Connect with us
img-4
1
151
151 - copy
logo-full

Health

ഫാറ്റി ലിവര്‍ ; അതിനുള്ള കാരണങ്ങളും

Published

on

 

പ്രഷർ, ഷുഗർ, കൊളസ്ട്രോൾ – ഈ വില്ലൻ ത്രിമൂർത്തികൾ കേരളത്തിലെ ഒരു സ്റ്റാറ്റസ് സിംബലായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇവയുടെ ഇടയിലേക്ക് അടുത്തിടെ കയറിവന്ന മറ്റൊരു വില്ലനാണ് ഫാറ്റി ലിവർ.

എന്താണ് ഫാറ്റി ലിവർ

കരളിൽ കൊഴുപ്പുകെട്ടുന്ന അവസ്ഥയാണ് ഫാറ്റിലിവർ. കൊഴുപ്പു കെട്ടുന്നത് വെളിയിലല്ല, മിറച്ച് കരളിലെ കോശങ്ങളായ ഹെപ്പറ്റോസൈറ്റിന്റെ ഉള്ളിലാണ്. ഓരോ കോശത്തിലും കൊഴുപ്പുതുള്ളികൾ കെട്ടുന്ന അവസ്ഥയെയാണ് ഫാറ്റിലിവർ എന്നു പറയുന്നത്.

കാരണം

ഫാറ്റി ലിവറിന്റെ പ്രധാന കാരണം മദ്യമാണ്. മദ്യത്തിന്റെ ഉപയോഗം കൂടിയതോടെ ഫാറ്റിലിവറും സർവ്വസാധാരണമായി.

മദ്യപാനികൾക്കുണ്ടാകുന്ന കരൾരോഗം മൂന്നുതരത്തിലാണ്. ഒന്നാമത്തെ സ്റ്റേജാണ് ഫാറ്റി ലിവർ. ഈ അവസ്ഥയിൽ മദ്യപാനം നിർത്തിയില്ലെങ്കിൽ രണ്ടാമത്തെ സ്റ്റേജായ ഹെപ്പറ്റൈറ്റിസിലും, പിന്നീട് മൂന്നാമത്തെ സ്റ്റേജായ സിറോസിസിലും വേഗം എത്തിപ്പെടും.

മദ്യപാനികളല്ലാത്തവരിലും ഫാറ്റി ലിവർ കാണാറുണ്ട്. ഇതിനെ `നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ’ (NAFLD) എന്ന് വിളിക്കുന്നു. ഇതിന് പല കാരണങ്ങളുണ്ട്.

ജീവിത ശൈലിയുമായി ബന്ധപ്പെട്ട രോഗങ്ങളായ പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, രക്തത്തിലെ കൊഴുപ്പിന്റെ അളവിലുണ്ടാകുന്ന വർദ്ധനവ് എന്നിവയെല്ലാം രോഗത്തിന് കാരണമാകുന്നു. ഈ രോഗങ്ങളുള്ളവരിൽ ഫാറ്റി ലിവർ കൂടുതലായി കണ്ടുവരുന്നു.

കരളിലുണ്ടാകുന്ന ഒരുകൂട്ടം രോഗങ്ങളുടെ ആദ്യ ലക്ഷണമായും ഫാറ്റി ലിവർ വന്നേക്കാം. ഉദാഹരണത്തിന് ഹെപ്പറ്റൈറ്റിസ് സി, വിൽസൺസ് *ഡിസീസ്, സ്റ്റോറേജ് ഡിസോർഡറുകൾ തുടങ്ങി ചില അപൂർവ്വ കരൾരോഗങ്ങളും തുടക്കത്തിൽ ഫാറ്റി ലിവർ മാത്രമായി കാണപ്പെട്ടേക്കാം.

ഫാറ്റി ലിവറിനെ പേടിക്കണോ?

