Connect with us

breaking news

അനധികൃത ഫ്ലെക്സ് ബോർഡുകൾ പത്തുദിവസത്തിനുളളിൽ നീക്കം ചെയ്യണം : ഹൈക്കോടതി

Published

on

 

പത്തുദിവസത്തിനുളളിൽ സംസ്ഥാനത്തെ മുഴുവൻ അനധികൃത ഫ്ലെക്സ് ബോർഡുകളും നീക്കം ചെയ്യണമെന്ന് ഹൈക്കോടതി. നിർദേശം പാലിക്കാതിരിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കോടതി താക്കീത് നൽകി.  അനധികൃത ബോര്‍ഡുകളും മറ്റും സ്ഥാപിക്കുന്നവര്‍ക്കെതിരെ പിഴയ്‌ക്കൊപ്പം ക്രിമിനല്‍ കേസും എടുക്കാനും അതിനായി സര്‍ക്കുലര്‍ ഇറക്കാനും തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് ഹൈക്കോടതി നിര്‍ദേശിച്ചു.

ലോകകപ്പ് ഫുട്ബോള്‍ മത്സരം നടക്കുമ്പോള്‍ ആലപ്പുഴയിലെ സെന്റ് സ്റ്റീഫന്‍സ് മലങ്കര കത്തോലിക്ക പള്ളിക്കുമുന്നില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ എടുത്തുമാറ്റാത്തത് ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജി പൊതുതാല്‍പര്യ ഹര്‍ജിയായി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.പിടിച്ചെടുക്കുന്ന ഫ്ലെക്സ് ബോർഡുകൾ പൊതു ഇടങ്ങളിൽ നശിപ്പിക്കുകയോ  ഉപേക്ഷിക്കുകയോ ചെയ്യരുത്. ബോ‍ർഡ് സ്ഥാപിച്ചവരെ കണ്ടെത്തി അവരെ തന്നെ തിരിച്ചേൽപിച്ച് പിഴയീടാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും കൂടാതെ അത്തരക്കാർക്കെതിരെ ക്രിമിനൽ നടപടിച്ചട്ടപ്രകാരം കേസെടുക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.

10 ദിവസത്തിനുശേഷവും ഫ്ലക്സുകൾ മാറ്റിയിട്ടില്ലെങ്കിൽ അതിൻ്റെ പൂർണ്ണ ഉത്തരവാദിത്വം സെക്രട്ടറിമാരും ഫീല്‍ഡ് ജീവനക്കാരും ഏറ്റെടുക്കേണ്ടിവരുമെന്നും അത്തരം ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനു നല്‍കേണ്ട താരിഫും പിഴയും ഇവരില്‍നിന്ന് ഈടാക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഫ്ലെക്സ് ബോർഡുകൾ നീക്കം ചെയ്യണമെന്നുള്ള ഹൈക്കോടതി ഉത്തരവ് രാഷ്ട്രീയ പാർട്ടികൾക്ക് തിരിച്ചടിയാകും.സംസ്ഥാനത്തെ അനധികൃത ഫ്ലെക്സ് ബോർഡുകൾ നീക്കം ചെയ്യണമെന്ന കടുത്ത നിലപാടെടുത്തിട്ടും നടപ്പിലാകാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.

breaking news

കീഴടക്കിയത് 48 കൊടുമുടികൾ; പർവതാരോഹണത്തിനിടെ വഴിതെറ്റി, 19-കാരിക്ക്‌ ദാരുണാന്ത്യം

Published

on

വാഷിങ്ടണ്‍: ന്യൂ ഹാംഷയറിന് സമീപം പർവതാരോഹണത്തിനിടെ ഞായറാഴ്ച കാണാതായ പത്തൊന്‍പതുകാരി എമിലി സോറ്റെലോയെ മരിച്ച നിലയിൽ കണ്ടെത്തി. ഇരുപത് വയസ് തികയുന്നതിന് മുമ്പ് യുഎസിലെ 48 കൊടുമുടികളും കീഴടക്കണമെന്ന ലക്ഷ്യവുമായി പർവതാരോഹണം ആരംഭിച്ച എമിലി ആ ലക്ഷ്യം വിജയകരമായി പൂർത്തിയാക്കിയിരുന്നു.

ലഫായെറ്റ് കൊടുമുടിയുടെ വടക്കുപടിഞ്ഞാറ് ഭാ​ഗത്ത് നിന്നാണ് എമിലിയുടെ മൃതദേഹം ലഭിച്ചത്. ഒറ്റയ്ക്കുള്ള യാത്രക്കിടെ വഴി തെറ്റിയതോ കനത്ത മഞ്ഞുവീഴ്ചയുള്ള ലഫായെറ്റിലെ പ്രതികൂല കാലാവസ്ഥയോ ആവാം എമിലിയുടെ മരണത്തിന് കാരണമായതെന്നാണ് പ്രാഥമികനി​ഗമനം.

