Connect with us

world news

ഐ.പി.സി ഫാമിലി കോൺഫ്രൻസ് 2020 ൽ ഒക്കലഹോമയിൽ; പാസ്റ്റർ പി.സി. ജേക്കബ് നാഷണൽ ചെയർമാൻ

Published

on

ഒക്കലഹോമ: വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 18 മത് കുടുംബ സംഗമം ഒക്കലഹോമയില്‍ വെച്ച് നടത്തപ്പെടും. 2020 ജൂലൈ 30 വ്യാഴം മുതല്‍ ആഗസ്റ്റ് 2 ഞായര്‍ വരെ നോര്‍മന്‍ എംബസി സ്യൂട്ട് ഹോട്ടല്‍ സമുച്ചയത്തില്‍ വെച്ച് നടത്തപ്പെടുന്ന കോണ്‍ഫ്രന്‍സിന്റെ ചിന്താവിഷയം ”അതിരുകളില്ലാത്ത ദര്‍ശനം” എന്നതായിരിക്കും. വിശുദ്ധി, ദൗത്യം, നിത്യത എന്നിവയിലേയ്ക്കുള്ള ദര്‍ശനമായിരിക്കും ഉപവിഷയങ്ങള്‍.
കോണ്‍ഫ്രന്‍സിന്റെ നാഷണല്‍ ഭാരവാഹികളായി പാസ്റ്റര്‍ പി. സി. ജേക്കബ് (നാഷണല്‍ ചെയര്‍മാന്‍) ബ്രദര്‍ ജോര്‍ജ്ജ് തോമസ് (നാഷണല്‍ സെക്രട്ടറി) ബ്രദര്‍ തോമസ് കെ വര്‍ഗീസ് (നാഷണല്‍ ട്രഷറാര്‍) സിസ്റ്റര്‍ ഗ്രേസ് സാമുവല്‍ (ലേഡീസ് കോര്‍ഡിനേറ്റര്‍) ബ്രദര്‍ ജസ്റ്റിന്‍ ഫിലിപ്പ് (യൂത്ത് കോര്‍ഡിനേറ്റര്‍) എന്നിവരെ തിരഞ്ഞെടുത്തു.

നാഷണല്‍ ചെയര്‍മാനായി തിരഞ്ഞടുക്കപ്പെട്ട പാസ്റ്റര്‍ പി. സി. ജേക്കബ് ഒക്കലഹോമ ഫസ്റ്റ് ഐപിസി സഭയുടെ സീനിയര്‍ പാസ്റ്ററായി സേവനം അനുഷ്ഠിക്കുന്നു. ഐപിസി മിഡ് വെസ്റ്റ് റീജിയന്റെയും ഐ സി പി എഫ് യു എസ് എയുടെയും മുന്‍ സെക്രട്ടറിയാണ്. നിലവില്‍ ഐ സി പി എഫ് യുഎസ്എ യുടെ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിക്കുന്നു. കോട്ടയം ഐ പി സി ഫിലദല്‍ഫിയ അംഗവും ഉദയപൂര്‍ ഫിലദല്‍ഫിയ ബൈബിള്‍ കോളേജ് അദ്ധ്യാപകനുമായിരുന്നു. അമേരിക്കയില്‍ കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലധികമായി വിവിധ ആത്മീയ ശുശ്രൂഷകളില്‍ പാസ്റ്റര്‍ പി സി ജേക്കബ് പ്രവര്‍ത്തിച്ചു വരുന്നു. ഭാര്യ: റെന്നി. മക്കള്‍ : ജെന്നിഫര്‍, ജെസീക്ക, ജോഷ്വാ.

