National
പാസ്റ്ററുടെ ഭാര്യ ബൈക്കപകടത്തില്‍ മരണപ്പെട്ടു.

അസംബ്ലീസ് ഓഫ് ഗോഡ് സീനിയര്‍ പാസ്റ്റര്‍ കുഞ്ഞുകുട്ടി ശമുവേലിന്റെ ഭാര്യ സൂസമ്മ സെപ്റ്റംബര്‍ 8 ഞായറാഴ്ച ഉച്ചകഴിഞ്ഞ് കുന്നിക്കോട് വച്ച് ഉണ്ടായ ബൈക്ക് അപകടത്തില്‍ മരണപ്പെട്ടു. അസംബ്ലീസ് ഓഫ് ഗോഡ് വള്ളികുന്നം സഭാ വിശ്വാസികളാണ് ഈ കുടുംബം. ഇപ്പോള്‍ മകളോടൊപ്പം കുണ്ടറയില്‍ താമസിക്കുന്നു. കരുവേലി അസംബ്ലീസ് ഓഫ് ഗോഡ് പരേതയുടെ മാതൃസഭയാണ്.
National
കേരളത്തിലെ ഡാമുകൾക്ക് സുരക്ഷാ ഭീഷണിയെന്ന് ഐബി റിപ്പോർട്ട്

കേരളത്തിലെ ഡാമുകൾക്ക് സുരക്ഷാ ഭീഷണിയെന്ന് ഐബി റിപ്പോർട്ട്. ഡാമുകളുടെ സുരക്ഷാ ചുമതല സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിനെ ഏൽപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ( kerala dam security threat IB report )
ചെറുതും വലുതുമായ 14 ഡാമുകൾക്കാണ് സുരക്ഷാ ഭീഷണി. റിപ്പോർട്ട് വന്നതിനെ തുടർന്ന് ഇടുക്കി റിസർവോയറിനും അനുബന്ധ ഡാമുകൾക്കും അടിയന്തരമായി സുരക്ഷ കൂട്ടാൻ ആലോചനയുണ്ട്. വിഷയത്തിൽ സർക്കാർ തീരുമാനം ഉടൻ ഉണ്ടാകും.
വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ടിന് സമീപം മാവോയിസ്റ്റ് സംഘത്തെ കണ്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ വൈകാതെ 14 ഡാമുകളിലേക്കും ഡിപ്ലോയ്മെന്റുണ്ടാകും. സായുധ പൊലീസ് സംഘത്തെയാകും ഇവിടെയെല്ലാം നിയോഗിക്കുക.
Sources:globalindiannews
National
പായിപ്പാട് ന്യൂ ഇൻഡ്യ ബൈബിൾ സെമിനാരിയുടെ 47-മത് ബിരുദദാന സമ്മേളനം (ഗ്രാഡുവേഷൻ) മെയ് 24ന്

പായിപ്പാട് ന്യൂ ഇൻഡ്യ ബൈബിൾ സെമിനാരിയുടെ 47-മത് ബിരുദദാന സമ്മേളനം (ഗ്രാഡുവേഷൻ) മെയ് 24 ചൊവ്വാഴ്ച നടക്കും. സെമിനാരി ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ പ്രൊഫ ഡോ.സൈമൺ ബർന്നബാസ് മുഖ്യാതിഥിയായിരിക്കും. റവ.ജോൺ വെസ്ലി, ഡോ. സുബ്രോ ശേഖർ സർക്കാർ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.അലക്സ്സാണ്ടർ എ.ഫിലിപ്പ് എന്നിവർ പങ്കെടുക്കും. ന്യൂ ഇന്ത്യ ബൈബിൾ സെമിനാരി പ്രിൻസിപ്പൽ ഡോ.ജയ്സൺ തോമസ് ബിരുദദാന സമ്മേളനത്തിന് നേതൃത്വം നൽകും. എം.ടി എച്ച്, എം.ഡിവ്, ബിടിഎച്ച്, ബി എ ക്ലാസ്സുകളിലെ 2022-23 അധ്യായന വർഷത്തെക്കുള്ള ക്ലാസുകൾ ജൂൺ ഒന്നിന് ആരംഭിക്കും എന്ന് പ്രിൻസിപ്പൽ അറിയിച്ചു.
http://theendtimeradio.com
National
എഴുപതിനായിരം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് കെ-ഫോണ്‍ വഴി സൗജന്യ ഇന്റര്‍നെറ്റ് നല്കാന് സര്‍ക്കാര്‍

