ് (46) അന്തരിച്ചു. ആസ്‌ത്രേലിയയിലെ ക്വീസ്ലൻഡിൽ ഉണ്ടായ കാറപകടത്തിലാണ് മരണം. ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായിരുന്നു സിമണ്ട്‌സ്.

ഓസ്ട്രേലിയക്കായി സിമണ്ട്‌സ് 26 ടെസ്റ്റുകളും 198 ഏകദിന മത്സങ്ങളും കളിച്ചിട്ടുണ്ട്. 14 ട്വന്റി-20 മത്സരങ്ങളിലും അദ്ദേഹം ഓസ്ട്രേലിയൻ ടീമിനായി കളത്തിലിറങ്ങി. ഈ വർഷമാദ്യം സഹ ഓസീസ് ക്രിക്കറ്റ് ഇതിഹാസങ്ങളായ ഷെയ്ൻ വോണിന്റേയും റോഡ് മാർഷിന്റേയും മരണത്തിൽ നിന്ന് മോചിതരായി വരുന്ന ഓസ്ട്രേലിയൻ ക്രിക്കറ്റിന് മറ്റൊരു ആഘാതമായിരിക്കുകയാണ് സൈമണ്ട്സിന്റെ വിയോഗം. 2003,2007 ലോകകപ്പുകൾ കരസ്ഥമാക്കിയ ഓസ്ട്രേലിയൻ ടീമിലെ പ്രധാന താരമായിരുന്നു സിമണ്ട്‌സ്.

198 ഏകദിനങ്ങളിൽ നിന്നായി 5088 റൺസും 133 വിക്കറ്റുകളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. 26 ടെസ്റ്റുകളിൽ നിന്നായി 1462 റൺസും 24 വിക്കറ്റുകളും നേടി. 14 അന്തരാഷ്ട്ര ട്വന്റി-20 മത്സരങ്ങൾ കളിച്ച സിമണ്ട്‌സ് 337 റൺസും എട്ടു വിക്കറ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്. ഏകദിനത്തിൽ 1998 -ൽ പാകിസ്താനെതിരായിട്ടായിരുന്നു സിമണ്ട്‌സിന്റെ അരങ്ങേറ്റം. 2009-ൽ പാകിസ്താനെതിരെ തന്നെയായിരുന്നു അവസാന അന്താരാഷ്ട്ര ഏകദിന മത്സരവും അദ്ദേഹം കളിച്ചത്.
Sources:globalindiannews

http://theendtimeradio.com

Continue Reading

Cricket

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയന്‍ വോണ്‍ (52)അന്തരിച്ചു

Published

on

സി​ഡ്നി: ഓ​സ്ട്രേ​ലി​യ​ൻ ക്രി​ക്ക​റ്റ് സ്പി​ൻ ഇ​തി​ഹാ​സം ഷെ​യ്ൻ വോ​ണ്‍ (52) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. താ​യ്‌​ല​ൻ​ഡി​ലെ കോ ​സാ​മു​യി​ൽ​വ​ച്ചാ​യി​രു​ന്നു മ​ര​ണം.

ഷെ​യ്ൻ വോ​ണി​നെ ത​ന്‍റെ വി​ല്ല​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​നേ​ജ്മെ​ന്‍റ് പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പി​ന്നീ​ട് അ​റി​യി​ക്കാ​മെ​ന്നും മാ​നേ​ജ്മെ​ന്‍റ് വ്യ​ക്ത​മാ​ക്കി.

ലോ​ക ക്രി​ക്ക​റ്റ് ക​ണ്ട എ​ക്കാ​ല​ത്തെ​യും മി​ക​ച്ച സ്പി​ന്ന​ർ​മാ​രി​ലൊ​രാ​ളാ​ണ് ഷെ​യ്ൻ വോ​ണ്‍. ഓ​സ്ട്രേ​ലി​യ​ക്കാ​യി 145 ടെ​സ്റ്റി​ൽ നി​ന്ന് 3,154 റ​ണ്‍​സും 708 വി​ക്ക​റ്റും നേ​ടി. 194 ഏ​ക​ദി​ന​ത്തി​ൽ നി​ന്ന് 293 വി​ക്ക​റ്റും അ​ദ്ദേ​ഹം നേ​ടി​യി​ട്ടു​ണ്ട്.ടെസ്റ്റ് വിക്കറ്റ് നേട്ടങ്ങളില്‍ ലോകത്തെ രണ്ടാംസ്ഥാനക്കാരനാണ് ഇദ്ദേഹം.കൊവിഡ് ബാധിച്ചതിന് ശേഷം വിശ്രമത്തിലായിരുന്നു ഷെയ്ന്‍.

എ​ന്നാ​ൽ ദേ​ശീ​യ ജ​ഴ്സി​യി​ൽ ട്വ​ന്‍റി-20 ക​ളി​ക്കാ​നാ​യി​ട്ടി​ല്ല. 55 ഐ​പി​എ​ല്ലി​ൽ നി​ന്നാ​യി 198 റ​ണ്‍​സും 57 വി​ക്ക​റ്റും വോ​ണ്‍ സ്വ​ന്തം പേ​രി​ലാ​ക്കി.

അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ല്‍ നി​ന്ന് വി​ര​മി​ച്ച ശേ​ഷ​വും ക്ല​ബ് ക്രി​ക്ക​റ്റി​ല്‍ അ​ദ്ദേ​ഹം സ​ജീ​വ​മാ​യി​രു​ന്നു. ഏ​റെ നാ​ള്‍ ക​ളി​ക്കാ​ര​നെ​ന്ന നി​ല​യി​ല്‍ തു​ട​ര്‍​ന്ന അ​ദ്ദേ​ഹം പ​രി​ശീ​ല​ക വേ​ഷ​ത്തി​ലും തി​ള​ങ്ങി​യി​രു​ന്നു.