നാഷണല്‍ സെക്രട്ടറി ബ്രദര്‍ ജോര്‍ജ്ജ് തോമസ് കഴിഞ്ഞ 40 വര്‍ഷമായി ഹൂസ്റ്റണ്‍ ഹെബ്രോന്‍ ഐ പി സി സഭാംഗമാണ്. പിസിഎന്‍കെ, ഐപിസി ഫാമിലി കോണ്‍ഫ്രന്‍സ്, ഐപിസി മിഡ് വെസ്റ്റ് റീജിയന്‍ തുടങ്ങിയ മേഖലകളില്‍ വിവിധ പദവികള്‍ മുമ്പ് വഹിച്ചിട്ടുണ്ട്. യുഎസിലേയ്ക്ക് വരുന്നതിനു മുമ്പ് ചെന്നൈ പട്ടാമ്പിറാം ഐപിസി അംഗമായിരുന്നു. മദ്രാസിലെ പ്രസിഡന്‍സി കോളേജില്‍ നിന്ന് ബിരുദം നേടി. പരേതനായ ഫ്‌ളൈയിംഗ് ഓഫീസര്‍ പൊടിമണ്ണില്‍ വര്‍ഗീസ് തോമസിന്റെയും മറിയാമ്മ തോമസിന്റെയും മൂത്ത മകനാണ്. ഭാര്യ : സൂസിക്കുട്ടി. മക്കള്‍ : റേബ മാത്യൂ, അലക്‌സ്, റെനി തോമസ്.

നാഷണല്‍ ട്രഷറാറായി തിരഞ്ഞെടുക്കപ്പെട്ട ബ്രദര്‍ തോമസ് കെ വര്‍ഗീസ് ഒക്കലഹോമ ഹെബ്രോന്‍ ഐ പി സി സഭാംഗമാണ്. 1981 മുതല്‍ ഒക്കലഹോമ സിറ്റിയില്‍ താമസിക്കുന്നു. സര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റായി പ്രവര്‍ത്തിച്ചു വരുന്നതിനോടൊപ്പം റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. 1999 ലെ ന്യൂജേഴ്‌സി പി സി എന്‍ എ കെ ദേശീയ ട്രഷറര്‍, 2002-2005 ഐപിസി മിഡ് വെസ്റ്റ് റീജിയന്‍ ട്രഷറര്‍, 2008 ലെ ഡാളസ് ഐപിസി ഫാമിലി കോണ്‍ഫ്രന്‍സ് ദേശീയ ട്രഷറര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. നിലവില്‍ ഐ പി സി എജ്യൂക്കേഷന്‍ & വെല്‍ഫെയര്‍ സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയുടെ കോ-ചെയര്‍മാനായും ഐപിസി കോട്ടയം തിയോളജിക്കല്‍ സെമിനാരി സെനറ്റ് അംഗമായും ബ്രദര്‍ തോമസ് കെ വര്‍ഗീസ് സേവനം അനുഷ്ഠിക്കുന്നു. കോട്ടയം മീനടം സ്വദേശിയാണ്. ഗ്രേസി വര്‍ഗീസാണ് ഭാര്യ. മക്കള്‍ : അനിത, ഫിലിപ്പ്.

ദേശീയ ലേഡീസ് കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ഗ്രേസ് സാമുവല്‍ (സുജ) ന്യൂജേഴ്‌സി ഐപിസി ഷാലേം സഭയുടെ സജീവ അംഗവും സണ്‍ഡേ സ്‌കൂള്‍ അദ്ധ്യാപികയുമാണ്. മുമ്പ് സണ്‍ഡേസ്‌കൂള്‍ ഡയറക്ടറുമായിരുന്നു. ന്യൂജേഴ്‌സി വിമന്‍സ് ഫെലോഷിപ്പിന്റെ ട്രഷററായും സേനവമനുഷ്ഠിച്ചിട്ടുണ്ട്. മൂന്നു പതിറ്റാണ്ടിലധികമായി യുഎസില്‍ താമസിക്കുന്ന സിസ്റ്റര്‍ ഗ്രേസ് നഴ്‌സ് പ്രാക്ടീഷണറായി പ്രവര്‍ത്തിക്കുന്നു. പരേതനായ പാസ്റ്റര്‍ ജോണ്‍ ഡാനിയേലിന്റെയും കുഞ്ഞമ്മ ഡാനിയേലിന്റേയും മകളാണ്. ഭര്‍ത്താവ് : ജോണ്‍സണ്‍ സാമുവല്‍. മക്കള്‍ : ജെസ്സി, എലിസബത്ത്.

ടെക്‌സാസിലെ ഡാളസില്‍ ജനിച്ചതും വളര്‍ന്നതുമായ ജസ്റ്റിന്‍ ഫിലിപ്പ് യുവജന വിഭാഗം ദേശീയ കോര്‍ഡിനേറ്ററാണ്. ഡാളസ് ഐപിസി ഹെബ്രോന്‍ സഭാംഗവും, ഡാളസ് തിയോളജിക്കല്‍ സെമിനാരി വിദ്യാര്‍ത്ഥിയുമാണ്. ഫിസിഷ്യന്‍ അസിസ്റ്റന്റായി ജോലി ചെയ്യുന്നു. ജസ്റ്റീനയാണ് ഭാര്യ.

