Health
രാവിലെ ഒഴിവാക്കേണ്ട 10 ഭക്ഷണസാധനങ്ങള്‍

രാവിലെ നാം വെറും വയറ്റില്‍ കഴിക്കുന്ന ഭക്ഷണസാധനങ്ങള്‍ ശരീരത്തിന് ദോഷം ചെയ്യുന്നവയാണ്. ഉറക്കമുണര്‍ന്ന് ഒരു മണിക്കൂറെങ്കിലും കഴിഞ്ഞു പ്രഭാത ഭക്ഷണം കഴിക്കുന്നതാണ് നല്ലതെന്ന് ഭക്ഷണ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു.വെറും വയറ്റില്‍ ഒഴിവാക്കേണ്ട ആഹാര സാധനങ്ങള്‍ ഇവയൊക്കെയാണ്.
1. കാപ്പി : ആമാശയത്തിലെ ഹൈഡ്രോക്ലോറിക് ആസിഡിന്റെ ഉല്‍പാദനത്തെ കാപ്പി ത്വരിതപ്പെടുത്തുന്നതിനാല്‍ അസിഡിറ്റിക്കു കാരണമായി തീരുന്നു.
2. മധുര പലഹാരങ്ങള്‍ : മധുര പലഹാരങ്ങളില്‍ ഇന്‍സുലിന്‍ അധികമായി അടങ്ങിയിരിക്കുന്നതിനാല്‍ അത് പാന്‍ക്രിയാസിനെ ബാധിച്ച് നിങ്ങളെ പ്രമേഹ രോഗിയാക്കുന്നു.
3. കേക്ക് : കേക്കില്‍ യീസ്റ്റ് അടങ്ങിയിരിക്കുന്നതിനാല്‍ അത് ദഹനത്തെ ക്ര്യമായി ബാധിക്കുന്നു.
4. സോഫ്റ്റ് ഡ്രിങ്ക്‌സ് : പാനീയത്തിലെ കാര്‍ബണേറ്റഡ് ആസിഡുകള്‍ ആമാശയത്തിലെ ആസിഡുകളുമായി ചേര്‍ന്ന് വയറുവേദന, മനംപുരട്ടല്‍, ഗ്യാസ്ട്രബിള്‍ എന്നിവ ഉണ്ടാക്കും.

Tasty yellow banana isolated on white background.
5. പഴം : പഴം ശരീരത്തിലെ മഗ്നീഷ്യം വര്‍ദ്ധിപ്പിക്കുന്നു. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിനു നല്ലതല്ല.
6. തക്കാളി : സിട്രിക് ആസിഡ് ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ തക്കാളി അസിഡിറ്റി, ഗ്യാസ്റ്റിക്, അള്‍സര്‍ എന്നിവ ഉണ്ടാക്കുന്നു.
7. തൈര് : വെറും വയറ്റില്‍ തൈര് കഴിച്ചാല്‍ വയറ്റില്‍ ഹൈഡ്രോക്ലോറിക് ആസിഡ് ഉണ്ടാക്കുന്നു. ഇത് ലാക്ടിക് ആസിഡ് ബാക്ടീരിയയെ നശിപ്പിക്കുന്നു.
8. വെള്ളരിക്ക : ഇതില്‍ അമിനോ ആസിഡ് അടങ്ങിയതിനാല്‍ നെഞ്ചെരിച്ചില്‍, വയറെരിച്ചില്‍ ശരീരത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു.
9. എരിവുള്ളത് : എരിവുള്ള ആഹാരസാധനങ്ങള്‍ ദഹന ഗ്രന്ഥിയെ ബാധിച്ച് ദഹനം നടക്കാതെ ഗ്യാസ്ട്രബിള്‍ ഉണ്ടാക്കുന്നു.
10. പുളിയുള്ള പഴങ്ങള്‍ : ഓറഞ്ച്, നാരങ്ങ പോലുള്ള പുളിയുള്ള സാധനങ്ങള്‍ രാവിലെ കഴിച്ചാല്‍ നെഞ്ചെരിച്ചില്‍, ഗ്യാസ് എന്നീ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.
