Connect with us
img-4
1
151
151 - copy
logo-full

National

സ്‌കൂളുകള്‍ ലക്ഷ്യമിട്ട് ലഹരി സ്‌പ്രേ ; മലപ്പുറത്ത് 19 കുപ്പികള്‍ പിടിച്ചെടുത്തു

Published

on

തിരൂര്‍ കൂട്ടായിയില്‍ സ്‌കൂള്‍ കുട്ടികളെ ലക്ഷ്യമിട്ട് വില്‍പന നടത്താന്‍ എത്തിച്ച പ്രത്യേകതരം സ്‌പ്രേ പിടികൂടി. ലഹരിക്കുപയോഗിക്കുന്ന സ്‌പ്രേ ആണെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പും, എക്‌സൈസ് വകുപ്പും കൂട്ടായിലുള്ള ഒരു സ്‌കൂളിനു സമീപത്തെ കടകളില്‍ നിന്ന് കണ്ടെത്തിയ 19 സ്‌പ്രേ കുപ്പികള്‍ ആരോഗ്യവകുപ്പ് പരിശോധനയ്ക്കയച്ചു.
കഴിഞ്ഞ ദിവസം കുട്ടികളുടെ കൈയില്‍ നിന്ന് വായില്‍ അടിക്കാവുന്ന തരത്തിലുള്ള സ്‌പ്രേ അധ്യാപകര്‍ കണ്ടെത്തിയത്. മിഠായിയുടെ ദ്രാവകരൂപം എന്നു പറഞ്ഞാണ് വില്‍പ്പന നടത്തിയ്. ഇതുപയോഗിച്ച കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് സ്‌പ്രേ അധ്യാപകരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് അധ്യാപകര്‍ പോലീസിനെ അറിയിക്കയായിരുന്നു. തുടര്‍ന്നുള്ള പരിശോധനയില്‍ നിരവധി സ്‌പ്രേ കുപ്പികള്‍ കണ്ടെത്തി.

National

ബഹറിന്‍ ബഥേല്‍ കണ്‍വന്‍ഷനില്‍ പാസ്റ്റര്‍ പ്രിന്‍സ് റാന്നി പ്രസംഗിക്കുന്നു.

Published

on

ബഹറിന്‍: ഐ പി സി ബഥേല്‍ ബഹറിന്‍ സഭയുടെ ആഭിമുഖ്യത്തില്‍ സുവിശേഷയോഗവും സംഗീതവിരുന്നും അധാരി പാര്‍ക്കിലുള്ള അല്‍ദുറ ഹാളില്‍ വെച്ച് നവംബര്‍ 4 മുതല്‍ 6 വരെ എല്ലാ ദിവസവും രാത്രി 7 മണി മുതല്‍ 9.30 വരെ നടത്തപ്പെടുന്നു.മുഖ്യ പ്രാസംഗീകന്‍ പാസ്റ്റര്‍ പ്രിന്‍സ് റാന്നി ആണ്. ഡോ.ബ്ലസ്സന്‍ മേമന, ബ്ലമിന്‍ ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള ചര്‍ച്ച് ക്വയര്‍ ആരാധനയ്ക്ക് നേതൃത്വം വഹിക്കും. പാസ്റ്റര്‍ വിനില്‍. സി. ജോസഫ് മീറ്റിംഗുകള്‍ക്ക് നേതൃത്വം നല്‍കും.

Continue Reading

National

പുതിയ നിയമം ഇനി ബാഗ്ഡി ഭാഷയിലും

Published

on

രാജസ്ഥാന്‍: 18 ലക്ഷത്തിലധികം വരുന്ന ബാഗ്ഡി ഭാഷക്കാര്‍ക്ക് വേണ്ടി വിക്ലിഫ് പരിഭാഷകരായ ജിജി മാത്യൂ, ബീന ദമ്പതികള്‍ സുദീര്‍ഘ വര്‍ഷങ്ങള്‍ ബാഗ്ഡി ജനതയോടൊപ്പം താമസിച്ച് ഭാഷാ പരിശീലനം നേടി പരിഭാഷ നിര്‍വഹിച്ച ബാഗ്ഡി പുതിയ നിയമത്തിന്റെ സമര്‍പ്പണ ശുശ്രൂഷ ഹനുമാന്‍ഗഡില്‍ വെച്ച് സെപ്റ്റംബര്‍ 28 ന് വിക്ലിഫ് ഇന്ത്യാ ചെയര്‍മാന്‍ തിമൊഥി ഡാനിയേല്‍ നിര്‍വഹിച്ചു.വിക്ലിഫ് ഇന്ത്യാ സി ഇ ഒ ജോണ്‍ മത്തായി കാതേട്ട്, മാത്യൂ എബനേസര്‍, സുനില്‍ ബി മാത്യൂ തുടങ്ങിയവര്‍ സംബന്ധിച്ചു. ജിജി മാത്യൂവും കുടുംബവും, അവരോടൊപ്പം ശുശ്രൂഷയില്‍ സഹകരിച്ച മാതൃഭാഷാ പരിഭാഷകരും ബാഗ്ഡിയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സഭാശുശ്രൂഷകരും, വിശ്വാസികളും ഈ ചടങ്ങില്‍ സംബന്ധിച്ചു. ഹൃദയ ഭാഷയില്‍ ആദ്യമായി പ്രിന്റു ചെയ്തു ലഭിച്ച പുതിയ നിയമം ബാഗ്ഡി വിശ്വാസികള്‍ ആവേശപൂര്‍വ്വം ഏറ്റുവാങ്ങി. വിക്ലിഫ് ഇന്ത്യായുടെ നേതൃത്വത്തില്‍ തര്‍ജ്ജമ പൂര്‍ത്തിയാക്കിയ മറ്റ് 7 ഭാഷകളിലും പുതിയ നിയമം ഉടന്‍ പുറത്തിറങ്ങും.