ഐ​പി​എ​ല്ലി​ല്‍ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​നെ പ്ര​ഥ​മ സീ​സ​ണി​ല്‍​ത്ത​ന്നെ ജേ​താ​ക്ക​ളാ​ക്കി​യ നാ​യ​ക​നാ​ണ് ഷെ​യ്ന്‍ വോ​ണ്‍. ഇ​തി​ന് ശേ​ഷം ടീ​മി​ന്‍റെ ഉ​പ​ദേ​ശ​ക സം​ഘ​ത്തി​ലും അ​ദ്ദേ​ഹം പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു.
http://theendtimeradio.com

Continue Reading

Cricket

കേരള ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ജൂലൈ മൂന്നിന് ചിക്കാഗോയില്‍

Published

on

ചിക്കാഗോ: വുഡ് റിഡ്ജ് ക്രിക്കറ്റ് ക്ലബ്ബിന്റെയും ഫൈവ് സ്റ്റാര്‍ ലോജിസ്റ്റിക് സര്‍വീസ് ഐ എന്‍ സിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ 2021 ജൂലൈ 03 ശനിയാഴ്ച ചിക്കാഗോയില്‍ വച്ച് സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ടൂര്ണമെന്റിലേക്ക് ഏവര്‍ക്കും സ്വാഗതം .
വുഡ്റിഡ്ജ് ക്രിക്കറ്റ് ക്ലബ്ബ് സ്‌പോണ്‍സര്‍ ചെയ്യുന്ന 3000 ഡോളര്‍ ഒന്നാം സമ്മാനവും തോമസ് കുരുവിള കരിക്കുലം സ്‌പോണ്‍സര്‍ ചെയ്യുന്ന 1500 ഡോളര്‍ രണ്ടാം സമ്മാനവും വിജയികള്‍ക്ക് ലഭിക്കുന്നു. ചടങ്ങില്‍ ഡബ്ലിയൂ സിസിയുടെ റാഫിള്‍ ടിക്കറ്റ് നറുക്കെടുപ്പ് നടത്തുന്നതും കേരള തനിമയാര്‍ന്ന തട്ടുകട ഫുഡ് കോര്‍ണറും ഉണ്ടായിരിക്കുന്നതാണ്.
ഈ മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം യൂട്യുബിലും ഫേസ്ബുക്കിലും കെവി ടിവിയിലും ഉണ്ടായിരിക്കുന്നതാണ്.. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ജോസഫ് ജോര്‍ജ്: +1 (630) 4321888, അനൂപ് ഇല്ലിപ്പറമ്പില്‍ +1 (347) 8612625.
കടപ്പാട് :ആഴ്ച്ച വട്ടം ഓൺലൈൻ

Continue Reading
Advertisement The EndTime Radio

Featured

National2 days ago

Christians Protest Anti-Conversion Law

India — On March 6, nearly 200,000 Christians in the northeastern state of Arunachal Pradesh in India peacefully protested a...

us news2 days ago

Innovative ‘BibleProject’ Opens God’s Word to Millions in 56 Languages: ‘The Story Leads to Jesus’

Oregon – Tucked away in a quiet Portland neighborhood is an animation studio that is opening the Bible to millions...

Sports2 days ago

Christian Women’s Basketball Team Wins Championship after Bold Stance against Trans Player

In February, the Columbia Bible College (CBC) women’s basketball team in Canada decided to risk political backlash by refusing to...

world news2 days ago

നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ വൈദികന് മോചനം; സെമിനാരി വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു

നൈജീരിയ: മാർച്ച് ആദ്യ വാരത്തില്‍ തെക്കൻ നൈജീരിയയിൽ ഒരു വൈദികനോടൊപ്പം സായുധധാരികള്‍ തട്ടിക്കൊണ്ടുപോയ സെമിനാരി വിദ്യാർത്ഥി കൊല്ലപ്പെട്ടു. മാർച്ച് 13 വ്യാഴാഴ്ച, എഡോ സ്റ്റേറ്റിലെ എറ്റ്സാക്കോ ഈസ്റ്റ്...

us news2 days ago

സുനിത വില്യംസും ബുച്ച് വിൽമോറും ക്രൂ 9 ലെ മറ്റ് അംഗങ്ങൾക്കൊപ്പം സുരക്ഷിതമായി ഭൂമിയിലെത്തി.

ഇന്ത്യൻസമയം ബുധനാഴ്ച‌ പുലർച്ചെ മൂന്നരയോടെ മെക്സിക്കോ ഉൾക്കടലിലാണ് പേടകം ലാൻഡ് ചെയ്തത് അനിശ്ചിതമായി തുടർന്ന ഒൻപത് മാസത്തിലധികം നീണ്ട ബഹിരാകാശജീവിതം അവസാനിച്ചു. സുനിത വില്യംസും ബുച്ച് വിൽമോറും...

National3 days ago

Mimetai 2K25 ഏപ്രിൽ 16, 17 ന് പുനലൂർ കരവാളൂരിൽ

പുനലൂർ: പുതിയ തലമുറയിൽ വർദ്ധിച്ചുവരുന്ന നിരാശ, പഠനത്തിൽ താൽപര്യമില്ലായ്മ, അമിത സോഷ്യൽ മീഡിയ ഉപയോഗം, അത് നിമിത്തം ഉണ്ടാകുന്ന മാനസീക ശാരീരിക വൈകാരിക പ്രശ്നങ്ങൾ, ആത്മഹത്യ, ലഹരിയുടെ...

Trending

Copyright © 2019 The End Time News