world news
ക്രൈസ്തവരുടെ അവകാശ സംരക്ഷണത്തിനായി പ്രത്യേക പദ്ധതിയുമായി പാക്കിസ്ഥാന്‍ മന്ത്രി ഇജാസ് അഗസ്റ്റിന്‍

ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി പ്രത്യേക ദൗത്യസേനയെ നിയോഗിക്കുമെന്നും, ന്യൂനപക്ഷങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലികളിലും, വിദ്യാഭ്യാസ മേഖലകളിലും, ഭവന നിര്‍മ്മാണ പദ്ധതികളിലും പ്രത്യേക സംവരണവും, കടാശ്വാസവും, വിവിധ തൊഴില്‍മേഖലകളിലേയ്ക്കുള്ള പ്രത്യേക പരിശീനവും മതന്യൂനപക്ഷ ശാക്തീകരണ പദ്ധതിയും അദ്ദേഹം വാഗ്ദാനം ചെയ്ത. പദ്ധതിയുടെ നടത്തിപ്പിനായി 30 ലക്ഷം ഡോളറോളം മൈനോരിറ്റി ഡെവലപ്‌മെന്റ് ഫണ്ടില്‍ നിന്നും ചിലവഴിക്കുമെന്നും മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട പരാതികള്‍ക്കും പരിഹാരത്തിനുമായി പഞ്ചാബ് ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി വിഭാഗത്തിന്റെ സഹായത്തോടെ വെബ് അധിഷ്ഠിതമായ ഒരു കംപ്ലയിന്റ് മാനേജ്‌മെന്റ് പദ്ധതിയും നിലവില്‍ വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കടുത്ത വിവേചനവും അക്രമവും നേരിടുന്ന ക്രൈസ്തവര്‍ ഉള്‍പ്പെടുന്ന പാക്കിസ്ഥാനി മതന്യൂന പക്ഷങ്ങളെ സംബന്ധിച്ചിടത്തോളം മന്ത്രിയുടെ പ്രഖ്യാപനം ആശ്വാസം പകരുന്നതാണ്.
world news
വിദേശത്ത് നിന്ന് മരുന്നുകൊണ്ടുവരാൻ യു.എ.ഇ ആരോഗ്യമന്ത്രാലയം ഇനി ഇലക്ട്രോണിക് പെർമിറ്റുകൾ നൽകും

ദുബൈ: വ്യക്തിപരമായ ആവശ്യത്തിന് വിദേശത്ത് നിന്ന് മരുന്നുകൊണ്ടുവരാൻ യു.എ.ഇ ആരോഗ്യമന്ത്രാലയം ഇനി ഇലക്ട്രോണിക് പെർമിറ്റുകൾ നൽകും. പ്രവാസികൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. സ്ഥാപനങ്ങൾക്ക് മെഡിക്കൽ ഉപകരണങ്ങൾ കൊണ്ടുവരാനും ഇ-പെർമിറ്റ് ലഭിക്കും. ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയത്തിന്റെ mohap.gov.ae വെബ്സൈറ്റ് വഴിയോ, മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ആണ് വിദേശത്ത് നിന്ന് മരുന്നുകൊണ്ടുവരാൻ ഇ പെർമിറ്റ് ലഭിക്കുക. പെർമിറ്റില്ലാതെ മരുന്നും, മെഡിക്കല്‍ ഉപകരണങ്ങളുമായി യാത്രചെയ്യുന്നത് വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധനക്കും, സംശയകരമായ സാഹചര്യങ്ങളിൽ നിയമ നടപടികൾക്കും കാരണമാകും. ഇത് ഒഴിവാക്കാനാണ് നേരത്തേ ഇ പെർമിറ്റ് നൽകുന്നത്.
പെർമിറ്റിനായി മന്ത്രാലയം വെബ്സൈറ്റിലോ സ്മാർട്ട് ആപ്പിലോ ലോഗിൻ ചെയ്യണം. രേഖകൾ സഹിതം അപേക്ഷിച്ചാൽ, വ്യവസ്ഥകൾ പാലിക്കുന്നുണ്ടെങ്കിൽ മൂന്ന് ദിവസത്തിനികം ഇ-പെർമിറ്റ് ലഭിക്കും. പെർമിറ്റ് സേവനം സൗജന്യമാണ്. വ്യക്തിഗത ഉപയോഗത്തിന് ആറ് മാസത്തേക്ക് ആവശ്യമായ മരുന്ന് കൊണ്ടുവരാം. നിയന്ത്രണമുള്ള മരുന്നുകൾ പരമാവധി മൂന്ന് മാസത്തേക്ക് മാത്രമാണ് അനുവദിക്കുക. മയക്കുമരുന്ന് വിഭാഗത്തിൽ ഉൾപ്പെട്ടതാണെങ്കിൽ അനുമതിയില്ലാതെ കൊണ്ടുവന്നാൽ നിയമ നടപടിയും നേരിടേണ്ടിവരും.