18 മത് കോണ്‍ഫ്രന്‍സിന്റെ മാധ്യമ വിഭാഗം കോര്‍ഡിനേറ്ററുമാരായി നിബു വെളളവന്താനം, ഫിന്നി രാജു എന്നിവരും പ്രയര്‍ കോര്‍ഡിനേറ്ററായി പാസ്റ്റര്‍ പി വി മാമ്മനും തിരഞ്ഞെടുക്കപ്പെട്ടു.

വാര്‍ത്ത : നിബു വെള്ളവന്താനം

world news

നൈജീരിയയില്‍ തട്ടിക്കൊണ്ടു പോയ 16 ക്രൈസ്തവര്‍ക്ക് വേണ്ടി മോചനദ്രവ്യം നല്‍കിയത് മുസ്ലിം സമൂഹം

Published

on

കടൂണ: നൈജീരിയയിലെ കടുണയിൽ നിന്നും സായുധധാരികള്‍ തട്ടിക്കൊണ്ടു പോയ 16 ക്രൈസ്തവരെ മുസ്ലിം സമൂഹം പണം നൽകി മോചിപ്പിച്ചു. മെയ് ഏഴാം തീയതിയാണ് മടാലയിൽ സ്ഥിതി ചെയ്യുന്ന ബാപ്റ്റിസ്റ്റ് ദേവാലയത്തിൽ അതിക്രമിച്ചു കയറി 40 ക്രൈസ്തവ വിശ്വാസികളെ കൊള്ളക്കാർ തട്ടിക്കൊണ്ടു പോയത്. ഇവരിൽ ചിലര്‍ പിന്നീട് രക്ഷപ്പെട്ടു. ശേഷിക്കുന്നവര്‍ക്കായി മോചനദ്രവ്യം നല്‍കിയതോടെയാണ് മോചനം സാധ്യമായത്. ക്രൈസ്തവരെ മോചിപ്പിക്കാൻ സഹായം ചെയ്ത മുസ്ലിം സമൂഹത്തോട് കടുണ സംസ്ഥാനത്തെ ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയയുടെ അധ്യക്ഷൻ ജോൺ ഹയാബ് നന്ദിയര്‍പ്പിച്ചു.

സഹോദരിമാരുടെയും, സഹോദരന്മാരുടെയും അവസ്ഥയിൽ ഉൽക്കണ്ഠയുള്ള നന്മയും കരുതലും ആത്മാർത്ഥതയുമുള്ള അയൽക്കാരെയാണ് അവരിൽ കാണാൻ സാധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഐക്യത്തോടും സമാധാനത്തോടും കൂടിയുള്ള സഹവർത്തിത്വത്തിന് വേണ്ടി സംസ്ഥാനത്തുടനീളം ഈ മാതൃക പിന്തുടരാൻ ശ്രമിക്കണമെന്നും ജോൺ ഹയാബ് ആഹ്വാനം നൽകി. ഇതിനിടയിൽ മോചനം ലഭിച്ച 16 പേർ കുടുംബത്തോടൊപ്പം ചേർന്നു. ഇവരിൽ പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയും തേടിയിട്ടുണ്ട്.

നൈജീരിയയില്‍ ഇസ്ലാമിക തീവ്രവാദികള്‍ വ്യാപകമായ ക്രൈസ്തവ കൂട്ടക്കൊല നടത്തുന്ന വാര്‍ത്തകള്‍ പുറത്തുവരുമ്പോഴും സായുധധാരികളുടെ തടങ്കലില്‍ നിന്നു മോചിപ്പിക്കാന്‍ നടത്തിയ ഇടപെടലിന് വലിയ അഭിനന്ദനമാണ് പ്രാദേശിക ക്രൈസ്തവ സമൂഹത്തിന് ലഭിക്കുന്നത്.