ഫാറ്റി ലിവർ ഒരു അപകടകാരിയല്ല. എന്നാൽ വളരെയധികം ശ്രദ്ധിക്കേണ്ട അവസ്ഥയാണിത്. വെറും കൊഴുപ്പുകെട്ടൽ മാത്രമേയുള്ളൂ, ലിവറിന്റെ പ്രവർത്തനത്തെ സൂചിപ്പിക്കുന്ന ടെസ്റ്റുകൾ നോർമലാണെങ്കിൽ ഭയപ്പെടേണ്ട കാര്യമില്ല.

ഒരു രോഗിക്ക് ഫാറ്റി ലിവർ എന്ന അവസ്ഥയുണ്ടാകുകയും എൽ.എഫ്.ടിയിൽ അപാകതകളുണ്ടാകുകയും ചെയ്താൽ ഭാവിയിൽ ഇതു കൂടുതൽ ഗുരുതരമായ ലിവർ സിറോസിസിലേക്കു നയിച്ചേക്കാം. ഇത്തരക്കാർ സിറോസിസ് തടയുവാനായി മരുന്ന് കഴിക്കണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഫാറ്റി ലിവറുള്ള രോഗികൾ ചില കാര്യങ്ങളിൽ അതീവ ശ്രദ്ധ ചെലുത്തണം. മദ്യം പാടെ ഉപേക്ഷിക്കണം. മറ്റൊരു പ്രധാന ഘടകം വ്യായാമമാണ്. നല്ല വേഗത്തിലുള്ള ഓട്ടം, നടത്തം, നീന്തൽ, കായികാഭ്യാസങ്ങൾ തുടങ്ങി ഏതുതരം വ്യായാമവും ഇതിന് ഉതകുന്നതാണ്.

ദിവസേന മുക്കാൽ മുതൽ ഒരു മണിക്കൂർ വരെയെങ്കിലും ചിട്ടയായി വ്യായാമം ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനം. ആഹാരരീതികളിൽ മാറ്റം വരുത്തി എണ്ണയുടെയും കൊഴുപ്പിന്റെയും ഉപയോഗം കുറയ്ക്കണം.
രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് ഇടയ്ക്കിടെ പരിശോധിക്കുക. ഫാറ്റി ലിവറും പ്രമേഹവുമുള്ള രോഗികൾ ആഹാരക്രമീകരണത്തിലൂടെയും മരുന്നുകളിലൂടെയും അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവും കൃത്യമായി നിലനിർത്തണം.
മേല്പറഞ്ഞ എല്ലാ കാര്യങ്ങളും കൃത്യമായി ശ്രദ്ധിക്കുന്ന ഒരു രോഗിക്ക് എൽ.എഫ്.ടിയിൽ വ്യത്യാസങ്ങളുണ്ടെങ്കിൽ ഒരു ഗ്യാസ്ട്രോ എൻട്രോളജിസ്റ്റിനെ കണ്ടശേഷം വേറെ മരുന്നുകൾ കൂടി കഴിക്കേണ്ടി വന്നേക്കാം.

നടത്തേണ്ട ടെസ്റ്റുകൾ

ഫാറ്റി ലിവറുള്ള രോഗികൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം ആവശ്യമായ ടെസ്റ്റുകൾ-വയറിന്റെ അൾട്രാസൗണ്ട് സ്കാൻ, ലിവർ ഫംഗ്ഷൻ ടെസ്റ്റുകൾ, ഹെപ്പറ്റൈറ്റിസ് ബിയുടേയും സിയുടേയും പരിശോധന എന്നിവയും, കരളിന് കേടുണ്ട് എന്നു സംശയിക്കുന്നുവെങ്കിൽ എന്റോസ്കോപ്പി, മറ്റു രക്തപരിശോധനകൾ, ഫൈബ്രോസ്കാൻ, ലിവർ ബയോപ്സി എന്നീ ടെസ്റ്റുകളും നടത്തേണ്ടി വരും.

