Connect with us
Slider

us news

പി.സി.എന്‍.എ.കെ മയാമി: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്തു.

Published

on

ടൊറന്റോ: 2019 ജൂലൈ 4 മുതല്‍ 7 വരെ മയാമി എയര്‍പോര്‍ട്ട് കണ്‍വന്‍ഷന്‍ സെന്ററില്‍ വെച്ച് നടത്തപ്പെടുന്ന 37 മത് പി.സി.എന്‍.എ.കെ കോണ്‍ഫ്രന്‍സിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വെബ്‌സൈറ്റ് ഉദ്ഘാടനം നാഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ കെ.സി.ജോണ്‍ നിര്‍വ്വഹിച്ചു. ടൊറന്റോ സയോണ്‍ ഗോസ്പല്‍ അസംബ്ലി സഭാഹാളില്‍ നടന്ന പ്രമോഷണല്‍ യോഗത്തില്‍ നാഷണല്‍ സെക്രട്ടറി വിജു തോമസ്, നാഷണല്‍ ട്രഷറാര്‍ ബിജു ജോര്‍ജ്ജ് എന്നിവര്‍ വിവിധ പരിപാടികള്‍ വിശദീകരിച്ചു. വിവിധ പെന്തക്കോസ്ത് സഭകളുടെ ശുശ്രൂഷകന്മാരും വിശ്വാസി പ്രതിനിധികളും യോഗത്തില്‍ സംബന്ധിച്ചു. ംംം.ുരിമസാശമാശ.ീൃഴഎന്ന വെബ് സൈറ്റിലൂടെ ഡിസംബര്‍ 31 നകം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സൗജന്യ നിരക്കുകള്‍ ലഭ്യമാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പാസ്റ്റര്‍ കെ.സി.ജോണ്‍ ഫ്‌ളോറിഡ(നാഷണല്‍ കണ്‍വീനര്‍), വിജു തോമസ് ഡാളസ്(നാഷണല്‍ സെക്രട്ടറി), ബിജു ജോര്‍ജ്ജ് കാനഡ(നാഷണല്‍ ട്രഷറാര്‍), ഇവാ.ഫ്രാങ്ക്‌ളിന്‍ ഏബ്രഹാം ഒര്‍ലാന്റോ(നാഷണല്‍ യൂത്ത് കോര്‍ഡിനേറ്റര്‍), സിസ്റ്റര്‍ അനു ചാക്കോ(ലേഡീസ് കോര്‍ഡിനേറ്റര്‍) എന്നിവരടങ്ങുന്ന ഭരണ സമിതിയാണ് 2019 ലെ മയാമി കോണ്‍ഫ്രന്‍സിന് നേതൃത്വം നല്‍കുന്നത്.

us news

ഒക്‌ലഹോമ : പിതാവിനെ കൊന്നു മൃതദേഹം ടൂൾ ബോക്സിൽ ഒളിപ്പിച്ചു; മകൻ അറസ്റ്റിൽ

Published

on

ഒക്‌ലഹോമ സിറ്റി : പിതാവിനെ കൊലപ്പെടുത്തിയശേഷം മൃതശരീരം ടൂൾ ബോക്സിൽ ഒളിപ്പിച്ച മകൻ അറസ്റ്റിൽ. ഒക്‌ലഹോമ സിറ്റിയിലാണ് സംഭവം. സെപ്റ്റംബർ 16ന് പോലീസിന് ലഭിച്ച ഒരു സന്ദേശത്തെ തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിലാണു വീടിനു വെളിയിൽ ടൂൾ ബോക്സിൽ മൃതദേഹം അടക്കം ചെയ്തതായി കണ്ടെത്തിയത്. മകളാണ് പിതാവിനെ കാണാനില്ല എന്ന വിവരം പൊലീസിനെ അറിയിച്ചത്.

71 വയസ്സുള്ള എസ്റ്റിബാൻ ടാപ്പിയയാണ് കൊല്ലപ്പെട്ടത്. ശരീരമാസകലം മുറിവേറ്റ നിലയിലായിരുന്നു ശരീരം. ഇതുമായി ബന്ധപ്പെട്ടുമകൻ ഫ്രാൻസിസ്ക്കൊ ടാപിയായെ (31) പൊലീസ് അറസ്റ്റ് ചെയ്തു. പിതാവുമായി കലഹിച്ചു, വകവരുത്തുകയായിരുന്നുവെന്ന് മകൻ പൊലീസിനെ അറിയിച്ചു. ഫ്രാൻസിസ്ക്കൊയ്ക്കെതിരെ ഫസ്റ്റ് ഡിഗ്രി മർഡറിന് കേസ്സെടുത്തിട്ടുണ്ട്. ഒക്‌ലഹോമ സിറ്റി സൗത്ത് വെസ്റ്റ് പെൻസിൽവാനിയ അവന്യുവിലാണ് സംഭവം നടന്നത്. പ്രതിയെ ഒക്‌ലഹോമ കൗണ്ടി ഡിറ്റൻഷൻ സെന്ററിലേക്ക് മാറ്റി.

പിതാവിനെ കൂട്ടികൊണ്ടു പോകുവാൻ വീട്ടിലേക്ക് വിളിച്ചിട്ടു കിട്ടാതിരുന്നതിനെ തുടർന്നാണ് മകൾ പോലീസിനെ വിളിച്ചത്.

