Connect with us
Slider

us news

മത സ്വാതന്ത്ര്യം ഉറപ്പാക്കുവാൻ അന്താരാഷ്ട്ര സ്വാധീനം വഴി പ്രവർത്തിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസ്

Published

on

 

മത സ്വാതന്ത്ര്യം ഉറപ്പാക്കുവാന്‍ തങ്ങളാല്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും അതിന് അന്താരാഷ്ട്ര സ്വാധീനം വഴി ലോകമെമ്പാടുമുള്ള സുഹൃത്തുക്കളും, പങ്കാളികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ പ്രസ്താവന. എല്ലാവര്‍ക്കും എല്ലായിടത്തും മതസ്വാതന്ത്ര്യം ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുമെന്നുമുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രസ്താവന അന്താരാഷ്ട്ര പ്രതിനിധികളുടെ കൂടിക്കാഴ്ചക്കിടയില്‍ പ്രതിനിധി ടാരിക് ലോര്‍ഡ് അഹമ്മദാണ് വായിച്ചത്. മതവിശ്വാസത്തിന്റെ പേരിലുള്ള അക്രമങ്ങള്‍ക്കിരയായവരെ അനുസ്മരിച്ചുകൊണ്ടുള്ള പ്രത്യേക ദിനാചരണത്തിന്റെ ഭാഗമായായിരിന്നു പ്രസ്താവന.

ലോകത്ത് ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന വിഭാഗം ക്രിസ്ത്യാനികളാണെന്ന്‍ വ്യക്തമായതിന്റെ വെളിച്ചത്തില്‍ ഇതിനെക്കുറിച്ച് അന്വേഷിച്ച് സ്വതന്ത്രമായൊരു റിപ്പോര്‍ട്ട് തയ്യാറാക്കുവാന്‍ ട്രൂറോയിലെ ആംഗ്ലിക്കന്‍ മെത്രാനെ ചുമതലപ്പെടുത്തിയ കാര്യവും അദ്ദേഹം പ്രസ്താവനയില്‍ പരാമര്‍ശിക്കുന്നുണ്ട്. ബിഷപ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ അതേപടി നടപ്പിലാക്കുമെന്ന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ പറയുന്നു. മതപരമോ, വംശീയമോ, ന്യൂനപക്ഷ വിഷയമായോ ബന്ധപ്പെട്ട സായുധ അക്രമങ്ങളില്‍ നിന്നും സാധാരണക്കാരായ ജനങ്ങളെ സംരക്ഷിക്കുവാന്‍ സാധ്യമായതെല്ലാം തങ്ങള്‍ ചെയ്യും.

ഐക്യരാഷ്ട്രസഭ സെക്യൂരിറ്റി കൗണ്‍സില്‍ സ്ഥിര അംഗത്വമുള്‍പ്പെടെയുള്ള നയതന്ത്രപരമായ മാര്‍ഗ്ഗങ്ങള്‍ ഇതിനായി ഉപയോഗിക്കുവാനാണ് തങ്ങളുടെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സായുധ ആക്രമങ്ങള്‍, കൂട്ടക്കൊല, ക്രൂരമായ മര്‍ദ്ദനം, വിവേചനം പോലെയുള്ള നിരവധി വെല്ലുവിളികളാണ് മതന്യൂനപക്ഷങ്ങള്‍ക്ക് നേരിടേണ്ടി വരുന്നതെന്നും ഫിലിപ്പീന്‍സ്, ബുര്‍ക്കിനാ ഫാസോ, ന്യൂസിലന്‍ഡ്‌, ശ്രീലങ്ക തുടങ്ങിയ ഇടങ്ങളില്‍ ഈ വര്‍ഷം നടന്ന ക്രൂരമായ ആക്രമണങ്ങള്‍ മതസ്വാതന്ത്ര്യമെന്ന മനുഷ്യന്റെ മൗലീകാവകാശം കടുത്ത ഭീഷണിയിലാണെന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണെന്നും അഹമ്മദ് പറഞ്ഞു. ഐക്യരാഷ്ട്രസഭ സംഘടിപ്പിച്ച പരിപാടി ന്യൂയോര്‍ക്കിലാണ് പരിപാടി നടന്നത്.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

us news

Iranian Christian prisoner with broken health begins “exile” after release from prison

Published

on

 

Ebrahim Firouzi, an Iranian Christian convert in a weakened state of ill health, was released after six years in Rajai Shahr jail on 26 October and is expected to serve a two-year period of internal exile in Sarbaz, a deprived area in Sistan-Baluchestan Province.

Since his conversion from Islam to Christianity, Firouzi has endured numerous arrests and periods of imprisonment on charges including “plotting against the Islamic regime” which is typical of those faced by Iranian Christians actively engaged in ministry.

His imprisonment included terms in the notorious Evin prison, where he suffered interrogations and beatings and was repeatedly denied medical and dental treatment. His dental problem was so severe at one point that he could not eat properly.

