Viral
സ്വന്തം BMW കാറില്‍ ഇന്ധനം നിറയ്ക്കുന്നതിനായി കോഴികളെയും താറാവുകളെയും മോഷ്ടിച്ച വാഹനഉടമ അറസ്റ്റിൽ.

ചൈനയിലെ സിചുവാൻ പ്രവശ്യയിൽ താമസിക്കുന്ന കോടീശ്വരനായ വ്യക്തിയാണ് വ്യത്യസ്തമായ മോഷണത്തിന് പിടിയിലായത്. രണ്ട് കോടിയിലധികം തുക മുടക്കിയാണ് ഇയാള്‍ ബിഎംഡബ്യൂ വാങ്ങിയത്. കഴിഞ്ഞ കുറച്ചു നാളുകളായി ഈ പ്രദേശത്തുള്ള വീടുകളിൽ നിന്നും കോഴികളും താറാവുകളും മോഷണം പോകുന്നതായി പരാതികൾ ഉയർന്നിരുന്നു.
എന്നാൽ ഇതിനു പിന്നിലെ ആഡംബര ജീവിതം നയിക്കുന്ന കോടീശ്വരനാകുമെന്ന് നാട്ടുകാര്‍ കരുതിയില്ല. കോഴികളും താറാവുകളും മോഷണം പോകുന്നതായി നിരവധി പരാതികൾ പോലീസ് സ്റ്റേഷനിൽ എത്താൻ തുടങ്ങിയതോടെ പോലീസ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു. ഇവിടെ സ്ഥാപിച്ചിരിക്കുന്ന സിസിടിവികൾ പരിശോധിച്ച പോലീസുദ്യോഗസ്ഥർ പരാതി ലഭിച്ച ഗ്രാമങ്ങളിൽ കൂടി ഒരാൾ ബൈക്കിൽ കറങ്ങി നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.
നമ്പർ പ്ലേറ്റ് ഇല്ലാത്ത വാഹനമാണിതെന്ന് പോലീസിന് വ്യക്തമായി. ഈ ബൈക്കിനെ കേന്ദ്രീകരിച്ച് അന്വേഷണം തുടർന്ന പോലീസ് ഈ ബൈക്കിനെ പിന്തുടരാൻ ആരംഭിച്ചു. ഈ ബൈക്ക് ഒരു സമ്പന്നന്റെ വീട്ടിലേക്കാണ് പോകുന്നതെന്നും അവർ കണ്ടെത്തി. എന്നാൽ വീട്ടുടമസ്ഥനെയും മോഷ്ടാവിനെയും തമ്മിൽ ബന്ധിപ്പിക്കുവാനുള്ള തെളിവ് പോലീസിന് ലഭിച്ചില്ല. തുടർന്ന് ഈ വീടും പോലീസ് നിരീക്ഷിക്കുവാൻ ആരംഭിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഈ വീട്ടിൽ സ്ഥിരമായി കോഴി കച്ചവടക്കാർ എത്തുന്നുണ്ടെന്ന് പോലീസ് അറിഞ്ഞു. എന്നാൽ അവർക്ക് ഈ മോഷണവുമായി ബന്ധമില്ലെന്ന് പോലീസുദ്യോഗസ്ഥർക്ക് മനസിലായി.
ഈ വീട്ടുടമസ്ഥനാണ് കുറ്റവാളിയെന്ന് പൂർണമായും ബോധ്യപ്പെട്ട പോലീസ് അദ്ദേഹത്തെ ചോദ്യം ചെയ്യുവാൻ തീരുമാനിച്ചു. പോലീസ് വീട്ടിൽ എത്തിയപ്പോൾ സംഭവത്തിൽ അസ്വഭാവികത തോന്നിയ ഇയാൾ പോലീസിനെ വെട്ടിച്ച് തന്റെ ആഡംബര കാറിൽ രക്ഷപെടുവാൻ ശ്രമിച്ചു. ഇദ്ദേഹത്തിന്റെ പിന്നാലെ പോലീസ് പാഞ്ഞുവെങ്കിലും പിടികൂടാൻ അവർക്ക് സാധിച്ചില്ല. എന്നാൽ അദ്ദേഹത്തിന്റെ വീട് പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. വീടിനുള്ളിൽ പരിശോധിച്ച പോലീസ് അവിടെ മോഷ്ടാവ് സൂക്ഷിച്ചിട്ടിരുന്ന നിരവധി കോഴികളെയും താറാവുകളെയും കണ്ടെത്തുകയും ചെയ്തു. എന്നാൽ ഇതൊന്നും അറിയാതെ വീട്ടിൽ എത്തിയ മോഷ്ടാവിനെ പോലീസ് പിടികൂടി.