Health
വരാനിരിക്കുന്നത് ഡിസീസ് X എന്ന മഹാമാരി; മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന

കൊവിഡ് ആഗോള അടിയന്തരാവാസ്ഥ അവസാനിപ്പിച്ചതിന് ശേഷം വരാനിരിക്കുന്ന മഹാമാരിയെ കുറിച്ച് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന. ലോകരാജ്യങ്ങളോട് മറ്റൊരു മഹാമാരിക്കായി തയാറെടുക്കാനാണ് ലോകരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദനോം മുന്നറിയിപ്പ് നൽകിയത്.
മനുഷ്യരാശിക്ക് അറിയാത്ത ഒരു സൂക്ഷ്മജീവി വരുത്തുന്ന അസുഖത്തിന് ലോകാരോഗ്യ സംഘടന നൽകിയിരിക്കുന്ന പേരാണ് ഡിസീസ് എക്‌സ്. 2018 ലാണ് ഈ പേരിന് രൂപം നൽകിയത്. കൊവിഡിനേക്കാൾ മാരകമായിരിക്കും ഡിസീസ് എക്‌സ് എന്നാണ് വിലയിരുത്തൽ.
2017 ലാണ് ലോകം കാണാനിരിക്കുന്ന മഹാമാരികൾ എന്ന പേരിൽ ലോകാരോഗ്യ സംഘടന പട്ടികയിറക്കിയത്. അതിൽ കൊവിഡ്-19, എബോള, മാർബർഗ്, ലാസ ഫീവർ, മെർസ്, സാർസ്, നിപ്പ, സിക്ക എന്നിവ ഉൾപ്പെടുത്തിയിരുന്നു. ഇതിൽ ഏറ്റവും ഒടുവിലായി ഉൾപ്പെട്ട അസുഖമാണ് ഡിസീസ് എക്‌സ്.
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കാകും ഡിസീസ് എക്‌സ് പകരുകയെന്നാണ് നിലവിലെ വിലയിരുത്തൽ. ഒപ്പം സോമ്പി വൈറസിനെ കുറിച്ചും ശാസ്ത്ര ലോകം ആശങ്കപ്പെടുന്നുണ്ട്.
Sources:globalindiannews
Health
അമേരിക്കയിൽ കുരങ്ങുപനി സ്ഥിരീകരിച്ചു

അമേരിക്കയിൽ കുരങ്ങുപനി സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. അടുത്തിടെ കാനഡയിലേക്ക് യാത്ര ചെയ്ത ഒരാളിലാണ് വൈറസ് ബാധ കണ്ടെത്തിയത്. രാജ്യത്ത് എല്ലാവരും ജാഗ്രത പുലർത്തണമെന്ന് സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചു.
‘രാജ്യങ്ങളിലെ കുരങ്ങുപനിയുടെ വ്യാപ്തി നമ്മൾ ശരിക്കും മനസ്സിലാക്കേണ്ടതുണ്ട്.. അത് എത്രത്തോളം പ്രചരിക്കുന്നുവെന്നും അവിടെ താമസിക്കുന്ന ആളുകൾക്ക് അത് സൃഷ്ടിക്കുന്ന അപകടസാധ്യതയെക്കുറിച്ചും മനസ്സിലാക്കണം…’ – പകർച്ചവ്യാധി എപ്പിഡെമിയോളജിസ്റ്റ് ഡോ. മരിയ വാൻ കെർഖോവ് പറഞ്ഞു.
യൂറോപ്യൻ രാജ്യങ്ങളിൽ കുരങ്ങുപനി കേസുകൾ വർദ്ധിക്കുകകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പലപ്പോഴും പനി, പേശിവേദന, ലിംഫ് നോഡുകൾ എന്നിവ പോലുള്ള പോലുള്ള ലക്ഷണങ്ങളോടെയാണ് രോഗം ആരംഭിക്കുന്നത്, മുഖത്തും ശരീരത്തിലും ചിക്കൻ പോക്‌സ് പോലുള്ള ചുണങ്ങു ഉണ്ടാകുന്നു.
സ്വവർഗാനുരാഗികൾ, ബൈസെക്ഷ്വൽ ആയവർ എന്നിവരിലാണ് കൂടുതലും രോഗം കണ്ടെത്തിയിരിക്കുന്നതെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി അറിയിച്ചു. പുതിയ മുറിവുകളോ തിണർപ്പുകളോ ഉണ്ടാകുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അധികൃതർ വ്യക്തമാക്കി. കുരങ്ങ് പനിയുടെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് ലോകാരോഗ്യ സംഘടനയും അറിയിച്ചിട്ടുണ്ട്.
