Connect with us

politics

മുൻ മന്ത്രി വി. വിശ്വനാഥ മേനോന്‍ അന്തരിച്ചു

Published

on

 

ആദ്യകാല കമ്യൂണിസ്റ്റ് നേതാവും മുന്‍ ധനകാര്യ മന്ത്രിയും മുന്‍ പാര്‍ലമെന്റ്‌
അംഗവുമായ വി. വിശ്വനാഥ മേനോന്‍ അന്തരിച്ചു. 93 വയസായിരുന്നു. ഇന്നലെ രാവിലെ 9 മണിക്ക് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1987-ലെ ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ അദ്ദേഹം ധനകാര്യ മന്ത്രിയായായിരുന്നു. 1940 കളിലും 1950 കളിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിത്തറ കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹം മുഖ്യ പങ്ക് വഹിച്ചു. സുഹൃത്തുക്കള്‍ക്കിടയില്‍ അമ്പാടി വിശ്വം എന്നറിയപ്പെട്ടിരുന്ന കമ്യൂണിസ്റ്റ് നേതാവാണ് വിശ്വനാഥ മേനോന്‍. വര്‍ഷങ്ങളായി കലൂര്‍ ദേശാഭിമാനി റോഡിലെ ടാഗോര്‍ സ്ട്രീറ്റില്‍ വടക്കൂട്ട് വീട്ടിലാണ് താമസം.

അഭിഭാഷകനായ അമ്പാടി നാരായണ മേനോന്റെയും വടക്കൂട്ട് ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി 1927 ജനുവരി 15 ന് എറണാകുളത്താണ് വിശ്വനാഥ മേനോന്‍ ജനിച്ചത്. വിദ്യാര്‍ഥിയായിരിക്കെ സ്വാതന്ത്ര്യ സമരത്തിലും സംഘടനാ പ്രവര്‍ത്തനത്തിലും സജീവമായിരുന്നു. മഹാരാജാസ് കോളേജായിരുന്നു രാഷ്ടീയ തട്ടകം. പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിനാല്‍ നിരവധി തവണ അദ്ദേഹം അറസ്റ്റ് വരിച്ചിട്ടുണ്ട്. 1960-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്തു നിന്ന് മല്‍സരിച്ചെങ്കിലും അദ്ദേഹം പരാജയപ്പെട്ടു. 1964 ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.ഐ (എം)-നോടൊപ്പം ചേര്‍ന്ന അദ്ദേഹത്തെ 1964 ല്‍ ചൈനീസ് ചാരനെന്ന പേരില്‍ അറസ്റ്റ് ചെയ്തു. ആ സമയം 18 മാസമാണ് മേനോന്‍ ജയിലില്‍ കഴിഞ്ഞത്.

അടുത്ത അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് ഊഴം 1967-ലായിരുന്നു. അന്ന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ നിന്ന് ജനവിധി തേടി മുന്‍ കേന്ദ്രമന്ത്രി എ.എം തോമസിനെ പരാജയപ്പെടുത്തി. എന്നാല്‍ 1971 ല്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അദ്ദേഹം പരാജയപ്പെട്ടു. 1974-ല്‍ സി.പി.എം നോമിനിയായി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1987 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയിൽ നിന്നും വിജയിച്ച വിശ്വനാഥമേനോൻ അന്ന് ഇ.കെ നായനാര്‍ മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായി ചുമതലയേറ്റു. നിരവധി പുസ്തകങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധമായ നാടക വിവര്‍ത്തനം ‘ഗാന്ധിയുടെ പീഡാനുഭവങ്ങള്‍’, സ്വന്തം ജീവിതാനുഭവങ്ങൾ പങ്ക് വയ്ക്കുന്ന ‘കാലത്തിനൊപ്പം മായാത്ത ഓര്‍മകള്‍’,ലേഖന സമാഹാരം മറുവാക്ക് എന്നിവയാണ് അതില്‍ ചിലത്.

politics

മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് അന്തരിച്ചു

Published

on

കോഴിക്കോട് : മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദ് (87) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാവിലെ 7.40നാണ് അന്ത്യം. ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ആര്യാടൻ ഉണ്ണീന്റേയും കദിയുമ്മയുടേയും ഒൻപത് മക്കളിൽ രണ്ടാമനായി 1935 മേയ് 15നാണ് ജനനം.

