world news
ഖത്തര്‍ മലയാളി പെന്തക്കോസ്ത് കൗണ്‍സില്‍ 16 മത് വാര്‍ഷിക കണ്‍വന്‍ഷന്‍ നവം. 28-30 വരെ

ഖത്തര്‍ മലയാളി പെന്തക്കോസ്ത് കൗണ്‍സിലിന്റെ 16 മത് വാര്‍ഷിക കണ്‍വന്‍ഷനും സംയുക്ത ആരാധനയും നവംബര്‍ 28 മുതല്‍ 30 വരെ നടത്തപ്പെടുന്നതാണ്. ഐഡിസിസി കോമ്പൗണ്ടില്‍ തയ്യാറക്കുന്ന ടെന്റിലായിരിക്കും യോഗങ്ങള്‍ നടത്തുന്നത്. ബുധന്‍, വ്യാഴം വൈകുന്നേരം 7 മുതല്‍ 9.30 വരെയും വെള്ളിയാഴ്ച രാവിലെ 8 മുതല്‍ 12 വരെയും 30 ന് രാവിലെ സംയുക്ത ആരാധനയും തിരുവത്താഴ ശുശ്രൂഷയും ഉണ്ടായിരിക്കും. പാസ്റ്റര്‍ ഷിബു തോമസ് ഒക്കലഹോമ മുഖ്യ പ്രസംഗകനായിരിക്കും. എംപിസിപ്രൈസ് സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.
world news
ഇൻഡോനേഷ്യയിൽ കർഷകനെ പെരുമ്പാമ്പ് വിഴുങ്ങി

ജക്കാർത്ത: ഇൻഡോനേഷ്യയിൽ 63കാരനായ കർഷകന്റെ മൃതദേഹം 26 അടി നീളമുള്ള കൂറ്റൻ പെരുമ്പാമ്പിന്റെയുള്ളിൽ കണ്ടെത്തി. സൗത്ത് ഈസ്റ്റ് സുലവേസി പ്രവിശ്യയിലെ സൗത്ത് ബട്ടൺ ജില്ലയിലാണ് സംഭവം. തോട്ടത്തിലേക്ക് പോയ കർഷകനെ വെള്ളിയാഴ്ച രാവിലെ മുതൽ കാണാനില്ലായിരുന്നു.തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിൽ ഉച്ചയ്ക്ക് 2.30ഓടെ കർഷകന്റെ ശരീരം പെരുമ്പാമ്പ് വിഴുങ്ങിയ നിലയിൽ കണ്ടെത്തി. കർഷകന്റെ തോട്ടത്തിന് സമീപം അസാധാരണമായി വയറുവീർത്ത ഭീമൻ പെരുമ്പാമ്പിനെയാണ് നാട്ടുകാർ കണ്ടത്. പെരുമ്പാമ്പിനെ കൊന്ന ശേഷമാണ് മൃതദേഹം പുറത്തെടുത്തത്.റെറ്റിക്കുലേറ്റഡ് പൈത്തൺ ഇനത്തിലുള്ള പെരുമ്പാമ്പാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു.
Sources:globalindiannews
The body of a 63-year-old farmer, La Noti, was discovered inside an eight-meter-long python in Majapahit Village, Batauga, Southeast Sulawesi, Indonesia. The grim discovery was made around 2:30 p.m. Central Indonesia Time (WITA), according to Laode Risawal, Head of Emergency and Logistics at the South Buton Regional Disaster Management Agency (BPBD).
La Noti had been reported missing earlier, prompting a search operation by local residents. His remains were eventually found during the effort—completely swallowed by the massive python.
The python appeared to have swollen something human-like and was struggling to move. Thereafter, the residents killed the snake and cut its belly open
http://theendtimeradio.com
world news
അപ്‌കോണ്‍ സിസ്റ്റേഴ്‌സ് ഫെലോഷിപ്പിന് പുതിയ ഭാരവാഹികള്‍