Firouzi was refused permission to attend his mother’s funeral in December 2018. He went on a ten-day hunger strike in July 2017 to protest the unjust prison terms and refusal of access to Christian literature or contact with fellow Christian prisoners, one of whom was his church leader, Pastor Victor Bet Tamraz.

In August 2013, Firouzi was arrested and later convicted of charges including evangelism, connections with enemies and foreign “anti-regime networks” and launching a Christian website. He was sentenced to one year in prison and a further two years of exile in Sarbaz, a remote town near the Iran-Pakistan border. Although he completed his sentence on 13 January 2015, Iranian authorities continued to hold him in Rajai Shahr prison. Firouzi was charged again in March 2015 with “acting against national security, gathering and collusion” and sentenced to an additional five years, upheld by the Iranian Court of Appeal in December 2016.

Sources: barnabasfund

Continue Reading

us news

18 മത് ഐപിസി ഫാമിലി കോൺഫറൻസ് ഉപവാസ പ്രാർത്ഥനാ ദിനം ആരംഭിച്ചു.

Published

on

 

ഒക്കലഹോമ: വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 18 മത് കുടുംബ സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായു0  അനുഗ്രഹത്തിനായു0   ആദ്യഘട്ടമായി 40 ദിവസത്തെ ഉപവാസ പ്രാർത്ഥന നവംബർ 1ന് ആരംഭിച്ചു. ഡിസംബർ 10 വരെ ആയിരിക്കും ഒന്നാം ഘട്ട ഉപവാസ പ്രാർത്ഥനകൾ.

 

രണ്ടാമത്തെ ഉപവാസ പ്രാർത്ഥന തീയതികൾ പിന്നീട് പ്രഖ്യാപിക്കും. പ്രാദേശിക പ്രാർത്ഥന കോർഡിനേറ്റർ പാസ്റ്റർ പി. സി. മാത്യുവിനൊപ്പം ദേശീയ പ്രാർത്ഥന കോർഡിനേറ്റർ പാസ്റ്റർ പി വി മമ്മനും പ്രാർത്ഥനകൾ ഏകോപിപ്പിക്കും. പ്രാർത്ഥനയ്ക്കായുള്ള സൈൻ അപ്പ് ഷീറ്റുകൾ രണ്ട് കോർഡിനേറ്റർമാരിൽ നിന്നും ലഭ്യമാണ്. ഉപവാസ പ്രാർത്ഥനയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ പാസ്റ്റർ പി. വി. മമ്മൻ (586-549-7746), പി. സി. മാത്യു (405-822-07250) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

2020 മാർച്ച് 1 ന് ദേശീയ പ്രാർത്ഥന ദിനമായി വേർതിരിക്കും. സഭകളിലെ ആരാധന വേളയിൽ കുറച്ച് സമയം നീക്കിവയ്ക്കാനും സമ്മേളനത്തിന്റെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുവാനും ഒരു പ്രത്യേക സ്തോത്ര കാഴ്ച എടുത്ത് സഹായിക്കുവാനും എല്ലാ അംഗ സഭകളും ഉത്സാഹം കാണിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.

വിവിധ നഗരങ്ങളിൽ പ്രമോഷൻ മീറ്റിംഗുകൾ നടത്തുവാൻ ദേശീയ കമ്മറ്റി തീരുമാനിച്ചു. ന്യൂയോർക്ക് – ന്യൂജേഴ്സി യോഗം നവംബർ 17 ന് ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ഇന്ത്യ ക്രിസ്ത്യൻ അസംബ്ലി ചർച്ചിലും ഡാളസ് പ്രമോഷൻ യോഗം ഡിസംബർ 8 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ഐപിസി ഹെബ്രോൺ ഡാളസ് സഭയിലും, അറ്റ്ലാന്റ – ചാറ്റനൂഗ യോഗം ഏപ്രിൽ 19 നും ഏപ്രിൽ 26 ന് ഹ്യൂസ്റ്റണിലും മെയ് 3 ന് ചിക്കാഗോയിലും വെച്ച് നടത്തപ്പെടും.

2020 ജൂലൈ 30 വ്യാഴം മുതൽ ആഗസ്റ്റ് 2 ഞായർ വരെ ഒക്കലഹോമ നോർമൻ എംബസി സ്യുട്ട് ഹോട്ടൽ സമുച്ചയത്തിൽ വെച്ച് നടത്തപ്പെടുന്ന ദേശീയ കോൺഫ്രൻസിന്റെ ചിന്താവിഷയം “അതിരുകളില്ലാത്ത ദർശനം” എന്നതായിരിക്കും. വിശുദ്ധി, ദൗത്യം, നിത്യത എന്നിവയിലേക്കുള്ള ദർശനമായിരിക്കും ഉപവിഷയങ്ങൾ.

