Connect with us

Sports

കായികക്കുതിപ്പില്‍ പാലക്കാടുതന്നെ; സ്‌കൂള്‍ തലത്തില്‍ കോതമംഗലം മാര്‍ബേസില്‍ ഓവറോള്‍ ചാംപ്യന്മാര്‍

Published

on

 

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 18 സ്വര്‍ണവും 22 വെള്ളിയും 16 സ്വര്‍ണവും ഉള്‍പ്പെടെ പാലക്കാട് കിരീടം സ്വന്തമാക്കി. എറണാകുളം ജില്ലക്കാണ് രണ്ടാം സ്ഥാനം. എറണാകുളത്തിന് 21 സ്വര്‍ണമുണ്ട്. തിരുവനന്തപുരം നാലാമതും തൃശൂര്‍ അഞ്ചാമതുമാണ്. സ്‌കൂള്‍ തലത്തില്‍ കോതമംഗലം മാര്‍ബേസില്‍ ഓവറോള്‍ ചാംപ്യന്മാരായി. 61.5 പോയിന്റോടെയാണ് മാര്‍ ബേസില്‍ ഒന്നാമതെത്തിയത്. കല്ലടി എച്ച്.എസ് എസിനാണ് രണ്ടാം സ്ഥാനം. 58.5 പോയിന്റാണ് ഇവര്‍ക്കു ലഭിച്ചത്. 32.5 പോയിന്റ് നേടിയ സെന്റ് ജോസഫ്‌സ് എച്ച്.എസ് പുല്ലൂരാംപാറയാണ് മൂന്നാമത്. ഇതുവരെ എട്ട് സ്വര്‍ണവും ആറ് വെള്ളിയും അഞ്ച് വെങ്കലവുമാണ് മാര്‍ ബേസിലിനുള്ളത്. കല്ലടിയുടെ അക്കൗണ്ടില്‍ സ്‌കൂളിന് സ്വര്‍ണവും 11 വെള്ളിയും ഏഴ് വെങ്കലവുമാണുള്ളത്. പൂല്ലൂരാംപാറ മൂന്ന് വീതം സ്വര്‍ണവും വെള്ളിയും 10 വെങ്കലവും നേടി. ഇന്ന് രാവിലെ നടന്ന ജൂനിയര്‍ പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ സ്വര്‍ണം നേടിയതോടെയാണ് പാലക്കാടിന് അപ്രതീക്ഷിത മുന്നേറ്റമുണ്ടായത്. സ്റ്റെഫി സാറാ കോശിയാണ് പാലക്കാടിന് വേണ്ടി സ്വര്‍ണം നേടിയത്. മറ്റൊരു വെങ്കലവും പാലക്കാടിനെ തേടിയെത്തി. പോള്‍വോള്‍ട്ടില്‍ നാല് പോയിന്റും രാവിലെ ലഭിച്ചു. ജൂനിയര്‍ ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ ഒരു വെള്ളിയും മുന്‍ ചാംപ്യന്മാര്‍ നേടി. കല്ലടി സ്‌കൂളിലൂടെ മാത്രം എട്ട് പോയിന്റാണ് രാവിലെ പാലക്കാട് നേടിയത്.

Sports

ഗ്ലോറിയാ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കിരീടം തൃശൂരിന്

Published

on

ആലുവ: കേരളാ സ്‌പോര്‍ട്‌സ് കോലിഷന്റെ ആഭിമുഖ്യത്തില്‍ മെയ് 18 മുതല്‍ 21 വരെ ആലുവ കീഴ്മാട് ബ്ലൈന്‍ഡ് സ്‌കൂള്‍ ഗ്രൈണ്ടില്‍ വെച്ച് നടന്ന ക്രിസ്ത്യന്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ തൃശൂര്‍ വിജയികളായി. ഫൈനല്‍ മത്സരത്തില്‍ ടൈം ബ്രേക്കറില്‍ തൃശൂര്‍ മലപ്പുറത്തെ തളച്ചു.കേരളതത്തിന് അകത്തു നിന്നും പുറത്തു നിന്നുമായി 13 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റ് ഇന്ത്യന്‍ ഫുട്‌ബോള്‍താരം എന്‍ പി പ്ര ദീപ് ഉദ്ഘാടനം ചെയ്തു.വിജയികള്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് താരം ടിനു യോഹന്നാന്‍ ദേശീയ സൈക്ലിങ് താരം കെസിയ വര്‍ഗീസ് എന്നിവര്‍ ട്രോഫികള്‍ സമ്മാനിച്ചു.
തികച്ചും ഒരു ക്രിസ്തീയ യുവജന ക്യാമ്പ് ആയിട്ടാണ് ഈ ടൂര്‍ണമെന്റ് നടന്നുവരുന്നത്. നാലു ദിവസങ്ങളില്‍ ആയി നടന്ന ക്യാമ്പില്‍ ഇരുന്നൂറോളം യുവജനങ്ങള്‍ പങ്കെടുക്കുകയും കായിക ലോകത്ത് പേരെടുത്ത താരങ്ങള്‍ തങ്ങളുടെ അനുഭവ സാക്ഷ്യങ്ങള്‍ പങ്കുവെക്കുകയും ചെയ്തു.കേരളാ സന്തോഷ് ട്രോഫി താരം ലാനെല്‍ തോമസ് തമിഴ്‌നാട് സന്തോഷ് ട്രോഫി താരം ജെസ്റ്റസ് ആന്റോ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

