Connect with us

Cricket

ദേവ്ധര്‍ ട്രോഫി കൈവിട്ടു; ഇന്ത്യ എ ടീം ബിയോട് തോറ്റു

Published

on

 

റാഞ്ചി: ദേവ്ധര്‍ ട്രോഫി ഏകദിന ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ മലയാളി താരങ്ങള്‍ ഉള്‍പ്പടെ അണിനിരന്ന ഇന്ത്യ എ തോറ്റു. പാര്‍ഥിവ് പട്ടേല്‍ നയിക്കുന്ന ഇന്ത്യ ബിയോട് 108 റണ്‍സിന്റെ ദയനീയ തോല്‍വിയാണ് ഹനുമ വിഹാരി നയിക്കുന്ന ഇന്ത്യ എ ഏറ്റുവാങ്ങിയത്. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ ബി 50 ഓവറില്‍ ആറ് വിക്കറ്റിന് 302 റണ്‍സ് നേടി. 47.2 ഓവറില്‍ 194 റണ്‍സിന് ഇന്ത്യ എയുടെ മറുപടി അവസാനിച്ചു. സെഞ്ച്വറി നേടിയ ഋതുരാജ് ഗെയ്ക് വാദ് (113), ബാബ അപരാജിത് (101) എന്നിവരുടെ മികവിലാണ് ഇന്ത്യ ബി 300 കടന്നത്. യശ്വസി ജയ്‌സ്വാള്‍ 31 റണ്‍സും വിജയ് ശങ്കര്‍ 26 റണ്‍സും നേടി.

ഇന്ത്യ എയ്ക്ക് വേണ്ടി ജയദേവ് ഉനാദ്ഘട്ടും ആര്‍. അശ്വിനും രണ്ടു വീതം വിക്കറ്റുകള്‍ നേടി. മലയാളി താരം സന്ദീപ് വാര്യര്‍ക്ക് വിക്കറ്റൊന്നും ലഭിച്ചില്ല. എട്ട് ഓവര്‍ പന്തെറിഞ്ഞ സന്ദീപ് 49 റണ്‍സ് വഴങ്ങി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ എയുടെ മുന്നേറ്റം തകര്‍ന്നു. ദേവ്ദത്ത് പടിക്കല്‍ (10), അഭിമന്യൂ ഈശ്വരന്‍ (20), മലയാളി താരം വിഷ്ണു വിനോദ് (11) എന്നിവര്‍ക്ക് തിളങ്ങാനായില്ല. 59 റണ്‍സ് നേടിയ നായകന്‍ ഹനുമ വിഹാരിയാണ് ടോപ്പ് സ്‌കോറര്‍. ഇഷാന്‍ കിഷന്‍ 26 റണ്‍സും അമന്‍ദീപ് ഖാരെ 25 റണ്‍സും നേടി പുറത്തായി. ഇന്ത്യ ബിക്ക് വേണ്ടി റോഷ് കലാറിയ മൂന്നും മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റുകള്‍ നേടി.

Cricket

മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ആൻഡ്രു സിമണ്ട്‌സ് വാഹനാപകടത്തിൽ മരിച്ചു

Published

on

സിഡ്‌നി: മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ആൻഡ്രു സിമണ്ട്‌സ് (46) അന്തരിച്ചു. ആസ്‌ത്രേലിയയിലെ ക്വീസ്ലൻഡിൽ ഉണ്ടായ കാറപകടത്തിലാണ് മരണം. ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായിരുന്നു സിമണ്ട്‌സ്.

ഓസ്ട്രേലിയക്കായി സിമണ്ട്‌സ് 26 ടെസ്റ്റുകളും 198 ഏകദിന മത്സങ്ങളും കളിച്ചിട്ടുണ്ട്. 14 ട്വന്റി-20 മത്സരങ്ങളിലും അദ്ദേഹം ഓസ്ട്രേലിയൻ ടീമിനായി കളത്തിലിറങ്ങി. ഈ വർഷമാദ്യം സഹ ഓസീസ് ക്രിക്കറ്റ് ഇതിഹാസങ്ങളായ ഷെയ്ൻ വോണിന്റേയും റോഡ് മാർഷിന്റേയും മരണത്തിൽ നിന്ന് മോചിതരായി വരുന്ന ഓസ്ട്രേലിയൻ ക്രിക്കറ്റിന് മറ്റൊരു ആഘാതമായിരിക്കുകയാണ് സൈമണ്ട്സിന്റെ വിയോഗം. 2003,2007 ലോകകപ്പുകൾ കരസ്ഥമാക്കിയ ഓസ്ട്രേലിയൻ ടീമിലെ പ്രധാന താരമായിരുന്നു സിമണ്ട്‌സ്.

