Health
ഭക്ഷണ ശേഷം ഒഴിവാക്കേണ്ട എട്ട് കാര്യങ്ങൾ

ആഹാരം കഴിച്ചശേഷം എന്താണ് വേണ്ടത്, വേണ്ടാത്തത് എന്ന് പലർക്കും അറിയില്ല. നന്നായി ഭക്ഷണം കഴിക്കുക പോലെ പ്രധാനമാണ് അത് നന്നായി ശരീരത്തിലെത്തുക എന്നതും. കഴിക്കുന്ന ആഹാരം ഊർജ്ജമായി മാറിയാലേ അവയങ്ങളെല്ലാം ശരിയായി പ്രവർത്തിക്കൂ. അതുകൊണ്ട് തന്നെ കൃത്യമായി ആഹാരം കഴിക്കുന്നതിനൊപ്പം മറ്റു ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം.
ഉടനെയുള്ള ഉറക്കം ഉപേക്ഷിക്കാം
ഭക്ഷണം കഴിച്ചാലുടൻ കുറച്ചു നേരം വിശ്രമിക്കുന്നത് പലരുടെയും ശീലമാണ്. എന്നാലത് ചെയ്യരുത്. ഭക്ഷണം കഴിച്ച ഉടനെ ഉറങ്ങുന്നത് ആസിഡ് റിഫ്ളക്ഷ ഉണ്ടാക്കും. ഇത് വയറിന് അസ്വസ്ഥതയും ദഹനപ്രശ്നങ്ങളും വരുത്തും. അമിതവണ്ണത്തിനും കുടവയറിനും കാരണവുമാകും. ആഹാരശേഷം ഒന്ന് രണ്ട് മണിക്കൂർ കഴിഞ്ഞ് ഉറങ്ങുന്നതാണ് നല്ലത്.
വെള്ളംകുടി മിതമാകാം
ഭക്ഷണം കഴിച്ച് 30 മിനിറ്റ് കഴിഞ്ഞേ വെള്ളം കുടിക്കാവൂ എന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. ഭക്ഷണശേഷം ഉടൻ വെള്ളം കുടിക്കുന്നത് ഉമിനീരിന്റെ ശക്തി ഇല്ലാതാക്കും. ഉമിനീര് ദഹനത്തിനു സഹായിക്കുമെന്നും ആഹാരത്തിലുള്ള ചീത്ത ബാക്ടീരിയകളെ നശിപ്പിക്കുമെന്നുമാണ് വിദഗ്ദരുടെ അഭിപ്രായം.
ഉടനെ കുളിക്കരുത്
ഭക്ഷണം കഴിച്ച് 45 മിനിട്ടെങ്കിലും കഴിഞ്ഞേ കുളിക്കാവൂ. കാരണം ഭക്ഷണത്തിന്റെ ദഹനത്തിന് നല്ല രക്തയോട്ടത്തിന്റെ ആവശ്യമുണ്ട്. ആഹാരം കഴിഞ്ഞയുടൻ കുളിച്ചാൽ ശരീരത്തിന്റെ താപനില കുറയുകയും രക്തയോട്ടം കുറയുകയും ചെയ്യും. അത് കഴിച്ച ആഹാരത്തിന്റെ ഫലം ഇല്ലാതക്കും.
ചായ ഒഴിവാക്കാം
ആഹാരം കഴിച്ചയുടൻ ചായ ഒഴിവാക്കുന്നതാണ് ഏറ്റവും ഉത്തമം. ചായയിലടങ്ങിയ ആസിഡുകൾ ഭക്ഷണത്തിലെ പ്രോട്ടീനുകളെ വലിച്ചെടുത്ത് കട്ടിയാക്കും. അതോടെ പ്രോട്ടീൻ ആഗിരണം ചെയ്യാനുള്ള ആമാശയത്തിന്റെ കഴിവ് ഇല്ലാതാകും.