മെഡിക്കൽ വെയർഹൗസ് ലൈസൻസ് കൈവശമുള്ള പ്രാദേശിക ഏജന്റുമാര്‍ക്കാണ് മെഡിക്കൽ ഉപകരണങ്ങൾ കൊണ്ടുവരാൻ പെർമിറ്റ് ലഭിക്കുക. ഉപകരണങ്ങൾ കൊണ്ടുവരുന്നതിനുള്ള ഇ-പെർമിറ്റിന് 60ദിവസത്തേക്ക് മാത്രമാണ് കാലാവധിയുണ്ടാവുക.
Sources:globalindiannews
world news
ബുറുണ്ടിയില്‍ ക്രിസ്തു വിശ്വാസം എത്തിയിട്ട് ഒന്നേകാല്‍ നൂറ്റാണ്ട്

ഗിടെഗ: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ബുറുണ്ടിയില്‍ ക്രൈസ്തവ വിശ്വാസം എത്തിയതിന്റെ 125-മത് വാര്‍ഷികം ആഘോഷിക്കുവാനുള്ള തയ്യാറെടുപ്പില്‍ ക്രൈസ്തവ സമൂഹം. 1898-ലാണ് ബുറുണ്ടിയിലെ മുയാഗയില്‍ ഒരു മിഷ്ണറി ഭവനം സ്ഥാപിക്കപ്പെടുന്നത്. മുയാഗയില്‍ ആരംഭിച്ച് ഗിടേഗയിലൂടെ ബുറുണ്ടിയില്‍ കത്തോലിക്ക വിശ്വാസം വ്യാപിക്കുകയായിരിന്നു. ജനങ്ങളുടെ വിശ്വാസം പുതുക്കുന്നതിനും രാജ്യത്തിന്റെ ക്രിസ്തീയ ചരിത്രത്തേക്കുറിച്ച് വിചിന്തനം ചെയ്യുവാനുള്ള അവസരമായിട്ടുമാണ് സഭ ഈ വാര്‍ഷികാഘോഷത്തേ കാണുന്നതെന്നു ബുറുണ്ടി മെത്രാന്‍ സമിതിയുടെ പ്രസിഡന്റും ഗിടേഗ മെത്രാപ്പോലീത്തയുമായ ബൊനവന്തൂര നഹിമാന ഫിദെസ് ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.
വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി രാജ്യത്ത് ആദ്യം സ്ഥാപിക്കപ്പെട്ട അഞ്ചു ദേവാലയങ്ങളെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള തീര്‍ത്ഥാടനം സംഘടിപ്പിക്കുന്നുണ്ട്. 1881-ല്‍ വെള്ളക്കാരായ ആദ്യ മിഷണറിമാര്‍ കൊലചെയ്യപ്പെട്ട റുമോങ്ങേയിലേക്കും തീര്‍ത്ഥാടനം നടക്കും. വാര്‍ഷികാഘോഷത്തിന്റെ ആദ്യഫലങ്ങളാണ് കൊലചെയ്യപ്പെട്ട ആദ്യകാല പിതാക്കന്മാരെന്നു ആര്‍ച്ച് ബിഷപ്പ് നഹിമാന അനുസ്മരിച്ചു. ബുറുണ്ടി സഭയുടെ ആദ്യ കോശം കുടുംബമായതിനാല്‍ കുടുംബങ്ങള്‍ക്ക് വേണ്ടിയുള്ള പ്രത്യേക പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ടെന്നും മെത്രാപ്പോലീത്ത അറിയിച്ചു.