പിന്നീട് നടത്തിയ ചോദ്യം ചെയ്യലിൽ, തന്റെ ആഡംബര വാഹനത്തിനുള്ള ഗ്യാസ് വാങ്ങുവാനാണ് താൻ കോഴികളെ മോഷ്ടിച്ചതെന്ന് അദ്ദേഹം പോലീസിനോട് സമ്മതിച്ചു. കൃഷി വളരെ മോശമാണെന്നും ആവശ്യത്തിനുള്ള പണം കൈവശമില്ലെന്നും മോഷ്ടിക്കുന്ന കോഴികളെ വിറ്റ് കിട്ടുന്ന പണം കൊണ്ടാണ് താൻ കാറിനുള്ള ഗ്യാസ് വാങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. മോഷണ കുറ്റം ചുമത്തപ്പെട്ട ഇദ്ദേഹം ഇപ്പോൾ ജയിലിലാണ്.
Media
മണ്ണിനടിയിൽ കൂറ്റൻ കപ്പൽ, പ്രാർഥനാ മുറികൾ; കൗതുകമൊഴിയാതെ കല്ലറക്കുന്നുകൾ

മണ്ണിനടിയിൽ ഒളിപ്പിച്ച കൗതുകങ്ങൾ കൊണ്ട് ഗവേഷകരുടെ ശ്രദ്ധയാകർഷിക്കുകയാണ് നോർവേയിലെ ഇരുമ്പുയുഗകാലത്തെ കല്ലറക്കുന്നുകൾ. ജെൽമൗണ്ടിലെ ഗവേഷണ കേന്ദ്രത്തിലെ മണ്ണിനടിയിൽ ആധുനിക റഡാറുകൾ ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിലാണ് ഇത് കണ്ടെത്തിയത്. റഡാര്‍ സ്‌കാനിംഗിലൂടെ കണ്ടെത്തിയ 13 കല്ലറ കുന്നുകളില്‍ ഒരെണ്ണത്തിലാണ് കപ്പലുള്ളത്. ഏതാണ്ട് 62 അടി നീളമുള്ള കപ്പല്‍ ഭൂനിരപ്പില്‍ നിന്നും 4.6 അടി താഴ്ച്ചയിലാണ് കിടക്കുന്നത്. പുരാവസ്തു ഗവേഷകര്‍ മേഖലയില്‍ 2017ല്‍ ആരംഭിച്ച ശ്രമങ്ങളുടെ ഫലമായിട്ടാണ് 13 കല്ലറക്കുന്നുകളില്‍ ഒളിച്ചിരിക്കുന്ന അദ്ഭുതങ്ങള്‍ കണ്ടെത്തിയത്. ഈ കുന്നുകളില്‍ പലതും നൂറ് അടിയിലേറെ വ്യാസമുള്ളവയാണ്.
സ്‌കാനര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ വിശ്വാസപരമായ അനുഷ്ടാനങ്ങള്‍ക്ക് ഉപയോഗിച്ചതെന്ന് കരുതപ്പെടുന്ന ആരാധനാലയങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഈ കെട്ടിടത്തിന്റെ ഘടന പരിശോധിച്ച ശേഷമാണ് സ്ഥിരതാമസത്തിന് ഉപയോഗിച്ചതല്ല ഈ കെട്ടിടമെന്ന നിഗമനത്തിലേക്ക് ഗവേഷകരെത്തിയത്. നീണ്ട കാലം ഈ കണ്ടെത്തിയ ആരാധനാലയവും മറ്റും ഉപയോഗിച്ചിരുന്നുവെന്നാണ് കരുതപ്പെടുന്നത്. അതായത് ഇരുമ്പയുഗത്തിലും ദൈവും ആരാധനാലയങ്ങളും ഉണ്ടായിരുന്നു എന്ന് വ്യക്തമാണ്.