നിലമ്പൂർ ഗവ.മാനവേദൻ ഹൈസ്കൂളിലായിരുന്നു വിദ്യാഭ്യാസം. സ്കൂൾ ഫുട്ബോൾ ടീം ക്യാപ്റ്റനായിരുന്നു. ട്രേഡ് യൂണിയൻ പ്രവർത്തനത്തിലൂടെ രാഷ്ട്രീയത്തിലെത്തി. 1959ൽ വണ്ടൂർ ഫർക്ക കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി. 1960ൽ കോഴിക്കോട് ഡിസിസി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1962വണ്ടൂരിൽ നിന്ന് കെപിസിസി അംഗം. 1969ൽ മലപ്പുറം ജില്ല രൂപവൽക്കരിച്ചപ്പോൾ ഡിസിസി പ്രസിഡന്റായി. 1978മുതൽ കെപിസിസി സെക്രട്ടറിയായി പ്രവർത്തിച്ചു.

1965ലും, 67ലും നിലമ്പൂരിൽ നിന്ന് നിയസഭയിലേക്ക് മത്സരിച്ചെങ്കിലും കെ.കുഞ്ഞാലിയോട് തോറ്റു. 1969ൽ ജൂലൈ 28ന് കുഞ്ഞാലി വധകേസിൽ പ്രതിയായി ജയിൽവാസം. ഹൈക്കോടതി കുറ്റവിമുക്താനാക്കി. 1977ൽ നിലമ്പൂരിൽ നിന്ന് നിയസഭയിലെത്തി. 1980ൽ എ ഗ്രൂപ്പ് ഇടത് മുന്നണിയിൽ. പൊന്നാനിയിൽ നിന്ന് ലോക് സഭയിലേക്ക് മത്സരിച്ച് തോറ്റു. ആ വർഷം എംഎൽഎ ആകാതെ ഇടത് മുന്നണി മന്ത്രിസഭയിൽ വനം – തൊഴിൽ മന്ത്രിയായി.

തുടർന്ന് ആര്യാടന് വേണ്ടി സി.ഹരിദാസ് നിലമ്പൂരിൽ എംഎൽഎ സ്ഥാനം ഒഴിഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ, മുല്ലപ്പള്ളി രാമചന്ദ്രനെ തോൽപ്പിച്ചു. 1982ൽ ടി.കെ.ഹംസയോട് തോൽക്കുകയും ചെയ്തു. തുടർന്നിങ്ങോട്ട് 1987മുതൽ 2011വരെ എല്ലാ തിരഞ്ഞെടുപ്പുകളിലും ആര്യാടനായിരുന്നു ജയം. 1995ൽ ആന്റണി മന്ത്രിസഭയിൽ തൊഴിൽ ടൂറിസം മന്ത്രിയായി. 2005ലും, 2001ലും ഉമ്മൻചാണ്ടി മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായിരുന്നു.

1980ൽ തൊഴിൽ മന്ത്രിയായിരിക്കെ തൊഴിൽരഹിത വേതനവും, കർഷക തൊഴിലാളി പെൻഷനും നടപ്പാക്കി. 2005ൽ വൈദ്യുതി മന്ത്രിയായിരിക്കെ ആർജിജിവൈ പദ്ധതിയിൽ മലയോരങ്ങളിൽ വൈദ്യുതി എത്തിച്ചു. 2011ൽ മലബാറിൽ പ്രത്യേകിച്ച് മലപ്പുറം ജില്ലയിൽ വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ പദ്ധതികൾ നടപ്പാക്കി. ഉൾവനത്തിൽ ആദിവാസികൾ കോളനികളിലും വൈദ്യുതി എത്തിക്കാനും അദ്ദേഹം മുൻകൈ എടുത്തു.