വൈറ്റ് പർവതത്തിലെ ഫ്രാങ്കോണിയ നിരയിലാണ് ലഫായെറ്റ് കൊടുമുടി സ്ഥിതി ചെയ്യുന്നത്. ഫ്രാങ്കോണിയയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ലഫായെറ്റ്. ഇതേപ്രദേശത്ത് 2021- ലും പർവതാരോഹണത്തിനിടെ എമിലിയ്ക്കും സംഘത്തിനും മടക്കയാത്രക്കിടെ വഴിതെറ്റിയതായി സുഹൃത്ത് ബ്രയാൻ ​ഗാർവേ പറഞ്ഞു. അന്ന് രക്ഷാപ്രവർത്തകർ സംഘത്തെ കണ്ടെത്തിയതിനാൽ വലിയ അപകടം ഒഴിവായതായും ബ്രയാൻ കൂട്ടിച്ചേർത്തു. നന്നായി കാറ്റ് വീശുന്ന ദിവസമാണെങ്കിൽ വഴിതെറ്റാനുള്ള സാധ്യത കൂടുതലാണെന്നും ബ്രയാൻ പറഞ്ഞു.

കാറ്റും കനത്ത മഞ്ഞും രക്ഷാപ്രവർത്തനത്തെ ഏറെ പ്രതികൂലമായി ബാധിച്ചതായി എന്‍.എച്ച്. ഫിഷ് ആന്‍ഡ് ഗെയിം ലോ എന്‍ഫോഴ്സ്‌മെന്റ് ഡിവിഷൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. നിർഭാ​ഗ്യവശാൽ ബുധനാഴ്ചയാണ് രക്ഷാപ്രവർത്തകർക്ക് എമിലിയെ കണ്ടെത്താനായത്. തിരച്ചിലിനായി സേനയുടെ ഹെലികോപ്ടറും രം​ഗത്തുണ്ടായിരുന്നു. വാൻഡര്‍ബില്‍ട്ട് സര്‍വകലാശാലയിലെ ബയോകെമിസ്ട്രി ആന്‍ഡ് കെമിക്കൽ ബയോളജി വിദ്യാര്‍ഥിയാണ് എമിലി.
Sources:azchavattomonline

http://theendtimeradio.com

Continue Reading

Articles

വിഷം കഴിക്കും മുമ്പേ രണ്ട് ചാക്ക് അരി

Published

on

 

പത്തൊൻപത് വർഷം മുമ്പുള്ള ഒരു പകൽ….
കൊട്ടാരക്കരയിൽനിന്ന് കോക്കാട് ഗ്രാമത്തിലേക്ക് ബസ് കയറുമ്പോൾ ഡോ. പുനലൂർ സോമരാജൻ വെറും സോമരാജനായിരുന്നു. പാരലൽ കോളേജ് അധ്യാപകനായും ഹോട്ടൽനടത്തിപ്പുകാരനായും കഴിഞ്ഞുകൂടിയ ഒരു സാധാരണ ഗൃഹനാഥൻ.

എന്നാൽ, ആ യാത്ര സോമരാജനെ മാറ്റിമറിച്ചു. കാരണം അദ്ദേഹം പാറുക്കുട്ടിയമ്മ എന്നൊരു വൃദ്ധയെ കണ്ടുമുട്ടിയത് അന്നാണ്….!
തകർന്നുവീഴാറായ കുടിലിൽ ഒറ്റയ്ക്കുകഴിയുന്ന പാറുക്കുട്ടിയമ്മ അവിവാഹിതയായിരുന്നു. കൊടുംപട്ടിണിയിൽ കഴിയുമ്പോഴും ഒന്നും പുറത്തറിയിക്കാതെ, തറവാടിത്തം കൈവിടാതെ കഴിഞ്ഞ ആ വൃദ്ധയാണ് തന്റെ ജീവിതം വഴിതിരിച്ചുവിട്ടതെന്ന് സോമരാജൻ ഓർക്കുന്നു.
‘‘കുട്ടിക്കാലത്തേ എനിക്ക് അമ്മയെ നഷ്ടപ്പെട്ടതാണ്. കാൻസർവന്ന് അമ്മ മരിക്കുമ്പോൾ എനിക്ക് 12 വയസ്സ്. മുത്തശ്ശിയാണ് പിന്നെ വളർത്തിയത്. പാറുക്കുട്ടിയമ്മയെ കണ്ടതും എനിക്കെന്റെ അമ്മയെ ഓർമ്മവന്നു.
‘പോരുന്നോ എന്റെ കൂടെ? ഞാനമ്മയെ നോക്കിക്കൊള്ളാം, എന്നു പറഞ്ഞു. 85 വയസ്സുള്ള പാറുക്കുട്ടിയമ്മ അന്നുമുതൽ എനിക്കമ്മയായി, എന്റെ മക്കൾക്ക് മുത്തശ്ശിയായി….!’’