കഴിഞ്ഞ 14 വര്‍ഷങ്ങള്‍ക്കുള്ളില്‍ നൈജീരിയയില്‍ ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ 52,250 ക്രൈസ്തവരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്ന വെളിപ്പെടുത്തലുമായി ‘ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ്‌ റൂള്‍ ഓഫ് ലോ’ (ഇന്റര്‍സൊസൈറ്റി) എന്ന സംഘടന ഏപ്രില്‍ 10-ന് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിന്നു. 2023-ന്റെ ആദ്യ 100 ദിവസങ്ങള്‍ക്കുള്ളില്‍ (ജനുവരി 1 മുതല്‍ ഏപ്രില്‍ 10 വരെ) 1,041 ക്രൈസ്തവര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും, 707 ക്രിസ്ത്യാനികള്‍ തട്ടിക്കൊണ്ടുപോകലിന് ഇരയായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരിന്നു.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

world news

700 ഇന്ത്യൻ വിദ്യാർഥികളെ കാനഡയിൽ നിന്ന് പുറത്താക്കാൻ കനേഡിയൻസർക്കാർ തയ്യാറെടുക്കുന്നു

Published

on

ന്യൂഡെൽഹി: കാനഡയിൽ പഠിക്കുന്ന 700 ഓളം ഇന്ത്യൻ വിദ്യാർഥികളെ നാട്ടിലേക്ക് തിരിച്ചയക്കാൻ കനേഡിയൻ സർക്കാർ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. വ്യാജരേഖ ചമച്ചാണ് ഈ വിദ്യാർഥികൾ പ്രവേശനം നേടിയതെന്നാണ് ആരോപണം. അതേസമയം, കനേഡിയൻ സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ വിദ്യാർഥികൾ മെയ് 29 മുതൽ ധർണ നടത്തുകയാണ്. കാനഡ ബോർഡർ സർവീസ് ഏജൻസിയുടെ ആസ്ഥാനത്തിന് മുന്നിലാണ് സമരം. തങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തട്ടിപ്പിന് ഇരകളാവുകയായിരുന്നുവെന്നും ഇന്ത്യൻ വിദ്യാർഥികൾ പറയുന്നു.

കനേഡിയൻ കോളേജിൽ പ്രവേശനം നേടിയ പഞ്ചാബ് വിദ്യാർഥി ലവ്പ്രീത് സിംഗിനെ ജൂൺ 13 ന് നാടുകടത്തുമെന്നാണ് വിവരം. താമസിയാതെ ഒരു ഡസനോളം വിദ്യാർഥികളെ കൂടി ഇന്ത്യയിലേക്ക് തിരിച്ചയക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, കാനഡയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം വർധിച്ചിട്ടുണ്ട്. കൂടുതലും പഞ്ചാബിൽ നിന്നാണ്. ഓരോ വർഷവും ഏകദേശം 2.5 ലക്ഷം ഇന്ത്യൻ വിദ്യാർഥികൾ മറ്റ് രാജ്യങ്ങളിലേക്ക് പഠിക്കാൻ പോകുന്നു, അതിൽ വലിയൊരു വിഭാഗം പഞ്ചാബി വിദ്യാർഥികളാണ്.

അതിനിടെ, പഞ്ചാബിലെ 700 ഇന്ത്യൻ വിദ്യാർഥികളുടെ പ്രശ്നം പരിഹരിക്കണമെന്ന് പഞ്ചാബ് എൻആർഐ കാര്യ മന്ത്രി കുൽദീപ് സിംഗ് ധലിവാൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇവരെല്ലാം കാനഡയിൽ ഇമിഗ്രേഷൻ തട്ടിപ്പിൽ കുടുങ്ങി നാടുകടത്തൽ കേസുകൾ നേരിടുന്നവരാണ്. വിദ്യാർഥികളെ നാടുകടത്തരുതെന്നും അവരുടെ വിസ പരിഗണിച്ച് വർക്ക് പെർമിറ്റ് നൽകണമെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് അയച്ച കത്തിൽ ധലിവാൾ ആവശ്യപ്പെട്ടു.