കോൺഫ്രൻസിന്റെ നാഷണൽ ഭാരവാഹികളായി പാസ്റ്റർ പി.സി.ജേക്കബ് (നാഷണൽ ചെയർമാൻ), ബ്രദർ ജോർജ് തോമസ് ( നാഷണൽ സെക്രട്ടറി), ബ്രദർ തോമസ് കെ. വർഗീസ് (നാഷണൽ ട്രഷറാർ), സിസ്റ്റർ ഗ്രേസ് സാമുവേൽ (ലേഡീസ് കോർഡിനേറ്റർ), ബ്രദർ ജസ്റ്റിൻ ഫിലിപ്പ് ( യൂത്ത് കോർഡിനേറ്റർ) എന്നിവർ പ്രവർത്തിക്കുന്നു.

എല്ലാ ചൊവ്വാഴ്ചകളിലും  സെൻട്രൽ സമയം 8 മണിക്ക്   605 – 313 – 5111 എന്ന നമ്പരിൽ പ്രയർ ലൈൻ ഉണ്ടായിരിക്കും. 171937 # എന്ന ആക്സസ് നമ്പറിലൂടെ ഫോൺ ലൈനിൽ പ്രവേശിക്കാവുന്നതാണ്

വാർത്ത: നിബു വെള്ളവന്താനം

ലോക്കൽ മീഡിയ കോർഡിനേറ്റർ : ബൈജു യാക്കോബ് 

Continue Reading

Subscribe

Enter your email address

Featured

us news9 hours ago

Iranian Christian prisoner with broken health begins “exile” after release from prison

  Ebrahim Firouzi, an Iranian Christian convert in a weakened state of ill health, was released after six years in...

Health9 hours ago

തിളങ്ങുന്ന പുഞ്ചിരി വേണ്ടേ ? പല്ലുകളെ കരുതലോടെ കാക്കാന്‍ ഭക്ഷണത്തിലും വേണം ശ്രദ്ധ

  മലയാളികള്‍ ഇന്നു നേരിടുന്ന വലിയൊരു പ്രശ്‌നമാണ് ദക്ഷക്ഷയം. കഴിക്കുന്ന ഭക്ഷണത്തിലെ പ്രശ്‌നവും സമയക്കുറവുമാണ് ദക്ഷക്ഷയത്തിലേക്കു നയിക്കുന്നവ. പല്ലില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ആഹാരാംശങ്ങള്‍ ആധുനിക ഭക്ഷണത്തില്‍ കൂടുതലായതാണ് ദന്തക്ഷയത്തിനുള്ള...

Business9 hours ago

കെ.എസ്.എഫ്.ഇ ആസ്ഥാനമന്ദിരം ഉദ്ഘാടനം ഞായറാഴ്ച

  തൃശ്ശൂര്‍: സുവര്‍ണജൂബിലി സ്മാരകമായി നവീകരിച്ച കെ.എസ്.എഫ്.ഇ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. തൃശൂര്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍...

Mobile10 hours ago

വാട്ട്‌സ്ആപ്പ് : വോയിസ് കോളുകള്‍ക്കുള്ള നിയന്ത്രണം യു.എ.ഇ നീക്കുന്നു

  ദുബായ്: വാട്ട്‌സ്ആപ്പ് ഇന്‍സ്റ്റന്റ് മെസേജ് ആപ്പിലൂടെ ചെയ്യാവുന്ന വോയ്‌സ് കോളുകള്‍ക്കുള്ള നിയന്ത്രണം നീക്കാന്‍ ആലോചിക്കുന്നതായി യു.എ.ഇ ടെലികോം റെഗുലേറ്ററി അതോറിറ്റി. വോയിസ് കോളുകള്‍ വാട്ട്‌സ്ആപ്പിലൂടെ ചെയ്യുന്നവര്‍ക്ക്...

us news1 day ago

18 മത് ഐപിസി ഫാമിലി കോൺഫറൻസ് ഉപവാസ പ്രാർത്ഥനാ ദിനം ആരംഭിച്ചു.

  ഒക്കലഹോമ: വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 18 മത് കുടുംബ സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായു0  അനുഗ്രഹത്തിനായു0   ആദ്യഘട്ടമായി 40 ദിവസത്തെ ഉപവാസ പ്രാർത്ഥന...

Media1 day ago

പ്രസംഗമദ്ധ്യേ കുഴഞ്ഞുവീണ പാസ്റ്റര്‍ ആന്‍ഡ്രൂസ് നിത്യതയില്‍ ചേര്‍ക്കപ്പെട്ടു.

ദുബായ്: ദി പെന്തക്കോസ്ത് മിഷന്‍ സഭയുടെ മിഡില്‍ ഈസ്റ്റ് വാര്‍ഷിക കണ്‍വന്‍ഷന്റെ ആദ്യ ദിനമായ നവംബര്‍ 5 ന് രാത്രിയില്‍ പ്രസംഗിച്ചു കൊണ്ടിരിക്കയായിരുന്ന റ്റി പി എം...

Trending