ഗാന്ധിഭവൻ എന്ന പേരിൽ പുകൾകൊണ്ട ഒരഭയസ്ഥാപനത്തിന്റെ കുടുംബനാഥൻ ഡോ. പുനലൂർ സോമരാജൻ ജനിക്കുന്നത് ആ അമ്മയിൽനിന്നാണെന്നു പറയാം. പാറുക്കുട്ടിയമ്മ മുൻപേ പറന്ന ഒരു പക്ഷി മാത്രം. അവർക്കു പിൻഗാമികളായി ആയിരത്തിമുന്നൂറോളം പേരാണ് സോമരാജന്റെ കാരുണ്യത്തണലിലേക്കെത്തിയത്… !
ഒരു വ്യക്തിയുടെ നേതൃത്വത്തിൽ കേരളത്തിൽ നടത്തപ്പെടുന്ന ആലംബഹീനരുടെ ഏറ്റവും വലിയ അഭയകേന്ദ്രമാണ് ഗാന്ധിഭവൻ.

മക്കൾക്കുവേണ്ടാത്തവർ, അനാഥശിശുക്കൾ, രോഗപീഡിതർ, മാനസികാസ്വാസ്ഥ്യമുള്ളവർ… നിന്ദിതരും പീഡിതരുമായ എല്ലാവരെയും വാടകയ്ക്കെടുത്ത ചെറിയ വീട്ടിലേക്ക് സോമരാജൻ കൊണ്ടുവന്നു. ‘‘പാർപ്പിടം മാത്രം പോരല്ലോ, എല്ലാവർക്കും മൂന്നുനേരം ഭക്ഷണവും നൽകണമല്ലോ. എന്നോടൊപ്പം വന്നവർ പതുക്കെ പത്തായി, നൂറായി, അഞ്ഞൂറായി… നല്ല മനസ്സുകൊണ്ടുമാത്രം അടുപ്പിൽ തീപുകയില്ലല്ലോ. കല്യാണവീടുകളിലും ഹോട്ടലുകളിലും ഞാൻ പോയി കാത്തുനിന്നു. അവിടെ മിച്ചംവരുന്ന ഭക്ഷണം വാരിക്കെട്ടി കൊണ്ടുവന്നു. എന്നെ പരിഹസിച്ചവരുമുണ്ട്. പക്ഷേ, എനിക്കും എന്റെ മക്കൾക്കും വേണ്ടിയല്ലല്ലോ, ഈശ്വരന്റെ മക്കൾക്കുവേണ്ടിയല്ലേ ഞാൻ ചോദിക്കുന്നത്?’’
ആദ്യമൊക്കെ ഒപ്പംനിന്ന പലരും സോമരാജനെ കൈവിട്ടു, മാത്രമല്ല തള്ളിപ്പറയുകയും ചെയ്തു. 36 പേർക്കുമാത്രം അഭയംനൽകാൻ അനുവാദമുള്ള സ്ഥാപനത്തിൽ 180 ലധികംപേരെ താമസിപ്പിച്ചത് കുറ്റമായി.
‘‘500 പേരുടെ ഒപ്പ് ശേഖരിച്ച് എനിക്കെതിരേ പരാതിയയച്ചത് ഉറ്റകൂട്ടുകാർ തന്നെയായിരുന്നു. സാമൂഹികക്ഷേമവകുപ്പ് അഡീഷണൽ ഡയറക്ടരും പ്രൊട്ടക്‌ഷൻ ഓഫീസറും എത്തി. പരിശോധനകളായി. എന്നാൽ, ഇവിടത്തെ വൃത്തിയുംവെടിപ്പും ഒക്കെക്കണ്ട് അവർ അഭിനന്ദിച്ചതിനുപുറമേ നിർദേശങ്ങളും നല്കിയാണ് മടങ്ങിയത്…!!