സംസ്ഥാനത്തെ എഴുപതിനായിരം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് കെഫോണ്‍ വഴി സൗജന്യ ഇന്റര്‍നെറ്റ് നല്കാന് സര്‍ക്കാര്‍ തീരുമാനം. ഒരു അസംബ്ലി മണ്ഡലത്തില്‍ 500 പേര്‍ക്കാണ് കണക്ഷന് നല്‍കുക. ഇതിനായി ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ എല്ലാ ഫണ്ടും കെ ഫോണിന് നല്കാന് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇന്റര്‍നെറ്റ് സേവന ദാതാവിനെ കെ ഫോണ്‍ തെരഞ്ഞെടുക്കുന്നതുവരെ പ്രാദേശിക സേവന ദാതാക്കളെ ഉപയോഗിച്ച് കണക്ഷന് നല്‍കാനാണ് നിര്‍ദ്ദേശം.
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങള്‍ക്ക് സ്വപ്ന പദ്ധതിയായ കെ ഫോണ്‍ വഴി സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന് നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സംസ്ഥാനത്തെ എഴുപതിനായിരം ബിപിഎല്‍ കുടുംബങ്ങളെ ഇതിനായി തെരഞ്ഞെടുത്തു. ഒരു അസംബ്ലി മണ്ഡലത്തിലെ 500 പേര്‍ക്ക് വീതമാണ് സൗജന്യ കണക്ഷന് നല്‍കുക. എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും ഇതില്‍ ഉള്‍പ്പെടും. ഒരാള്‍ക്ക് കണക്ഷന് നല്കാന് 5000 രൂപയും പ്രതിമാസ ചെലവായി 300 രൂപയും ചെലവാകുമെന്നാണ് കേരള സ്റ്റേറ്റ് ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്.
ഇതിലൂടെ കണക്ഷന് നല്‍കാനായി മാത്രം 35 കോടി രൂപ ചെലവാകും. ഇതിനു പുറമെ ഒരു മാസം 2.1 കോടി പ്രതിമാസ ചെലവായി വേണ്ടി വരുമെന്നും സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍ പദ്ധതി നടപ്പാക്കാന്‍ ഫണ്ട് ഒരു തടസമല്ലെന്ന് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുകയായിരുന്നു. കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ പക്കല്‍ കെ ഫോണിനായി നല്കിയ എല്ലാ ഫണ്ടും ഇതിനായി ചെലവഴിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി. ഇന്റര്‍നെറ്റ് സേവന ദാതാവിനെ കെ ഫോണ്‍ തെരഞ്ഞെടുക്കുന്നതുവരെ പ്രാദേശിക ഇന്റര്‍നെറ്റ് സേവന ദാതാക്കളില്‍ നിന്നും പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍മാരില്‍ നിന്നും കണക്ഷന് ബിപിഎല്‍ കുടുംബങ്ങള്‍ക്ക് നല്‍കണം. കെ ഫോണിന്റെ പോസ്റ്റില്‍ നിന്നായിരിക്കണം കണക്ഷന് നല്‍കേണ്ടതെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഫ് സിന്‍ഹ നിര്‍ദ്ദേശം നല്കി.
Sources:globalindiannews
-
Media10 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 18-ാമത് പ്രാര്‍ത്ഥനാ സംഗമം
-
Media6 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
Media7 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media10 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 19-ാമത് പ്രാര്‍ത്ഥനാ സംഗമം
-
us news10 months ago
Chinese Officials Raid a Christian Funeral, Remove Christian Symbols
-
us news11 months ago
114-year-old Catholic church burns down in Canada: 6 churches on fire in one week
-
us news11 months ago
Pastor TB Joshua in Eternity
-
us news12 months ago
A dozen people killed in mass shootings across the US this weekend