Connect with us
Slider

National

38-മത് നവാപൂര്‍ കണ്‍വന്‍ഷന്‍ നവംബര്‍ 13-18 വരെ

Published

on

വടക്കേ ഇന്ത്യയിലെ ഏറ്റവും വലിയ ആത്മീയ സംഗമമായ നവാപൂര്‍ കണ്‍വന്‍ഷന്‍ കരഞ്ചികുര്‍ദ് ഫിലദല്‍ഫിയ സ്റ്റേഡിയത്തില്‍ വെച്ച് നടത്തപ്പെടുന്നു. ഫിലദല്‍ഫിയ ഫെലോഷിപ്പ് ചര്‍ച്ച് ഓഫ് ഇന്ത്യയുടെ ജനറല്‍ ഓവര്‍സീയര്‍ പാസ്റ്റര്‍ ജോയി പുന്നൂസ് ഉദ്ഘാടനം ചെയ്യും. മുഖ്യ പ്രഭാഷകര്‍ പാസ്റ്റര്‍മാരായ ഫ്രെഡി തോമസ്, പി എസ് ഫിലിപ്പ്, ഡോ.ഫിന്നി ഫിലിപ്പ്, എം.എസ്.ശമൂവേല്‍, ഡോ. പോള്‍ മാത്യൂ, സിസ്റ്റര്‍ മേരി തോമസ് എന്നിവരാണ്. ഫിലദല്‍ഫയ ക്വയര്‍ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. കണ്‍വന്‍ഷനോടനുബന്ധിച്ച് ശുശ്രൂഷക സമ്മേളനം, മെഡിക്കല്‍ ക്യാമ്പ്, ഫിലദല്‍ഫിയ ബൈബിള്‍ കോളേജ് ബിരുദ ദാനം എന്നി ഉണ്ടായിരിക്കും.
വിശദ വിവരങ്ങള്‍ക്ക് : 094 14105098, 09829666869.

National

ബഹറിന്‍ ബഥേല്‍ കണ്‍വന്‍ഷനില്‍ പാസ്റ്റര്‍ പ്രിന്‍സ് റാന്നി പ്രസംഗിക്കുന്നു.

Published

on

ബഹറിന്‍: ഐ പി സി ബഥേല്‍ ബഹറിന്‍ സഭയുടെ ആഭിമുഖ്യത്തില്‍ സുവിശേഷയോഗവും സംഗീതവിരുന്നും അധാരി പാര്‍ക്കിലുള്ള അല്‍ദുറ ഹാളില്‍ വെച്ച് നവംബര്‍ 4 മുതല്‍ 6 വരെ എല്ലാ ദിവസവും രാത്രി 7 മണി മുതല്‍ 9.30 വരെ നടത്തപ്പെടുന്നു.മുഖ്യ പ്രാസംഗീകന്‍ പാസ്റ്റര്‍ പ്രിന്‍സ് റാന്നി ആണ്. ഡോ.ബ്ലസ്സന്‍ മേമന, ബ്ലമിന്‍ ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള ചര്‍ച്ച് ക്വയര്‍ ആരാധനയ്ക്ക് നേതൃത്വം വഹിക്കും. പാസ്റ്റര്‍ വിനില്‍. സി. ജോസഫ് മീറ്റിംഗുകള്‍ക്ക് നേതൃത്വം നല്‍കും.