“എന്നിട്ടും ഊമക്കത്തുകളും പരാതികളും നിരന്തരം എനിക്കെതിരേ അധികൃതർക്ക് കിട്ടിക്കൊണ്ടിരുന്നു.’’
പിന്നിട്ട ക്ളേശപർവങ്ങളെപ്പറ്റി സോമരാജൻ. 1983- ലാണ് സോമരാജൻ കലഞ്ഞൂർ പാടം സ്വദേശി പ്രസന്നയെ വിവാഹംചെയ്തത്. അവർക്ക് രണ്ടുമക്കൾ പിറന്നു- അമിതയും അമലും. അന്തേവാസികൾക്ക് ഭക്ഷണം ഒരുക്കുന്നതൊക്കെ പ്രസന്നയുടെ മേൽനോട്ടത്തിലായിരുന്നു. എന്നാൽ, ആ പരീക്ഷണഘട്ടത്തിൽ കുടുംബം ഒറ്റപ്പെട്ടതുപോലെയായി. ആളുകൾ പെരുകുന്നു, വരുമാനം ഒന്നുമില്ല! പ്രസന്നയ്ക്കുണ്ടായിരുന്ന 90 പവന്റെ ആഭരണങ്ങൾ പലപ്പോഴായി അവർ ഭർത്താവിന്റെ നിസ്സഹായതയ്ക്കു മുൻപിൽ സമർപ്പിച്ചു…!
അതുംകഴിഞ്ഞതോടെ വീണ്ടും ഇല്ലായ്മകളായി. ഒടുവിൽ പിതൃസ്വത്തായി ലഭിച്ച നിലവും, ഫാൻസിഷോപ്പും വിറ്റു. അതും തീർന്നപ്പോൾ… ‘‘പറ്റുകാർ കടം തരാതായി, ആളുകൾ പരിഹസിക്കാനും തുടങ്ങി. എല്ലാം വിട്ടെറിഞ്ഞ് നാടുവിടാൻ ഞാൻ തീരുമാനിച്ചു. പക്ഷേ, നാളെ എന്റെ മക്കളെ കാണുമ്പോൾ ആളുകൾ പരിഹസിക്കില്ലേ? പിറ്റേന്നത്തേയ്ക്ക് ഒരു മണി അരി പോലുമില്ല… 180 പേരുണ്ട് അപ്പോൾ…
അതുവരെ എല്ലാം സഹിച്ച് കൂടെനിന്ന ഭാര്യ എന്നോടുപറഞ്ഞു: ‘‘എനിക്കും മക്കൾക്കും അല്പം വിഷം വാങ്ങിത്താ… ഇങ്ങനെ ജീവിക്കുന്നതിലും ഭേദം അതാണ്.’’ സോമരാജന്റെ തകർച്ച പൂർണമായ ദിവസം. വിഷം കഴിച്ച്‌ എല്ലാം അവസാനിപ്പിക്കാൻ തീരുമാനിച്ച രാത്രി. ഇടയ്ക്കിടെ ഞെട്ടി ഉണർന്നും മക്കളുടെ മുഖം ഓർത്ത് പിടഞ്ഞും രാത്രി തള്ളിനീക്കി. തെരുവിലെ അശരണരെ ജീവിക്കാൻ പ്രേരിപ്പിച്ച താൻതന്നെ സ്വന്തം കുടുംബത്തെ ഇല്ലായ്മ ചെയ്യുകയോ! ‘‘എപ്പോഴോ എന്റെ നെറ്റിയിൽ ഒരു തണുത്ത സ്പർശം അറിഞ്ഞു, ഞാൻ കണ്ണുതുറന്നു. ഞാൻ ആരുടെയോ മടിയിൽ കിടക്കുകയാണ് ! എന്നെ ചേർത്തുപിടിച്ച് തലോടുന്ന കൈകൾ… കരുണ നിറഞ്ഞ കണ്ണുകളുള്ള ഒരാൾ. ‘‘പേടിവേണ്ട, പിടിച്ചുനിൽക്കണം.’’ ആ സ്വരം. ഞാൻ പൊട്ടിക്കരഞ്ഞുപോയി. ഞാനദ്ദേഹത്തെ തിരിച്ചറിഞ്ഞു, അതു ക്രിസ്തുവായിരുന്നു! കിടക്കയിൽനിന്ന് ഞാൻ ചാടിയെണീറ്റു. ആകുലതകൾ വിട്ടൊഴിഞ്ഞ് മനസ്സ് ശാന്തമായിരുന്നു അപ്പോൾ.
പിറ്റേന്ന് അതിരാവിലെ ഓട്ടോറിക്ഷയുടെ ശബ്ദംകേട്ട് വാതിൽ തുറക്കുമ്പോൾ രണ്ട്ചാക്ക് അരിയുമായി ഓട്ടോക്കാരൻ മുൻപിൽ!! ഒരു പുരോഹിതൻ തലേന്ന് ഏൽപ്പിച്ചുവിട്ടതാണ്!’’

ഇന്ന് 1500 പേർക്ക് ഇലയിട്ട് നിത്യവും സദ്യയാണ്. പായസമടക്കമുള്ള സദ്യ…! സ്പോൺസർമാരുടെ വക നോൺവെജ് ഭക്ഷണവും ഇടയ്ക്കുണ്ടാവും.
സാധാരണ അഗതിമന്ദിരങ്ങളിലെ അന്തരീക്ഷം ഇവിടെ പ്രതീക്ഷിക്കരുത്, തികച്ചും ഉത്സവപ്രതീതി. കൂട്ടംചേർന്നിരുന്ന് ആഹ്ളാദ സംഭാഷണങ്ങളിൽ മുഴുകുന്ന അന്തേവാസികൾ.
ആഭരണം, ചന്ദനത്തിരി, സോപ്പ്, സോപ്പുപൊടി, ഹെയർ ഓയിൽ എന്നിവയുടെ നിർമാണയൂണിറ്റുകൾ,
പച്ചക്കറികൃഷി, പൊതുജനങ്ങൾക്കായി മിൽമ യൂണിറ്റ്,വിലക്കുറവിൽ മരുന്ന്, ലീഗൽ എയ്ഡ്‌സെന്റർ, കൗൺസലിങ്‌ കേന്ദ്രം, അലോപ്പതി, ഹോമിയോ, ആയുർവേദ ചികിത്സാകേന്ദ്രങ്ങൾ, സേവന സന്നദ്ധരായ ഡോക്ടർമാർ, നഴ്‌സുമാർ, ഫാർമസി, ഷെൽട്ടർ ഹോം…
നവജാതശിശുക്കൾ മുതൽ മരണാസന്നരോഗികൾക്കുവരെ പ്രത്യേക ബ്ളോക്കുകളുണ്ട്. കുഞ്ഞുങ്ങൾ ഗാന്ധിഭവന്റെ മക്കളായി വളരുന്നു, പഠിക്കുന്നു…! നഴ്‌സറിക്കുഞ്ഞുങ്ങൾ മുതൽ നഴ്‌സിങ്‌ വിദ്യാർഥികൾ വരെ…
മുതിർന്നാൽ വിവാഹവും നടത്തിക്കൊടുക്കുന്നു. ഇതേ കോമ്പൗണ്ടിൽ തന്നെ നിരവധി കുട്ടികൾ പഠിക്കുന്ന സ്പെഷൽ സ്കൂളും പ്രവർത്തിക്കുന്നുണ്ട്.