‘ശരീര സ്രവങ്ങൾ, കുരങ്ങ് പോക്‌സ് വ്രണങ്ങൾ, അല്ലെങ്കിൽ കുരങ്ങുപനി ബാധിച്ച വ്യക്തിയുടെ ദ്രാവകങ്ങൾ അല്ലെങ്കിൽ വ്രണങ്ങൾ എന്നിവയാൽ മലിനമായ വസ്തുക്കളുമായി (വസ്‌ത്രങ്ങളും കിടക്കകളും പോലുള്ളവ) സമ്പർക്കത്തിലൂടെ കുരങ്ങുപനി പടർത്താം…’- സിഡിസി വ്യക്തമാക്കി.
Sources:globalindiannews
Disease
‘തക്കാളിപ്പനി’യോ? എന്താണത്!, ലക്ഷണങ്ങളും കാരണങ്ങളും പരിചരണവും

കുട്ടികളിൽ ചിക്കൻ പോക്സിനോട് സമാനമായ മറ്റൊരു രോഗം റിപ്പർട്ട് ചെയ്തു വരികയാണ്. തക്കാളിപ്പനിയെന്ന് വിളിപ്പേരിലാണ് ഇത് അറിയിരുന്നത്. പുതിയൊരു രോഗമല്ലെങ്കിലും ‘തക്കാളിപ്പനി’യ്ക്കും ശ്രദ്ധ വേണമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. കാസർകോട് ഷിഗില്ല ബാക്ടീരിയ ബാധയുള്ള മാംസം കഴിച്ച കുട്ടി മരിക്കുകയും ചെയ്തതിന് പിന്നാലെയാണ് മറ്റൊരു രോഗം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നു എന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നത്.
കേരളത്തിൽ മാത്രം എൺപതോളം കുട്ടികൾക്ക് തക്കാളിപ്പനി റിപ്പോർട്ട് ചെയ്തുവെന്നാണ് പുറത്തുവരുന്ന വാർത്തകൾ. എന്നാൽ ഔദ്യോഗികമായി തക്കാളിപ്പനി എന്നൊരു പനി റിപ്പോർട്ട് ചെയ്തിട്ടില്ല. കുട്ടികളിൽ കാണുന്ന രോഗാവസ്ഥയെ ഈ പേരിട്ട് വിളിക്കുന്നു എന്നു മാത്രം. കുട്ടികളിലാണ് ഈ രോഗാവസ്ഥ കണ്ടുവരുന്നതെങ്കിലും മുതിർന്നവർക്കും ഇത് ബാധിക്കും. ‘തക്കാളിപ്പനി’ പടരുന്നു എന്ന് കേൾക്കുമ്പോഴുള്ള പേടിയിലും ആശങ്കയിലുമാണ് ജനങ്ങൾ. അറിയാം ഈ രോഗാവസ്ഥയെ കുറിച്ച്..
എന്താണ് തക്കാളിപ്പനി?
പത്ത് വയസ്സിന് താഴെയുള്ള കുട്ടികളിൽ കൂടുതലായി കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണിതെന്ന് ഡോക്ടേഴ്സ് പറയുന്നു. പനി ബാധിച്ച കുട്ടിയുടെ ശരീരത്തിൽ ചുണങ്ങുകൾക്കും കുമിളകൾക്കും കാരണമാകുന്നു. അവ സാധാരണയായി ചുവന്ന നിറത്തിലാണ് കാണപ്പെടുന്നത്. അതിനാൽ ഇതിനെ ‘തക്കാളിപ്പനി’ എന്ന് വിളിക്കുന്നതാണ്. ‘തക്കാളിപ്പനി’ കാലാകാലങ്ങളായി ഇവിടുള്ള HFMD അഥവാ Hand Foot Mouth Disease ആണ്. കോക്‌സാക്കി വൈറസ് അല്ലെങ്കിൽ എന്ററോവൈറസ് ഉണ്ടാക്കുന്ന ഈ അസുഖം അപകടകാരിയല്ലെങ്കിലും കുട്ടികൾക്ക് ഏറെ നാൾ അസ്വസ്ഥത ഉണ്ടാക്കുന്നതാണ്.