ഏതാണ്ട് എഡി അഞ്ചാം നൂറ്റാണ്ട് മുതല്‍ ജെല്‍ മൗണ്ട് സജീവമായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഇതിനും നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ് സമുദ്രസഞ്ചാരികളുടെ വൈകിങ് സമൂഹം മേഖലയില്‍ ശക്തിപ്രാപിച്ചത്. എഡി 550നും 1050നും ഇടയിലുണ്ടായിരുന്ന നോര്‍ഡിക് അയേണ്‍ ഏജിന് ശേഷമാണ് സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ വൈകിംഗുകളുടെ ഉയിര്‍പ്പുണ്ടാകുന്നത്. സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളുടേയും യൂറോപിന്റെ തന്നെയും ചരിത്രത്തെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ഈ ഇരുമ്പുയുഗ പുരാവസ്തുകേന്ദ്രത്തില്‍ നിന്നും ലഭിക്കുമെന്നാണ് ഗവേഷകര്‍ കരുതുന്നത്.
എഡി അഞ്ച്- ആറ് നൂറ്റാണ്ടുകള്‍ക്കിടയിലാണ് ജെല്‍ മൗണ്ടിലെ കല്ലറ കുന്നുകളും ആരാധനാലയങ്ങളും സ്ഥാപിക്കപ്പെട്ടതെന്നാണ് കണക്കാക്കപ്പെടുന്നത്. സ്‌കാന്‍ിഡനേവിയയില്‍ നിന്നും കണ്ടെടുക്കപ്പെട്ട രണ്ടാമത്തെ വലിയ ഇരുമ്പുയുഗ സംസ്‌കാര കേന്ദ്രമാണിത്. എഡി 19ാം നൂറ്റാണ്ടിലാണ് ഈ കല്ലറകള്‍ തകര്‍ക്കപ്പെട്ടത്. ഇതിലൊന്നാണ് ഇപ്പോള്‍ കണ്ടെടുക്കപ്പെട്ട ഭൂമിക്കടിയിലെ കപ്പലെന്നും കരുതപ്പെടുന്നു.
റഡാര്‍ പരിശോധന പൂര്‍ത്തിയായതോടെ 13 കല്ലറ കുന്നുകളും നാല് ആരാധനാലയങ്ങള്‍ പോലുള്ള വലിയ മുറികളും ഭൂമിക്കടിയിലുണ്ടെന്നാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. മണ്ണിനടിയില്‍ മറഞ്ഞിരിക്കുന്ന കപ്പല്‍ അടക്കമുള്ളവയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. ആന്റിക്വിറ്റി ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്വകാര്യഭൂമിയിലാണ് ഈ പൗരാണിക അവശിഷ്ടങ്ങളുള്ളത്.
കടപ്പാട് :മനോരമ ന്യൂസ്
Media
91ാം സങ്കീര്‍ത്തനം ചൊല്ലി പ്രാര്‍ത്ഥിച്ചു, ഇപ്പോള്‍ ജീവിക്കുന്നത് ദൈവകൃപയാല്‍’: കോവിഡ് അതിജീവിച്ച അമേരിക്കന്‍ മലയാളി ഡോക്ടറുടെ കണ്ണീരില്‍ കുതിര്‍ന്ന സാക്ഷ്യം

ന്യൂജേഴ്സി: കൊറോണ വൈറസ് ബാധിച്ച് മരണത്തെ മുന്നിൽ കണ്ട അവസ്ഥയിൽ നിന്നും അത്ഭുതകരമായ സൗഖ്യം പ്രാപിച്ച അമേരിക്കയിലെ മലയാളി ഡോക്ടറുടെ വിശ്വാസ സാക്ഷ്യം ചര്‍ച്ചയാകുന്നു. ന്യൂജേഴ്സിയിൽ ഡോക്ടറായി സേവനം ചെയ്യുന്ന തിരുവല്ല സ്വദേശിനി ഡോക്ടർ ജൂലി ജോൺ, പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ സിഎൻഎന്നിലാണ് രോഗം മൂര്‍ച്ഛിച്ച് ഗുരുതരമായപ്പോള്‍ സങ്കീര്‍ത്തനം 91 ചൊല്ലി പ്രാര്‍ത്ഥിച്ചുവെന്നും ദൈവകൃപയാലാണ് ഇപ്പോള്‍ ജീവിക്കുന്നതെന്നും തുറന്നു സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.
