world news
സ്വദേശി പാർപ്പിടമേഖലകളിൽ നിന്ന് വിദേശി ബാച്ചിലർമാരെ ഒഴിപ്പിച്ച് കുവൈറ്റ് മുനിസിപ്പാലിറ്റി

സ്വദേശി പാർപ്പിടമേഖലയിൽ വിദേശികുടുംബങ്ങൾക്ക് താമസിക്കാൻ വീട് വാടകയ്ക്ക് ലഭിക്കണമെങ്കിൽ അതാത് രാജ്യത്തെ എംബസിയിൽ സാക്ഷ്യപ്പെടുത്തിയ വിവാഹ സർട്ടിഫിക്കറ്റ് വേണം. കൂടാതെ ഭാര്യയുടെ തിരിച്ചറിയൽ രേഖയും ഹാജരാക്കണം. അതാത് പാർപ്പിടമേഖലാ അധികൃതർ ഇവ പരിശോധിച്ച് ഉറപ്പുവരുത്തണം.സ്വദേശി പാർപ്പിടമേഖലകളിൽനിന്ന് അവിവാഹിതരോ കുടുംബമില്ലാതെ കഴിയുന്നവരോ ആയ എല്ലാവിദേശികളെയും ഒഴിപ്പിക്കാൻ മുനിസിപ്പാലിറ്റിയുടെ കർശന നിർദേശം.
നിലവിൽ സ്വദേശി പാർപ്പിടമേഖലയിലെ വിദേശി ബാച്ചിലർമാരുടെ താമസാനുമതിപത്രം പുതുക്കി നല്കരുതെന്നാണ് മുനിസിപ്പാലിറ്റിയുടെ നിർദേശം. മുനിസിപ്പാലിറ്റിയുടെ പ്രത്യേകസംഘം മേഖലകളിൽ പരിശോധന നടത്തും. നിയമലംഘകരെ കണ്ടെത്തിയാൽ ശിക്ഷിക്കും.
world news
കർത്താവിന്റെ ദാനങ്ങളെ ഒരിക്കലും നിസ്സാരമായി കാണരുത്: ഫ്രാൻസിസ് പാപ്പാ

ദൈവത്തിന്റെ പ്രവർത്തിയിലുള്ള ആശ്ചര്യവും, ഏറ്റം എളിയ കാര്യങ്ങളിലുള്ള വിശ്വസ്തതയുമാണ് പാപത്തിന് ഒട്ടും അടിമയാകാത്ത ഒരു ഹൃദയം എന്ന അനന്യമായ ദാനത്തെ കാത്തുസൂക്ഷിക്കുവാൻ പരിശുദ്ധ അമ്മയെ സഹായിച്ചത് എന്ന് ഓർമിപ്പിച്ചു ഫ്രാൻസിസ് പാപ്പാ. ഡിസംബർ എട്ടാം തീയതി, അമലോത്ഭവമാതാവിന്റെ തിരുനാളിൽ വത്തിക്കാനിൽ പാപ്പാ നയിച്ച മദ്ധ്യാഹ്ന പ്രാർത്ഥനാ പരിപാടിയിൽ നൽകിയ സന്ദേശത്തിൽ ആണ് പാപ്പാ പരിശുദ്ധ അമ്മയുടെ ഗുണങ്ങളെ കുറിച്ചു പറഞ്ഞത്.
