Connect with us
Slider

breaking news

വെള്ളമിറങ്ങുന്നു; വീടുകളിലേയ്ക്ക് തിരിച്ചു പോകുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Published

on

* ഒറ്റക്ക് വീട്ടിലേയ്ക്ക് മടങ്ങരുത്. മുതിര്‍ന്നവര്‍ രണ്ടോ അതിലധികമോ പേര്‍ ഒരുമിച്ച് പോകണം. എന്തെങ്കിലും കുഴപ്പം ഉണ്ടായാല്‍ പരസ്പരം സഹായിക്കാന്‍ പറ്റുമല്ലോ.
* ആദ്യമായി വീട്ടിലേയ്ക്ക് തിരിച്ചു പോകുമ്പോള്‍ കുട്ടികളെ കൊണ്ടുപോകരുത്. കുട്ടികള്‍ക്ക് അപകടം ഉണ്ടായില്ലെങ്കിലും മാനസികാഘാതം ഉണ്ടാകും. അത് ഒഴിവാക്കാനാണ്.
* ഒരു കാരണവശാലും രാത്രിയില്‍ വീട്ടിലേക്ക് ചെല്ലരുത് . ഇഴജന്തുക്കളും,ഗ്യാസ് ലീക്ക് പോലുള്ള അപകടം ഉണ്ടാകാന്‍ സാധ്യതയുണ്ട്.
* വീട്ടിലേയ്ക്കുള്ള വഴിയിലും മുറ്റത്തുമെല്ലാം ഒരടിയോളം കനത്തില്‍ ചെളി ആയിരിക്കാനാണ് സാധ്യത. ഗേറ്റ് ഉണ്ടെങ്കില്‍ തുറക്കാന്‍ പ്രയാസപ്പെടും.
* മതിലിന്റെ നനവില്‍ ബലക്ഷയം ഉണ്ടാകാന്‍ സാധ്യതയുണ്ട്, ഗേറ്റ് തള്ളി തുറക്കുന്നത് സൂക്ഷിച്ചുവേണം.
* റോഡിലും, മുറ്റത്തും ഉള്ള ചെളിയില്‍ തെന്നി വീഴാതെ നോക്കണം. വ്യക്തി സുരക്ഷയ്ക്കായി മാസ്‌കുകള്‍ ധരിക്കുക. അതില്ലെങ്കില്‍ ഒരു തോര്‍ത്തെങ്കിലും മൂക്കിന് മുകളിലൂടെ ചുറ്റിക്കെട്ടണം. കയ്യുറകള്‍ ധരിക്കുന്നതും സുരക്ഷിതമാണ്.
* വീടിന്റെ പറമ്പുകളില്‍ ചിലപ്പോള്‍ മനുഷ്യരുടെയോ, മൃഗങ്ങളുടെയോ മൃതദേഹം ഉണ്ടാകാന്‍ സാധ്യതയുണ്ട്. അങ്ങനെ കണ്ടാല്‍ ഒരിക്കലും അത് കൈകൊണ്ട് തൊടരുത്.മനുഷ്യരുടെതാണെങ്കില്‍ പോലീസില്‍ അറിയിക്കുക.
* വീടിനകത്ത് കയറുന്നതിന് മുന്‍പ് വീടിന്റെ ഭിത്തിയില്‍ പ്രളയജലം എത്രമാത്രം ഉണ്ടായിരുന്നു എന്നതിന്റെ അടയാളം കാണും അത് ചോക്കുകൊണ്ടോ പെയിന്റു കൊണ്ടോ മാര്‍ക്ക് ചെയ്തു വെയ്ക്കുക.
* വീടിനകത്തേയ്ക്ക് കയറുന്നതിനു മുമ്പായി വീടിന്റെ നാലു വശത്തെയും ഫോട്ടോകള്‍ എടുത്തുവെയ്ക്കുക.. വീടുന്റെ ചുമരുകളോ, മേല്‍ക്കൂരയോ നശിച്ചിട്ടുണ്ടോയെന്ന് നോക്കുക.
* വീടിന്റെ ജനാലകള്‍ പുറത്തുനിന്നു തുറക്കാന്‍ പറ്റുമെങ്കില്‍ അവ തുറന്നിട്ട് കുറച്ചു സമയം കഴിഞ്ഞ് വേണം അകത്ത് പ്രവേശിക്കാന്‍.
* വീടിന്റെ വാതില്‍ തുറക്കുമ്പോള്‍ അസ്വാഭാവിക ഗന്ധം അതായത് ഗ്യാസ് ലീക്ക് ചെയ്യുന്നപോലുള്ള മണം തോന്നിയാല്‍ വാതില്‍ തുറന്നിട്ട് കുറെ കഴിഞ്ഞു മാത്രമേ അകത്തു കയറാവൂ.
* നമ്മള്‍ അറേഞ്ച് ചെയ്തു വെച്ചതു പൊലെയായിരിക്കില്ല നമ്മള്‍ അകത്തു ചെല്ലുമ്പോള്‍ കാണാന്‍ സാധിക്കുന്നത്. പല സാധനങ്ങളും വെള്ളത്തില്‍ ഒഴുകി നടക്കും. അവ ഫാനിന്റെ മികളിലോ മറ്റും തങ്ങിനിന്ന് തലയില്‍ വീഴാനുള്ള സാധ്യത ഉണ്ടാകും.
* എല്ലാ ഇലക്ട്രിക് ഉപകരണങ്ങളുടെയും പ്ലഗ്ഗ് സൂക്ഷിച്ച് ഊരിയിടണം.
* ഫ്രിഡ്ജില്‍ ഇറച്ചിയോ മീനോ ഉണ്ടായുരുന്നെങ്കില്‍ അത് കേടായിക്കാണും. മത്സ്യമാംസാദികള്‍ അഴുകി മീഥേന്‍ഗ്യാസ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ ഫ്രീസര്‍ തുറക്കുമ്പോള്‍ ശ്രദ്ധിക്കണം.
* വീട്ടില്‍ നഷ്ടം പറ്റിയ ഓരോ വസ്തുവിന്റെയും കണക്കെടുക്കുക. അതിന്റെ ഫോട്ടോ എടുക്കുക. ഇവ ഒരു ഡാമേജ് ആന്റ് ലോസ് എസ്റ്റിമെറ്റിനു സഹായിക്കും.
* വീടിന്റെ വായിലുകളും ജനാലകളും വെയില്‍ ഉള്ള സമയത്ത് തുറന്നിടുക.

