National
ആപ്‌കോണ്‍ സംയുക്ത ആരാധന നവംബര്‍ 2 ന്
അബുദാബി പെന്തക്കോസ്തല്‍ ചര്‍ച്ച് കോണ്‍ഗ്രിഗേഷന്റെ ഈ വര്‍ഷത്തെ രണ്ടാമത്തെ സംയുക്ത ആരാധന നവംബര്‍ 2 ന് വെള്ളിയാഴ്ച രാത്രി 7.30 മുതല്‍ 10.15 വരെ അബുദാബി സെന്റ് ആന്‍ഡ്രൂസ് ചര്‍ച്ചിന്റെ കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് നടത്തപ്പെടുന്നതാണ്. സംഗീത ശുശ്രൂഷയ്ക്ക് ആപ്‌കോണ്‍ ക്വയര്‍ നേതൃത്വം നല്‍കും. കര്‍തൃമേശ ഉണ്ടായിരിക്കും. വിശദ വിവരങ്ങള്‍ക്ക് : 971 50 790 0633, 971 50 5211628
National
രക്ഷയുടെ പൂർത്തീകരണം തേജസ്‌കരണത്തിലൂടെ – ഡോ. ഷിബു കെ മാത്യൂ
തിരുവല്ല – രക്ഷയുടെ പൂർത്തീകരണം തേജസ്‌കരണത്തിലൂടെയാണെന്നും പ്രതിസന്ധികൾക്ക് അപ്പുറത്ത് സാധ്യമായ മറ്റൊരു ലോകമുണ്ടെന്നും ഡോ. ഷിബു കെ മാത്യൂ. ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 102 – മത് ജനറൽ കൺവെൻഷ വിൻ്റെ ആറാം ദിവസം രാത്രിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർന്ന് പാസ്റ്റർ തോമസ് അമ്പുക്കയത്ത്,
പാസ്റ്റർ റെജി മാത്യു എന്നിവർ പ്രസംഗിച്ചു.
രാവിലെ 8 ന് . സൗത്ത് ഏഷ്യൻ റീജിയണൽ സൂപ്രണ്ടിൻ്റെ നേതൃത്വത്തിൽ തിരുവത്താഴ ശുശ്രൂഷ നടക്കും. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാംകുട്ടി മാത്യൂ അധ്യക്ഷത വഹിക്കും.
10 ന് സമാപന യോഗത്തിൽ അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ. വൈ റെജി, സൗത്ത് ഏഷ്യൻ റീജനൽ സൂപ്രണ്ട് റവ. സി സി തോമസ് സമാപന സന്ദേശം നൽകും.
ഇന്ന് രാവിലെ 8 ന് സ്‌നാനശുശ്രൂഷ, 9 ന് നടന്ന പൊതുയോഗത്തിൽ പാസ്റ്റർ ബെൻസ് എബ്രഹാം അധ്യക്ഷത വഹിച്ചു. പാസ്റ്റർ ഗ്ലാഡ്സൺ വർഗ്ഗീസ്, പാസ്റ്റർ ഷൈജു തോമസ് ഞാറയ്ക്കൽ, പാസ്റ്റർ എബ്രഹാം ടൈറ്റസ് എന്നിവർ പ്രസംഗിച്ചു.
ഉച്ചകഴിഞ്ഞ് നടന്ന യുവജന & സണ്ടേസ്കൂൾ വാർഷിക സമ്മേളനത്തിൽ വൈപിഇ സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ മാത്യൂ ബേബി
അധ്യക്ഷത വഹിച്ചു.
പാസ്റ്റർ ഫിന്നി ജോസഫ്,
സണ്ടേസ്കൂൾ സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ വി പി തോമസ്, സജു സണ്ണി, സാലു വർഗീസ് എന്നിവർ സന്ദേശം നൽകി.
ഞായർ കൺവൻഷനിൽ …
8.00- തിരുവത്താഴ ശുശ്രൂഷ. നേതൃത്വം, റവ. സി സി തോമസ്
അധ്യക്ഷൻ – പാസ്റ്റർ സാംകുട്ടി മാത്യൂ
തിരുവത്താഴ പ്രസംഗം.
