Connect with us

Life

വീട്ടിൽ പയർ കൃഷി എങ്ങനെ ചെയ്യണം

Published

on

 

പയറ് നട്ടു പിടിപ്പിച്ചത് ശേഷം പലരുടെ വീട്ടിലും അത് പച്ചപിടിക്കാറില്ല കാരണം അതിന് ഇട്ടു കൊടുകുന്ന വളം ശരി അല്ലാത്തത് കൊണ്ടും പിന്നെ ഉറുബിന്റെയും ചാഴിയുടെയും ശല്യം കൊണ്ടൊക്കെ ആണ്. ഇവരുടെ ശല്യം ഒഴിവാക്കി പയർ നല്ലപോലെ തളച്ചു വളരാൻ  വഴികളുണ്ട്.

ആദ്യം തന്നെ പച്ചപ്പയർ ഉണക്കി വയ്ക്കുക എന്നിട്ട് ഉണങ്ങിയ പയറിൽ നിന്ന് മണികൾ എടുത്ത് മൂന്നു മണിക്കൂർ വെള്ളത്തിൽ കുതിർത്തു ഇടുക അത് എന്തിനാണെന്ന് വെച്ചാൽ പൊട്ടപ്പയർ മണികൾ വെള്ളത്തിൽ കുതിർത്തശേഷം പൊങ്ങി കിടക്കുന്നത് കാണാം അപ്പോൾ നമുക്ക് എളുപ്പം അതെടുത്ത് മാറ്റാൻ സാധിക്കും, അതിനു ശേഷം ഈ മണികൾ ഒരു കോട്ടൺ തുണിയിൽ പൊതിഞ്ഞു ചെറുതായിട്ട് നനച്ചു മാറ്റി വെക്കുക. പിറ്റേദിവസം അത് എടുക്കുമ്പോൾ എല്ലാ മുളച്ചു വന്നിട്ടുണ്ടാകും, ഇനി മണ്ണിൽ ചെറിയ ഒരു കുഴി പോലെ ആക്കി മുളപ്പിച്ച പയറുകൾ മുള വന്ന ഭാഗം താഴെതോട്ടാക്കി വച്ചു പിന്നെ മുഴുവനായിട്ട് അതും മണ്ണു കൊണ്ടു മൂടവുനതാണ്. ഇനി വേണമെങ്കിൽ ഇല വന്നു കഴിഞ്ഞിട്ട് മണ്ണിൽ നടാവുന്നതാണ് ,എങ്ങനെയാണെന്ന് വെച്ചാൽ മുട്ടത്തോടിൽ മണ്ണു നിറച്ച അതിലേക്കു മുള വന്ന പയറിനെ ഭാഗം ഇറക്കി കൊടുത്തു മാറ്റി വെച്ചാൽ രണ്ട് ദിവസത്തിനുള്ളിൽ ഇല വരുന്നത് കാണാം എന്നിട്ട് മുട്ടത്തൊണ്ടു എടുത്ത് ചെറുതായിട്ട് പൊട്ടിച്ച് മണ്ണിലേക്ക് വയ്ക്കാവുന്നതാണ്.

വെള്ളം കുത്തനെ ഇതിന്മേൽ ഒഴിക്കാതെ തെളിക്കാൻ മാത്രമേ പാടുകയുള്ളൂ. നല്ലപോലെ പയർ ഉണ്ടാകാൻ പച്ചക്കറി അറിഞ്ഞതിന്റെ വേസ്റ്റ്, ചായ തിളപ്പിച്ച് കഴിഞ്ഞ് തെയില, മുട്ട തൊണ്ട് പിന്നെ വെണ്ണീർ ഒക്കെ ഇട്ടു കൊടുത്താൽ നല്ല പോലെ പയർ വളർന്നു കിട്ടും, നല്ല വെയിലുള്ള സമയത്ത് വെണ്ണീർ ഇട്ട് കൊടുക്കുന്നത് വളരെ നല്ലതാണ് അതിന്മേൽ മണ്ണു ഇടാവുന്നതുമാണ്, എന്നിട്ട് പുളിയുറുമ്പ് കൂടി കൂട്ടി എവിടെയെങ്കിലും ഇരിക്കുന്നത് കണ്ടാൽ അത് ഈ പയർ വളരുന്നതിന് അടുത്ത് വച്ചാൽ ഉറുമ്പിനെയും ചാഴിയുടെയും ശല്യം മാറിക്കിട്ടും.നാച്ചുറലായി നാടൻ വളങ്ങൾ ഉപയോഗിച്ച് കൃഷി ചെയ്യുന്ന പയറിന്റെ സ്വാദ് കൂടും.