198 ഏകദിനങ്ങളിൽ നിന്നായി 5088 റൺസും 133 വിക്കറ്റുകളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. 26 ടെസ്റ്റുകളിൽ നിന്നായി 1462 റൺസും 24 വിക്കറ്റുകളും നേടി. 14 അന്തരാഷ്ട്ര ട്വന്റി-20 മത്സരങ്ങൾ കളിച്ച സിമണ്ട്‌സ് 337 റൺസും എട്ടു വിക്കറ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്. ഏകദിനത്തിൽ 1998 -ൽ പാകിസ്താനെതിരായിട്ടായിരുന്നു സിമണ്ട്‌സിന്റെ അരങ്ങേറ്റം. 2009-ൽ പാകിസ്താനെതിരെ തന്നെയായിരുന്നു അവസാന അന്താരാഷ്ട്ര ഏകദിന മത്സരവും അദ്ദേഹം കളിച്ചത്.
Sources:globalindiannews

http://theendtimeradio.com

Continue Reading

Cricket

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയന്‍ വോണ്‍ (52)അന്തരിച്ചു

Published

on

സി​ഡ്നി: ഓ​സ്ട്രേ​ലി​യ​ൻ ക്രി​ക്ക​റ്റ് സ്പി​ൻ ഇ​തി​ഹാ​സം ഷെ​യ്ൻ വോ​ണ്‍ (52) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. താ​യ്‌​ല​ൻ​ഡി​ലെ കോ ​സാ​മു​യി​ൽ​വ​ച്ചാ​യി​രു​ന്നു മ​ര​ണം.

ഷെ​യ്ൻ വോ​ണി​നെ ത​ന്‍റെ വി​ല്ല​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​നേ​ജ്മെ​ന്‍റ് പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പി​ന്നീ​ട് അ​റി​യി​ക്കാ​മെ​ന്നും മാ​നേ​ജ്മെ​ന്‍റ് വ്യ​ക്ത​മാ​ക്കി.

ലോ​ക ക്രി​ക്ക​റ്റ് ക​ണ്ട എ​ക്കാ​ല​ത്തെ​യും മി​ക​ച്ച സ്പി​ന്ന​ർ​മാ​രി​ലൊ​രാ​ളാ​ണ് ഷെ​യ്ൻ വോ​ണ്‍. ഓ​സ്ട്രേ​ലി​യ​ക്കാ​യി 145 ടെ​സ്റ്റി​ൽ നി​ന്ന് 3,154 റ​ണ്‍​സും 708 വി​ക്ക​റ്റും നേ​ടി. 194 ഏ​ക​ദി​ന​ത്തി​ൽ നി​ന്ന് 293 വി​ക്ക​റ്റും അ​ദ്ദേ​ഹം നേ​ടി​യി​ട്ടു​ണ്ട്.ടെസ്റ്റ് വിക്കറ്റ് നേട്ടങ്ങളില്‍ ലോകത്തെ രണ്ടാംസ്ഥാനക്കാരനാണ് ഇദ്ദേഹം.കൊവിഡ് ബാധിച്ചതിന് ശേഷം വിശ്രമത്തിലായിരുന്നു ഷെയ്ന്‍.

എ​ന്നാ​ൽ ദേ​ശീ​യ ജ​ഴ്സി​യി​ൽ ട്വ​ന്‍റി-20 ക​ളി​ക്കാ​നാ​യി​ട്ടി​ല്ല. 55 ഐ​പി​എ​ല്ലി​ൽ നി​ന്നാ​യി 198 റ​ണ്‍​സും 57 വി​ക്ക​റ്റും വോ​ണ്‍ സ്വ​ന്തം പേ​രി​ലാ​ക്കി.

അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ല്‍ നി​ന്ന് വി​ര​മി​ച്ച ശേ​ഷ​വും ക്ല​ബ് ക്രി​ക്ക​റ്റി​ല്‍ അ​ദ്ദേ​ഹം സ​ജീ​വ​മാ​യി​രു​ന്നു. ഏ​റെ നാ​ള്‍ ക​ളി​ക്കാ​ര​നെ​ന്ന നി​ല​യി​ല്‍ തു​ട​ര്‍​ന്ന അ​ദ്ദേ​ഹം പ​രി​ശീ​ല​ക വേ​ഷ​ത്തി​ലും തി​ള​ങ്ങി​യി​രു​ന്നു.

ഐ​പി​എ​ല്ലി​ല്‍ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​നെ പ്ര​ഥ​മ സീ​സ​ണി​ല്‍​ത്ത​ന്നെ ജേ​താ​ക്ക​ളാ​ക്കി​യ നാ​യ​ക​നാ​ണ് ഷെ​യ്ന്‍ വോ​ണ്‍. ഇ​തി​ന് ശേ​ഷം ടീ​മി​ന്‍റെ ഉ​പ​ദേ​ശ​ക സം​ഘ​ത്തി​ലും അ​ദ്ദേ​ഹം പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു.
http://theendtimeradio.com

Continue Reading

Cricket

കേരള ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ജൂലൈ മൂന്നിന് ചിക്കാഗോയില്‍

Published

on

ചിക്കാഗോ: വുഡ് റിഡ്ജ് ക്രിക്കറ്റ് ക്ലബ്ബിന്റെയും ഫൈവ് സ്റ്റാര്‍ ലോജിസ്റ്റിക് സര്‍വീസ് ഐ എന്‍ സിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ 2021 ജൂലൈ 03 ശനിയാഴ്ച ചിക്കാഗോയില്‍ വച്ച് സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ടൂര്ണമെന്റിലേക്ക് ഏവര്‍ക്കും സ്വാഗതം .
വുഡ്റിഡ്ജ് ക്രിക്കറ്റ് ക്ലബ്ബ് സ്‌പോണ്‍സര്‍ ചെയ്യുന്ന 3000 ഡോളര്‍ ഒന്നാം സമ്മാനവും തോമസ് കുരുവിള കരിക്കുലം സ്‌പോണ്‍സര്‍ ചെയ്യുന്ന 1500 ഡോളര്‍ രണ്ടാം സമ്മാനവും വിജയികള്‍ക്ക് ലഭിക്കുന്നു. ചടങ്ങില്‍ ഡബ്ലിയൂ സിസിയുടെ റാഫിള്‍ ടിക്കറ്റ് നറുക്കെടുപ്പ് നടത്തുന്നതും കേരള തനിമയാര്‍ന്ന തട്ടുകട ഫുഡ് കോര്‍ണറും ഉണ്ടായിരിക്കുന്നതാണ്.
ഈ മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം യൂട്യുബിലും ഫേസ്ബുക്കിലും കെവി ടിവിയിലും ഉണ്ടായിരിക്കുന്നതാണ്.. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ജോസഫ് ജോര്‍ജ്: +1 (630) 4321888, അനൂപ് ഇല്ലിപ്പറമ്പില്‍ +1 (347) 8612625.
കടപ്പാട് :ആഴ്ച്ച വട്ടം ഓൺലൈൻ

Continue Reading
Advertisement The EndTime Radio

Featured

Articles22 hours ago

വചനം ‍ വിശ്വസിച്ച് വായിച്ചാല്‍ പിന്നെ ഒന്നിനെക്കുറിച്ചും വ്യകുലപ്പെടേണ്ടി വരുന്നില്ല

ജീവിതത്തിൽ മനുഷ്യനു മാർഗനിർദേശം കൂടിയേ തീരൂ. അത്തരം മാർഗനിർദേശം നൽകാൻ ഏറ്റവും യോഗ്യതയുള്ളതു ദൈവത്തിനാണ്‌. ദൈവം മാർഗനിർദേശം നൽകുന്നത് ദൈവവചനത്തിലൂടെയാണ്. നാം അജ്ഞരോ ബലഹീനരോ ആയിത്തീരുന്ന സമയത്ത്...