കൊറോണ വൈറസ് മൂർദ്ധന്യാവസ്ഥയിൽ എത്തിയ സമയത്തെ തന്റെ അനുഭവങ്ങൾ വിവരിച്ച് കഴിഞ്ഞ ദിവസം ജൂലി നൽകിയ അഭിമുഖം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരിന്നു. ദൈവമാണ് തന്നെ സുഖപ്പെടുത്തിയതെന്ന് ഡോ. ജൂലി ഉറച്ചുവിശ്വസിക്കുന്നു. സിഎൻഎൻ ചാനലിന് നൽകിയ അഭിമുഖത്തിലും, പിന്നീട് മനോരമ ന്യൂസ് ചാനലിനു നൽകിയ അഭിമുഖത്തിലും ദൈവ കൃപയാലാണ് താന്‍ ജീവിക്കുന്നതെന്ന് അവര്‍ പരസ്യമായി ഏറ്റുപറയുന്നുണ്ട്.
അത്യാഹിത വിഭാഗത്തില്‍ ജോലി ചെയ്തു കൊണ്ടിരിന്ന ഡോ. ജൂലി വീട്ടിൽ മക്കളോടൊപ്പം ആയിരുന്ന സമയത്താണ് വൈറസ് ബാധയുടെ ഏറ്റവും പ്രധാന ലക്ഷണങ്ങളിൽ ഒന്നായ ശ്വാസതടസം അനുഭവിച്ചറിഞ്ഞത്.
ഇതിനെ കുറിച്ച് ജൂലി നിറകണ്ണുകളോടെ വിവരിച്ചത് ഇങ്ങനെ, മക്കളോടൊപ്പം കിടക്കുമ്പോഴാണ് ശ്വാസതടസം ശ്രദ്ധയിൽ പെട്ടത്. കോവിഡ് പടരുന്ന സാഹചര്യത്തിൽ ശ്വാസം നിന്നു പോകുന്ന അവസ്ഥ. പെട്ടന്നു രോഗലക്ഷണമാണെന്നു തിരിച്ചറിഞ്ഞപ്പോൾ മരണഭയത്തെ മറികടക്കാൻ ഞാൻ നിലത്തു മുട്ടുകുത്തി സാഷ്ടാംഗം പ്രണമിച്ചു തൊണ്ണൂറ്റിയൊന്നാം സങ്കീർത്തനം ചൊല്ലി ദൈവത്തിന്റെ ചിറകിന്റെ കീഴിൽ എന്നെ കാത്തുപാലിക്കണമെന്നു പ്രാർത്ഥിച്ചു.
ദൈവം എന്റെ പ്രാർത്ഥന കേൾക്കണമെന്നും എനിക്ക് അല്പം കൂടെ സമയം അനുവദിക്കണമെന്നും ഞാൻ പ്രാർത്ഥിക്കുകയായിരുന്നു. കണ്ണീരോടെ ഡോ. ജൂലി സിഎൻഎൻ ചാനലില്‍ സംസാരിക്കുമ്പോൾ അവതാരകന്റെ മുഖവും ദുഃഖപൂരിതമായിരിന്നു.
ദൈവം ആഗ്രഹിക്കുംപോലെ തുടർന്നും ജോലിയിൽ പ്രവേശിക്കാനാകുമെന്ന പ്രതീക്ഷയോടെയാണ് അവരുടെ അഭിമുഖം അവസാനിക്കുന്നത്. വൈറസിൽ നിന്നും പൂർണമായും മോചനം പ്രാപിച്ചു പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിക്കുവാന്‍ ഒരുങ്ങുകയാണ് ഇന്നു ഡോ. ജൂലി ജോൺ.