ഭാര്യ പി.വി.മറിയുമ്മ. മക്കൾ: അൻസാർ ബീഗം, ഷൗക്കത്ത് (നിലമ്പൂർ സഹകരണ അർബൻ ബാങ്ക് ചെയർമാൻ, കെപിസിസി സംസ്കാര സാഹിതി അധ്യക്ഷൻ), കദീജ, ഡോ.റിയാസ് അലി(പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജ് അസ്ഥി രോഗ വിദഗ്ദൻ). മരുമക്കൾ: ഡോ.ഹാഷിം ജാവേദ് (ശിശുരോഗ വിദഗ്ദൻ, മസ്കറ്റ്), മുംതാസ് ബീഗം, ഡോ.ഉമ്മർ (കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, ന്യൂറോളജിസ്റ്റ്), സിമി ജലാൽ. ‍
Sources:globalindiannews

http://theendtimeradio.com

Continue Reading

politics

Legislative Council in India’s Karnataka State Passes Anti-Conversion Bill

Published

on

India – International Christian Concern (ICC) has learned that the Legislative Council of the State of Karnataka, India, recently passed an anti-conversion bill. The Legislative Assembly passed the bill last December, and it was recently moved to the upper house where it was approved.

“This action is another stark reminder of the extremist course that the BJP [Bharatiya Janata Party] continues to chart for the people of India,” said Matias Perttula, ICC’s Director of Advocacy. “The reality of these anti-conversion laws is that they continue to make life difficult for Christians and other religious minorities throughout India. We’ve seen a dramatic rise in persecution because of these laws as they only embolden fanatical Hindu nationalists to run with complete impunity against Christians. It seems that Prime Minister Modi and the BJP will stop at nothing to suppress the freedom of religion in India.”

ICC conducted a survey last year to measure the rise of persecution incidents in the aftermath of the anti-conversion law passage in Madhya Pradesh where the increase was palpable.

The stark reality of this rise came in the context of COVID-19 restrictions. Even with limited mobility of people throughout the state, persecution cases increased.

Modi’s BJP is the political arm of the fanatical organization RSS (Rashtriya Swayamsevak Sangh). This paramilitary organization works in India and globally to catalyze Hindu extremism in and rally support for their extremist Hindu nationalist ideology.

The BJP argues that the anti-conversion laws protect citizens from allurement and false conversions, but they only propel the anti-Christian and anti-Muslim sentiments already ravaging India’s cultural and societal fabric.

The international community cannot remain asleep on this matter, and it must condemn the leadership in India that condones these laws.
Sources:persecution

http://theendtimeradio.com

Continue Reading

politics

പ്രതിഷേധത്തിന് പുല്ലുവില; മതപരിവർത്തന നിരോധന ബിൽ കർണാടക പാസാക്കി

Published

on

ബംഗലൂരു: ശക്തമായ എതിര്‍പ്പു വകവെയ്ക്കാതെ മതപരിവർത്തന നിരോധന ബിൽ കർണാടക നിയമനിർമ്മാണ സമിതിയിൽ പാസായി. ശബ്ദവോട്ടോടെയാണ് ബിൽ പാസാക്കിയത്. കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയാണ് ബിൽ അവതരിപ്പിച്ചത്. കഴിഞ്ഞ ഡിസംബറിൽ പ്രതിപക്ഷത്തിന്റെ എതിർപ്പിനെ മറികടന്ന് ബിൽ നിയമസഭ പാസാക്കിയിരുന്നു. ഇതിനെ തുടർന്നാണ് ബിൽ നിയമനിർമ്മാണ സമിതിക്ക് മുന്നിലേക്ക് എത്തിയത്.