ഇതോടൊപ്പം, വിദ്യാർഥികളെ കബളിപ്പിക്കുന്ന ട്രാവൽ ഏജന്റുമാരെ ശിക്ഷിക്കാൻ പഞ്ചാബ് സർക്കാരുമായി കേന്ദ്രം സഹകരിക്കണമെന്ന് അദ്ദേഹം ആഭ്യന്തര മന്ത്രി അമിത് ഷായോട് അഭ്യർത്ഥിച്ചു. മനുഷ്യക്കടത്ത് സംഭവങ്ങൾ ഭാവിയിൽ ഉണ്ടാകാതിരിക്കാൻ ഇത്തരം കേസുകളിൽ നിയമം കർശനമാക്കണമെന്നും അദ്ദേഹം പറഞ്ഞു. വിദേശത്തേക്ക് പോകുന്നതിനോ കുട്ടികളെ പഠനത്തിന് അയക്കുന്നതിനോ മുമ്പ് കോളജിന്റെ വിശദാംശങ്ങളും ട്രാവൽ ഏജന്റിന്റെ രേഖകളും പരിശോധിക്കണമെന്ന് ധലിവാൾ പഞ്ചാബിലെ ജനങ്ങളോട് അഭ്യർത്ഥിച്ചു.
Sources:azchavattomonline

http://theendtimeradio.com

Continue Reading

world news

യുഎഇയിലേക്കു വീട്ടുജോലിക്കാരെ കൊണ്ടുവരും മുൻപ്

Published

on

അബുദാബി : യുഎഇയിലേക്കു വീട്ടുജോലിക്കാരെ കൊണ്ടുവരുന്നതിന് അനധികൃത ഏജൻസികളെയോ ഓൺലൈൻ സൈറ്റുകളെയോ സമീപിക്കരുതെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. അംഗീകൃത ഏജൻസികളെ മാത്രമേ ഇതിനായി ആശ്രയിക്കാവൂ. വ്യാജ റിക്രൂട്ടിങ് ഏജൻസികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. റമസാന് മുന്നോടിയായി വീട്ടുജോലിക്കാരുടെ ആവശ്യം വർധിച്ചതോടെ മോഹന വാഗ്ദാനവുമായി ഓൺലൈൻ ഏജൻസികൾ രംഗത്ത് വന്നിരുന്നു. വൻതുക ശമ്പളവും ആകർഷക ആനുകൂല്യവും വാഗ്ദാനം ചെയ്താണ് പലരും വീട്ടുജോലിക്കാരെ വലയിൽ വീഴ്ത്തുന്നത്.

റിക്രൂട്ടിങിനു പണം വാങ്ങുന്നവരുമുണ്ട്്. തൊഴിൽ പരിചയമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ഇവരെ ആവശ്യക്കാർക്കു നൽകും. എന്നാൽ വാഗ്ദാനം ചെയ്ത ജോലിയോ ശമ്പളമോ ലഭിക്കാതെ വരുന്നതോടെ തൊഴിൽ പ്രശ്നമാകുകയും ഇവരെ പറഞ്ഞുവിടുകയും ചെയ്യും. അനധികൃതമായി വരുന്ന വീട്ടുജോലിക്കാർക്ക് പകർച്ചവ്യാധി ഉൾപ്പെടെ ആരോഗ്യ പ്രശ്നങ്ങളുണ്ടോ എന്ന് പരിശോധിക്കാത്തതിനാൽ വീട്ടുകാർക്കും രോഗം പകരാൻ സാധ്യതയുണ്ട്. അംഗീകൃത ഏജൻസികൾ മുഖേന എത്തുന്നവർക്കു മാത്രമേ തൊഴിൽ, വേതന, ആരോഗ്യ സുരക്ഷ ഉറപ്പാക്കാനാകൂ. 600 590000 നമ്പറിൽ ബന്ധപ്പെട്ടാൽ റിക്രൂട്ടിങ് ഏജൻസികൾ അംഗീകൃതമാണോ എന്നറിയാം. ഇവർ മുഖേന മെഡിക്കൽ പരിശോധനയും പരിശീലനവും കഴിഞ്ഞു വരുന്നവർക്ക് പൊതുവിൽ തൊഴിൽ‍ പ്രശ്നം ഉണ്ടാകില്ല.

മണിക്കൂർ, ദിവസം, ആഴ്ച, മാസം എന്നീ അടിസ്ഥാനത്തിൽ ജോലിക്ക് അയയ്ക്കാനും സംവിധാനമുണ്ട്. വേതന സുരക്ഷാ പദ്ധതിയിൽ വീട്ടുജോലിക്കാരെയും ഉൾപ്പെടുത്തിയതിനാൽ ശമ്പളവും കൃത്യസമയത്ത് ലഭിക്കും. അംഗീകൃത ഏജൻസി മുഖേന വരുന്നവർക്ക് തൊഴിൽ പ്രശ്നമുണ്ടായാൽ മറ്റൊരിടത്തേക്കു നിയമിക്കാം. ഉടമയ്ക്ക് മറ്റൊരു ജീവനക്കാരെ നൽകും.
Sources:globalindiannews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National5 hours ago