‘‘അന്തേവാസികളിൽ ഇടയ്ക്കൊരു പ്രണയമൊക്കെ മൊട്ടിടാറുണ്ട്. 65 കഴിഞ്ഞവർക്ക് മറ്റ് നിയമപ്രശ്നമില്ലെങ്കിൽ വിവാഹംചെയ്ത് ഒരുമിച്ചുകഴിയാനും അവസരമൊരുക്കാറുണ്ട്.’’ ഇവിടെവെച്ചു കണ്ട് സ്നേഹിച്ച് വിവാഹിതരായ അംഗപരിമിതരായ ദമ്പതിമാരെ പരിചയപ്പെടുത്തി നിറചിരിയോടെ സോമരാജൻ പറഞ്ഞു.
മണിക്കൂറിൽ 2000 ചപ്പാത്തി ഉണ്ടാക്കാവുന്ന യന്ത്രം, തൊട്ടപ്പുറത്ത് കറിനിർമാണയൂണിറ്റ്,
ഒരേസമയം 50 കുറ്റി പുട്ട്, ഇലയട, കൊഴുക്കട്ട തുടങ്ങിയവ ആവിയിൽ പുഴുങ്ങാവുന്ന സജ്ജീകരണങ്ങൾ…!
സദ്യവയ്ക്കാനും വിളമ്പാനും സ്ഥിരം ആളുകൾ. ഇവിടെ വരുന്ന ഒരാൾ പോലും വിശന്നുമടങ്ങരുതെന്ന് നിർബന്ധം. നാലര ഏക്കറിൽ ഒരു ലക്ഷം സ്ക്വയർഫീറ്റിൽ പാർപ്പിട സമുച്ചയമുള്ള ഗാന്ധിഗ്രാമത്തിനുള്ളിൽ അന്തേവാസികൾ തന്നെ വോട്ടിട്ട് തെരഞ്ഞെടുക്കുന്ന പഞ്ചായത്തു ഭരണമാണ്…!!
9 വാർഡുകൾ, അന്തേവാസികളിൽ തിരഞ്ഞെടുപ്പിനുനിന്ന് ജയിച്ചവരിൽനിന്ന് പഞ്ചായത്ത് പ്രസിഡന്റ്.
300-ൽ അധികം സ്ഥിരംജീവനക്കാരുടെ മേൽനോട്ടവുമുണ്ട്. എല്ലാറ്റിനും ശ്രദ്ധ പതിപ്പിച്ച് സോമരാജനും പ്രസന്നയും പാർക്കുന്നതും ഇതിനുള്ളിൽത്തന്നെ…!

മക്കൾ വിവാഹിതരായി, ചെറുമക്കളുമായി. മകൻ അമൽ അച്ഛനൊപ്പം സേവനകാര്യങ്ങളിൽ വ്യാപൃതനാണ്. ഗാന്ധിഭവന്റെ പബ്ളിക്കേഷൻ വിഭാഗം മേൽനോട്ടം അമലിനാണ്.
ജീവിതസായാഹ്നത്തിൽ ഒറ്റപ്പെട്ട പല പ്രമുഖരും സമാധാനത്തോടെ അവസാനദിനങ്ങൾ ഇവിടെ ചെലവഴിച്ചത് സോമരാജൻ ഓർമിക്കുന്നു…
മുൻ എം.എൽ.എ.മാരായ കടയനിക്കാട് പുരുഷോത്തമൻ, എം.കെ. ദിവാകരനും ഭാര്യയും, യേശുദാസിന്റെ വയലിനിസ്റ്റായിരുന്ന ചങ്ങനാശ്ശേരി രാജൻ, എ.ഐ.ടി.യു.സി. സംസ്ഥാന നേതാവായിരുന്ന എം.എസ്. നായർ,
അഡ്വ. ഏരിശ്ശേരി ദാമോദർ നായർ, സി.പി.ഐ. ബംഗാൾ സ്റ്റേറ്റ് ഓഫീസ് സെക്രട്ടറിയും കോട്ടയം സ്വദേശിയുമായ ഭാസ്കരൻ നായർ… അങ്ങനെ ഒട്ടേറെപ്പേർ. പ്രശസ്ത സിനിമാതാരം ടി.പി. മാധവനാണിപ്പോൾ താരം. വിമാനദുരന്തത്തിൽ കൊല്ലപ്പെട്ട ചലച്ചിത്രനടി റാണിചന്ദ്രയുടെ മൂത്ത സഹോദരി ഐഷ വാസുദേവൻ,
സർ സി.പി.യുടെ ജ്യേഷ്ഠന്റെ ചെറുമകൾ ആനന്ദവല്ലിയമ്മാൾ, സത്യന്റെ അമ്മയായി അഭിനയിച്ച, 3000 കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയ നടി പാലാ തങ്കം… അങ്ങനെപോകുന്ന ആ ലിസ്റ്റ്.
കുറച്ചു വർഷങ്ങൾക്കു മുമ്പാണ് സോമരാജന്റെ അച്ഛൻ ചെല്ലപ്പൻ ഗാന്ധിഭവനിൽവെച്ചു മരിച്ചത്. പുനലൂർ മുനിസിപ്പൽ ജീവനക്കാരനായിരുന്ന അദ്ദേഹം. തെരുവിൽ അലയുന്ന രോഗികളെയും കുട്ടികളെയും വീട്ടിൽ കൊണ്ടുവന്ന് കുളിപ്പിച്ച് ഭക്ഷണവും വസ്ത്രവും നൽകി വിടുന്നതു കണ്ടാണ് സോമരാജൻ വളർന്നത്.
‘‘അച്ഛനിൽനിന്നാണ് എനിക്കീ അലിവുള്ള മനസ്സ് കിട്ടിയത്. അച്ഛനും ഇവിടത്തെ പ്രവർത്തനങ്ങളിൽ എനിക്കു തുണയായിരുന്നു.’’