ലക്ഷണങ്ങൾ
പനി, ക്ഷീണം, കൈവെള്ളയിലും കാൽവെള്ളയിലും വായ്‌ക്കകത്തും ശരീരത്തിന്റെ പല ഭാഗങ്ങളിലും കൈകാൽ മുട്ടുകളുടെയും നിതംബത്തിലും നിറം മങ്ങിയ പാടായി തുടങ്ങി ചിക്കൻപോക്‌സ് പോലെ പൊള്ളകളാവുന്നതാണ് ലക്ഷണം. ചിക്കൻപോക്‌സ് കൈവെള്ളയിലും കാൽവെള്ളയിലും പൊങ്ങാറില്ല. വായയുടെ അകത്ത് പിറകുവശത്തായി വരുന്ന കുമിളകൾ കാരണം കുഞ്ഞിന് മരുന്നോ, വെള്ളം പോലുമോ ഇറക്കാൻ പറ്റാത്ത സ്‌ഥിതി വരുന്നതാണ് ഏറ്റവും വിഷമകരമായ ബുദ്ധിമുട്ട്. ചൊറിച്ചിൽ, ചർമ്മത്തിൽ അസ്വസ്ഥത, തടിപ്പ്, നിർജ്ജലീകരണം എന്നിവ അനുഭവപ്പെടും. ഇതിന് പുറമെ ശരീരത്തിന്റെ പല ഭാഗങ്ങളിലും കുമിളകൾ പോലെ ചുവപ്പ് നിറത്തിൽ തുടുത്തു വരും. രോഗബാധയുണ്ടായ കുട്ടികൾക്ക് ക്ഷീണം, സന്ധി വേദന, കടുത്ത പനി, ശരീരവേദന എന്നിവയും ഉണ്ടാകാറുണ്ട്.
പകരുന്നതെങ്ങനെ…
രോഗമുള്ളവരിൽ നിന്നും നേരിട്ടാണിത് പകരുന്നത്. രോഗികളായ കുഞ്ഞുങ്ങൾ തൊട്ട കളിപ്പാട്ടങ്ങളും വസ്‌ത്രങ്ങളും മറ്റും തൊടുന്നത് വഴി പോലും പകരാവുന്ന ഈ രോഗം നിയന്ത്രിക്കാൻ ബുദ്ധിമുട്ടാണ്. രോഗം വന്ന് കഴിഞ്ഞാൽ കുഞ്ഞിന്റെ ലക്ഷണങ്ങൾക്കനുസരിച്ച് ചികിത്സിക്കാം. പനി, വേദന തുടങ്ങിയവക്ക് പാരസെറ്റമോളും കൂടാതെ ചൊറിച്ചിലിനുള്ള മരുന്നുകൾ, വായ്‌ക്കകത്ത് പുണ്ണ് പോലെ വരുന്നതിനുള്ള മരുന്ന് തുടങ്ങിയവയാണ് പതിവ്. രോഗം മാറി ആഴ്‌ചകൾക്ക് ശേഷം ചിലപ്പോൾ കൈയിലെയോ കാലിലെയോ നഖം നഷ്‌ടപ്പെടുന്നത് കണ്ടുവരാറുണ്ട്. ഇത് കണ്ട് ഭയക്കേണ്ടതില്ല. കുറച്ച് വൈകിയാലും പുതിയ നഖം വരും. ഈ രോഗം മസ്‌തിഷ്‌കജ്വരത്തിനും കാരണമാകാമെങ്കിലും അത്ര സാധാരണമല്ല.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
രോഗം വന്ന് കഴിഞ്ഞാൽ കുഞ്ഞിനെ ദിവസവും കുളിപ്പിക്കുക. കുളിപ്പിക്കുമ്പോൾ തേച്ചുരച്ച് പൊള്ള പൊട്ടിക്കരുത്. നന്നായി സോപ്പ് തേച്ച് വൃത്തിയായി കുളിപ്പിക്കുക. വായ്‌ക്കകത്തെ ബുദ്ധിമുട്ട് കുറയ്‌ക്കാൻ വൃത്തിയുള്ള തണുപ്പുള്ള ഭക്ഷണമെന്തെങ്കിലും കൊടുത്ത് നോക്കാം. ബ്രഡ് ആവി കയറ്റി വക്ക് കളഞ്ഞ് പാലൊഴിച്ചതോ ചെറിയ പഴം ഉടച്ചതോ ആപ്പിളോ സപ്പോട്ടയോ സ്‌പൂൺ കൊണ്ട് ചുരണ്ടിയതോ വേവിച്ചുടച്ച കഞ്ഞിയോ ബിസ്‌ക്കറ്റോ അങ്ങനെ ഇറക്കാനും ദഹിക്കാനും എളുപ്പമുള്ള എന്തും കുഞ്ഞിന് കൊടുക്കാം. തൽക്കാലം കുട്ടി വിശന്നിരിക്കരുത് എന്നത് മാത്രമാണ് വിഷയം.