യേശു ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ പ്രത്യാശയര്‍പ്പിച്ച് കൊറോണ വൈറസിനെ അതിജീവിച്ച നിരവധിയാളുകളുടെ വിശ്വാസ സാക്ഷ്യം ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഡോക്ടര്‍ ജൂലി.
httpss://youtu.be/khQqUW-fGfU?t=24
Media
നിർഭയ കേസിലെ 4 പ്രതികളും ഇന്ന് പുലർച്ചെ തൂക്കിലേറ്റപ്പെട്ടു

ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച നിർഭയ കൂട്ടബലാത്സംഗ കേസിലെ നാല് പ്രതികളെ ഇന്ന് പുലർച്ചെ 5.30ന് തീഹാർ ജയിലിൽ തൂക്കിലേറ്റി. അക്ഷയ് കുമാർ സിംഗ് (31), പവൻ ഗുപ്ത (25), വിനയ് ശർമ (26), മുകേഷ് സിംഗ്(32) എന്നിവരെയാണ് തൂക്കിലേറ്റിയത്. വധശിക്ഷ നടപ്പാക്കിയതോടെ ഏഴു വർഷവും നാലു മാസവും നീണ്ട നിയമപോരാട്ടത്തിനാണ് അന്ത്യമായത്. പ്രതികളെ കൃത്യ സമയത്തുതന്നെ തൂക്കിലേറ്റിയെന്ന് ജയിൽ അധികൃതർ അറിയിച്ചു. പുലര്‍ച്ചെ 4.45-ഓടെ പ്രതികളെ ഉദ്യോഗസ്ഥര്‍ അവസാന വട്ട പരിശോധനയ്ക്ക് വിധേയരാക്കി. പ്രതികളുടെയെല്ലാം ശാരീരിക ക്ഷമത തൃപ്തികരമാണെന്ന് ഡോക്ടര്‍ പരിശോധിച്ചു സാക്ഷ്യപ്പെടുത്തി.
ആരാച്ചാരായ പവന്‍ ജല്ലാദിനെ സഹായിക്കാന്‍ നാല് പേരെ അധികൃതര്‍ ചുമതലപ്പെടുത്തിയിരുന്നു. ഇവര്‍ പ്രതികളുടെ കഴുത്തില്‍ തൂക്കുകയര്‍ അണിയിച്ചു. കൃത്യം 5.30-ന് നാല് പ്രതികളുടേയും വധശിക്ഷ നടപ്പായി. 5.31-ന് ഇക്കാര്യം ജയില്‍ അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. അഞ്ചരയ്ക്ക് ഒരുമിച്ച് തൂക്കിലേറ്റിയ നാല് പേരുടേയും മൃതദേഹങ്ങള്‍ ചട്ടപ്രകാരം അരമണിക്കൂര്‍ സമയം കൂടി തൂക്കുകയറില്‍ തന്നെ കിടന്നു. മരണം പൂര്‍ണമായും ഉറപ്പാക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തത്. മൃതദേഹങ്ങള്‍ വിട്ടുതരണം എന്ന് ആവശ്യപ്പെട്ട് നാല് പ്രതികളുടേയും ബന്ധുക്കള്‍ ജയില്‍ അധികൃതരെ സമീപിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെയൊരു തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.വധശിക്ഷ തടയണമെന്നും ആവശ്യപ്പെട്ട് പ്രതികളായ അക്ഷയ് കുമാർ സിംഗ്, പവൻ ഗുപ്ത, വിനയ് ശർമ എന്നിവർ സമർപ്പിച്ച ഹർജികൾ കോടതികൾ തള്ളിയതിന് പിന്നാലെയാണ് ശിക്ഷ നടപ്പാക്കിയത്. വിചാരണ കോടതി ഹർജി തള്ളിയതോടെ പ്രതികളുടെ അഭിഭാഷകൻ രാത്രിയിൽ തന്നെ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചു. തുടർന്ന് ഹൈക്കോടതിയും പുലർച്ചെ മൂന്നു മണിയോടെ സുപ്രീംകോടതിയും പ്രതികളുടെ ആവശ്യം തള്ളകുകയായിരുന്നു.
-
Media11 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 18-ാമത് പ്രാര്‍ത്ഥനാ സംഗമം
-
Media6 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
Media7 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media10 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 19-ാമത് പ്രാര്‍ത്ഥനാ സംഗമം
-
us news10 months ago
Chinese Officials Raid a Christian Funeral, Remove Christian Symbols
-
us news11 months ago
114-year-old Catholic church burns down in Canada: 6 churches on fire in one week
-
us news12 months ago
Pastor TB Joshua in Eternity
-
us news12 months ago
A dozen people killed in mass shootings across the US this weekend