ഭക്ഷണത്തിനുമാത്രം, ദിവസം രണ്ടര ലക്ഷം രൂപ ചെലവുവരുന്ന ഈ സ്ഥാപനം നടന്നുപോകുന്നത്, നന്മയുള്ളവരുടെ പങ്കുവയ്ക്കൽ കൊണ്ടാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ മതേതര കുടുംബത്തിനുള്ള ഇന്ത്യ ബുക്സ്‌ ഓഫ്‌ റെക്കോഡ്‌സിന്റെ അംഗീകാരം ഈ സ്ഥാപനം നേടിയിട്ടുണ്ട്‌. ഏഷ്യ ബുക്സ്‌ ഓഫ്‌ റെക്കോഡ്‌സിലും ഗാന്ധിഭവന്റെ പേരുണ്ട്‌.
മുൻപെങ്ങോ വായിച്ച, മാതൃഭൂമി പത്രത്തിന്റെ ലേഖകൻ, ഗാന്ധിഭവനിൽ കണ്ട കാഴ്ചകളും അനുഭവങ്ങളുമാണ് മുകളിൽ വിവരിച്ചത്.

ഇനിയും നന്മ മരിച്ചിട്ടില്ലാത്ത, ലോകത്തിന്റെ പ്രതീക്ഷയായ, രസീത് ബുക്കുമായി ആളുകളെ സമീപിച്ചു, പിരിവെടുക്കാത്ത, ഗാന്ധിഭവനും ഡോ. പുനലൂർ സോമരാജനും ശക്തിപകരേണ്ടത് നമ്മളാണ്…!!
ഇന്നത്തെ കാലത്ത്, നാലോ അഞ്ചോ പേരടങ്ങുന്ന, ഒരു കുടുബം പുലർത്താൻ തന്നെ, വളരെ ബുദ്ധിമുട്ടാണ്. അപ്പോൾ, ഓർത്തുനോക്കിയേ, പരസഹായമില്ലാതെ ജീവിക്കാനാവാത്ത, 1300 പേരുള്ള, ഗാന്ധിഭവൻ കുടുംബത്തെ, പോറ്റിവളർത്താനുള്ള ബുദ്ധിമുട്ടും, ത്യാഗവും…
നമ്മുടെ പിറന്നാൾ ദിനങ്ങളിലും, പ്രിയപ്പെട്ടവരുടെ ഓർമ്മദിനങ്ങളിലും, ഈ സ്ഥാപനം സന്ദർശിച്ചുകൊണ്ട് നമ്മുടെ ആഘോഷവും, അനുസ്മരണവും അർത്ഥവത്താക്കാം. അൻപതാം പിറന്നാളായ കഴിഞ്ഞ ഒക്ടോബർ 24 ന് ഈ എളിയവനും ഗാന്ധിഭവൻ സന്ദർശിച്ചിരുന്നു. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരേടാണ് അതെനിക്ക് സമ്മാനിച്ചത്. ഗാന്ധിഭവൻ ഒരിക്കലെങ്കിലും സന്ദർശിച്ചവർ, അവരുടെ അനുഭവം ഇവിടെ പങ്കുവെക്കണേ…

പതിനഞ്ചു കോടി രൂപ ചിലവഴിച്ചു വിശ്വപൗരന്‍, പത്മശ്രീ ഡോ. എം. എ. യൂസഫലി ഗാന്ധിഭവന് ദാനമായി നിമ്മിച്ചു നൽകിയ സ്വപ്‌ന മന്ദിരം ഉൾപ്പടെ, ഗാന്ധിഭവന് ചെയ്തുകൊടുത്ത സാമ്പത്തിക സഹായങ്ങൾ മറ്റുള്ളവർക്കും പ്രചോദനമാകേണ്ടതാണ്.

ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട സ്ഥലങ്ങളുടെ ലിസ്റ്റ് തയ്യറാക്കാൻ പറഞ്ഞാൽ ഞാൻ ആദ്യം എഴുതുക, ഗാന്ധിഭവന്റെ പേരാണ്. സ്‌കൂളുകളിൽനിന്നും കോളേജുകളിൽ നിന്നും, നിങ്ങൾ പഠിച്ചിട്ടില്ലാത്ത, പല ജീവിത പാഠങ്ങളും, ഇവിടെനിന്നും നിങ്ങൾക്ക് പഠിക്കാം… ഹൃദയ സ്പർശിയായ, പല ജീവിത കാഴ്ച്ചകളും കാണാം…

ഗാന്ധിഭവനും, ആധുനിക ലോകത്തെ ‘സ്നേഹ ഗാന്ധി’ ഡോ. പുനലൂർ സോമരാജൻ സാറിനും, നന്മകൾ നേർന്നുകൊണ്ട്,

Baba Alexander, Global Goodwill Ambassador

ഗാന്ധിഭവൻ ഫോണ്‍: 09605047000

http://theendtimeradio.com

Continue Reading

breaking news

പാകിസ്താൻ മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാന് വെടിയേറ്റു

Published

on

പാകിസ്താൻ മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാന് നേരെ വെടിവെപ്പ്. റാലിയിൽ പങ്കെടുക്കുമ്പോഴാണ് വെടിവെപ്പുണ്ടായത്.

ഇമ്രാൻ ഖാന്റെ ഇടത് കാലിലാണ് വെടിയേറ്റത്. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാസിറാബാദിലെ റാലിയിൽ പങ്കെടുക്കവെയാണ് വെടിയേറ്റത്മുൻ സിന്ധ് ഗവർണർ ഉൾപ്പെടെ 4 പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.
Sources:globalindiannews

http://theendtimeradio.com

Continue Reading

Latest News

National9 hours ago

ഐപിസി സൺഡേ സ്കൂൾ അസോസിയേഷൻ സംസ്ഥാന താലന്ത് പരിശോധനഡിസംബർ 3ന്

കുമ്പനാട് :ഐപിസി സൺഡേ സ്കൂൾ അസോസിയേഷൻ സംസ്ഥാന താലന്ത് പരിശോധന കുമ്പനാട് ഹെബ്രോൻപുരത്ത് വച്ച് ഡിസംബർ 3ശനി രാവിലെ 8.30മുതല്‍ നടക്കും .ഡപ്യുട്ടി ഡയറക്ടർ ബെന്നി പൂള്ളോലിക്കലിന്റെ...

National9 hours ago

ദളിത് വിഭാഗത്തിൽപ്പെട്ട ക്രൈസ്തവരുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു : ദളിത് ക്രിസ്ത്യൻ സംയുക്ത സമിതി

ദ​ളി​ത് ക്രൈ​സ്ത​വ​രു​ടെ സാ​മ്പത്തി​ക​വും രാ​ഷ്ട്രീ​യ​വു​മാ​യ അ​വ​കാ​ശ​ങ്ങ​ൾ ക​ഴി​ഞ്ഞ 12 വ​ർ​ഷ​മാ​യി നി​ഷേ​ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് ദ​ളി​ത് ക്രി​സ്ത്യ​ൻ സം​യു​ക്ത​സ​മി​തി. ഏ​റ്റ​വും പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന സാ​മൂ​ഹി​ക​ വി​ഭാ​ഗ​മാ​ണ് ദ​ളി​ത് ക്രൈ​സ്ത​വ​ർ. ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​വും...

Movie9 hours ago

ജനപ്രിയ ബൈബിള്‍ പരമ്പര ‘ദി ചോസണ്‍’ മൂന്നാം സീസണും ബോക്സോഫീസില്‍ ഹിറ്റ്

വാഷിംഗ്ടണ്‍ ഡി‌.സി: ക്രിസ്തുവിന്റെ പരസ്യജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ചിരിക്കുന്ന ‘ദി ചോസണ്‍’ എന്ന ജനപ്രിയ ടെലിവിഷന്‍ പരമ്പരക്ക് തീയേറ്ററുകളില്‍ മികച്ച പ്രതികരണം. പരമ്പരയുടെ മൂന്നാം സീസണിലെ ആദ്യ രണ്ട്...

