Connect with us
Slider

Health

വേനല്‍ കാലത്ത് മുഖകാന്തി നഷ്ടപ്പെടാതിരിക്കാൻ

Published

on

 

വേനല്‍ കാലത്ത് മുഖകാന്തി നഷ്‌ടപ്പെടുന്നുവെന്ന പരാതിയുള്ളവരാണ് ഭൂരിഭാഗം പേരും. സ്‌ത്രീകളെ പോലെ പുരുഷന്മാരും ഈ പരാതി ഉന്നയിക്കാറുണ്ട്. ജോലിയുടെ ഭാഗമായി വെയിലുള്ള സമയത്ത് പുറത്ത് സമയം ചെലവഴിക്കുന്നവരെയാണ് ഈ പ്രശ്‌നം കൂടുതലായി ബാധിക്കുന്നത്.

സൂര്യപ്രകാശം മുഖത്തേല്‍ക്കുന്നതാണ് നിറം മങ്ങുന്നതിന് പ്രധാന കാരണം. ചര്‍മ്മത്തിന്‍റെ നിറം മങ്ങിയാല്‍ നിറം വര്‍ധിപ്പിക്കാന്‍ മാര്‍ക്കറ്റുകളില്‍ വിവിധ മരുന്നുകള്‍ ലഭ്യമാണ്. വിലകൂടിയ ഈ മരുന്നുകള്‍ വാങ്ങാന്‍ ഭൂരിഭാഗം പേരും ശ്രമിക്കാറുണ്ട്.ചര്‍മ്മത്തിന്‍റെ നിറം മങ്ങിയാല്‍ നിറം വര്‍ധിപ്പിക്കാന്‍ ചില ഭക്ഷണ സാധനങ്ങള്‍ക്ക് സാധിക്കുമെന്ന് പലരും മറക്കാറുണ്ട്. പപ്പായ, ആപ്പിള്‍, രക്തചന്ദനം, മഞ്ഞള്‍, ചന്ദനം, കരിക്കില്‍ വെള്ളം, തൈര് എന്നിവ ശീലമാക്കിയാല്‍ വേനല്‍ കാലത്ത് മുഖകാന്തി നഷ്‌ടപ്പെടുന്നുവെന്ന പരാതി ഇല്ലാതാക്കാന്‍ കഴിയും.

തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നതും പൊടിപടലങ്ങള്‍ അടിഞ്ഞു കൂടാതെ ശ്രദ്ധിക്കയും വേണം. അമിതമായി സോപ്പ് ഉപയോഗിക്കരുത്. കട്ടികുറഞ്ഞ തുണി ഉപയോഗിച്ച് മാത്രമേ മുഖം തുടയ്‌ക്കാവൂ. വെയിലത്ത് സഞ്ചരിക്കുമ്പോള്‍ കുട ചൂടുകയും മാസ്‌ക് ഉപയോഗിക്കുകയും വേണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ചിലന്തി കടിച്ചാല്‍ ഉടൻ ചെയ്യേണ്ട ഒറ്റമൂലി 

Published

on

സ്വന്തമായി വലവിരിച്ച് ഇരപിടിക്കുന്ന ഒരു ചെറുജീവിയാണ് എട്ടുകാലി അഥവാ ചിലന്തി. എട്ട് കാലുകൾ ഉള്ള ചിലന്തിക്ക് ശരീരഭാഗങ്ങൾ രണ്ടെണ്ണമാണുള്ളത്. ചവയ്ക്കാൻ വായോ, പറക്കാൻ ചിറകുകളോ ഇവയ്ക്കില്ല. ഇരയെ തന്റെ വായിലേക്ക് ആകർഷിച്ച് അപകടപ്പെടുത്താൻ ചിലയിനം ചിലന്തികൾക്ക് പ്രത്യേക കഴിവാണുള്ളത്. ചെറിയ ഈച്ചയെയും പൂമ്പാറ്റയെയുമെല്ലാം ഇങ്ങനെ കബളിപ്പിച്ച് ഭക്ഷിക്കാൻ വിരുതന്മാരാണിവര്‍.

ഒട്ടനവധി വൈവിധ്യങ്ങളുള്ള ഒരു ജീവി കൂടിയാണ് ചിലന്തി. എല്ലാചിലന്തിക‌ൾക്കും വിഷമില്ല, എന്നാൽ വിഷക്കൂടുതലുള്ള ചിലന്തികളും ധാരാളമുണ്ട്. ഈ വിഷം ചിലപ്പോള്‍ ആളുകളുടെ മരണത്തിനുവരെ കാരണമാകുകയും ചെയ്യും. ചിലന്തിയുടെ വിഷമേറ്റാൽ അതിന്റെ ഫലം ഉടൻ തന്നെ കണ്ടെന്ന് വരില്ല. വിഷത്തിന്റെ കാഠിന്യമനുസരിച്ച് ലക്ഷണങ്ങൾ ദിവസങ്ങൾക്കുള്ളിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങുകയാണ് പതിവ്.