1879-ലാണ് വെള്ളക്കാരായ ആദ്യ കത്തോലിക്ക മിഷ്ണറിമാര്‍ രാജ്യത്ത് കാലുകുത്തുന്നത്. എന്നാല്‍ അവര്‍ക്ക് പ്രദേശവാസികളുടെ കടുത്ത എതിര്‍പ്പിനെ നേരിടേണ്ടി വരികയും മൂന്ന്‍ പേര്‍ കൊല്ലപ്പെടുകയും ചെയ്തു. 1898-ല്‍ മിഷ്ണറി ഭവനം സ്ഥാപിതമായതോടെ രാജ്യത്തു ക്രൈസ്തവ വിശ്വാസം വ്യാപിക്കുവാന്‍ തുടങ്ങുകയായിരിന്നു. ഇന്ന് ഏതാണ്ട് 40 ലക്ഷത്തോളം ക്രിസ്ത്യാനികളാണ് ബുറുണ്ടിയില്‍ ഉള്ളത്. 8 രൂപതകളും, മുന്നൂറോളം ഇടവകകളുമായി കത്തോലിക്ക സഭ സേവനം തുടരുകയാണ്. ആദ്യ അപ്പസ്തോലിക വികാരിയായിരുന്ന ബിഷപ്പ് ജൂലിയന്‍ ലൂയിസ് എഡ്വാര്‍ഡ് മേരി ഗോര്‍ജു സ്ഥാപിച്ച സോയൂഴ്സ് ബെനെ തെരെസിയ സന്യാസ സമൂഹം ഉള്‍പ്പെടെ നിരവധി പൗരോഹിത്യ സന്യാസ സഭകളും ബുറുണ്ടിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കാമറൂണ്‍, ചാഡ്, സ്പെയിന്‍, ഫ്രാന്‍സ്, ഓസ്ട്രിയ, ജര്‍മ്മനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ ബുറുണ്ടിയില്‍ നിന്നുള്ള വൈദികര്‍ ദൈവരാജ്യത്തിന് വേണ്ടി സേവനം ചെയ്യുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. നിരവധി സ്കൂളുകളും, ആശുപത്രികളും നടത്തുന്നതിനു പുറമേ, വിവിധ തരത്തിലുള്ള സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളും ബുറുണ്ടിയിലെ കത്തോലിക്കാ സഭ നടത്തിവരുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ തന്റെ റോം സന്ദര്‍ശനത്തിനിടക്ക് ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍, ബുറുണ്ടി സന്ദര്‍ശിക്കുവാന്‍ താന്‍ പാപ്പയെ ക്ഷണിച്ചുവെന്നും തന്റെ ക്ഷണം പാപ്പ സ്വീകരിച്ചുവെന്നും മെത്രാപ്പോലീത്ത അറിയിച്ചു. അധികം വൈകാതെ പാപ്പയെ സ്വീകരിക്കുവാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബുറുണ്ടി ജനത.
കടപ്പാട് :പ്രവാചക ശബ്ദം
world news
ഇറാഖി ക്രിസ്ത്യാനികളെ അനിശ്ചിതത്വത്തിലാക്കിയ രണ്ട് ദശാബ്ദക്കാലത്തെ പീഡനം

യു.എസ്. നേതൃത്വത്തിലുള്ള സഖ്യസേനയുടെ ഇറാഖ് അധിനിവേശവും ഇറാഖി സ്വേച്ഛാധിപതി സദ്ദാം ഹുസൈനെ തുടർന്നുള്ള അട്ടിമറിയും ആരംഭിച്ചതിന്റെ 20-ാം വാർഷികത്തിലൂടെ കടന്നു പോവുകയാണ് ഇറാഖി ജനത. രണ്ട് പതിറ്റാണ്ടിലേറെയായി നീണ്ടു നിന്ന അയൽ രാജ്യങ്ങളുമായുള്ള യുദ്ധം, അന്താരാഷ്ട്ര ഉപരോധങ്ങൾ, സദ്ദാം ഹുസൈന്റെ സ്വേച്ഛാധിപത്യ ഭരണത്തിൻ കീഴിൽ ശക്തവും കർശനമായി നിയന്ത്രിതവുമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കൽ എന്നിവയുടെ പരിസമാപ്തിയായിരുന്നു ഈ അധിനിവേശം. എല്ലാം അവസാനിച്ചു എങ്കിലും നാളിതുവരെയും ആ പീഡനങ്ങളുടെ ഓർമയിൽ നിന്നും കരകയറുവാൻ കഴിഞ്ഞിട്ടില്ല ഇറാഖിലെ ക്രൈസ്തവർക്ക്.