breaking news

Earthquake in Rome: 3.7 magnitude recorded on Richter scale

Published

on

 

Rome: An earthquake in the early hours of this morning has termed the earthquake of COVID. Details of damages or injuries have not been revealed, but according to data provided by the Italian Geological Institute, the magnitude of 3.2 to 3.7 was recorded on the Richter scale.

The epicenter is Fonte Nueva, a small town in the northeast of the province of Rome. The sudden earthquake in Italy, which is gradually liberating from Covid’s danger, is distressing.

Continue Reading

breaking news

ഉത്തർപ്രദേശിൽ ശക്തമായ കാറ്റിലും മഴയിലും 25 മരണം;11 പേർക്ക് പരിക്കേറ്റു

Published

on

 

ലഖ്നൗ: ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും 25 മരണം. 11 പേർക്ക് പരിക്കേറ്റു.സംസ്ഥാനത്തെ 38 ജില്ലകളിൽ നാശനഷ്ടം ഉണ്ടായി. മരിച്ചവരുടെ കുടുംബത്തിന് യുപി സർക്കാർ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് ഉടൻ വൈദ്യചികിത്സ നൽകണമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകി. കൊടുങ്കാറ്റിൽ ദുരിതമനുഭവിക്കുന്നവർക്ക് നഷ്ടം കണക്കാക്കിയാൽ ഉടൻ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ മജിസ്‌ട്രേറ്റിനോടും മുഖ്യമന്ത്രി നിർദ്ദേശിച്ചു. വിളനാശം കണക്കാക്കാനും അവരുടെ റിപ്പോർട്ടുകൾ എത്രയും വേഗം സർക്കാരിന് അയയ്ക്കാനും ഡിഎംമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Continue Reading

Subscribe

Enter your email address

Featured

us news15 hours ago

A woman has been arrested in Sweden for locking her son in an apartment for 28 years

Stockholm: A mother in Sweden has been arrested on suspicion of locking her son inside their apartment for 28 years,...

Media15 hours ago

Egyptian Village Tensions Worsen Towards Christians

Egypt – Following a mob attack by Islamic extremists against Egyptian Christians in the village of Barsha on November 25th,...

us news15 hours ago

യേശുവിനെ തള്ളിപറയാഞ്ഞതിനു പാസ്റ്ററെയും രണ്ടു കുഞ്ഞുങ്ങളെയും ഉഗാണ്ടയിൽ സുവിശേഷവിരോധികൾ കൊലപ്പെടുത്തി

കിബുക്കു: രാജ്യത്ത് നടന്ന ദാരുണമായ സംഭവം പാസ്റ്ററുടെയും രണ്ട് ക്രിസ്ത്യൻ കുട്ടികളുടെയും മരണത്തിലേക്ക് നയിച്ചു പാസ്റ്ററുടെ ഒപ്പമുണ്ടായിരുന്ന ഇമ്മാനുവൽ ഹമുസ പറയുന്നതിങ്ങനെ: “നവംബർ 23 ന് അവരെ...

Uncategorized16 hours ago

യുഎഇയിലെ വിവിധ പെന്തെക്കോസ്ത് സഭകളുടെ സംയുക്ത ആരാധനകൾക്ക് ഇന്ന് തുടക്കമാകുന്നു.

  ദുബായ്: യുഎഇയിലെ പ്രമുഖ പെന്തെക്കോസ്ത് സഭകളുടെ റീജിയൻ സംയുക്ക ആരാധനകൾക്ക് ഇന്ന് തുടക്കമാകുന്നു. ഐപിസി, എ.ജി. ചർച്ച് ഓഫ് ഗോഡ്, ശാരോൻ സഭകളുടെ സംയുക്ത ആരാധനകളാണ്...

Media16 hours ago

പ്രവാസികള്‍ക്ക് പോസ്റ്റല്‍ വോട്ടിന് അനുമതി നല്‍കാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍

കേരളം ഉള്‍പ്പടെ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇലക്ട്രോണിക് പോസ്റ്റല്‍ വോട്ട് ഏര്‍പ്പെടുത്താന്‍ തയ്യാറാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍.കേരളം, അസ്സം, വെസ്​റ്റ്​ ബംഗാള്‍,...

us news16 hours ago

Poison in wine distributed at funerals; 7 dead, 131 hospitalized after drinking fake wine in Cambodia

A batch of rice wine, adulterated with a toxic substance, has killed 7 people and hospitalised more than 131 others...

Trending