ബില്ലിനെതിരെ ക്രൈസ്തവ സമൂഹം നേരത്തെ രംഗത്തെത്തിയിരുന്നു. ബില്ലിന്റെ ഉള്ളടക്കം വായിച്ചുകഴിഞ്ഞാൽ, ക്രൈസ്തവരെ മാത്രമല്ല ബാധിക്കുന്നതെന്നും അത് വലിയ സമൂഹത്തെ ബാധിക്കുന്നതെന്നും ഇത് സ്വകാര്യതയുടെ പ്രശ്‌നമാണെന്നും ബാംഗളൂര്‍ ആര്‍ച്ച്ബിഷപ്പ് ഡോ. പീറ്റര്‍ മച്ചാഡോ പറഞ്ഞിരിന്നു. മതപരിവര്‍ത്തന നിയമം പാസാക്കിയ എല്ലാ സംസ്ഥാനങ്ങളിലും ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം അരേങ്ങേറിയിട്ടുണ്ട്. പുതിയ നിയമമനുസരിച്ച്, നിയമവിരുദ്ധമായ മതപരിവർത്തനം നടത്തിയാൽ മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവും 25,000 രൂപ പിഴയും ലഭിക്കും. പ്രായപൂർത്തിയാകാത്ത ഒരാളെ മതം മാറ്റിയാൽ ശിക്ഷ 10 വർഷം വരെ നീട്ടാം. പിഴ 50,000 രൂപ ആയിരിക്കും.

കൂട്ട പരിവർത്തനം നടത്തിയാൽ ഒരു ലക്ഷം രൂപ പിഴ ചുമത്തും. കുറ്റം ആവർത്തിച്ചാൽ രണ്ടുലക്ഷം രൂപ വരെ പിഴയും കുറഞ്ഞത് അഞ്ച് വർഷം വരെ തടവും ലഭിക്കും. കഴിഞ്ഞ വർഷം ഡിസംബറിൽ ബെലഗാവിയിൽ നടന്ന സമ്മേളനത്തിൽ ബിൽ കൗൺസിലിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ ഉപരിസഭയിൽ ഭൂരിപക്ഷമില്ലാത്തതിനാൽ അന്നും തുടർന്നുള്ള ബജറ്റ് സമ്മേളനത്തിലും സർക്കാർ ബിൽ പാസാക്കാൻ ശ്രമിച്ചില്ല. 2020ൽ ഉത്തർപ്രദേശ് നിയമവിരുദ്ധമായ മതപരിവർത്തന നിരോധന ഓർഡിനൻസ് പാസാക്കിയതിന് പിന്നാലെയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മതപരിവർത്തന വിരുദ്ധ ബില്ലുകൾ പാസാക്കാനുള്ള തിരക്ക് ആരംഭിച്ചത്.

പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസിന്റെയും ജെഡി(എസിന്റെയും) അംഗങ്ങളുടെ വാക്കൗട്ടിന് നടുവിലും ആറ് മണിക്കൂർ നീണ്ട ചൂടേറിയ ചർച്ചയ്ക്കും ഒടുവിലാണ് ബിൽ പാസാക്കിയത്. പ്രതിപക്ഷ നേതാവ് ബി.കെ. ഹരിപ്രസാദും മറ്റ് കോൺഗ്രസ് അംഗങ്ങളും ബില്ലിന്റെ പകർപ്പുകൾ വലിച്ചുകീറി പ്രതിഷേധിച്ചു. മധ്യപ്രദേശ്, ഹരിയാന, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളും സമാനമായ നിയമങ്ങൾ പാസാക്കിയിട്ടുണ്ട്. നേരത്തെ ഒഡീഷ, ഛത്തീസ്ഗഡ്, ഗുജറാത്ത് സംസ്ഥാനങ്ങൾ സമാന നിയമങ്ങൾ പാസാക്കിയിരുന്നു. മതപരിവർത്തന വിരുദ്ധ നിയമങ്ങളെ ചോദ്യം ചെയ്ത് നിരവധി ഹർജികൾ സുപ്രീം കോടതിയിൽ ലഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ വാദം കേൾക്കുന്നത് ആരംഭിച്ചിട്ടില്ല.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