ഡോ. ജെയ്സൺ തോമസ്
10.00 – സമാപന യോഗം
സങ്കീർത്തന പ്രസംഗം – പാസ്റ്റർ ജെ. ജോസഫ്
സമാപന സന്ദേശം –
റവ. വൈ റെജി
റവ. സി സി തോമസ്
http://theendtimeradio.com
National
ലക്ഷ്യത്തിൽ എത്തുകയാണ് ക്രൈസ്തവ ധർമ്മം -പാസ്റ്റർ പി സി ചെറിയാൻ
തിരുവല്ല: ലക്ഷ്യത്തിൽ എത്തുകയാണ് ജീവിതത്തിൻ്റെ തത്വമെന്ന് പാസ്റ്റർ പി സി ചെറിയാൻ.
ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ജനറൽ കൺവൻഷനിൽ അഞ്ചാം ദിവസം വൈകിട്ട് പൊതുയോഗത്തിൽ തിരുവല്ലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാസ്റ്റർ ഷിജു മത്തായി അധ്യക്ഷത വഹിച്ചു.
തുടർന്ന് പാസ്റ്റർ സണ്ണി താഴാംപള്ളം ( ഹ്യൂസ്റ്റൺ), റവ. എബനേസർ ശെൽവരാജ് ( ഓവർസിയർ, തമിഴ്നാട്),
പാസ്റ്റർ ജിബി റാഫേൽ എന്നിവർ പ്രസംഗിച്ചു.
പാസ്റ്റർ സാമുവേൽ ഫിലിപ്പ്, ഡോ. എ പി അഭിലാഷ്, എ എം വർഗീസ്, റെജി ജോർജ്, യോഹന്നാൻ ശാമുവേൽ എന്നിവർ പ്രാർഥന നയിച്ചു.
രാവിലെ ബൈബിൾ സെമിനാരികളുടെ ബിരുദദാന സമ്മേളനം നടന്നു. എഡ്യൂക്കേഷൻ ഡയറക്ടർ ഡോ ജെയ്സൺ തോമസ് അധ്യക്ഷത വഹിച്ചു. റവ. ലിറ്റോ സക്കറിയ പ്രസംഗിച്ചു. സ്റ്റേറ്റ് ഓവർസിയർ റവ. വൈ റെജി ബിരുദം വിതരണം ചെയ്തു. സൗത്ത് ഏഷ്യൻ റീജിയണൽ സൂപ്രണ്ട് റവ. സി സി തോമസ് മുഖ്യാതിഥിയായിരുന്നു.
പാസ്റ്റർ എബനേസർ ശെൽവരാജ്, ഡോ. ഷിബു കെ മാത്യൂ, നോബിൾ ജേക്കബ്, ഹെൽന റെജി, ആർ എസ് ഡിങ്കർ, ഡാർവിൻ സണ്ണി, ബെന്നി സാമുവേൽ, ബിനു പി ജോർജ്, സാംകുട്ടി മാത്യൂ, ഷൈജു ഞാറയ്ക്കൽ, എബനേസർ , ഷിബു പി കെ എന്നിവർ പ്രസംഗിച്ചു.
ഉച്ചകഴിഞ്ഞ് മിഷൻ സമ്മേളനത്തിൽ
പാസ്റ്റർ ടി എ ജോർജ് അധ്യക്ഷത വഹിച്ചു.
പാസ്റ്റർ ജോൺ തോമസ് പുളിവേലിൽ.( വെസ്റ്റ് ബംഗാൾ)
പാസ്റ്റർ വിനോദ് ജേക്കബ് എന്നിവർ പ്രസംഗിച്ചു.
നാളെ, ശനിയാഴ്ച കൺവൻഷനിൽ…
രാവിലെ 8 മണിക്ക് സ്‌നാനശുശ്രൂഷ, 9.30 ന് പൊതുയോഗം ഉച്ച കഴിഞ്ഞ് 2 പി എം ന് യുവജന,സണ്ടേസ്കൂൾ വാർഷിക സമ്മേളനം.
വൈകിട്ട് പൊതുയോഗത്തിൽ പാസ്റ്റർ സജി ജോർജ് അധ്യക്ഷത വഹിക്കും.