ഫാറ്റി ലിവർഒരു ജീവിതശൈലീ രോഗമാണ്. എളുപ്പം ചെയ്യാവുന്ന ജീവിതശൈലീ വ്യതിയാനങ്ങളിലൂടെ ഈ രോഗത്തെ തളയ്*ക്കാൻ സാധിക്കും.

Health

പ്രവാസികൾക്ക് പ്രത്യേക ചികിത്സാ ആപ്പുമായി ഷോപ് ഡൊക്

Published

on

ദുബായ്: പ്രവാസികൾക്ക് കേരളത്തിലെ വീട്ടുകാരുടെ ചികിത്സ ഏകോപിപ്പിക്കാൻ സംവിധാനവുമായി ഒരു മൊബൈൽ ആപ്പ്. ദുബായിൽ നടക്കുന്ന ജൈറ്റക്‌സ് ഗ്ലോബലിൽ പങ്കെടുക്കുന്ന ഷോപ് ഡൊക് എന്ന സ്ഥാപനമാണ് പ്രവാസികൾക്ക് ഗുണകരമാകുന്ന മൊബൈൽ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

വിദേശത്ത് ഇരുന്നുകൊണ്ട് പ്രവാസികൾക്ക് കേരളത്തിൽ വീട്ടുകാരുടെ ചികിത്സാ കാര്യങ്ങൾ ഷോപ് ടോക് ആപ്പിലൂടെ ഏകോപിപ്പിക്കാം. ആശുപത്രിയെക്കുറിച്ച് മനസ്സിലാക്കാം. ഡോക്ടറെ തെരഞ്ഞെടുക്കാം.

കേരളത്തിലെ 200-ലേറെ ആശുപത്രികൾ ഈ ആപ്പിലൂടെ ലഭ്യമാണ്. പ്രവാസികളിൽ കണ്ടു വരുന്ന മാനസിക സംഘർഷങ്ങൾ ഉൾപ്പെടെയുള്ളവ പരിഹരിക്കാൻ വെർച്വൽ ക്ലിനിക്കുകളും നൽകുന്നുണ്ട് ഈ മൊബൈൽ ആപ്പ്. കേരള സ്റ്റാർട്ടപ്പ് മിഷന്റെ കീഴിലാണ് ഷോപ് ഡോക് ജൈറ്റക്‌സിൽ പങ്കെടുക്കുന്നത്.

ഉടൻ ഗൾഫിലെ ആശുപത്രികളുടെ സേവനങ്ങളും ഈ മൊബൈൽ ആപ്പ് വഴി ലഭിക്കുമെന്ന് ഷോപ് ഡൊക് സി.ഇ.ഒ. ഷിഹാബ് മകനിയിൽ, സി.ഒ.ഒ. റസിക് അഷ്‌റഫ് എന്നിവർ പറഞ്ഞു.
കടപ്പാട് :കേരളാ ന്യൂസ്

Home

Continue Reading

Health

ഡിജിറ്റല്‍ ഹെല്‍ത്ത് ഐ.ഡി കാർഡിന് ഓൺലൈനായി അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം

Published

on

ന്യൂഡല്‍ഹി: പൊതുജനങ്ങള്‍ക്ക് ഡിജിറ്റല്‍ ഹെല്‍ത്ത് ഐ.ഡി കാര്‍ഡ് നല്‍കുക എന്ന ദൗത്യത്തോടെ കഴിഞ്ഞ മാസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍ പ്രഖ്യാപിച്ചത്. ഹെല്‍ത്ത് കാര്‍ഡ് എല്ലാ ഇന്ത്യക്കാര്‍ക്കും ലഭ്യമാക്കുകയും ഒപ്പം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക ആനുകൂല്യങ്ങള്‍ ഇതുവഴി ജനങ്ങളിലേക്കെത്തിക്കുമെന്നും പ്രധാന മന്ത്രി വ്യക്തമാക്കി.

