Business
വിപണി കീഴടക്കാൻ ആപ്പിളിന്റെ പുത്തൻ വാച്ച് മോഡലുകൾ

ഇന്ത്യൻ വിപണിയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുമെന്നു പറഞ്ഞതിനു പിന്നാലെ ആപ്പിൾ തങ്ങളുടെ കിടിലൻ ഉപകരണങ്ങളുമായി വിപണിയിൽ നിറയുകയാണ്. ഇപ്പോൾ തങ്ങളുടെ പുത്തൻ വാച്ച് ബാന്റുമായി ഇന്ത്യയിലെത്തിയിരിക്കുകയാണ് ആപ്പിൾ. ആപ്പിളിന്റെ സ്പ്രിംഗ് കളക്ഷന്റെ ഭാഗമാണ് പുതിയ മോഡൽ പുറത്തിറക്കിയത്. സ്‌പോർട്ട് ബാൻഡായും ഇതിനെ ഉപയോഗിക്കാവുന്നതാണ്.
നൈക്കി പ്ലസ്, ആപ്പിൾ വാച്ച് എന്നിങ്ങനെയാണ് ആപ്പിൾ അവതരിപ്പിച്ച വാച്ച് ബാൻഡ് മോഡലുകളുടെ പേര്. വാച്ച് ഓ.എസ് 5.2 അധിഷ്ഠിതമായാണ് പുതിയ മോഡലിന്റെ പ്രവർത്തനമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
ഡെൽഫ് ബ്ലൂ, പപ്പായ, സ്പിയർമിന്റ് എന്നിങ്ങനെ മൂന്നു നിറഭേദങ്ങളിലാണ് ആപ്പിൾ സ്‌പോർട്‌സ് ബാൻഡ് വിപണിയിലെത്തുന്നത്. എല്ലാ മോഡലുകൾക്കും 3,900 രൂപ തന്നെയാണ് വില. നിറമനുസരിച്ച് വിലയ്ക്കു മാറ്റം വരുന്നില്ല. നിലവിലെ ട്രെന്റ് അനുസരിച്ച് മോഡേൺ ബക്കിൾ കളക്ഷനാണ് മോഡലുകളിലുള്ളത്. കോർൺഫ്‌ളവർ, സൺസെറ്റ് ലിലാക് കളർ ബാൻഡുകളും ഇതിൽപ്പെടും. ഇത്തരം മോഡലുകൾക്ക് 12,900 രൂപ നൽകണം.
ആപ്പിളിന്റെ തെരഞ്ഞെടുത്ത ഓഫ്‌ലൈൻ ഔട്ട്‌ലെറ്റകളിലൂടെയും ആപ്പിൾ ഓതറൈസ്ഡ് റീസെല്ലർമാർ വഴിയും ആപ്പിൾ ബാൻഡ് വാച്ചുകൾ സ്വന്തമാക്കാം. ഈ മാസം അവസാനത്തോടെ ഇവ വിപണിയിലെത്തുമെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.
കഴിഞ്ഞ മൂന്നു ദിവസത്തിനിടെ നിരവധി മോഡലുകളാണ് ആപ്പിൾ പുറത്തിറക്കിയത്. ഐപാഡ്, ഐമാക്, എയർപോഡ് എന്നിവ ഇതിൽപ്പെടും. പുതിയ ആപ്പിൾ ഐപാഡ് മിനിയുടെ വില ആരംഭിക്കുന്നത് 34,900 രൂപ മുതലാണ്. 10.5 ഇഞ്ച് ഐപാഡ് എയറിന്റെ വില ആരംഭിക്കുന്നത് 44,900 രൂപമുതലും 21.5 ഇഞ്ച് ഐമാക്കിന്റെ വില ആരംഭിക്കുന്നത് 1,19,900 രൂപ മുതലുമാണ്. സിരി വോയിസ് അസിസ്റ്റൻസുമായെത്തിയ എയർപോഡുകൾക്കും വിപണിയിൽ വൻ ഡിമാന്റ് ലഭിക്കും എന്നതിൽ സംശയമില്ല. 14,900 രൂപ മുതലാണ് എയർപോഡുകളുടെ വില ആരംഭിക്കുന്നത്. വയർലെസ് ചാർജിംഗ് കെയിസുള്ള മോഡലിൻ വില കൂടും.