പാസ്റ്റർ തോമസ് അമ്പുക്കയം,
പാസ്റ്റർ റെജി മാത്യു,
ഡോ ഷിബു കെ മാത്യൂ എന്നിവർ പ്രസംഗിക്കും.
http://theendtimeradio.com
National
യേശുക്രിസ്തുവിൻ്റെ സ്നേഹം കൊണ്ട് ലോകത്തെ കീഴടക്കുക:പാസ്റ്റർ ഷിബു തോമസ് (അറ്റ്ലാൻ്റ)
തിരുവല്ല: യേശുക്രിസ്തുവിൻ്റെ സ്നേഹം കൊണ്ട് ലോകത്തെ കീഴടക്കണമെന്ന് പാസ്റ്റർ ഷിബു തോമസ്.
ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ജനറൽ കൺവൻഷനിൽ നാലാം ദിവസം വൈകിട്ട് പൊതുയോഗത്തിൽ തിരുവല്ലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാസ്റ്റർ സജി എബ്രഹാം അധ്യക്ഷത വഹിച്ചു.
തുടർന്ന് റവ. ലിറ്റോ സഖറിയ ( യുഎസ്എ),
പാസ്റ്റർ ഷാജി കെ ഡാനിയേൽ( ഡാളസ്) എന്നിവർ പ്രസംഗിച്ചു.
തോമസ് ജോർജ്, ജോസ് ബേബി, അലക്സാണ്ടർ വർഗീസ്, ജോൺ ജോസഫ് എന്നിവർ പ്രാർഥന നയിച്ചു.
പകൽ യോഗങ്ങളിൽ
രാവിലെ, സോദരി സമ്മേളനത്തിൽ
ഹെൽന റെജി അധ്യക്ഷത വഹിച്ചു.
ഡോ ജോളി താഴാപള്ളം
സിസി ബാബു ജോൺ
പാസ്റ്റർ വൈ റെജി ( സ്റ്റേറ്റ് ഓവർസിയർ) എന്നിവർ പ്രസംഗിച്ചു.
ഉച്ചകഴിഞ്ഞ് യോഗത്തിൽ
പാസ്റ്റർ ബിനു പി ജോർജ് അധ്യക്ഷത വഹിച്ചു.
ഡോ. ജിനോസ് പി ജോർജ്
പാസ്റ്റർ രാജു ആനിക്കാട്( ജോ. സെക്രട്ടറി, ഐപിസി, കേരളാ സ്റ്റേറ്റ്)
എന്നിവർ പ്രസംഗിച്ചു.
വെളളി, നാളെ കൺവൻഷനിൽ..
രാവിലെ 9 മണിക്ക് ബൈബിൾ കോളേജുകളുടെ ബിരുദദാന സമ്മേളനം.
അധ്യക്ഷൻ – ഡോ ജെയ്സൺ തോമസ്
ബിരുദദാനം -പാസ്റ്റർ വൈ റെജി ( സ്റ്റേറ്റ് ഓവർസിയർ)
ഉച്ച കഴിഞ്ഞ് 2 പിഎം ന്
അധ്യക്ഷൻ -ടി എ ജോർജ്
പാസ്റ്റർ ജോൺ തോമസ് പുളിവേലിൽ.( വെസ്റ്റ് ബംഗാൾ)
പാസ്റ്റർ വിനോദ് ജേക്കബ്
5.30 ന് സായാഹ്ന യോഗം
അധ്യക്ഷൻ -പാസ്റ്റർ ഷിജു മത്തായി
പ്രസംഗം-
പാസ്റ്റർ സണ്ണി താഴാമ്പള്ളം (ഹ്യൂസ്റ്റൺ)
പാസ്റ്റർ ജിബി റാഫേൽ
പാസ്റ്റർ പി സി ചെറിയാൻ
http://theendtimeradio.com
-
Travel8 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Movie2 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
National11 months ago
300,000-Member Indian Church to Plant 40 More Megachurches
-
National11 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Tech7 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
Movie2 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Movie10 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Articles8 months ago
8 ways the Kingdom connects us back to the Garden of Eden