മുലയൂട്ടുന്ന കുഞ്ഞുങ്ങൾ
മുലയൂട്ടുന്ന കുഞ്ഞാണെങ്കിൽ, വലിച്ച് കുടിക്കാൻ പറ്റാത്ത അവസ്‌ഥ കണ്ടുവരാറുണ്ട്. സ്‌റ്റീൽ പാത്രവും സ്‌പൂണും നന്നായി കഴുകിയ ശേഷം അഞ്ച് മിനിറ്റ് വെള്ളത്തിലിട്ട് തിളപ്പിച്ച് അണുനശീകരണം നടത്തുക. ആ പാത്രം പുറത്തെടുത്ത് അതിലേക്ക് മുലപ്പാൽ പിഴിഞ്ഞ് കുഞ്ഞിന് കോരിക്കൊടുക്കാം. പിഴിഞ്ഞ പാൽ ആവശ്യത്തിന് മാത്രം മേൽപ്പറഞ്ഞ രീതിയിൽ ശുദ്ധീകരിച്ച പാത്രത്തിലേക്ക് മാറ്റി അതിൽ നിന്ന് കോരിക്കൊടുക്കുക. ബാക്കിയുള്ള പാൽ ആറ് മണിക്കൂർ വരെ അന്തരീക്ഷതാപനിലയിലും 24 മണിക്കൂർ വരെ ഫ്രിഡ്‌ജിലും വെക്കാം. ഈ പാൽ ഫ്രിഡ്ജിൽ നിന്ന് പുറത്തെടുത്ത് നോർമൽ താപനില എത്തിയ ശേഷം ഉപയോഗിക്കാം. ചൂടാക്കരുത്.
പരിചരിക്കുമ്പോൾ ശ്രദ്ധിക്കുക
കുഞ്ഞിനെ തൊടുന്നതിന് മുൻപും ശേഷവും കൈ സോപ്പിട്ട് കഴുകുക. മലം, തുപ്പൽ, ഛർദ്ദിൽ തുടങ്ങിയവ വഴി രോഗം പടരാം. ഒരാഴ്‌ച മുതൽ പത്ത് ദിവസം കൊണ്ട് രോഗം പൂർണമായും മാറും. അത് വരെ കുഞ്ഞിനെ സ്‌കൂളിൽ വിടരുത്. അവിടെയാകെ മൊത്തം രോഗം പടരാൻ നമ്മുടെ കുഞ്ഞ് കാരണമാകും. ആശങ്കപ്പെടാൻ ഒന്നുമില്ല. എങ്കിലും, ഡോക്‌ടർ രോഗം നിർണയിച്ച് വീട്ടിൽ പറഞ്ഞ് വിട്ട ശേഷവും കുഞ്ഞ് കടുത്ത അസ്വസ്ഥതകൾ കാണിക്കുന്നുവെങ്കിൽ ഡോക്‌ടറെ വീണ്ടും ചെന്ന് കാണിക്കുക. ഒരിക്കൽ വന്നാൽ വീണ്ടും വരാൻ സാധ്യതയുള്ള രോഗവുമാണ്.
Sources:azchavattomonline
-
us news1 week ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
world news1 week ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
world news3 weeks ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
world news5 days ago
യുഎഇ യിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് ഇനി ലൈസൻസ് നിർബന്ധം
-
us news3 weeks ago
നിത്യതയില്‍ ചേര്‍ക്കപ്പെട്ടു
-
National3 weeks ago
ഐ.പി.സി ജനറൽ കൗൺസിലിന് പുതിയ ഭരണസമിതി
-
world news2 days ago
Fulani Militants Murder 300+ Christians and Destroy 28 Churches since mid-May
-
us news4 weeks ago
ടെക്സസിൽ ചുഴലിക്കാറ്റ്: ഒരു മരണം, പത്ത് പേർക്ക് പരിക്ക്