വ്യായമം ചെയ്യരുത്
ഭക്ഷണം കഴിച്ചയുടൻ വ്യായമം ചെയ്യുന്നത് ആമാശയത്തെ മന്ദതയിലേക്ക് നയിക്കും. ഇത് ദഹന പ്രശ്നങ്ങളുണ്ടാക്കും. വ്യായമത്തിന് മുമ്പ് വയറു നിറയെ ഭക്ഷണം കഴിക്കാതിരിക്കുന്നതാണ് ഉത്തമം.
പഴങ്ങൾ കഴിക്കുമ്പോൾ ശ്രദ്ധിക്കണം
ആഹാരശേഷം പഴങ്ങൾ കഴിക്കുന്നത് നല്ലതു തന്നെ എന്നാൽ ചില പഴങ്ങൾ കഴിക്കുന്നത് ദഹനക്കുറവ്, നെഞ്ചെരിച്ചിൽ തുടങ്ങിയവയ്ക്ക് ഇവ കാരണമാകും. പഴങ്ങൾ ദഹിക്കാൻ പലതരം എൻസൈമുകൾ ആവശ്യമാണ്. ആഹാരം കഴിച്ച ഉടൻ പഴങ്ങൾ കഴിക്കുമ്പോൾ ശരിയായ ദഹനം നടക്കാതെ വരുന്നു. ഭക്ഷണത്തിന് ഒരു മണിക്കൂർ മുമ്പോ രണ്ടു മണിക്കൂർ ശേഷമോ കഴിക്കുന്നതാണ് ഉത്തമം.
പുകവലി ഒഴിവാക്കാം
ആഹാരം കഴിച്ചയുടൻ നിർബന്ധമായും ഒഴിവാക്കേണ്ട ഒന്നാണ് പുകവലി. ആഹാരത്തിനു മുൻപും ശേഷവും പുകവലി ആരോഗ്യത്തിന് ദോഷമാണ്. സിഗററ്റിലെ കാർസിനോജനുകൾ അർബുദമുണ്ടാക്കാം. അതിനുള്ളിലെ നിക്കോട്ടിൻ കുടലുകളുടെയും മറ്റ് ആന്തരിക അവയവങ്ങളുടെയും ആരോഗ്യം നശിപ്പിക്കും. ആഹാരശേഷം വലിക്കുന്ന ഒരു സിഗരറ്റ് 10 എണ്ണം വലിക്കുന്നതിന് തുല്യമാണെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
വായന വേണ്ട
ആഹാരം കഴിച്ച ഉടൻ ഉള്ള സമയം വായനയ്ക്ക് നന്നല്ല. പുസ്തകം വായിക്കുമ്പോൾ ഏകാഗ്രത ആവശ്യമാണ്. ആ സമയം രക്തയോട്ടം കണ്ണുകളിലേക്കു കേന്ദ്രീകരിക്കപ്പെടും. ശരിയായ ദഹനത്തിന് നല്ല രക്തയോട്ടം ഉണ്ടാകണം. വായന ദഹനവ്യവസ്ഥയെ തടസ്സപ്പെടുത്തുകയും വയറ്റിൽ അസ്വസ്ഥത ഉണ്ടാകുന്നതിനു കാരണമാകുകയും ചെയ്യുന്നു. ആഹാരം കഴിച്ച് 30 മിനിറ്റിന് ശേഷം ഒന്നു നടക്കുന്നത് വളരെ നല്ലതാണ്.
Health
യോഗയും ആയുർവേദവുമായുള്ള ബന്ധം

ഇന്ത്യയുടെ പരമ്പരാഗത ചികിത്സാരീതിയാണ് ആയുര്‍വേദം; ശരീരത്തിന്റെ പ്രവര്‍ത്തനത്തെ ഉചിതമായി നിലനിര്‍ത്തുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗമായി അറിയപ്പെടുന്നു. വേദങ്ങളിലും ആയുര്‍വേദത്തെ കുറിച്ച് ശക്തമായി പരാമര്‍ശിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ആയുര്‍വേദം ഭൗതിക ശരീരത്തെയോ അല്ലെങ്കില്‍ മനസ്സിനെയോ മാത്രം സംബന്ധിക്കുന്ന ഒരു ശാസ്ത്രമല്ല, മറിച്ച് ആത്മാവിനേയും മനുഷ്യബോധത്തേയും മനസ്സിലാക്കുന്നതിലേക്ക് എത്തിച്ചേരുന്ന ഒന്നാണ്.