കാര്‍ഡ് ഉടമയുടെ പേര്, ഇതുവരെ നടത്തിയിട്ടുള്ള പരിശോധനയുടെ വിവരങ്ങള്‍, എന്തെങ്കിലും രോഗമുണ്ടെങ്കില്‍ ആ വിവരങ്ങള്‍, ഡോക്ടര്‍മാരെ സന്ദര്‍ശിച്ച വിവരങ്ങള്‍, രോഗനിര്‍ണയം, കഴിക്കുന്ന മരുന്നുകള്‍ തുടങ്ങി നിരവധി വിശദാംശങ്ങള്‍ ഹെല്‍ത്ത് കാര്‍ഡില്‍ ഉള്‍പ്പെടുത്തും. ഒരു വ്യക്തിയ്ക്ക് എന്തെങ്കിലും അസുഖത്തിന് ചികിത്സ ആവശ്യമായി വരുമ്പോള്‍ ചികിത്സിക്കുന്നതിനു മുമ്പ് ആ വ്യക്തിയുടെ രോഗ ചരിത്രത്തെക്കുറിച്ച് അറിയാനും ഹെല്‍ത്ത് ഐഡി സഹായിക്കും.

ഹെല്‍ത്ത് കാര്‍ഡ് ലഭിക്കാന്‍ മൊബൈല്‍ നമ്പറും ആധാര്‍ കാര്‍ഡ് നമ്പറുമാണ് വേണ്ടത്. ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകള്‍ രജിസ്ട്രിയും (എച്ച്.പി.ആര്‍), ഹെല്‍ത്ത് കെയര്‍ ഫെസിലിറ്റീസ് രജിസ്ട്രികളും (എച്ച്.എഫ്.ആര്‍) വികസിപ്പിച്ച മൊബൈല്‍ ആപ്പില്‍ ഓരോ ഹെല്‍ത്ത് കാര്‍ഡ് ഉടമയുടെ എല്ലാ ആരോഗ്യ രേഖകളും സൂക്ഷിക്കും.

ഓണ്‍ലൈനില്‍ എങ്ങനെ അപേക്ഷിക്കാം

ഡിജിറ്റല്‍ ഹെല്‍ത്ത് ഐ.ഡി കാര്‍ഡിന് ഓണ്‍ലൈനില്‍ എങ്ങനെ അപേക്ഷിക്കാം?
നാഷണല്‍ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ വെബ്‌സൈറ്റ് (https://ndhm.gov.in/) തുറക്കുക.
ഹെല്‍ത്ത് ഐ.ഡി വിഭാഗത്തില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ‘ക്രിയേറ്റ് ഹെല്‍ത്ത് ഐഡി’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
വെബ്‌സൈറ്റ് നിങ്ങളെ മറ്റൊരു പേജിലേക്ക് നയിക്കും. മൂന്ന് ഓപ്ഷനുകള്‍ ഇവിടെ കാണാന്‍ സാധിക്കും.
ഓപ്ഷനുകള്‍ ഇതാണ്
ആധാര്‍ വഴി നിങ്ങളുടെ ഹെല്‍ത്ത് ഐ.ഡി ജനറേറ്റ് ചെയ്യുക.
എനിക്ക് ആധാര്‍ ഇല്ല / ഹെല്‍ത്ത് ഐ.ഡി ഉണ്ടാക്കാന്‍ എന്റെ ആധാര്‍ ഉപയോഗിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

ഹെല്‍ത്ത് ഐഡിയുണ്ട്, ലോഗിന്‍.
* നിങ്ങളുടെ ഡിജിറ്റല്‍ ഐഡി നിര്‍മ്മിക്കാന്‍ ആധാര്‍ വിശദാംശങ്ങള്‍ ഉപയോഗിക്കാന്‍ നിങ്ങള്‍ക്ക് സമ്മതമാണെങ്കില്‍, ആദ്യ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
* ആധാര്‍ നമ്പര്‍ നല്‍കി സ്‌ക്രീനില്‍ കാണിച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.
Sources:globalindiannews