ആഭ്യന്തര വിഭാഗീയ അക്രമവും ഇറാഖിലെ രണ്ടായിരത്തോളം വർഷം പഴക്കമുള്ള ക്രിസ്ത്യൻ സമൂഹങ്ങളുടെ വൻതോതിലുള്ള പലായനവും തുടരുന്ന സാഹചര്യത്തിനിടയിലേക്കാണ് 2003 മാർച്ചിൽ യു എസ് അധിനിവേശം നടക്കുന്നത്. രണ്ടാം യുഎസ്-ഇറാഖ് യുദ്ധം ആരംഭിക്കുന്നതിന് മുമ്പ്, ഇറാഖിലെ ക്രിസ്ത്യാനികളുടെ എണ്ണം 1-2 ദശലക്ഷത്തിനിടയിൽ ആയിരുന്നു. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം, ഈ സംഖ്യ 80% കുറഞ്ഞതായി കണക്കാക്കപ്പെടുന്നു. ഇറാഖിൽ 250,000 ൽ താഴെ ക്രൈസ്തവർ മാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളൂ.
2005-നും 2011-നും ഇടയിൽ, രാജ്യത്തിന്റെ സുരക്ഷാ വീഴ്ചയും വിഭാഗീയ ആഭ്യന്തരയുദ്ധവും ക്രിസ്ത്യൻ പള്ളികളെയും കുടുംബങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളുടെ ഒരു നീണ്ട പരമ്പരയ്ക്ക് കളമൊരുക്കി. 2014 നും 2017 നും ഇടയിൽ, ക്രിസ്ത്യാനികൾ ഉൾപ്പെടെയുള്ള ഇറാഖിലെ മതന്യൂനപക്ഷങ്ങൾക്കെതിരെ ഐസിസ് നടത്തിയ സംഘട്ടനവും വംശഹത്യയുടെ ശ്രമവും, കൂടുതൽ ക്രിസ്ത്യാനികൾ ഇറാഖ് വിടുന്നതിലേക്ക് നയിച്ചു.
ഇന്ന് ഇറാഖി ക്രിസ്ത്യാനികൾ ഒരു അനിശ്ചിത ഭാവിയിലേക്കാണ് ഉറ്റുനോക്കുന്നത്. താരതമ്യേന ശാന്തമായ ഒരു സുരക്ഷാ സാഹചര്യം നിലവിലുണ്ടെങ്കിലും, സാമ്പത്തികവും രാഷ്ട്രീയവുമായ വെല്ലുവിളികൾ മൂലം മറ്റെവിടെയെങ്കിലും തങ്ങളുടെ കുട്ടികൾക്ക് മെച്ചപ്പെട്ട ഭാവി തേടുന്നതിനായി ഇറാഖിൽ നിന്ന് കുടിയേറുന്ന ഇറാഖി ക്രിസ്ത്യാനികൾ ശ്രമിക്കുന്നു. ചില ക്രിസ്ത്യാനികൾ കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിലെ സമാനമായ പീഡനങ്ങൾ തങ്ങളുടെ മക്കളുടെ തലമുറയിൽ ആവർത്തിക്കുമെന്ന് ഭയപ്പെടുന്നു. മറ്റു ചിലർ നവീകരിക്കപ്പെട്ട വിശ്വാസത്തെ ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്നു.
Sources:azchavattomonline
-
National8 months ago
ക്രൈസ്തവ സംഗമം 2022
-
Disease10 months ago
എന്താണ് ചെള്ള് പനി? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?
-
world news1 week ago
കത്തോലിക്കാസഭയിൽ വൈദികർക്ക് വിവാഹം കഴിക്കാം.വിവാഹിതർക്കും പുരോഹിതരാകാം. വിപ്ലവകരമായ തീരുമാനവുമായി ഫ്രാൻസിസ് മാർപ്പാപ്പ
-
Crime9 months ago
“യേശു ക്രിസ്തു പരമോന്നതന്” എന്ന് പറഞ്ഞ പാക്ക് ക്രൈസ്തവ വിശ്വാസിയ്ക്കു വധശിക്ഷ
-
Travel11 months ago
ഗ്ലാസില്‍ തീര്‍ത്ത ലോകത്തിലെ ഏറ്റവും നീളം കൂടിയ പാലം പണിപൂര്‍ത്തിയാക്കി
-
world news11 months ago
Well-known Christian Website in China Closes Permanently
-
Travel10 months ago
ഒരു തവണ ഇന്ധനം നിറച്ചാൽ 650 കി.മി സഞ്ചരിക്കാം; ഹൈഡ്രജൻ കാർ കേരളത്തിലെത്തി
-
breaking news11 months ago
വർഷിപ്പ് ലീഡറായ ബ്രദർ ലോർഡ്സൺ ആന്റണിക്കും ബ്രദർതോംസണും വാഹനാപകടത്തിൽ പരിക്ക്