Continue Reading

Subscribe

Enter your email address

Featured

Business7 hours ago

ചൈനീസ് സ്മാര്‍ട്ട്‌ഫോണുകളും നിരോധിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍; പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ചു

ന്യൂഡല്‍ഹി: ചൈനയുമായി നിരന്തരം നിലനിൽക്കുന്ന സംഘര്‍ഷങ്ങള്‍ക്കിടെ സുരക്ഷാ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി ചൈനീസ് ആപ്പുകൾ നിരോധിക്കുകയുണ്ടായി. ഇപ്പോഴിതാ ചൈനീസ് സ്മാര്‍ട്ട്‌ഫോണുകളും നിരോധിക്കാനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകളായ വിവോ,...

Mobile7 hours ago

പേര് മാറ്റാനൊരുങ്ങി ഫേസ്‌ബുക്ക്; പുതിയ തീരുമാനങ്ങള്‍ ഇങ്ങനെ

സാമൂഹ്യ മാധ്യമ ഭീമന്മാരായ ഫേസ്‌ബുക്ക് വന്‍ മാറ്റത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കമ്പനിയുടെ പേര് ഉള്‍പ്പെടെ മാറുമെന്നാണ് സൂചന. ഫേസ്‌ബുക്ക് ചീഫ് എക്‌സിക്യൂട്ടീവ് മാര്‍ക് സുക്കര്‍ബര്‍ഗ് ഒക്ടോബര്‍ 28ന് പുതിയ...

Media9 hours ago

ലോഗോസ് ക്വിസിന്റെ പേരിൽ വ്യാജ ആപ്പ് മുന്നറിയിപ്പുമായി കാത്തലിക്ക് ബൈബിൾ സൊസൈറ്റി.

കൊച്ചി :കേരള കാത്തലിക്ക് ബൈബിൾ സൊസൈറ്റി സംഘടിപ്പിക്കുന്ന ‘ലോഗോസ് 2021′ പരീക്ഷയുടെ പേരിൽ വ്യാജ ആപ്പ് പ്രചരിക്കുന്നു. വ്യാജമായ ഈ ആപ്ലിക്കേഷൻ ഉപയോഗിച്ച് പണം തട്ടാനും ശ്രമം...

us news9 hours ago

Haiti gang demands $17 million ransom for kidnapped missionaries

Haitian gang that kidnapped a group of American and Canadian missionaries is asking for $17 million – or $1 million...

Media9 hours ago

ദുബായ് റിവൈവൽ പി വൈ പി എ കൺവൻഷൻ ഇന്ന് മുതൽ

ദുബൈയ് റിവൈവൽ പി വൈ പി എ കൺവൻഷൻ ഒക്ടോബർ 21, 22 തീയതികളിൽ വൈകിട്ട് 7 മുതൽ 9 വരെ (യു എ ഇ സമയം)...

us news9 hours ago

ചർച്ച് ‌ ഓഫ് ഗോഡ് ഓസ്ട്രേലിയ, ഇന്ത്യൻ ചാപ്റ്റർ നാഷണൽ കോൺഫറൻസ് ഒക്ടോബർ 25,26 തിയതികളിൽ

ബ്രിസ്ബൻ: ചർച്ച് ‌ ഓഫ് ഗോഡ് ഓസ്ട്രേലിയ, ഇന്ത്യൻ ചാപ്റ്റർ നാഷണൽ കോൺഫറൻസ് ഒക്ടോബർ 25,26 തിയതികളിൽ നടക്കും. തിങ്കളാഴ്ച വൈകിട്ട് 7 നു ഓസ്ട്രേലിയൻ ഓവർസിയർ...

Trending