Connect with us
Slider

Sports

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൈന നെഹ്‌വാള്‍ പുറത്ത്

Published

on

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ക്വാര്‍ട്ടറില്‍ സ്‌പെയിനിന്റെ കരോലിന മരിനോട് നേരിട്ടുള്ള ഗെയ്മുകള്‍ക്ക് തോറ്റാണ് സൈന പുറത്തായത്. സ്‌കോര്‍ 21-6,21-11 എന്ന നിലയിലാണ്. മത്സരത്തിന്റെ ഒരു ഘട്ടത്തില്‍പോലും എതിരാളിക്ക് വെല്ലുവിളി സൃഷ്ടിക്കാനോ, ഫോമിലേയ്ക്ക് ഉയരുവാനോ സൈനയ്ക്ക് സാധിച്ചില്ല. പുരുഷ സിംഗിള്‍സില്‍ സായ് പ്രണീതും, വനിതാ സിംഗിള്‍സില്‍ സിന്ധുവുമാണ് ഇന്ത്യയ്ക്ക് പ്രതീക്ഷയുള്ളത്.

Sports

Dominic Theme US Open Men’s Champion; Historic achievement

Published

on

New York: Austrian Dominic Thiem wins US Open men’s title. This is the theme’s first Grand Slam title. In the final, he defeated Alexander Swarevan of Germany to win the title. Swarevan was defeated by three sets to two. The theme’s dramatic comeback after losing the first two sets. The score was 2-6,4-6,6-4,6-3,7-6.

With this, the curtain is falling on the Grand Slam fights this time as well. Only the Australian Open took place this year. The French Open, which was supposed to start in the second week of May, was postponed to this month when Wimbledon was abandoned in the wake of the Kovid outbreak around the world.

Continue Reading

Sports

ഖേല്‍ രത്‌നങ്ങളായി റാണിയും മാരിയപ്പനും,കായികരംഗത്തെ 74 പ്രതിഭകളെ രാജ്യം ആദരിച്ചു

Published

on

ന്യൂഡല്‍ഹി: ദേശീയ കായിക ദിനത്തോട് അനുബന്ധിച്ച്‌ കായികരംഗത്തെ 74 പ്രതിഭകളെ രാജ്യം ആദരിച്ചു. വിവിധ പുരസ്കാരങ്ങള്‍ നല്‍കിയാണ് ഇന്ത്യന്‍ കായികരംഗത്ത് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച താരങ്ങളെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആദരിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത് ആദ്യമായി വിര്‍ച്വല്‍ സംവിധാനം ഉപയോഗിച്ചായിരുന്നു ഇത്തവണത്തെ പുരസ്കാര വിതരണം.

അഞ്ച് താരങ്ങള്‍ക്ക് രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്കാരവും 27 താരങ്ങള്‍ക്ക് അര്‍ജുന അവാര്‍ഡും സമ്മാനിച്ചു. പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായ 74 പേരില്‍ 60 പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. അതും വിവിധ സായി (സ്‌പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ) കേന്ദ്രങ്ങളില്‍ നിന്നും. 11 സായ് കേന്ദ്രങ്ങളാണ് ഒറു ചടങ്ങിന് ഒരേ സമയം വേദിയായത്.

ഖേല്‍രത്‌ന പുരസ്കാര ജേതാക്കളായ ഹോക്കി താരം റാണി രാംപാല്‍, ടേബിള്‍ ടെന്നീസ് താരം മനിക ബദ്ര, അത്‌ലറ്റ് മാരിയപ്പന്‍ തങ്കവേലു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്ത് പുരസ്കാരം ഏറ്റുവാങ്ങിയപ്പോള്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഭാഗമായി ദുബായിയിലുള്ള ക്രിക്കറ്റ് താരം രോഹിത് ശര്‍മയും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഗുസ്തി താരം വിനേഷ് ഭോഗട്ടും ചടങ്ങില്‍ പങ്കെടുത്തില്ല. ബംഗലൂരുവിലെ സായി കേന്ദ്രത്തിലായിരുന്നു റാണിയും മാരിയപ്പനും എത്തിയത്. മനിക പൂനെയിലും.

രോഹിത്തിനൊപ്പം ഐപിഎല്ലിന്റെ ഭാഗമായി ദുബായിയിലുള്ള ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മ, കോവിഡ് സ്ഥിരീകരിച്ച ബാഡ്മിന്റന്‍ താരം സത്വിക്സായിരാജ് എന്നിവര്‍ക്ക് അര്‍ജുന പുരസ്കാരവും ഏറ്റുവാങ്ങാന്‍ സാധിച്ചില്ല.

സമ്മാനത്തുക ഉയര്‍ത്തിയതിന് ശേഷമുള്ള ആദ്യ പുരസ്കാര വിതരണവുമായിരുന്നു ഇത്തവണത്തേത്. ഖേല്‍ രത്‌ന പുരസ്കാര ജേതാക്കള്‍ക്ക് 7.5 ലക്ഷത്തില്‍ നിന്ന് ഇത്തവണ 25 ലക്ഷത്തിലേക്കും അര്‍ജുന അവാര്‍ഡ് തുക 5 ലക്ഷത്തില്‍ നിന്ന് 15 ലക്ഷത്തിലേക്കും ഉയര്‍ത്തിയിരുന്നു. ദ്രോണാചാര്യ പുരസ്കാരം നേടുന്നവര്‍ക്കും സമ്മാനത്തുക ലക്ഷത്തില്‍ നിന്ന് 15 ലക്ഷത്തിലേക്ക് ഉയര്‍ത്തി.

