National
വലിയ വീടുകളുടെ ആഡംബര നികുതിയിൽ വർധന.; മദ്യത്തിനു വില കൂടും
ധനമന്ത്രി ഡോ. തോമസ് ഐസക് ബജറ്റിൽ പ്രഖ്യാപിച്ച പുതിയ വാഹനങ്ങളുടെ ഒറ്റത്തവണ നികുതിയിൽ ഒരു ശതമാനം വർധന പ്രാബല്യത്തിൽ. മദ്യത്തിന് രണ്ടു ശതമാനം നികുതി ഏർപ്പെടുത്തിയതോടെ അതിൻെറ വിലയും കൂടും.
വലിയ വീടുകൾക്ക് നിലവിലുള്ള ആഡംബര നികുതിയിലും വർധന വരും. അതേസമയം, ജി.എസ്ടി കൗൺസിലിൻെറ വിജ്ഞാപനത്തിനു ശേഷമേ ഇത് നടപ്പാകൂ. ചരക്ക് സേവന നികുതി വെബ്സൈറ്റിൽ അടക്കം ഭേദഗതി വേണ്ടതുണ്ട്. അതിനാൽ നടപ്പാകുന്നത് വൈകും. അഞ്ചു ശതമാനത്തിനു മുകളിലുള്ള എല്ലാ ഉൽപന്നങ്ങൾക്കും സാധനങ്ങൾക്കും ഒരു ശതമാനം കണ്ട് വില കയറുന്നതായിരുന്നു ബജറ്റ് നിർദേശം. ആയിരത്തോളം ഉൽപന്നങ്ങളും സേവനങ്ങളും 12,18,28 ശതമാനം നികുതി സ്ലാബിൽ ഉൾപ്പെടുന്നു.
സിനിമ ടിക്കറ്റിന് 10 ശതമാനം വിനോദ നികുതി വരും. 100 രൂപയുടെ ടിക്കറ്റിന് 110 രൂപ എന്ന നിരക്കിൽ ഉയരും. 3000 ചതുരശ്ര .അടിയിൽ കൂടുതലുള്ള വീടുകളുടെ ആഡംബര നികുതി വർധിക്കും. 4000 രൂപ മുതൽ 10,000 രൂപ.വരെയാണ് വിവിധ സ്ലാബുകളിലായി ഇനി നൽകേണ്ടി വരുക. ജി.എസ്.ടി രജിസ്ട്രേഷൻ പരിധി 40 ലക്ഷമാക്കി.
National
ഐപിസി കേരളാ സ്റ്റേറ്റ് കൺവൻഷൻ പ്രാർത്ഥനാ ദിനം നവംബർ 15 ന്
കുമ്പനാട്: ഐപിസി കേരളാ സ്റ്റേറ്റ് കൺവൻഷന്റെ അനുഗ്രഹത്തിനായി നവം.15 വെള്ളിയാഴ്ച പ്രാർഥനാദിനമായി വേർതിരിച്ചിരിക്കുന്നതായി സ്റ്റേറ്റ് കൗൺസിൽ പത്രകുറിപ്പിലൂടെ അറിയിച്ചു.
ഡിസം. 4 മുതൽ 8 വരെ നിലമ്പൂർ പാലുണ്ടയിൽ നടക്കുന്ന കൺവൻഷന്റെ ഒരുക്കങ്ങളും പ്രവർത്തനങ്ങളും നടന്നു വരുന്നതായി സ്റ്റേറ്റ് പ്രസിഡണ്ട് പാസ്റ്റർ കെ.സി തോമസ്, സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ എന്നിവർ അറിയിച്ചു. അന്നേ ദിവസം കേരളത്തിലെ എല്ലാ സഭകളിലും പ്രത്യേക സമയം വേർതിരിച്ച് കൺവൻഷന്റെ അനുഗ്രഹത്തിനായും വിവിധ ആവശ്യങ്ങൾക്കായും പ്രാർത്ഥിക്കണമെന്നാണ് അറിയിപ്പ്.
വിവിധ ജില്ലകളിൽ ഇതിനോടകം പ്രാർഥന സംഗമങ്ങൾ നടത്തി. കണ്ണൂർ, ഈങ്ങപ്പുഴ, കല്ലടിക്കോട് (പാലക്കാട്), പെരിന്തൽമണ്ണ, വടക്കഞ്ചേരി എന്നിവിടങ്ങളിൽ പ്രാർഥനകൾ നടത്തി. കൺവീനർ പാസ്റ്റർ വി.ടി. അന്ത്രയോസ് പാസ്റ്റർ ജോൺ സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.