ഇതിലൂടെ ആപ്പിൾ ഇന്ത്യൻ വിപണിയിൽ വ്യക്തമായ ചലനം സൃഷ്ടിക്കുമെന്നതിൽ സംശയമില്ല.
Business
ആമസോണിൽ നിന്ന് ഷോപ്പിംഗ് നടത്തുന്നവരുടെ ശ്രദ്ധയ്ക്ക്; ഷോപ്പിംഗിന് ഇനി ചെലവേറും: പുതിയ മാറ്റങ്ങൾ അറിയാം

പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണിൽ നിന്നും ഉൽപ്പന്നങ്ങൾ പർച്ചേസ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് തിരിച്ചടി. ആമസോണിൽ നിന്നും ഷോപ്പിൽ നടത്തുമ്പോൾ ഇനി കൂടുതൽ പണം നൽകേണ്ടിവരും. റിപ്പോർട്ടുകൾ പ്രകാരം, കമ്പനിയുടെ വിൽപ്പന ഫീസും, കമ്മീഷൻ ചാർജുകളും പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് ഷോപ്പിംഗ് ചെലവും അനുപാതികമായി വർദ്ധിക്കുന്നത്. കൂടാതെ, ഉൽപ്പന്നങ്ങളുടെ റിട്ടേണുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ഫീസും വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്.
വസ്ത്രങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, പലചരക്ക് സാധനങ്ങൾ, മരുന്നുകൾ തുടങ്ങിയ വിഭാഗങ്ങളിലെ വിൽപ്പന ഫീസാണ് ഉയർത്താൻ സാധ്യത. ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകൾ വഴി വിൽപ്പന നടത്തുന്ന കച്ചവടക്കാരിൽ നിന്നും കമ്പനി കമ്മീഷനുകളും, മറ്റു ഫീസുകളും ഈടാക്കാറുണ്ട്. ഇതിലൂടെയാണ് പ്രധാനമായും വരുമാനം കണ്ടെത്തുന്നത്. ഇ- കൊമേഴ്സ് സൈറ്റുകൾ ഫീസുകൾ ഉയർത്തുന്നതോടുകൂടി വിൽപ്പനക്കാർക്ക് ഉൽപ്പന്നങ്ങളുടെ വില ഉയർത്തേണ്ടതായി വരും. വിപണിയിലെ മാറ്റങ്ങളും, വിവിധ സാമ്പത്തിക ഘടകങ്ങളും അടിസ്ഥാനപ്പെടുത്തിയാണ് ഫീസ് വർദ്ധിപ്പിച്ചിട്ടുള്ളതെന്ന് കമ്പനി വ്യക്തമാക്കി. അതേസമയം, ഉൽപ്പന്നങ്ങളുടെ ഡെലിവറി ചാർജ് 20 ശതമാനം മുതൽ 23 ശതമാനം വരെ ഉയർത്തിയിട്ടുണ്ട്
Sources:Metro Journal
Business
രണ്ടായിരം രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച് റിസര്‍വ് ബാങ്ക്! ഇനി ഉപയോഗിക്കാനാകുക സെപ്റ്റംബര്‍ 30 വരെ മാത്രം

ന്യൂഡൽഹി: നോട്ട് നിരോധനത്തിനു പിന്നാലെ പുറത്തിറക്കിയ 2000 രൂപയും കേന്ദ്രം നിരോധിക്കുന്നു. 2000 രൂപ നോട്ട് വിതരണം ചെയ്യരുതെന്ന് ബാങ്കുകൾക്ക് ആർബിഐ നിർദേശം നൽകി. വരുന്ന സെപ്റ്റംബർ 30 വരെയാണ് 2000 രൂപ നോട്ടുകളുടെ ഇടപാടുകൾ സാധുവാകുക.