Latest News

Movie4 hours ago

‘Fast and Furious’ actor Lucas Black says role in new Christian film was an answer to prayer

Hollywood actor Lucas Black, who’s best known for his roles in “The Fast and The Furious” franchise and “NCIS: New...

world news5 hours ago

കാമറൂണിൽ തട്ടിക്കൊണ്ടുപോയ ക്രൈസ്തവരെ മോചിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ

റോം: തെക്കുപടിഞ്ഞാറൻ കാമറൂണിൽ തട്ടിക്കൊണ്ടുപോയ വൈദികര്‍ ഉള്‍പ്പെടെയുള്ള കത്തോലിക്ക വിശ്വാസികളെ മോചിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ. അഞ്ച് വൈദികരും ഒരു കത്തോലിക്ക സന്യാസിനിയും ഉൾപ്പെടെ മാംഫെ രൂപതയിൽ...

world news5 hours ago

കസ്റ്റഡിയിലെടുത്ത സുവിശേഷ പ്രഘോഷകരെ മോചിപ്പിക്കാൻ ചൈനയോട് ആവശ്യപ്പെട്ട് സന്നദ്ധ സംഘടന

ചൈന): ക്രൈസ്തവ കൂട്ടായ്മ സംഘടിപ്പിച്ചതിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത സുവിശേഷപ്രഘോഷകരെ മോചിപ്പിക്കാൻ ക്രിസ്ത്യൻ സോളിഡാരിറ്റി വേൾഡ് വൈഡ് എന്ന സന്നദ്ധ സംഘടന ചൈനീസ് അധികൃതരോട് ആവശ്യപ്പെട്ടു. മ്യാൻമറിന് സമീപമുള്ള...

Travel5 hours ago

അതിവേഗം കൊച്ചിയിലെത്താം; ജനശതാബ്ദി മോഡല്‍ എ.സി ബസ് സര്‍വ്വീസുമായി കെഎസ്ആര്‍ടിസി

കൊച്ചി: കൊച്ചിയിലേക്ക് പുതിയ അതിവേഗ സര്‍വ്വീസുമായി കെഎസ്ആര്‍ടിസി. ദിർഘ ദൂര യാത്രക്കാർക്ക് വളരെ വേഗത്തിൽ തിരുവനന്തപുരത്ത് നിന്ന് എറണാകുളത്ത് എത്തുന്നതിനും തിരികെ വരുന്നതിനും, സർക്കാർ ഓഫീസുകളും മറ്റു...

politics1 day ago

മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് അന്തരിച്ചു

കോഴിക്കോട് : മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദ് (87) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാവിലെ 7.40നാണ് അന്ത്യം. ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ആര്യാടൻ...

world news1 day ago

ദുബൈയില്‍ താമസിക്കുന്നവര്‍ ഒപ്പം കഴിയുന്നവരുടെ വിവരങ്ങള്‍ രണ്ടാഴ്ചയ്ക്കകം രജിസ്റ്റര്‍ ചെയ്യണം

ദുബൈ: ദുബൈയില്‍ താമസിക്കുന്നവര്‍ തങ്ങള്‍ക്കൊപ്പം കഴിയുന്നവരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. കെട്ടിട ഉടമകള്‍, പ്രോപ്പര്‍ട്ടി മാനേജ്‍മെന്റ് കമ്പനികള്‍, വാടകക്കാര്‍ എന്നിവര്‍ക്കെല്ലാം ഇത് നിര്‍ബന്ധമാണെന്ന് ദുബൈ ലാന്റ് ഡിപ്പാര്‍ട്ട്മെന്റ്...

