Connect with us
Slider

Programs

ഐ പി സി യിലെ എഴുത്തുകാരുടേയും മാധ്യമ പ്രവര്‍ത്തകരുടേയും മീഡിയ ഗ്ലോബല്‍ മീറ്റ് ജനുവരി 19 ന്

Published

on

ഇന്‍ഡ്യാ പെന്തക്കോസ്ത് ദൈവസഭയിലെ എഴുത്തുകാരുടേയും മാധ്യമ പ്രവര്‍ത്തകരുടേയും ആഗോളതല സംഗമം 2019 ജനുവരി 19 ന് ശനിയാഴ്ച രാവിലെ 10 മണി മുതല്‍ കുമ്പനാട് കണ്‍വന്‍ഷനോടനുബന്ധിച്ച് ജനറല്‍ കൗണ്‍സില്‍ ഹാളില്‍ നടക്കും. പാസ്റ്റര്‍ സാംകുട്ടി ചാക്കോ നിലമ്പൂര്‍ അദ്ധ്യക്ഷനാകുന്ന സമ്മേളനം ഉദ്ഘാടനം  ചെയ്യുന്നത് ഐപിസി ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ കെ സി ജോണ്‍ ആണ്. കൂടാതെ ഐ പി സി യിലെ ജനറല്‍ സംസ്ഥാന തലങ്ങളിലെ പ്രമുഖരായവര്‍ പങ്കെടുക്കും. കേരളത്തെ കൂടാതെ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരും, മറ്റു രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും. ലോകമെമ്പാടുമുള്ള എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും അണിനിരക്കുന്ന സമ്മേളനത്തില്‍ സഭ ഇന്നു നേരിടുന്ന വെല്ലുവിളികളും ക്രൈസ്തവ മാധ്യമ ധര്‍മ്മവും ചര്‍ച്ച ചെയ്യും. കൂടാതെ പുരസ്‌കാര വിതരണവും, മികച്ച സൃഷ്ടികള്‍ക്കുള്ള അവാര്‍ഡുകളും വിതരണം ചെയ്യും. അവലോകനം, പുതിയ പദ്ധതി അവതരണം, ചര്‍ച്ച, അംഗത്വ വിതരണം, ഐഡി കാര്‍ഡ് വിതരണം എന്നിവയും ഉണ്ടായിരിക്കും. 2019 മാര്‍ച്ച് 23 ന് യു എ ഇ യില്‍ ഗ്ലോബല്‍ മീറ്റും പുതിയ ചാപ്റ്റര്‍ രൂപീകരണവും നടക്കും.

Media

കൊ​റോ​ണ​യു​ടെ ക​ണ്ണി മു​റി​ക്കാ​ൻ “ബ്രേ​ക് ദി ​ചെ​യി​ൻ” ക്യാമ്പിനു തു​ട​ക്കം

Published

on

 

കോവിഡ് 19 വൈറസ് വ്യാപിക്കുന്നത് തടയാന്‍ ആരോഗ്യവകുപ്പ് Break The Chain Campain ന് തുടക്കം കുറിച്ചു. ഫലപ്രദമായി കൈകള്‍ കഴുകി വ്യക്തിശുചിത്വം പാലിച്ച് കോവിഡ് 19 വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കയാണ് Break The Chain Campain ന്റെ ലക്ഷ്യം. സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ക്യാമ്പെയ്ന്‍ സംഘടിപ്പിക്കണം. സ്ഥാപനങ്ങളിലേയ്ക്ക് ജീവനക്കാരും പൊതുജനങ്ങളും പ്രവേശിക്കുന്നതിന് മുമ്പ് ഹാന്‍ഡ് സാനിറ്റെറൈസര്‍ ഉപയോഗിക്കുന്നതിനോ, ഹാന്‍ഡ് വാഷ് സോപ്പ് ഉപയോഗിച്ച് കഴുകുന്നതിനോ ഉള്ള സൗകര്യം ഒരുക്കുകയും ഇവ ഉപയോഗിക്കുന്നുവെന്ന് ഉറപ്പു വരുത്തുകയും ചെയ്യണം. ഇതിനായി എല്ലാ പ്രധാന ഓഫീസുകളുടേയും കവാടത്തോട് ചേര്‍ന്ന് Break The Chain കിയോസ്‌കുകള്‍ സ്ഥാപിക്കണം.

റസിഡന്‍ഷ്യല്‍ അസോസിയേഷനുകളും ഫ്‌ളാറ്റുകളും അവരുടെ കെട്ടിടത്തിലേയ്ക്ക് പ്രവേശിക്കുന്നിടത്ത് Break The Chain സ്ഥാപിക്കയും കൈകള്‍ വൈറസ് മുക്തമാക്കി കയറണമെന്ന് ഉറപ്പു വരുത്തുകയും വേണം. ബസ് സ്റ്റോപ്പുകള്‍, മാര്‍ക്കറ്റ് എന്നീ പൊതു ഇടങ്ങളില്‍ Break The Chain സ്ഥാപിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കാവുന്നതാണ്. രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന ബഹുജന ക്യാമ്പിനായി യുവജന സംഘടനകളുടേയും, സന്നദ്ധ സംഘടനകളുടേയും സേവനം ലഭ്യമാകും.