“ദൈവത്തിന്റെ കൃപ നിറഞ്ഞവൾ എന്ന വാക്ക് അവളെ ആശ്ചര്യപ്പെടുത്തുകയും, സ്തബ്ധയാക്കുകയും, അസ്വസ്ഥയാക്കുകയും ചെയ്തു: ‘കൃപ നിറഞ്ഞവൻ’ എന്ന് സ്വയം വിളിക്കുന്നത് കേൾക്കുമ്പോൾ അവൾ ആശ്ചര്യപ്പെടുന്നു, അതായത് ദൈവസ്നേഹത്താൽ നിറയുന്നു. ഇത് വളരെ പ്രധാനപ്പെട്ട ഒരു മനോഭാവമാണ്: കർത്താവിന്റെ ദാനങ്ങളുടെ മുന്നിൽ ആശ്ചര്യപ്പെടുക, അവയെ ഒരിക്കലും നിസ്സാരമായി കാണാതിരിക്കുക, അവയുടെ മൂല്യം വിലമതിക്കുക, അവ കൊണ്ടുവരുന്ന വിശ്വാസത്തിലും ആർദ്രതയിലും സന്തോഷിക്കുക.” പാപ്പാ പറഞ്ഞു.
മംഗളവാർത്തയ്ക്ക് മുമ്പ് സുവിശേഷം മറിയത്തെ കുറിച്ച് മറ്റൊന്നും പറയുന്നില്ല. അവളുടെ ഗ്രാമമായ നസ്രത്തിൽ ജീവിച്ചിരുന്ന ഏതൊരു പെൺകുട്ടിയെയും പോലെ ലളിതമായി ജീവിച്ച ഒരു പെൺകുട്ടിയായാണ് അവൾ അവതരിപ്പിക്കപ്പെടുന്നത് എന്ന് സൂചിപ്പിച്ച പാപ്പാ ദൈവത്തിന്റെ കൃപയാൽ ജനനത്തിൽ അവൾക്കു നൽകപ്പെട്ട നിർമ്മല ഹൃദയത്തെ അവളുടെ ലാളിത്യത്താൽ കാത്ത് സൂക്ഷിച്ച ഒരു പെൺകുട്ടിയായിരുന്നു മറിയമെന്ന് കൂട്ടിച്ചേർത്തു. അതുകൊണ്ട് മറിയത്തിന്റെ മാതൃക അനുകരിച്ചു കൊണ്ട് അനുദിന സാഹചര്യങ്ങളിലും എന്റെ ആത്മീയ യാത്രയിലും ദൈവത്തോടുള്ള വിശ്വസ്തത പ്രധാനമാണെന്ന് ഞാൻ വിശ്വസിക്കുന്നുണ്ടോ? ഞാൻ ഇത് വിശ്വസിക്കുന്നുവെങ്കിൽ, സുവിശേഷം വായിക്കാനും പ്രാർത്ഥിക്കാനും വിശുദ്ധ ബലിയിൽ പങ്കെടുക്കാനും, അനുരജ്ഞന കൂദാശ സ്വീകരിക്കാനും, താൽപ്പര്യമില്ലാത്ത ഏതെങ്കിലും പ്രത്യക്ഷമായ സേവനം ചെയ്യാനും ഞാൻ സമയം കണ്ടെത്തുന്നുണ്ടോ? എന്ന് സ്വയം വിശകലനം ചെയ്യുവാനും പാപ്പാ വിശ്വാസികളോട് ആഹ്വാനം ചെയ്തു.
Sources:azchavattomonline
world news
SEE IT: Ancient Coin with ‘Face of Jesus’ Discovered

An extremely rare 1,000-year-old Byzantine gold coin with the “face of Jesus” was unearthed [with] a metal [detector] in the mountains of Norway.
The coin, which was first introduced around AD 960, depicts Jesus holding a Bible on one side and the images of Basil II and Constantine VII, brothers who ruled the Byzantine Empire.
The “histamenon nomisma,” or standard coin, has two inscriptions on it:
One in Latin that says, “Jesus Christ, King of those who reign,” and one in Greek that says, “Basil and Constantine, emperors of the Romans.”
Archeologists believe the Jesus coin was minted between 977 and 1025, based on the design element commonly used during that time period: the three dotted lines on the coin’s border. Subscribe for free to Breaking Christian News here
The site will be investigated next year to help figure out how the coin wound up on the mountain.