Travel1 day ago

ജപ്പാൻ നിർമ്മിത ബുള്ളറ്റ് ട്രെയിനിനെ മറികടന്ന് വന്ദേ ഭാരത് എക്സ്പ്രസ്

പൂർണ്ണമായും തദ്ദേശീയമായി നിർമ്മിച്ച ഇന്ത്യൻ ട്രെയിനായ വന്ദേഭാരത് എക്സ്പ്രസ് വേഗതയുടെ കാര്യത്തിൽ ഒരു സുപ്രധാന നാഴികക്കല്ല് സ്വന്തമാകിയിരിക്കുകയാണ്. അർദ്ധ-അതിവേഗ ട്രെയിൻ വന്ദേഭാരത് എക്സ്പ്രസ് വെറും 52 സെക്കൻഡിനുള്ളിൽ...

world news1 day ago

കുവൈത്തിൽ പ്രവാസികൾക്ക്‌ പുതിയ തൊഴിൽ വിസ അനുവദിക്കുന്നതിന് ടെസ്റ്റ്‌

കുവൈത്തിൽ പ്രവാസികൾക്ക്‌ പുതിയ തൊഴിൽ വിസ അനുവദിക്കുന്നതിനും താമസരേഖ പുതുക്കുന്നതിനും, ടെസ്റ്റ്‌ ഏർപ്പെടുത്താൻ തീരുമാനിച്ചു. കുവൈത്ത്‌ എഞ്ചിനീയേർസ് സൊസൈറ്റിയുടെ സഹകരണത്തോടെയായിരിക്കും ടെസ്റ്റ്‌. ആദ്യ ഘട്ടത്തിൽ എഞ്ചിനീയർ തസ്തികയിലുള്ളവരിലായിരിക്കും...

world news1 day ago

നൈജീരിയയിൽ എൺപതിലധികം ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയി

അബൂജ: വടക്ക് – മധ്യ ഭാഗത്തും വടക്ക് പടിഞ്ഞാറൻ നൈജീരിയയിലുമായി രണ്ട് വ്യത്യസ്ത ക്രൈസ്തവ ദേവാലയങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ സായുധരായ അക്രമികള്‍ എണ്‍പതിലധികം ക്രൈസ്തവരെ ബന്ധികളാക്കി തട്ടിക്കൊണ്ടുപോയതായി...

breaking news1 day ago

ബ്രിട്ടീഷ് രാജ്ഞിയുടെ ചെങ്കോലിനെ അലങ്കരിച്ച ഏറ്റവും വലിയ വജ്രം ‘കുള്ളിനൻ I’ മടക്കി നൽകണമെന്ന് ദക്ഷിണാഫ്രിക്ക

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ചെങ്കോലിനെ അലങ്കരിച്ച ലോകത്തെ അറിയപ്പെടുന്ന ഏറ്റവും വലിയ ക്ലിയർ കട്ട് വജ്രമായ ‘ഗ്രേറ്റ് സ്റ്റാർ ഓഫ് ആഫ്രിക്ക’ മടക്കി നൽകണമെന്നാവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക. കുള്ളിനൻ I...

Media1 day ago

ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂളിന്റെ നവീകരിച്ച Website, Switch on ചെയ്തു.

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ നവീകരിച്ച വെബ് സൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം, സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി.സി. തോമസ് നിർവ്വഹിച്ചു....

Crime2 days ago

തീവ്രവാദി ആക്രമണം: മൂന്നാഴ്ചക്കിടെ കൊല്ലപ്പെട്ടത് 25 ക്രൈസ്തവർ

നൈജീരിയയിൽ മൂന്നാഴ്ചക്കിടെ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 25 ഓളം ക്രൈസ്തവർ.ഏറ്റവും ഒടുവിലായി സെപ്റ്റംബർ 18 -ന് ബെന്യൂ സ്റ്റേറ്റിൽ ഫുലാനി തീവ്രവാദികളും മറ്റ് ഭീകരരും ചേർന്ന് നടത്തിയ...

Trending