Life

എവറസ്റ്റ് കൊടുമുടി വേഗത്തില്‍ വളരുന്നതിന്റെ ഉത്തരം നല്‍കി ചൈനീസ് ശാസ്ത്രജ്ഞന്‍

Published

on

ബീജിങ്: സമുദ്രനിരപ്പില്‍ നിന്ന് 5.5 മൈല്‍ (8.85 കി.മീ) ഉയരമുള്ള ലോകത്തിലെ ഏറ്റവും പൊക്കമുള്ള കൊടുമുടിയായ എവറസ്റ്റിന്റെ വളര്‍ച്ച പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തിലാണെന്ന് ശാസ്ത്രലോകം. എവറസ്റ്റ് പ്രതീക്ഷിച്ചതിലും വേഗത്തില്‍ വളരുകയാണെന്നും അതിനുള്ള കാരണം കണ്ടെത്തിയെന്നും ചൈനീസ് ശാസ്ത്രജ്ഞര്‍ പറയുന്നു. സമീപത്തുള്ള രണ്ട് നദീതടങ്ങളുടെ സംഗമവുമായി ബന്ധപ്പെട്ടാണ് എവറസ്റ്റിന്റെ വളര്‍ച്ചയുടെ വേഗമെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.

89,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് കോസി നദി അരുണ്‍ നദിയുമായി ലയിച്ചതോടെ എവറസ്റ്റിന് ഏകദേശം 49-164 അടി (1,550 മീറ്റര്‍) ഉയരം ലഭിച്ചുവെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു. നദികള്‍ കാലക്രമേണ ഗതി മാറിയതിനാല്‍ കോസി അരുണിനെ കീഴടക്കുകയും ത്വരിതഗതിയിലുള്ള മണ്ണൊലിപ്പിന് കാരണമാകുകയും ചെയ്തു.

ഓരോ വര്‍ഷവും ഏകദേശം 0.01-0.02 ഇഞ്ച് (0.20.5 മില്ലിമീറ്റര്‍) എന്ന തോതില്‍ എവറസ്റ്റ് വളരുകയാണ്. ഈ ഭൂമിശാസ്ത്രപരമായ പ്രക്രിയയെ ഐസോസ്റ്റാറ്റിക് റീബൗണ്ട് എന്നാണ് ശാസ്ത്രലോകം വിശേഷിപ്പിക്കുന്നത്. ഈ പ്രക്രിയ എവറസ്റ്റിനടുത്തുള്ള പ്രദേശത്തെ ഭാരം കുറയാന്‍ കാരണമായെന്നാണ് ബീജിംഗിലെ ചൈന യൂണിവേഴ്സിറ്റി ഓഫ് ജിയോസയന്‍സസിലെ ജിയോ സയന്റിസ്റ്റ് ജിന്‍-ജെന്‍ ഡായ് പറയുന്നത്. ഭൗമോപരിതലത്തില്‍ നിന്ന് ഐസോ അല്ലെങ്കില്‍ ഉരുകിയ പാറകള്‍പോലുള്ള കനത്ത ഭാരം നീക്കം ചെയ്യുമ്പോള്‍ അതിനടിയിലുള്ള ഭൂമി പതുക്കെ ഉയരുമെന്നും ഡായ് കൂട്ടിച്ചേര്‍ത്തു.