അബുദാബി:അബുദാബിയിലെ പെന്തക്കോസ്ത് സഭകളുടെ സംയുക്ത കൂട്ടായ്മയായ അബുദാബി പെന്തക്കോസ്തല്‍ ചര്‍ച്ചസ് കോണ്‍ഗ്രിഗേഷന്‍ സിസ്റ്റേഴ്‌സ് ഫെലോഷിപ്പ് പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡന്റ് പാസ്റ്റര്‍ ഡോ.അലക്‌സ് ജോണ്‍ അധ്യക്ഷത വഹിച്ചു.
ജോളി ജോര്‍ജ്(പ്രസിഡന്റ്), ഡെയ്‌സി ശാമുവേല്‍(വൈസ് പ്രസിഡന്റ്) ,ബിജി ജോജി മാത്യൂ( സെക്രട്ടറി) ,ജിനു ടോണി (ട്രഷറര്‍),മഞ്ചു എബ്രഹാം(ജോയിന്റ് സെക്രട്ടറി),രാജി ബെന്നിേ്രജായിന്റ ടഷറര്‍), ഗ്ലോറിയ കെ പ്രസാദ്(ക്വയര്‍ ലീഡര്‍) തുടങ്ങിയവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.
അപ്‌കോണ്‍ ഉപാധ്യക്ഷന്‍ പാസ്റ്റര്‍ ഡോ.ഷിബു വര്‍ഗീസ് പ്രാര്‍ത്ഥിച്ചു.അപ്‌കോണ്‍ ഭാരവാഹികള്‍ ആശംസകള്‍ പറഞ്ഞു.
Sources:onlinegoodnews
world news
സിറിയയിലെ ക്രൈസ്തവരെ ഉന്മൂലനം ചെയ്യുമെന്ന ഭീഷണിയുമായി ഇസ്ലാമിക സംഘടന

സിറിയയിലെ ക്രൈസ്തവരെ ഉന്മൂലനം ചെയ്യുമെന്ന ഭീഷണിയുമായി ഇസ്ലാമിക സംഘടനയായ സരായ അൻസാർ അൽ സുന്ന. ജൂൺ 21-ന്, മാർ ഏലിയാസ് പള്ളിയിൽ തിരുക്കർമ്മങ്ങൾക്കിടെ നടന്ന ചാവേർ ആക്രമണത്തിൽ മുപ്പതോളം പേർ കൊല്ലപ്പെടുകയും 63 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരിന്നു. ഇസ്ലാമിക് സ്റ്റേറ്റ് സംഘടനയാണ് ഈ ആക്രമണത്തിന് പിന്നിൽ. തൊട്ടുപിന്നാലെയാണ് സരായ അൻസാർ അൽ സുന്ന എന്ന തീവ്ര ഇസ്ളാമിക ഭീകര സംഘടന ക്രൈസ്തവർക്ക് നേരെ ഭീഷണി മുഴക്കിയിരിക്കുന്നത്.
“നിങ്ങളുടെ പുരുഷന്മാരെ കൊല്ലുകയും, സ്ത്രീകളെ വിധവകളാക്കുകയും, നിങ്ങളുടെ കുട്ടികളെ അനാഥരാക്കുകയും ചെയ്യും. ഇവിടെ ചൊരിയപ്പെടുന്ന നിങ്ങളുടെ രക്തത്താൽ ഞങ്ങളുടെ ദേശത്തെ മണ്ണ് ഞങ്ങൾ നനയ്ക്കുകയും, ചെയ്യുമെന്ന് സത്യം ചെയ്യുന്നു. വരാനിരിക്കുന്നത് കൂടുതൽ കഠിനവും, കൂടുതൽ ഭയാനകവും, കൂടുതൽ കയ്പേറിയതുമാണെന്ന് അറിയുക. നിങ്ങളുടെ രക്തം വെള്ളപ്പൊക്കം പോലെ ഒഴുകും, നിങ്ങൾ എല്ലാവരും തുടച്ചുനീക്കപ്പെടും. മാർ ഏലിയാസ് ദേവാലയത്തില്‍ നടന്ന സംഭവം നിങ്ങളെ തുടച്ചുനീക്കുന്ന ദുരന്തങ്ങളുടെ പരമ്പരയിലെ ആദ്യ പാഠമാണ്”. ടെലിഗ്രാം ചാനൽ വഴി പുറത്തിറക്കിയ ഭീഷണി സന്ദേശം ഇപ്രകാരമാണ്.
Sources:azchavattomonline.com
-
Tech12 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
Movie8 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Movie8 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
world news5 months ago
മ്യാന്മറില് സായുധസംഘത്തിന്റെ വെടിയേറ്റ് കത്തോലിക്ക വൈദികന് കൊല്ലപ്പെട്ടു.
-
us news4 months ago
‘The Lord Spoke’: A Mother Heard God’s Warning — Doctors Were Shocked When She Was Right
-
Articles10 months ago
7 reasons you need the Holy Spirit
-
world news11 months ago
‘Thank you, Jesus’: Kenneth Copeland praises God for Bentley with Breitling clock as seed offering from dying man
-
Sports7 months ago
Soccer Star Reprimanded for Writing ‘I Love Jesus’ on Pro-LGBT Rainbow Armband