കടപ്പാട് :ആഴ്ച്ച വട്ടം ഓൺലൈൻ

Continue Reading

us news

ടെന്നിസിയിലെ സ്കൂളുകളിൽ ഇനി പ്രാർത്ഥന ഇല്ല

Published

on

നാഷ്‌വില്ല (ടെന്നിസി) ∙ വിദ്യാഭ്യാസ ജില്ലയിൽ പതിറ്റാണ്ടുകളായി നടന്നിരുന്ന ക്രിസ്തീയ പ്രാർഥനയും ബൈബിൾ വിതരണവും അവസാനിപ്പിക്കുവാൻ തീരുമാനം. . സ്കൂളിലെ ഓഡിറ്റോറിയത്തിൽ എഴുതിവച്ചിരുന്ന ബൈബിൾ വാക്യങ്ങളും നീക്കം ചെയ്യും. ഇതു സംബന്ധിച്ചു, യുക്തിവാദികളായ രണ്ടു കുടുംബങ്ങൾ നൽകിയ പരാതിയിലാണ് ഫെഡറൽ കോർട്ട് തീരുമാനമെടുക്കാൻ സ്‌കൂൾ അധികൃതരോട് ആവശ്യപ്പെട്ടത്.

ഏതെങ്കിലും ഒരു പ്രത്യേക മതത്തെ പ്രോത്സാഹിപ്പിക്കുന്നതു ഭരണഘടനാ ലംഘനമാണെന്നാണു പരാതിക്കാർ വാദിച്ചത്. അമേരിക്കൻ സിവിൽ ലിബർട്ടീസാണ് ഈ രണ്ടു കുടംബങ്ങൾക്കുവേണ്ടി ഫെഡറൽ കോടതിയിൽ ഹാജരായത്. ധാരണയനുസരിച്ചു ഇനി മുതൽ സ്കൂളിൻ്റെ പരിപാടികളില്‍ പ്രാർഥന നടത്തുന്നതിന് വിദ്യാർഥികളെ പ്രേരിപ്പിക്കുകയോ, മതപരമായ വിശ്വാസങ്ങൾ പ്രചരിപ്പിക്കുവാൻ ശ്രമിക്കുകയോ ചെയ്യുന്നതല്ലെന്ന് അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ (ടെന്നിസി) പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. ക്ലാസുകളിൽ വച്ചിരുന്ന ബൈബിളും നീക്കം ചെയ്യും

Continue Reading

Subscribe

Enter your email address

Featured

Media10 hours ago

അക്കൗണ്ട്‌സ് കോഴ്‌സുകള്‍ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്

തിരുവനന്തപുരം: ചാര്‍ട്ടേഡ് അക്കൗണ്ട്‌സ്/ കോസ്റ്റ് ആന്‍ഡ് വര്‍ക്ക് അക്കൗണ്ട്‌സ് (കോസ്റ്റ് ആന്‍ഡ് മാനേജ്‌മെന്റ് അക്കൗണ്ട്‌സ്)/ കമ്പനി സെക്രട്ടറിഷിപ് കോഴ്‌സുകള്‍ക്കു പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിലെ...

Movie11 hours ago

‘Thank You to the Lord Jesus Christ’: Thomas Rhett Wins Co-Entertainer of the Year with Carrie Underwood at ACM Awards

Country music recording artist Thomas Rhett thanked the Lord Jesus Christ on stage Wednesday night after he tied with Carrie...

Mobile11 hours ago

Paytm has been removed from the Google Play Store

Paytm is back hours after it was banned from Google Play for violating the platform’s rules for content. Paytm is...

us news12 hours ago

ഒക്‌ലഹോമ : പിതാവിനെ കൊന്നു മൃതദേഹം ടൂൾ ബോക്സിൽ ഒളിപ്പിച്ചു; മകൻ അറസ്റ്റിൽ

ഒക്‌ലഹോമ സിറ്റി : പിതാവിനെ കൊലപ്പെടുത്തിയശേഷം മൃതശരീരം ടൂൾ ബോക്സിൽ ഒളിപ്പിച്ച മകൻ അറസ്റ്റിൽ. ഒക്‌ലഹോമ സിറ്റിയിലാണ് സംഭവം. സെപ്റ്റംബർ 16ന് പോലീസിന് ലഭിച്ച ഒരു സന്ദേശത്തെ...

Mobile13 hours ago

U.S. Bans TikTok, WeChat from App Stores Amid China Concerns

Washington — The Trump administration said Friday it would bar the Chinese-owned mobile apps WeChat and TikTok from U.S. app...

us news1 day ago

ടെന്നിസിയിലെ സ്കൂളുകളിൽ ഇനി പ്രാർത്ഥന ഇല്ല

നാഷ്‌വില്ല (ടെന്നിസി) ∙ വിദ്യാഭ്യാസ ജില്ലയിൽ പതിറ്റാണ്ടുകളായി നടന്നിരുന്ന ക്രിസ്തീയ പ്രാർഥനയും ബൈബിൾ വിതരണവും അവസാനിപ്പിക്കുവാൻ തീരുമാനം. . സ്കൂളിലെ ഓഡിറ്റോറിയത്തിൽ എഴുതിവച്ചിരുന്ന ബൈബിൾ വാക്യങ്ങളും നീക്കം...

Trending