ചിലന്തി കടിച്ചാൽ എങ്ങനെ മനസ്സിലാകും:- ദേഹം മുഴുവന്‍ വീക്കം, ദാഹം, മോഹാലസ്യം, വേദന, ചൂട്‌, പനി, കടിച്ച ഭാഗത്ത് ചുറ്റും പൊട്ടി നീരൊലിക്കല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ പിത്തപ്രധാനിയായ ചിലന്തി കടിച്ചാല്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ചിലന്തി കടിച്ചതിനാലാണ് ഇത്തരം ലക്ഷണങ്ങ‌ൾ കണ്ടുതുടങ്ങുന്നതെന്ന് മനസ്സിലാക്കാൻ കഴിയാത്തവർ മറ്റു പല ചികിത്സകളും സ്വീകരിക്കാറുണ്ട്.

എന്നാല്‍ അവസാനം മാത്രമായിരിക്കും ഇതിനായി യഥാർത്ഥമായ ചികിത്സാരീതികൾ സ്വീകരിക്കുന്നത്. ഇത് ചിലപ്പോള്‍ ചികിത്സക്ക് തടസ്സമുണ്ടാകും. ആരംഭത്തിൽ ചെറിയ മരുന്നുകൾ കൊണ്ട് പരിഹരിക്കാൻ കഴിയാവുന്ന വിഷബാധ സമയത്ത് ചികിത്സിക്കാത്തതിനാൽ രൂക്ഷമായി മാറുന്ന അവസ്ഥയുമുണ്ടായേക്കും.

ചിലന്തി കടിച്ചാൽ ചെയ്യേണ്ടത്:-ചിലന്തി കടിച്ചാലുടന്‍ ആ ഭാഗത്തെ രക്തം എടുത്ത് കളയണം. കടിച്ച ഭാഗത്ത് മുറുക്കി തുപ്പിയാല്‍ വിഷം ശമിക്കും. തുളസിയിലയും മഞ്ഞളും അരച്ചുപുരട്ടുകയും പാലില്‍ ചേര്‍ത്തു കുടിക്കുകയും ചെയ്യുന്നതും നല്ലതാണ്. ഓട്ടുപാത്രത്തില്‍ വെറ്റില നീരെടുത്ത്‌ കായം ചാലിച്ചു പുരട്ടിയാല്‍ വീക്കവും പഴുപ്പും വിഷവും കെടും.നറുനീണ്ടിയും നീലയമരിവേരും അരച്ചുകുടിക്കുന്നതും ധാരചെയ്യുന്നതും ഗുണം ചെയ്യും. വിഷബാധ അധികമായാല്‍ വിദഗ്‌ധ ചികത്സ തേടേണ്ടത് അത്യാവശ്യമാണ്. ഔഷധങ്ങള്‍ പഥ്യത്തോടെ സേവിക്കണം.

Continue Reading

Health

ചാമ്പങ്ങയുടെ ഔഷധ ഗുണങ്ങൾ

Published

on

 

ചാമ്പങ്ങ, ചാമ്പക്ക, ജാമ്പക്ക, ഉള്ളിചാമ്പങ്ങ തുടങ്ങിയ പേരുകളില്‍ റോസ്, ചുവപ്പ് നിറങ്ങളിലാണ് കാണപ്പെടുന്നത്. നല്ല ജലാംശമുള്ള കായകള്‍ വീടുകളിലെ ഫ്രിഡ്ജില്‍ ഏറെക്കാലം കേടുകൂടാതെ സൂക്ഷിക്കാനാകും. വിത്തുവഴിയുണ്ടാകുന്ന ചാമ്പയ്ക്ക പ്രത്യേക പരിചരണം ഒന്നും ഇല്ലാതെ തന്നെ വളരുന്നു. ജലാംശം കൂടുതലുള്ളതിനാല്‍ ശരീരത്തില്‍ നിന്നുള്ള ജലനഷ്ടം പരിഹരിക്കാന്‍ സഹായിക്കും. അതിനാല്‍ വയറിളക്കമുണ്ടാകുമ്പോളും കഴിക്കാന്‍ നന്ന്. ക്യാന്‍സര്‍ തടയാനും ചാമ്പക്കയ്ക്ക് കഴിവുണ്ടെന്ന് പറയപ്പെടുന്നു. ഉണക്കിയെടുത്ത് അച്ചാറിടാനും നല്ലതാണ്.

ചാമ്പയ്ക്കയുടെ കുരു ഉണക്കിപ്പൊടിച്ച് കഴിയ്ക്കന്നതു നല്ലതാണ്. ഇത് തിമിരം, ആസ്തമ പോലുള്ള രോഗങ്ങള്‍ക്കുള്ള ഒരു പരിഹാരമാണ്. ചാമ്പയ്ക്കയുടെ പൂക്കള്‍ പനി കുറയ്ക്കാന്‍ നല്ലതാണ്. പ്രമേഹരോഗികള്‍ക്കു കഴിയ്ക്കാവുന്ന ഒരു ഫലമാണിത്. പ്രമേഹരോഗികള്‍ക്കു മാത്രമല്ല, ചീത്തകൊളസ്‌ട്രോളിനെ കുറയ്ക്കാനും ഇത് നല്ലൊരു പരിഹാരം തന്നെ. ഇതിലെ വൈറ്റമിന്‍ സി, ഫൈബര്‍ എന്നിവ കൊളസ്‌ട്രോള്‍ കുറയ്ക്കും.