world news23 hours ago

എല്ലാ രാജ്യാന്തര കേന്ദ്രങ്ങളിലേക്കും 30 ശതമാനം വരെ കിഴിവുമായി സൗദി എയര്‍ലൈന്‍സ്

ജിദ്ദ : സൗദി എയര്‍ലൈന്‍സ് എല്ലാ രാജ്യാന്തര കേന്ദ്രങ്ങളിലേക്കും 30 ശതമാനം വരെ കിഴിവോടെ ‘ഗ്രീന്‍ ഫ്ലൈ ഡേ ഓഫര്‍’ പ്രഖ്യാപിച്ചു. ഈ ആനുകൂല്യം ഉപയോഗപ്പെടുത്തി ഡിസംബര്‍...

National23 hours ago

നാരായണ്‍പൂര്‍ സംഘര്‍ഷത്തിന് ഒരു വര്‍ഷം: മരണപ്പെട്ടവരെ അടക്കം ചെയ്യുന്നതിന് പോലും സമ്മതിക്കുന്നില്ലെന്ന് ഛത്തീസ്ഗഡിലെ ആദിവാസി ക്രൈസ്തവര്‍

നാരായണ്‍പൂര്‍: ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയില്‍ ആദിവാസി ക്രൈസ്തവര്‍ക്ക് നേരെയുണ്ടായ സംഘര്‍ഷത്തിന് ഒരു വര്‍ഷം തികയുവാന്‍ പോകുന്ന സാഹചര്യത്തിലും തങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ യാതൊരു കുറവുമില്ലെന്ന പരാതിയുമായി ആദിവാസി ക്രൈസ്തവര്‍....

National23 hours ago

ഐ പി സി പുനലൂർ സെൻ്റർ കൺവൻഷന് ഒരുക്കങ്ങൾ ആരംഭിച്ചു.

പുനലൂർ: ഐ പി സി പുനലൂർ സെൻ്ററിൻ്റെ 48- മത് വാർഷിക കൺവൻഷൻ്റെ ഒരുക്കങ്ങൾ ആരംഭിച്ചു.2024 ജനുവരി 31 മുതൽ ഫെബ്രുവരി 4 വരെ ഐ പി...

Tech23 hours ago

ക്ലീനിങ് തുടങ്ങി ഗൂഗിൾ, വെളുപ്പിക്കും; ജിമെയിൽ മുതൽ യൂട്യൂബ് വരെ എല്ലാം പോകും! പണി നിഷ്ക്രിയ അക്കൗണ്ടുകൾക്ക്

ഈയാഴ്ച മുതൽ ഗൂഗിൾ അക്കൗണ്ടുകൾ നീക്കം ചെയ്തു തുടങ്ങും. വർഷങ്ങളായി ഉപയോഗിക്കാത്ത ഗൂഗിൾ അക്കൗണ്ടുകളാണ് ഈയാഴ്ച മുതൽ നീക്കം ചെയ്യുന്നത്. കാലിഫോർണിയ ആസ്ഥാനമായുള്ള ഗൂഗിൾ ഈ വർഷം...

Articles2 days ago

ഒരോ പ്രവർത്തിയും ദൈവിക വിശുദ്ധിക്കും ദൈവത്തിന്റെ ഹിതത്തിനും അനുസരിച്ചായിരിക്കണം

ഭൂമിയിലെ സകല ചരാചരങ്ങളെയും സൃഷ്ടിച്ച ദൈവത്തിന് കഴിയാത്തത് ഉണ്ടോ? ജനനത്തെയും, മരണത്തെയും അവിടുന്ന് നിയന്ത്രിക്കുന്നു. ജീവിതത്തിൽ ദൈവിക പ്രവർത്തിക്കുവേണ്ടി വളരെനാൾ കാത്തിരിക്കേണ്ടി വന്നേക്കാം. ദൈവത്തിന്റെ സമയത്തിന് വേണ്ടിയുള്ള...

Trending