അതായയത് 2000 രൂപ നോട്ടുകൾ സെപ്റ്റംബർ 30 ന് ശേഷം അസാധുവാകും. ആർബിഐയുടെ ക്ലീൻ നോട്ട് പോളിസി നയത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിവരം.
3,62000 കോടി രൂപയുടെ 2000 രൂപ നോട്ടുകൾ മാത്രമാണ് നിലവിൽ വിപണിയിൽ ഉള്ളതെന്നാണ് ആർബിഐ പറയുന്നത്. അതിനാൽ നടപടി പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയില്ലെന്നാണ് കേന്ദ്ര സർക്കാർ കണക്കുകൂട്ടൽ. നിരോധനം പ്രാബല്യത്തിലാകുന്നതോടെ 500 രൂപ നോട്ടുകളാകും ഏറ്റവും ഉയർന്ന കറൻസി.
Sources:azchavattomonline
Business
ഗൂഗിൾ പിക്സൽ 7എ ഇന്ത്യയിൽ ലോഞ്ച് ചെയ്തു

സ്മാർട്ട്ഫോൺ പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന ഗൂഗിൾ പിക്സൽ 7എ ഹാൻഡ്സെറ്റിന്റെ ഇന്ത്യയിലെ ലോഞ്ച് ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം, മെയ് 11 മുതലാണ് ഗൂഗിൾ പിക്സൽ 7എ ഇന്ത്യയിൽ ലഭ്യമാക്കുക. ഉപഭോക്താക്കൾക്ക് ഫ്ലിപ്കാർട്ട് മുഖാന്തരം വാങ്ങാൻ സാധിക്കുന്നതാണ്. ഇതിന്റെ ഭാഗമായുള്ള ടീസറും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.
ഗൂഗിൾ പിക്സൽ 7എ സ്മാർട്ട്ഫോണുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. ടീസറിലെ വിവരങ്ങൾ അനുസരിച്ച്, ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. കൂടാതെ, പിൻ പാനലിൽ ക്യാമറ മോഡ്യൂളും ഉണ്ടായിരിക്കുന്നതാണ്. ഒറ്റനോട്ടത്തിൽ ഗൂഗിൾ പിക്സൽ 6എ സ്മാർട്ട്ഫോണിന് സമാനമായ രീതിയിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്.
6.1 ഇഞ്ച് ഒഎൽഇഡി സ്ക്രീൻ റെസലൂഷനും, 90 ഹെർട്സ് റിഫ്രഷ് റേറ്റും പ്രതീക്ഷിക്കാവുന്നതാണ്. ഗൂഗിളിന്റെ ടെൻസർ ജി2 ചിപ് സെറ്റാണ് നൽകാൻ സാധ്യത. അതേസമയം, ഗൂഗിൾ പിക്സൽ 8എ ഈ വർഷം അവസാനത്തോടെ വിപണിയിലെത്തിയേക്കുമെന്നാണ് സൂചന.
Sources:Metro Journal
-
world news1 week ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
us news5 days ago
നിത്യതയില്‍ ചേര്‍ക്കപ്പെട്ടു
-
us news2 weeks ago
ടെക്സസിൽ ചുഴലിക്കാറ്റ്: ഒരു മരണം, പത്ത് പേർക്ക് പരിക്ക്
-
National1 week ago
ഐ.പി.സി ജനറൽ കൗൺസിലിന് പുതിയ ഭരണസമിതി
-
us news2 days ago
ഡോ. മിനു മാത്യു ജോർജ് ഐപിസി ഫാമിലി കോൺഫറൻസ് നാഷണൽ യൂത്ത് കോർഡിനേറ്റർ
-
world news1 week ago
Ancient Hebrew Financial Record Discovered on City of David’s Pilgrimage Road
-
National1 week ago
മണിപ്പൂരില്‍ അക്രമിക്കപ്പെട്ടത് 121 ക്രൈസ്തവ ദൈവാലയങ്ങൾ
-
world news2 weeks ago
Chinese Christians face hefty fines for ‘illegal gatherings’