എൻറിച്ച്മെന്റ് ബൈബിൾ ക്വിസ് മത്സരം

പതിനഞ്ചാമത് എൻറിച്ച്മെന്റ് ബൈബിൾ ക്വിസ് മത്സരം ആഗസ്റ്റ് മാസം നടക്കുന്നു. ബൈബിളിലെ കാവ്യ പുസ്തകങ്ങൾ ആസ്പദമാക്കി നടത്തുന്ന ഈ ക്വിസ് മത്സരം പൂർണമായും ഓൺലൈനിൽ ആയിരിക്കും നടക്കുക....

National6 hours ago

മതപരിവർത്തനം ആരോപിച്ച് വൈദികനെ ഹിന്ദു സേനാ പ്രവര്‍ത്തകര്‍ മർദ്ദിച്ചു

ന്യൂഡൽഹി : മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ച് വൈദികനെ ഹിന്ദു സേനാ പ്രവര്‍ത്തകര്‍ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. ഡല്‍ഹി അതിരൂപതയില്‍പ്പെട്ട ഗുഡുഗാവ് ഖേര്‍കി ദൗള സെന്‍റ് ജോസഫ്...

National6 hours ago

പിതാവിനോട്‌ നാം ഹൃദയത്തിൽ നിന്നു വേണം സംസാരിക്കാൻ.

പ്രാർത്ഥന ദൈവവുമായുള്ള സംഭാഷണമാണ്. പഴയനിയമത്തിലും പുതിയനിയമത്തിലും ധാരാളം സ്ഥലങ്ങളില്‍ പ്രാര്‍ത്ഥനയുടെ ഉദാഹരണങ്ങള്‍ കാണുന്നു. ദൈവസാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ സ്രഷ്ടാവായ ദൈവത്തോടു ബന്ധം പുലര്‍ത്തുന്നത് പ്രാര്‍ത്ഥനയിലൂടെയാണ്. ക്രിസ്തീയജീവിതത്തില്‍ വളരെ...

Business6 hours ago

യു.പി.ഐ​ ഇടപാടുകൾക്ക് പരിധി നിശ്ചയിച്ച് ബാങ്കുകൾ

യൂനിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യു.പി.ഐ)​ ഇടപാടുകൾക്ക് പരിധി നിശ്ചയിച്ച് ബാങ്കുകൾ. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ (എസ്‌.ബി.ഐ),എച്ച്‌.ഡി.എഫ്‌.സി, ഐ.സി.ഐ.സി.ഐ തുടങ്ങിയ ബാങ്കുകളാണ് യു.പി.ഐ ഇടപാടുകൾക്ക് പരിധി നിശ്ചയിച്ചിരിക്കുന്നത്....

us news6 hours ago

കാനഡയില്‍ നിന്ന് കാട്ടു തീ പുക ന്യൂയോര്‍ക്കിലേക്ക്, പുറത്തിറങ്ങുന്നതിന് വിലക്ക്

ന്യൂയോര്‍ക്ക്: കാനഡയില്‍ പടര്‍ന്നു പിടിച്ച കാട്ടുതീയുടെ പുകപടലം അമേരിക്കയിലേക്കും വ്യാപിക്കുന്നു. ന്യൂയോര്‍ക്കിലെ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി സ്ഥിതി ചെയ്യുന്ന പ്രദേശമുള്‍പ്പെടെ പല മേഖലകളിലും കനത്ത പുകയാണ്. ജനങ്ങള്‍...

world news6 hours ago

നൈജീരിയയില്‍ തട്ടിക്കൊണ്ടു പോയ 16 ക്രൈസ്തവര്‍ക്ക് വേണ്ടി മോചനദ്രവ്യം നല്‍കിയത് മുസ്ലിം സമൂഹം

കടൂണ: നൈജീരിയയിലെ കടുണയിൽ നിന്നും സായുധധാരികള്‍ തട്ടിക്കൊണ്ടു പോയ 16 ക്രൈസ്തവരെ മുസ്ലിം സമൂഹം പണം നൽകി മോചിപ്പിച്ചു. മെയ് ഏഴാം തീയതിയാണ് മടാലയിൽ സ്ഥിതി ചെയ്യുന്ന...

Trending