യോഗ – ശാരീരികമായ വ്യായാമങ്ങള്‍ ഉള്‍പ്പെടുന്ന ഇതിനെ, ആയുര്‍വേദത്തിന്റെ സഹോദരി എന്ന് പരാമര്‍ശിക്കുന്നു. യോഗ എന്നത് പ്രബോധനത്തിലേക്ക് നയിക്കുന്ന ഒരു ശാസ്ത്രമാണ്. കൂടാതെ, ശരിയായ ഭക്ഷണക്രമങ്ങളും ശീലങ്ങളും വഴി പ്രബോധനത്തിലേക്ക് എത്തുവാന്‍ ശരീരത്തെ സഹായിക്കുന്ന ശാസ്ത്രമാണ് ആയുര്‍വേദം. ആയുര്‍വേദവും യോഗയും കൈകോര്‍ത്ത് പോകുന്നതാണ്. യോഗ ആത്മീയതയുടെ പാതയാകയാല്, ആത്മീയ ലക്ഷ്യങ്ങള്‍ നേടുവാനായി ഭൗതിക ശരീരം ആരോഗ്യകരമാണെന്ന് ഉറപ്പാക്കുകയാണ് ആയുര്‍വേദം ചെയ്യുന്നത്.
Vaidyer’s Ayurveda Medical Centre, Arthunkal, Cherthala.
ഏതെല്ലാം വിധത്തിൽ ചികിത്സാ രീതികൾ
Panchakarma_Chikitsa
Takra_Dhara
Skin_Disease
Vericose_Vein
calcaneal_spur
Sira_vyadha ( Bloodletting Treatment)
Raktamooksha
cervical_spondylosis
wet_cupping
Dr_Rohan_baabu
Contact .no 9947149689.
For Booking- +919947149689, +917909188907.
Disease
പിഴിഞ്ഞെടുക്കാന്‍ പോലുമില്ല! പുകവലിയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഡോക്ടര്‍മാര്‍

ചൈന: ഒരു ദിവസം ഒരു പാക്കറ്റ് സിഗരറ്റ് വലിച്ചുതീര്ക്കുന്നയാളുടെ ശ്വാസകോശത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഡോക്ടര്‍മാര്‍. 30 വര്‍ഷക്കാലം പുകവലി തുടര്‍ന്നയാളുടെ ശ്വാസകോശം പുറത്തെടുത്ത ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ചൈനയിലെ ജിയാങ്സുവിലെ വൂസി പീപ്പിള്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് വീഡിയോ അടക്കം പുറത്തുവിട്ടത്.
കരിപിടിച്ച് കറുത്ത നിലയിലാണ് ഇയാളുടെ ശ്വാസകോശം. പുകവലിക്കാത്തയാളുടെ ശ്വാസകോശത്തിനൊപ്പമുള്ള ചിത്രവും ഡോക്ടര്‍മാര്‍ പുറത്തുവിട്ടിട്ടുണ്ട്.
അവയവ ദാനത്തിന് സമ്മതം നല്‍കിയതിനെത്തുടര്‍ന്നാണ് ഇയാളെ ശസ്ത്രക്രിയ ചെയ്തത്. ശ്വാസകോശം ദാനം ചെയ്യുന്നതിനു മുന്നോടിയായി ചെയ്യുന്ന ഓക്സിജനേഷന് പരിശോധനയില്‍ തകരാറൊന്നും കണ്ടിരുന്നില്ല. എന്നാല്‍ പുറത്തെടുത്തപ്പോഴാണ് ഇയാളുടെ അവയവങ്ങളുടെ ദുരവസ്ഥ മനസിലാകുന്നത്.
-
Medicine1 year ago
Natural Home Remedies:Top 7 Foods That Induce Menstruation
-
world news1 year ago
Ring of Pontius Pilatus, who ordered Jesus Christ’s crucifixion, discovered near Bethlehem
-
Social Media3 months ago
10-Years-Old Schoolboy Freed By Kidnapper Because He Wouldn’t Stop Singing Gospel Song ‘Every Praise’