Sports10 hours ago

വിജയം കുറിച്ച മത്സരത്തിന് മുന്‍പേ ക്രിസ്തു വിശ്വാസവും ബൈബിള്‍ വചനവും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് നെയ്മർ

ദോഹ: ലോകകപ്പ് ഫുട്ബോള്‍ മാമാങ്കത്തിലെ ബ്രസീലിന്റെ ആദ്യ മത്സരത്തിനു മണിക്കൂറുകള്‍ക്ക് മുന്‍പ് സൂപ്പര്‍ താരം നെയ്മര്‍ ക്രിസ്തു വിശ്വാസത്തില്‍ ആശ്രയിച്ചുക്കൊണ്ടു പങ്കുവെച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് തരംഗമാകുന്നു....

breaking news10 hours ago

കീഴടക്കിയത് 48 കൊടുമുടികൾ; പർവതാരോഹണത്തിനിടെ വഴിതെറ്റി, 19-കാരിക്ക്‌ ദാരുണാന്ത്യം

വാഷിങ്ടണ്‍: ന്യൂ ഹാംഷയറിന് സമീപം പർവതാരോഹണത്തിനിടെ ഞായറാഴ്ച കാണാതായ പത്തൊന്‍പതുകാരി എമിലി സോറ്റെലോയെ മരിച്ച നിലയിൽ കണ്ടെത്തി. ഇരുപത് വയസ് തികയുന്നതിന് മുമ്പ് യുഎസിലെ 48 കൊടുമുടികളും...

world news10 hours ago

Youth for Christ Celebrates 7,323 Kids Deciding to Follow Jesus, Doubled Since Last Year

The Youth for Christ (YFC) organization has announced twice as many kids and teens made the decision to follow Jesus...

Movie1 day ago

അമിതമായി വെള്ളം കുടിച്ചതാകാം 32-ാം വയസിൽ ബ്രൂസ് ലീയുടെ അകാല മൃത്യുവിനു കാരണമായതെന്ന പഠനവുമായി ശാസ്ത്രജ്ഞർ

അമിതമായി വെള്ളം കുടിച്ചതാകാം 32-ാം വയസിൽ ബ്രൂസ് ലീയുടെ അകാല മൃത്യുവിനു കാരണമായതെന്ന പഠനവുമായി ശാസ്ത്രജ്ഞർ. ലീ മരിച്ച് ഏകദേശം 50 വർഷങ്ങൾക്ക് ശേഷമാണ് ലീയുടെ മരണകാരണത്തിലേക്ക്...

Movie1 day ago

ദൈവത്തിൽ പൂർണ്ണമായും ശരണപ്പെടാനാണ് “ചോസൻ” എന്നെ പഠിപ്പിച്ചത് : ജൊനാഥൻ റൂമി

ദൈവത്തിൽ പൂർണ്ണമായും ശരണപ്പെടാനാണ് ചോസൻ എന്ന പരമ്പര തന്നെ പഠിപ്പിച്ചതെന്ന് നടൻ ജൊനാഥൻ റൂമി. പരമ്പരയിൽ ക്രിസ്തുവിന്റെ വേഷമാണ് ഇദ്ദേഹം അഭിനയിക്കുന്നത്. നാലു വർഷം മുമ്പാണ് താൻ...

Crime1 day ago

ക്രൂരമായ ശാരീരിക പീഡനം, പിതാവിന്റെ കഴുത്തറത്തത് കണ്‍മുന്നില്‍, എങ്കിലും അവരോടു ക്ഷമിക്കുന്നു: ബൊക്കോഹറാമില്‍ നിന്ന് രക്ഷപ്പെട്ട നൈജീരിയന്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടി

മൈദുഗുരി (നൈജിരിയ): ബൊക്കോഹറാം തീവ്രവാദികളുടെ ഇടയിൽ നിന്ന് അതിക്രൂരമായ വിധത്തിൽ നേരിട്ട പീഡനത്തിന്റെ വ്യാപ്തി വിവരിച്ച നൈജീരിയന്‍ ക്രിസ്ത്യൻ പെൺകുട്ടിയുടെ അനുഭവകഥ നൊമ്പരമാകുന്നു. തന്റെ പിതാവിനെ ശിരഛേദം...

Sports1 day ago

ചരിത്രമെഴുതി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; അഞ്ച് ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ പുരുഷ താരം

ദോഹ: ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ ചരിത്രം കുറിച്ച് പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. അഞ്ച് ലോകകപ്പുകളിലും ഗോൾ നേടുന്ന ആദ്യ പുരുഷ താരമെന്ന നേട്ടമാണ്...

Tech1 day ago

മെയിൽ സൂക്ഷിച്ച് ഓപ്പൺ ചെയ്യണേ, ഇല്ലെങ്കിൽ കാശ് പോവും; ​ഗൂ​ഗിളിന്റെ മുന്നറിയിപ്പ്

ഇടയ്ക്കിടെ മെയിൽ ചെക്ക് ചെയ്യാത്തവർ ചുരുക്കമായിരിക്കും. സ്പാം മെയിലിനെ കൂടാതെ ഇൻബോക്സിൽ വന്ന് കിടക്കുന്ന മെയിൽ ഓപ്പൺ ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ. ജിമെയിൽ മുഖേനയുള്ള തട്ടിപ്പുകൾ...

National2 days ago

മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരേ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി

ഡൽഹി :സംസ്ഥാനങ്ങളിലെ മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരേ നല്‍കിയ ഹര്‍ജികളില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ആക്ടിവിസ്റ്റ് ടീസ്റ്റ സെറ്റല്‍വാദിന്‍റെ എന്‍ജിഒ ആയ ജസ്റ്റീസ് ആന്‍റ് പീസ് ഹര്‍ജി...

Trending