Continue Reading

Media

തിരുവല്ലയില്‍ 21 ദിന ദേശീയ ഉപവാസ പ്രാര്‍ത്ഥന ഏപ്രില്‍ 1 മുതല്‍ 21 വരെ

Published

on

തിരുവല്ല: ഭാരതത്തിന്റെ വിടുതലിനും ദൈവജനത്തിന്റെ ഉണര്‍വിനും വേണ്ടി 21 ദിവസ സംയുക്ത ഉപവാസ പ്രാര്‍ത്ഥന തിരുവല്ലയില്‍ നടക്കും. ഐപിസി മുന്‍ ജനറല്‍ പ്രസിഡന്റുമായിരുന്ന പാസ്റ്റര്‍ ജേക്കബ് ജോണിന്റെ നേതൃത്വത്തില്‍ എല്ലാ പെന്തക്കോസ്ത് സഭകളുടേയും പങ്കാളിത്തത്തോടെ 21 ദിന ഉപവാസ പ്രാര്‍ത്ഥന ക്രമീകരിച്ചിരിക്കുന്നത്.

2020 ഉണര്‍വിന്റെ വര്‍ഷമാണ്. ജനുവരി 1 മുതല്‍ ഹിമാചലില്‍ 100 ദിവസത്തെ പ്രാര്‍ത്ഥന നടന്നു വരികയാണ്. ദൈവം ഈ പ്രാര്‍ത്ഥനയ്ക്കിടയില്‍ നല്‍കിയ പ്രത്യേക നിയോഗമാണ് തിരുവല്ലയിലെ 21 ദിവസത്തെ ഉപവാസ പ്രാര്‍ത്ഥനയെന്നും, ഏതെങ്കിലും ഒരു സഭയുടെ പ്രാര്‍ത്ഥനയായിട്ടല്ല എല്ലാ ദൈവജനങ്ങളും ദൈവദാസന്‍മാരും ഒരുമിച്ച് ഭാരതത്തിന്റെ വിടുതലിനായി പ്രാര്‍ത്ഥിക്കണമെന്നും ആണ് തനിക്ക് ലഭിച്ചിരിക്കുന്ന ദര്‍ശനമെന്ന് പാസ്റ്റര്‍ ജേക്കബ് വ്യക്തമാക്കി. 2018 ല്‍ തിരുവല്ലയില്‍ നടന്ന ദേശീയ പ്രാര്‍ത്ഥനാ ദിനം വലിയ വിജയമായിരുന്നു. എല്ലാ ദൈവജനങ്ങളും ഈ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുവാന്‍ ഒരുങ്ങുക.

ഉപവാസത്തോടെ ഈ പ്രാര്‍ത്ഥനയില്‍ പൂര്‍ണസമയമോ ചില ദിവസങ്ങളോ പങ്കെടുക്കുവാന്‍ താല്‍പര്യപ്പെടുന്നവര്‍ ഉടന്‍ ബന്ധപ്പെടുക. ആയിരം പേര്‍ക്കുള്ള താമസസൗകര്യങ്ങള്‍ ക്രമീകരിക്കുവാന്‍ ആഗ്രഹിക്കുന്നു. വിശദ വിവരങ്ങള്‍ക്ക് : 9847032151

Continue Reading

Subscribe

Enter your email address

Featured

Mobile16 hours ago

വാട്സാപ്പിൽ ഇനി സ്വയം മാഞ്ഞു പോകും; ഇമേജ്, വിഡിയോ മെസേജുകൾ

യുഎസ്:സ്വയം മാഞ്ഞു പോകുന്ന ഇമേജ്, വിഡിയോ മെസേജുകൾക്ക് സൗകര്യമൊരുക്കാൻ വാട്സാപ് ഒരുങ്ങുന്നു. ‘എക്സ്പയിറിങ് മെസേജ്’ എന്നു പേരിട്ടിരിക്കുന്ന സംവിധാനം പലതവണ പരീക്ഷണം നടത്തി. ചാറ്റുകൾക്കിടെ അയയ്ക്കുന്ന വിഡിയോയും...

Media16 hours ago

Anti-Christian Conspiracy Used to Justify Proposed NGO Restrictions in India

India – Earlier this week, the Bharatiya Janata Party (BJP) led government proposed adding new restrictions to India’s Foreign Contribution...

us news17 hours ago

Covid-19 New Zealand: masks are not mandatory

  Face masks are no longer mandatory on public transport in most of New Zealand as Covid-19 cases continue to...

Media18 hours ago

കേന്ദ്രമന്ത്രി സുരേഷ് അംഗഡി കോവിഡ് ബാധിച്ച് മരിച്ചു

  ന്യൂഡൽഹി : കേന്ദ്ര റയിൽവേ സഹമന്ത്രി സുരേഷ് അംഗഡി (65) കോവിഡ് ബാധിച്ച് മരിച്ചു. ഡല്‍ഹി എംയിസില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ ആരോഗ്യനില മോശമായതിനെ തുടർന്ന് വെൻ്റിലേറ്ററിൽ...

Media2 days ago

പാസ്റ്റര്‍ ജയിംസ് വര്‍ഗീന് വാഹനാപകടത്തില്‍ പരിക്ക്

അങ്കമാലി: മലബാര്‍ തിയോളജിക്കല്‍ കോളേജ് പ്രസിഡന്റും ഐ പി സി മണ്ണാര്‍കാട് സെന്റര്‍ പാസ്റ്ററുമായ പാസ്റ്റര്‍ ജയിംസ് വര്‍ഗീസിന് പുലര്‍ച്ചെ രണ്ടു മണിയോടെ അങ്കമാലിയില്‍ വെച്ച് വാഹനാപകടത്തില്‍...

Media2 days ago

China bans teachers from mentioning God or prayer, intensifies crackdown

Teachers in China who mention God or religion risk employment termination as communist authorities increasingly control education materials and expand...

Trending