നവം. 1 മുതൽ എല്ലാ ദിവസവും രാത്രി 9 ന് സൂം പ്ലാറ്റ്ഫോമിൽ പ്രാർഥന നടക്കും. കരുവഞ്ചാൽ (കണ്ണൂർ), നിലമ്പൂർ, വടക്കഞ്ചേരി, പട്ടിക്കാട് (തൃശൂർ) എന്നിവിടങ്ങളിൽ നടന്ന പ്രൊമോഷണൽ മീറ്റിംഗുകളിൽ സ്റ്റേറ്റ് ഭാരവാഹികളായ പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, പാസ്റ്റർ രാജു ആനിക്കാട്, ജയിംസ് ജോർജ് വേങ്ങൂർ എന്നിവർ പങ്കെടുത്തു. കൺവൻഷൻ കോർഡിനേറ്റർമാരായ പാസ്റ്റർ ബിജോയ് കുര്യാക്കോസ്, സജി മത്തായി കാതേട്ട്, ജയിംസ് വർക്കി നിലമ്പൂർ എന്നിവർ നേതൃത്വം നല്കി. വിവിധയിടങ്ങളിൽ നടന്ന സമ്മേളനങ്ങളിൽ കൗൺസിൽ അംഗങ്ങളായ പാസ്റ്റർ അലക്സ് പാപ്പച്ചൻ, തോമസ് ജേക്കബ്, എബ്രഹാം വടക്കേത്ത്, എൻ. വി. ദാനിയേൽ (തൃശൂർ), ജോസ് മിസ്‌പ, പാസ്റ്റർ റെജി ഗോവിന്ദാപുരം, ജെയിസൺ സോളമൻ എന്നിവർ പങ്കെടുത്തു.
വിവിധ സഭകളിൽ നിന്നും തിരെഞ്ഞെടുത്ത 50 പേർ അടങ്ങിയ കൺവൻഷൻ ക്വയർ ഗാനശുശ്രൂഷയ്ക്കു വേണ്ട ഒരുക്കങ്ങൾ ചെയ്തു വരുന്നു. സജി വെൺമണി, ജോസ് മിസ്‌പ, പാസ്റ്റർ സ്റ്റീഫൻ മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.
കൂടാതെ .നവംബർ 28 മുതൽ 30 വരെ നിലമ്പൂർ പാലുണ്ട ന്യൂ ഹോപ്പ് ബൈബിൾ കോളജിൽ വച്ച് ത്രിദിന ഉപവാസ പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നു
Sources:gospelmirror
National
നോട്ടീസ് പ്രകാശനം ചെയ്തു; ഐപിസി കേരളാ സ്റ്റേറ്റ് കണ്‍വന്‍ഷന് ഡിസം.4 മുതല്‍ നിലമ്പൂര്‍ വേദിയാകും
നിലമ്പൂര്‍: ഡിസംബര്‍ 4 മുതല്‍ 8 വരെ നിലമ്പൂര്‍ പാലുണ്ട ന്യൂ ഹോപ്പ് ബൈബിള്‍ കോളേജില്‍ നടക്കുന്ന ഐപിസി കേരള സ്റ്റേറ്റ് കണ്‍വന്‍ഷന്റെ നോട്ടീസ് പ്രകാശനം നടന്നു. നിലമ്പൂരില്‍ നടന്ന വിപുലമായ കണ്‍വന്‍ഷന്‍ കമ്മറ്റിയിലാണ് നോട്ടീസ് റിലീസ് ചെയ്തത്. ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റര്‍ ഡാനിയേല്‍ കൊന്നനില്‍ക്കുന്നതില്‍, ഐപിസി മഞ്ചേരി സെന്റര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ കെ സി ഉമ്മന് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ പാസ്റ്റര്‍ രാജു ആനിക്കാട്, ജയിംസ് ജോര്‍ജ്, മലബാറിലെ വിവിധ സെന്റര്‍ ശുശ്രൂഷകന്മാര്‍ കൗണ്‍സില്‍ അംഗങ്ങള്‍ ,കണ്‍വന്‍ഷന്‍ കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
Sources:onlinegoodnews
National
Christians protest rising tide of persecution
Leaders of various Christian denominations gathered for a mass protest in New Delhi, the national capital, on Oct. 26, objecting to what they describe as a mounting pattern of harassment, persecution and violence directed at the country’s Christian minority.
Organizers said the rally was intended to draw attention to a widespread rash of attacks on church leaders, pastors, nuns, school principals and teachers, doctors and nurses, as well as other members of the community.
Addressing a press conference at the Press Club of India on Oct. 24, two days before the protest, community leaders and activists laid out what they described as a real and rising threat. Data collected by the United Christian Forum (UCF) stated, “585 incidents targeting Christians were recorded so far this year till September,” said Michael William, president of the group.
Sources:christiansworldnews
-
Travel6 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
National8 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Tech4 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
Movie7 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
National8 months ago
300,000-Member Indian Church to Plant 40 More Megachurches
-
Movie11 months ago
Brazilian gospel singer Pedro Henrique dies of heart attack after collapsing on stage
-
Hot News7 months ago
3 key evidences of Jesus’ return from the grave
-
Articles5 months ago
8 ways the Kingdom connects us back to the Garden of Eden