പുരുഷന്മാരിലെ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ തടയാനും ചാമ്പക്കയ്ക്കു കഴിയും. സോഡിയം, അയേണ്‍, പൊട്ടാസ്യം, പ്രോട്ടീന്‍, ഫൈബര്‍ പോലുള്ള ഘടകങ്ങള്‍ ചാമ്പക്കയില്‍ അടങ്ങിയിട്ടുണ്ട്.

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ചാമ്പയ്ക്ക നല്ലതാണ്. വേനല്‍ക്കാലത്ത് ശരീരത്തെ തണുപ്പിക്കാന്‍ ചാമ്പയ്ക്ക ഉത്തമമാണ്. സൂര്യാഘാതം ശരീരത്ത് ഏല്‍ക്കുമ്പോഴുള്ള ആരോഗ്യ പ്രശ്‌നങ്ങളെ ചാമ്പയ്ക്കാ പ്രതിരോധിക്കും. ഫംഗസ് പോലെയുള്ള ബാക്ടീരിയാ അണുബാധയെ പ്രതിരോധിക്കാനും ചാമ്പയ്ക്കായ്ക്കു കഴിയുന്നു.

സ്ഥിരമായി ചാമ്പയ്ക്കാ കഴിക്കുന്ന സ്ത്രീകള്‍ക്ക് സ്തനാര്‍ബുദ സാദ്ധ്യത വളരെ കുറവായിരിക്കുമെന്നും വിദഗ്ദ്ധര്‍ പറയുന്നു.കണ്ണിലെ സമ്മര്‍ദ്ദം കുറയ്ക്കാനും, എപ്പോഴും ഉന്മേഷത്തോടെയിരിക്കാനും, പ്രായമാകുമ്പോഴുള്ള തിമിരം, ഹ്രസ്വദൃഷ്ടി തുടങ്ങിയവയും ചാമ്പയ്ക്കാ കഴിക്കുന്നത് ശീലമാക്കിയാല്‍ ഒരു പരിധിവരെ കുറയ്ക്കാന്‍ സാധിക്കും.

Continue Reading

Subscribe

Enter your email address

Featured

Mobile19 hours ago

ഫോണിലെ ചാർജ് പെട്ടെന്ന് കുറയുന്നുവോ : ചില പൊടിക്കൈകൾ നോക്കാം

  ഫുൾ ചാർജ് ആക്കി വെച്ചാലും കുറച്ചുനേരം ഉപയോഗിച്ച് കഴിഞ്ഞാൽ അപ്പോൾ ബാറ്ററി ലോ എന്ന് കാണിക്കും, അങ്ങനെ ആകുമ്പോൾ നമുക്ക് ദിവസേന ഒന്നിൽ കൂടുതൽ തവണ...

us news20 hours ago

Scottish churches demand Council apology over ‘illegal and discriminatory’ Franklin Graham booking cancellation

Church leaders in Scotland have written to Glasgow City Council calling for an immediate reversal of the decision to cancel...

Sports21 hours ago

All Glory to the Only True God, Jesus Christ: World Heavyweight Champion Tyson Fury

  Christian boxer Tyson Fury gave thanks to God after being crowned the WBC heavyweight champion on Saturday night. Britain’s...

Health2 days ago

ചിലന്തി കടിച്ചാല്‍ ഉടൻ ചെയ്യേണ്ട ഒറ്റമൂലി 

സ്വന്തമായി വലവിരിച്ച് ഇരപിടിക്കുന്ന ഒരു ചെറുജീവിയാണ് എട്ടുകാലി അഥവാ ചിലന്തി. എട്ട് കാലുകൾ ഉള്ള ചിലന്തിക്ക് ശരീരഭാഗങ്ങൾ രണ്ടെണ്ണമാണുള്ളത്. ചവയ്ക്കാൻ വായോ, പറക്കാൻ ചിറകുകളോ ഇവയ്ക്കില്ല. ഇരയെ...

us news2 days ago

Pray for Imprisoned Chinese Christians During Coronavirus Outbreak

China – As the number of coronavirus-stricken patients continue to rise in China, with more than 500 cases recently confirmed...

Media2 days ago

“റീബൂട്ട്” യുവജന ക്യാമ്പ് ടോറോന്റോയില്‍

കാനഡ: കാനഡ സ്പിരിച്ച്യല്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ യുവജനങ്ങള്‍ക്കായുള്ള പ്രത്യേക ക്യാമ്പ് ഏപ്രില്‍ 10 മുതല്‍ 12 വരെ ബര്‍ലിംഗ്ടണിലുള്ള ഹോളിഡേ ഇന്‍ ബര്‍ലിംഗ്ടണ്‍ കോണ്‍ഫ്രന്‍സ് സെന്ററില്‍ വെച്ച്...

Trending