Continue Reading

National

പുതിയ നിയമം ഇനി ബാഗ്ഡി ഭാഷയിലും

Published

on

രാജസ്ഥാന്‍: 18 ലക്ഷത്തിലധികം വരുന്ന ബാഗ്ഡി ഭാഷക്കാര്‍ക്ക് വേണ്ടി വിക്ലിഫ് പരിഭാഷകരായ ജിജി മാത്യൂ, ബീന ദമ്പതികള്‍ സുദീര്‍ഘ വര്‍ഷങ്ങള്‍ ബാഗ്ഡി ജനതയോടൊപ്പം താമസിച്ച് ഭാഷാ പരിശീലനം നേടി പരിഭാഷ നിര്‍വഹിച്ച ബാഗ്ഡി പുതിയ നിയമത്തിന്റെ സമര്‍പ്പണ ശുശ്രൂഷ ഹനുമാന്‍ഗഡില്‍ വെച്ച് സെപ്റ്റംബര്‍ 28 ന് വിക്ലിഫ് ഇന്ത്യാ ചെയര്‍മാന്‍ തിമൊഥി ഡാനിയേല്‍ നിര്‍വഹിച്ചു.വിക്ലിഫ് ഇന്ത്യാ സി ഇ ഒ ജോണ്‍ മത്തായി കാതേട്ട്, മാത്യൂ എബനേസര്‍, സുനില്‍ ബി മാത്യൂ തുടങ്ങിയവര്‍ സംബന്ധിച്ചു. ജിജി മാത്യൂവും കുടുംബവും, അവരോടൊപ്പം ശുശ്രൂഷയില്‍ സഹകരിച്ച മാതൃഭാഷാ പരിഭാഷകരും ബാഗ്ഡിയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സഭാശുശ്രൂഷകരും, വിശ്വാസികളും ഈ ചടങ്ങില്‍ സംബന്ധിച്ചു. ഹൃദയ ഭാഷയില്‍ ആദ്യമായി പ്രിന്റു ചെയ്തു ലഭിച്ച പുതിയ നിയമം ബാഗ്ഡി വിശ്വാസികള്‍ ആവേശപൂര്‍വ്വം ഏറ്റുവാങ്ങി. വിക്ലിഫ് ഇന്ത്യായുടെ നേതൃത്വത്തില്‍ തര്‍ജ്ജമ പൂര്‍ത്തിയാക്കിയ മറ്റ് 7 ഭാഷകളിലും പുതിയ നിയമം ഉടന്‍ പുറത്തിറങ്ങും.

Continue Reading

Subscribe

Enter your email address

Featured

Media8 hours ago

Pastor in Central India Brutally Beaten by Radical Hindu Nationalists

India – According to Asia News, a pastor in India’s Madhya Pradesh state was brutally beaten by radical Hindu nationalists....

Media8 hours ago

സന്ദര്‍ശക വിസയിലെത്തുന്നവര്‍ തവക്കല്‍നയില്‍ രജിസ്റ്റര്‍ ചെയ്യുക; രജിസ്‌ട്രേഷന്‍ രീതി വ്യക്തമാക്കി അധികൃതര്‍

റിയാദ്: സൗദിയിലേക്ക് സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ തവക്കല്‍നയില്‍ രജിസ്റ്റര്‍ ചെയ്യേണ്ട രീതി വീണ്ടും വ്യക്തമാക്കി തവക്കല്‍ന. രാജ്യത്തേക്ക് ടൂറിസം വിസയില്‍ അടക്കം നിരവധി ആളുകള്‍ എത്തിച്ചേരാന്‍ തുടങ്ങിയതോടെയാണ്...

Media8 hours ago

Army fired back after 3 rockets landed from Lebanon, says Israel

JERUSALEM – Two rockets launched from Lebanon on Wednesday struck Israel, which responded with artillery fire amid heightened regional tensions...

Media9 hours ago

കോ വിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആഗസ്റ്റ് 5 മുതൽ നിലവിൽ വരുന്ന നിയന്ത്രണങ്ങൾ

1. തദ്ദേശ സ്ഥാപനങ്ങളിൽ പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതത്തിൻ്റെ (WIPR -weekly infection population ratio) അടിസ്ഥാനത്തിൽ പ്രത്യേകമായി കർശനമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നടപ്പിലാക്കും . പ്രതിവാര...

us news9 hours ago

Myanmar: Catholic priest, catechist abducted by armed group

An armed resistance group opposed to Myanmar’s military junta in the western state of Chin has seized a Catholic priest...

Media9 hours ago

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്: ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി, സര്‍ക്കാരും അപ്പീലിന്

ന്യൂഡല്‍ഹി: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ 80:20 അനുപാതം റദ്ദാക്കി ജനസംഖ്യാനുപാതത്തില്‍ വിതരണം ചെയ്യുവാനുള്ള ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയില്‍ ഹര്‍ജി. മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിംഗ് ആന്‍ഡ് വിജിലന്‍സ് കമ്മീഷന്‍ ട്രസ്റ്റാണ്...

Trending