Sources:BREAKING CHRISTIAN NEWS
world news
‘ആത്മാവാണ് സുവിശേഷവത്ക്കരണത്തിന്റെ നായകൻ’: ഫ്രാൻസിസ് പാപ്പാ

‘പരിശുദ്ധാത്മാവ് സുവിശേഷവത്ക്കരണത്തിന്റെ നായകൻ’ എന്ന് വ്യക്തമാക്കി ഫ്രാൻസിസ് പാപ്പാ. സുവിശേഷപ്രഘോഷണത്തിന്റെ അവശ്യഘടകങ്ങളെക്കുറിച്ചുള്ള ഫ്രാൻസിസ് മാർപാപ്പയുടെ മതബോധനപരമ്പരയിലാണ് പാപ്പാ പരിശുദ്ധാത്മാവിന്റെ പ്രാർത്തനത്തെക്കുറിച്ചു പറഞ്ഞത്.
“സുവിശേഷം പ്രഘോഷിക്കുന്ന ജോലി എല്ലായ്‌പ്പോഴും ദൈവത്തിന്റേതാണ്. സുവിശേഷം പ്രഘോഷിക്കുന്നത് ഒരിക്കലും സ്വയം പ്രോത്സാഹിപ്പിക്കാനുള്ള പ്രവർത്തനമല്ല എന്ന് ഓർക്കണം. ആദ്യത്തെ, ഏറ്റവും വലിയ സുവിശേഷകൻ എന്നനിലയിൽ യേശുവിന്റെ മാതൃക അനുകരിക്കുന്നതിലൂടെ നാം അവനോടും അവന്റെ ആത്മാവിന്റെ ശക്തിയാൽ നമ്മെ നയിക്കുന്നവനോടും സഹകരിക്കേണ്ടത് ആവശ്യമാണ്. എന്നാൽ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ ഒഴിവാക്കി ആത്മാവിൽനിന്നുള്ള ആധികാരികമായ വിളി ശ്രവിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ശൈലി അനുകരിക്കുക മാത്രമേ സുവിശേഷവത്ക്കരണത്തിൽ സാധ്യമാകയുള്ളൂ” – പാപ്പാ വ്യക്തമാക്കി.
പരിശുദ്ധാത്മാവില്ലെങ്കിൽ, എല്ലാ തീക്ഷ്ണതയും വ്യർഥമായിരിക്കുമെന്നും അപ്രകാരമുള്ള പ്രവർത്തനം വ്യക്തിപരമായിക്കുമെന്നും അത് ഫലം നൽകുകയില്ലായെന്നും പാപ്പാ ചൂണ്ടിക്കാട്ടി. പരിശുദ്ധാത്മാവ് എല്ലായ്‌പ്പോഴും മിഷനറിമാർക്കുമുമ്പായി പ്രവർത്തിക്കുകയും ഫലം വളരുകയും ചെയ്യുന്നുവെന്ന് മാർപാപ്പ അഭിപ്രായപ്പെട്ടു. പരിശുദ്ധാത്മാവിനെ ദൈവത്തിൽനിന്നുള്ള ഒരു ദാനമായി അംഗീകരിക്കുന്നത് നമുക്ക് വളരെയധികം ആശ്വാസം നൽകുമെന്നുപറഞ്ഞ പാപ്പാ, അലസതയിൽനിന്ന് അകന്നിരിക്കാനും മുന്നറിയിപ്പ് നൽകി.
Sources:azchavattomonline
-
us news5 months ago
നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം : രാജൻ ആര്യപ്പള്ളി പ്രസിഡന്റ്; നിബു വെള്ളവന്താനം സെക്രട്ടറി
-
us news4 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
us news6 months ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
world news6 months ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
National3 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
world news7 months ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
world news6 months ago
യുഎഇ യിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് ഇനി ലൈസൻസ് നിർബന്ധം
-
world news2 months ago
50 രാജ്യങ്ങളിലേക്ക് കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ സഞ്ചരിക്കാം