Continue Reading

Subscribe

Enter your email address

Featured

Business7 hours ago

ചൈനീസ് സ്മാര്‍ട്ട്‌ഫോണുകളും നിരോധിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍; പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ചു

ന്യൂഡല്‍ഹി: ചൈനയുമായി നിരന്തരം നിലനിൽക്കുന്ന സംഘര്‍ഷങ്ങള്‍ക്കിടെ സുരക്ഷാ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി ചൈനീസ് ആപ്പുകൾ നിരോധിക്കുകയുണ്ടായി. ഇപ്പോഴിതാ ചൈനീസ് സ്മാര്‍ട്ട്‌ഫോണുകളും നിരോധിക്കാനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകളായ വിവോ,...

Mobile7 hours ago

പേര് മാറ്റാനൊരുങ്ങി ഫേസ്‌ബുക്ക്; പുതിയ തീരുമാനങ്ങള്‍ ഇങ്ങനെ

സാമൂഹ്യ മാധ്യമ ഭീമന്മാരായ ഫേസ്‌ബുക്ക് വന്‍ മാറ്റത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കമ്പനിയുടെ പേര് ഉള്‍പ്പെടെ മാറുമെന്നാണ് സൂചന. ഫേസ്‌ബുക്ക് ചീഫ് എക്‌സിക്യൂട്ടീവ് മാര്‍ക് സുക്കര്‍ബര്‍ഗ് ഒക്ടോബര്‍ 28ന് പുതിയ...

Media8 hours ago

ലോഗോസ് ക്വിസിന്റെ പേരിൽ വ്യാജ ആപ്പ് മുന്നറിയിപ്പുമായി കാത്തലിക്ക് ബൈബിൾ സൊസൈറ്റി.

കൊച്ചി :കേരള കാത്തലിക്ക് ബൈബിൾ സൊസൈറ്റി സംഘടിപ്പിക്കുന്ന ‘ലോഗോസ് 2021′ പരീക്ഷയുടെ പേരിൽ വ്യാജ ആപ്പ് പ്രചരിക്കുന്നു. വ്യാജമായ ഈ ആപ്ലിക്കേഷൻ ഉപയോഗിച്ച് പണം തട്ടാനും ശ്രമം...

us news9 hours ago

Haiti gang demands $17 million ransom for kidnapped missionaries

Haitian gang that kidnapped a group of American and Canadian missionaries is asking for $17 million – or $1 million...

Media9 hours ago

ദുബായ് റിവൈവൽ പി വൈ പി എ കൺവൻഷൻ ഇന്ന് മുതൽ

ദുബൈയ് റിവൈവൽ പി വൈ പി എ കൺവൻഷൻ ഒക്ടോബർ 21, 22 തീയതികളിൽ വൈകിട്ട് 7 മുതൽ 9 വരെ (യു എ ഇ സമയം)...

us news9 hours ago

ചർച്ച് ‌ ഓഫ് ഗോഡ് ഓസ്ട്രേലിയ, ഇന്ത്യൻ ചാപ്റ്റർ നാഷണൽ കോൺഫറൻസ് ഒക്ടോബർ 25,26 തിയതികളിൽ

ബ്രിസ്ബൻ: ചർച്ച് ‌ ഓഫ് ഗോഡ് ഓസ്ട്രേലിയ, ഇന്ത്യൻ ചാപ്റ്റർ നാഷണൽ കോൺഫറൻസ് ഒക്ടോബർ 25,26 തിയതികളിൽ നടക്കും. തിങ്കളാഴ്ച വൈകിട്ട് 7 നു ഓസ്ട്രേലിയൻ ഓവർസിയർ...

Trending