അതേസമയം ദ്രോണാചാര്യ പുരസ്കാര ജേതാവായ പ്രശസ്‌ത കായിക പരിശീലകന്‍ പുരുഷോത്തം റായ് അന്തരിച്ചു. 79 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. ഇന്നലെ രാത്രി എട്ടരയോടെയാണ് മരണം. പരിശീലന രംഗത്തെ സമഗ്ര സംഭാവനയ്‌ക്കുള്ള ഈ വര്‍ഷത്തെ ദ്രോണാചാര്യ പുരസ്‌കാരത്തിനു തിരഞ്ഞെടുക്കപ്പെട്ട അത്‌ലറ്റിക്‌സ് പരിശീലകനാണ്. ദേശീയ കായിക ദിനമായ ഇന്ന് നടക്കുന്ന വെര്‍ച്വല്‍ ചടങ്ങില്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ് പുരസ്കാരം നല്‍കാനിരിക്കെയാണ് അന്ത്യം.

അശ്വിനി നാച്ചപ്പ, മുരളിക്കുട്ടന്‍, എം.കെ.ആശ, റോസക്കുട്ടി, ജി.ജി.പ്രമീള തുടങ്ങി നിരവധി പ്രമുഖ കായിക താരങ്ങളെ പരിശീലിപ്പിച്ചിട്ടുണ്ട്. 1974 ല്‍ നേതാജി ഇന്‍സ്‌റ്റിറ്റ‌്യൂട്ട് ഓഫ് സ്‌പോര്‍ട്‌സിലൂടെയാണ് പുരുഷോത്തം റായ് കായികപരിശീലന രംഗത്തേക്ക് കടന്നുവരുന്നത്. 1987 ലെ ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ്, 1988 ലെ ഏഷ്യന്‍ ട്രാക് ആന്‍ഡ് ഫീല്‍ഡ് ചാംപ്യന്‍ഷിപ്പ്, 1999 ലെ സാഫ് ഗെയിംസ് എന്നിവയില്‍ ഇന്ത്യയുടെ പരിശീലകനായിരുന്നു.

Continue Reading

Subscribe

Enter your email address

Featured

us news18 hours ago

Christian Sentenced to Death in Pakistan Files Appeal with High Court

Pakistan– On September 8, Asif Pervaiz was sentenced to death by a trial court in Lahore, Pakistan for allegedly committing...

Media18 hours ago

ഭിന്നശേഷിക്കാര്‍ക്ക് ആശ്വാസകേന്ദ്രമായി മിസ്പാ 2021 ജനുവരി മുതല്‍

കായംകുളം: കായംകുളം കേന്ദമാക്കി കഴിഞ്ഞ 18 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന മിസ്പാ പരിശീലന കേന്ദ്രം ഭിന്നശേഷിക്കാര്‍ക്കായി ആജീവനാന്ത സംരക്ഷണവും, താമസസൗകര്യവും ഒരുക്കുന്നു. 2021 ജനുവരി മുതലാണ് നടത്തപ്പെടുന്നത്....

Life18 hours ago

BIS certification of children’s toys will now be enforced from 1 January 2021

New delhi: In what has come as a big relief for domestic toy manufacturers, the government on Tuesday extended the...

Media19 hours ago

കണ്ണടവയ്ക്കുന്നവര്‍ക്ക് കൊറോണ പകരാന്‍ സാധ്യത കുറവ്; വ്യത്യസ്ത പഠനവുമായി ചൈന

ബീജിംഗ്: കൊറോണ പകരുന്നത് തടയാന്‍ മാസ്‌കും, സാനിറ്റൈസറും, സാമൂഹിക അകലത്തിനും മാത്രമല്ല കണ്ണടക്കും സാധിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ചൈനീസ് ഗവേഷകര്‍. കണ്ണട ധരിക്കുന്നവര്‍ക്ക് കൊറോണ പകരാനുള്ള സാധ്യത കുറവെന്നാണ്...

Media2 days ago

അക്കൗണ്ട്‌സ് കോഴ്‌സുകള്‍ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്

തിരുവനന്തപുരം: ചാര്‍ട്ടേഡ് അക്കൗണ്ട്‌സ്/ കോസ്റ്റ് ആന്‍ഡ് വര്‍ക്ക് അക്കൗണ്ട്‌സ് (കോസ്റ്റ് ആന്‍ഡ് മാനേജ്‌മെന്റ് അക്കൗണ്ട്‌സ്)/ കമ്പനി സെക്രട്ടറിഷിപ് കോഴ്‌സുകള്‍ക്കു പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിലെ...

Movie2 days ago

‘Thank You to the Lord Jesus Christ’: Thomas Rhett Wins Co-Entertainer of the Year with Carrie Underwood at ACM Awards

Country music recording artist Thomas Rhett thanked the Lord Jesus Christ on stage Wednesday night after he tied with Carrie...

Trending