എവറസ്റ്റിന്റെ വാര്‍ഷിക ഉയര്‍ച്ച നിരക്കിന്റെ ഏകദേശം 10% ഐസോസ്റ്റാറ്റിക് റീബൗണ്ട് ആണെന്ന് കണക്കാക്കുന്നു. മണ്ണൊലിപ്പ് തുടരുന്നതിനാല്‍, ഐസോസ്റ്റാറ്റിക് റീബൗണ്ട് കാരണമുള്ള എവറസ്റ്റിന്റെ ഉയര്‍ച്ച നിരക്ക് ഇനിയും വര്‍ധിച്ചേക്കാം. ഇന്ത്യന്‍ ഉപഭൂഖണ്ഡം ഏകദേശം 50 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് യുറേഷ്യയുമായി കൂട്ടിയിടിച്ചപ്പോഴാണ് എവറസ്റ്റ് ഉള്‍പ്പെടുന്ന ഹിമാലയന്‍ പര്‍വതനിരകള്‍ ജന്മമെടുത്തത്.
Sources:Metro Journal

http://theendtimeradio.com

Continue Reading

Life

വൈദ്യുതിബന്ധം നിലയ്ക്കും, ആശയവിനിമയ സംവിധാനങ്ങള്‍ താറുമാറാകും; ഭൂമിയെ ലക്ഷ്യമിട്ട് സൗരക്കാറ്റ്

Published

on

ന്യൂയോര്‍ക്ക്: ഭൂമിയെ ലക്ഷ്യമിട്ട് സൗരക്കാറ്റ് എത്തുന്നുവെന്ന് നാസ. ഇലക്ട്രോണിക് ആശയവിനിമ സംവിധാനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും അമേരിക്കന്‍ ശാസ്ത്രജ്ഞര്‍. ഇന്ത്യയിലും സോളാര്‍ കൊടുങ്കാറ്റ് ബാധിക്കുമെന്നാണ് ശാസ്ത്രലോകം പറയുന്നത്.

വരാനിരിക്കുന്ന സോളാര്‍ കൊടുങ്കാറ്റ് ടെലികമ്മ്യൂണിക്കേഷനെയും ഉപഗ്രഹങ്ങളെയും തടസ്സപ്പെടുത്തിയേക്കാമെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സിലെ ഡയറക്ടര്‍ ഡോ.അന്നപൂര്‍ണി സുബ്രഹ്മണ്യന്‍ പറഞ്ഞു. ശാസ്ത്രജ്ഞര്‍ ഇത് നിരീക്ഷിച്ച് വരികയാണെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ഉപഗ്രഹ ഓപ്പറേറ്റര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും ഇസ്രോയിലെ വിദഗ്ധര്‍ അറിയിച്ചു.

വരുന്ന കുറച്ച് ദിവസങ്ങള്‍ ഭൂമിക്ക് നിര്‍ണായകമാണ്. സൗരക്കാറ്റ് ഭൂമിയില്‍ പതിക്കാന്‍ കുറച്ച് ദിവസങ്ങള്‍ എടുക്കും. കാന്തികമണ്ഡലത്തില്‍ എന്തെങ്കിലും തരത്തിലുള്ള ഇടപെടല്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ഡോ.അന്നപൂര്‍ണി പറഞ്ഞു. സൂര്യനില്‍ നിന്ന് സൗരയൂഥത്തിലേക്ക് കണങ്ങളും കാന്തികക്ഷേത്രങ്ങളും മറ്റ് വസ്തുക്കളും പൊട്ടിത്തെറിച്ചുണ്ടാകുന്ന സ്‌ഫോടനത്തെയാണ് സൗരക്കാറ്റ് എന്ന് വിളിക്കുന്നത്.

സൗരക്കാറ്റ് ഭൂമിയെ ലക്ഷ്യമിട്ടെത്തുമ്പോള്‍ ഭൂമിയുടെ കാന്തികമണ്ഡലത്തില്‍ ജിയോമാഗ്‌നെറ്റിക് കൊടുങ്കാറ്റ് എന്ന പ്രതിഭാസം സൃഷ്ടിക്കുന്നു. ഇത് വൈദ്യുതിബന്ധം നിലയ്ക്കാനും ആശയവിനിമയ സംവിധാനങ്ങളെ തകരാറിലാക്കാനും കാരണമാകും. അറോറകളും ദൃശ്യമാകും. ഭൂമിയുടെ കാന്തിക മണ്ഡലവും അന്തരീക്ഷവും സൗരക്കാറ്റില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിനാല്‍ തന്നെ ഇവ ഭൂമിയിലെ ജീവജാലങ്ങളെ നേരിട്ട് ബാധിക്കില്ലെന്നതും ശ്രദ്ധയേമാണ്.

ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ഭൂമിയില്‍ പതിച്ച സൗരക്കാറ്റിന്റെ ഫലമായി വടക്കന്‍ അര്‍ദ്ധഗോളത്തില്‍ ഉടനീളം അറോറ ഡിസ്‌പ്ലേകള്‍ സൃഷ്ടിച്ചിരുന്നു. സൗരകണങ്ങള്‍ ഭൂമിയുടെ അന്തരീക്ഷവുമായി ഇടപഴകുമ്പോള്‍ ഉണ്ടാകുന്ന പ്രകാശത്തെയാണ് അറോറ ഡിസ്‌പ്ലേ എന്നുവിളിക്കുന്നത്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Life

ചന്ദ്രന്‍ ഇനി തനിച്ചല്ല! പങ്കാളിയായി ‘മിനി മൂണ്‍’

Published

on

ചന്ദ്രന് കൂട്ടായി ഛിന്നഗ്രഹം ‘മിനി മൂണ്‍’ എത്തുന്നു. താത്കാലികമായി എത്തുന്ന മിനി മൂണ്‍ സെപ്റ്റംബര്‍ 29 മുതല്‍ നവംബര്‍ 25 വരെ രണ്ട് മാസത്തേക്ക് ഭൂമിയെ വലം വെയ്ക്കും. 2024 പിറ്റി 5 എന്ന് വിളിക്കപ്പെടുന്ന ഛിന്നഗ്രഹത്തിന് 33 അടിയോളം നീളമുണ്ട്.

നാസയുടെ ധനസഹായത്തോടെയുള്ള ഛിന്നഗ്രഹ നിരീക്ഷണ സംവിധാനമായ ആസ്റ്ററോയ്ഡ് ടെറസ്ട്രിയല്‍-ഇംപാക്റ്റ് ലാസ്റ്റ് അലര്‍ട്ട് സിസ്റ്റത്തിലെ ഗവേഷകര്‍, ദക്ഷിണാഫ്രിക്കയിലെ സതര്‍ലാന്‍ഡില്‍ സ്ഥാപിച്ച നിരീക്ഷണ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. ഇതിനെ 2024 PT5 എന്നാണ് പേരിട്ടിരിക്കുന്നത്.

ഓരോ വര്‍ഷവും ചെറുതും വലുതുമായ ഒട്ടേറെ ഛിന്നഗ്രഹങ്ങള്‍ ഭൂമിയുടെ ഭ്രമണപഥത്തിന് സമീപത്തുകൂടി കടന്നു പോകാറുണ്ട്. പക്ഷേ 2024 പിറ്റി5 ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലത്താല്‍ ആകര്‍ഷിക്കപ്പെടുമെന്നതാണ് പ്രത്യേകത.

ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയാത്ത ഛിന്നഗ്രഹത്തെ ‘മിനി മൂണ്‍’ എന്ന് വിളിക്കുന്നു. അതേസമയം ഛിന്നഗ്രഹം 2024 PT5 സാങ്കേതികമായി ഒരു ചെറിയ ചന്ദ്രനല്ലെന്നും, കാരണം അത് ഭൂമിയെ ചുറ്റിപ്പറ്റിയുള്ള ഒരു പൂര്‍ണ്ണ ഭ്രമണം പൂര്‍ത്തിയാക്കുന്നില്ലെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

എന്തായാലും ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലത്താല്‍ ആകര്‍ഷിക്കപ്പെടുന്ന ഒരു ഛിന്നഗ്രഹം കാണുന്നത് വളരെ അപൂര്‍വമാണ്. മിക്ക സംഭവങ്ങളിലും ഛിന്നഗ്രഹങ്ങള്‍ ഭൂമിയെ കടന്നുപോകുകയോ അല്ലെങ്കില്‍ അന്തരീക്ഷത്തില്‍ പ്രവേശിക്കുമ്പോള്‍ കത്തുകയോ ചെയ്യുന്നതാണ് പതിവ്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news12 hours ago

Christian faith is not conditional upon human validation

Some Christians have wondered why some eminent professionals don’t believe. I have heard it asked, “If it’s true then why...

world news12 hours ago

Indonesian Officials Again Reject Christian School in Parepare

Indonesia — Although the construction permit for the Gamaliel Christian School has been approved, the Parepare City Government, South Sulawesi,...

us news12 hours ago

Astronaut ‘Butch’ Wilmore Celebrates Homecoming at Church: ‘All of This Goes Back to My Faith’

Texas – This Sunday’s service at Providence Baptist Church in Pasadena, Texas, was anything but ordinary. It was a celebration—one...

world news13 hours ago

100 ദിർഹത്തിന്റെ പുതിയ കറൻസി നോട്ട് പുറത്തിറക്കി യു.എ.ഇ

ദുബൈ: യു.എ.ഇ 100 ദിർഹത്തിന്റെ പുതിയ കറൻസി നോട്ട് പുറത്തിറക്കി. പേപ്പറിന് പകരം പോളിമറിലാണ് യു.എ.ഇ സെൻട്രൽ ബാങ്ക് പുതിയ നോട്ട് പുറത്തിറക്കിയത്. പഴയ പേപ്പർ നോട്ടും...

us news13 hours ago

യുഎസിൽ എഫ്-1 വിസകൾ കൂട്ടമായി തള്ളുന്നു; വിദേശ വിദ്യാർഥികളുടെ അപേക്ഷകളും നിരസിക്കുന്നു

യു.എസിൽ എഫ്-1 അപേക്ഷകരുടെ അപേക്ഷകൾ കൂട്ടമായി തള്ളുന്നു. 2023 ഒക്ടോബർ മുതൽ 2024 സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഇത്തരത്തിലുള്ള 41ശതമാനം വിദേശവിദ്യാർഥികളുടെ വിസകളാണ് യു.എസ് ഭരണകൂടം തള്ളിക്കളഞ്ഞത്.10...

National1 day ago

ഒരുമയുടെ പെരുമയുമായി റാന്നി യു പി എഫ്

സഹ്യസാനുവിന്റെ മടിത്തട്ടിലെ ആധുനിക സൗകര്യങ്ങളുള്ള ചെറുപട്ടണമായ റാന്നിയുടെ ഭൂമിശാസ്ത്രം പോലെ തന്നെയാണ് റാന്നിയുടെ പൊതുബോധവും പൈതൃകങ്ങളെ പാടെ പടി തള്ളാതെയും പരിഷ്കാരങ്ങളോട് മുഖം തിരിക്കാതെയുമുള്ള തെളിഞ്ഞമനസ്സ് റാന്നിയെ...

Trending

Copyright © 2019 The End Time News