Sources:onlinegoodnews

http://theendtimeradio.com 

 

 

Continue Reading

Sports

2026ലെ ലോകകപ്പ് ലോഗോ പ്രകാശനം ചെയ്തു

Published

on

ലോസ് ആഞ്ചൽസ്: 2026ലെ ലോകകപ്പ് ആവേശത്തിന് തുടക്കമിട്ട് ഫിഫ. ലോകകപ്പ് ലോഗോയും മുദ്രാവാക്യവും ഫിഫ പുറത്തുവിട്ടു. യു.എസ്, മെക്‌സിക്കോ, കാനഡ എന്നീ നോർത്ത് അമേരിക്കൻ രാജ്യങ്ങൾ സംയുക്തമായാണ് ടൂർണമെന്‍റിന് ആതിഥ്യംവഹിക്കുന്നത്.

ലോസ് ആഞ്ചൽസിലെ ഗ്രിഫിത്ത് ഒബ്‌സർവേറ്ററിയിൽ നടന്ന ചടങ്ങിലായിരുന്നു ലോഗോ അനാച്ഛാദനം. ബ്രസീൽ ഫുട്‌ബോൾ ഇതിഹാസം റൊണാൾഡോ അടക്കമുള്ള പ്രമുഖർ അതിഥികളായി പങ്കെടുത്ത ചടങ്ങിന് ഫിഫ അധ്യക്ഷൻ ജിയാന്നി ഇൻഫാന്റിനോയാണ് നേതൃത്വം നൽകിയത്.

ഇതാദ്യമായി ഫിഫ ലോകകപ്പ് കിരീടത്തിന്റെ മാതൃക കൂടി ചേർത്താണ് ലോഗോ തയാറാക്കിയത്. ഇതോടൊപ്പം ടൂർണമെന്റ് നടക്കുന്ന വർഷത്തെ സൂചിപ്പിച്ച് വെള്ള നിറത്തിൽ 26ഉം അതിനു മുകളിൽ ലോകകപ്പ് കിരീടവുമാണ് പ്രതിഷ്ഠിച്ചാണ് ലോഗോ തയാറാക്കിയത്. കറുപ്പ് നിറമാണ് പശ്ചാത്തലമായി നൽകിയിരിക്കുന്നത്.

പതിവുരീതിയിൽനിന്നു മാറിയ ആതിഥേയരാജ്യങ്ങളുടെ നിറം ഇത്തവണ ലോഗോയിൽ ചേർത്തിട്ടില്ല. ‘വീ ആർ 26′(നമ്മൾ 26) എന്നാണ് ലോകകപ്പ് മുദ്രാവാക്യം. ലോകത്തെ സ്വാഗതം ചെയ്യാൻ നമ്മൾ ഒറ്റക്കെട്ടാണെന്ന് ജിയാന്നി പറഞ്ഞു. ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ചതും വിശാലവുമായ ടൂർണമെന്റാണ് വരാൻ പോകുന്നത്. ടൂർണമെന്റിൽ പങ്കെടുക്കുന്ന ഓരോ രാജ്യത്തിനും ആതിഥ്യമരുളുന്ന രാജ്യത്തിനും ഫിഫ ലോകകപ്പ് ചരിത്രത്തിൽ തങ്ങളുടേതായ അധ്യായം കുറിക്കാനുള്ള അവസരമായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2026ൽ ടീമുകളുടെ എണ്ണം 32ൽനിന്ന് 48 ആയി ഉയരുമെന്ന പ്രത്യേകതയുണ്ട്. 16 നഗരങ്ങളിലായിരിക്കും കളി നടക്കുക. ഇതിൽ 11 എണ്ണം യു.എസിലും മൂന്നെണ്ണം മെക്‌സിക്കോയിലും രണ്ടെണ്ണം കാനഡയിലുമായിരിക്കും.
Sources:azchavattomonline

http://theendtimeradio.com

Continue Reading

Cricket

മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ആൻഡ്രു സിമണ്ട്‌സ് വാഹനാപകടത്തിൽ മരിച്ചു

Published

on

സിഡ്‌നി: മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ആൻഡ്രു സിമണ്ട്‌സ് (46) അന്തരിച്ചു. ആസ്‌ത്രേലിയയിലെ ക്വീസ്ലൻഡിൽ ഉണ്ടായ കാറപകടത്തിലാണ് മരണം. ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായിരുന്നു സിമണ്ട്‌സ്.

ഓസ്ട്രേലിയക്കായി സിമണ്ട്‌സ് 26 ടെസ്റ്റുകളും 198 ഏകദിന മത്സങ്ങളും കളിച്ചിട്ടുണ്ട്. 14 ട്വന്റി-20 മത്സരങ്ങളിലും അദ്ദേഹം ഓസ്ട്രേലിയൻ ടീമിനായി കളത്തിലിറങ്ങി. ഈ വർഷമാദ്യം സഹ ഓസീസ് ക്രിക്കറ്റ് ഇതിഹാസങ്ങളായ ഷെയ്ൻ വോണിന്റേയും റോഡ് മാർഷിന്റേയും മരണത്തിൽ നിന്ന് മോചിതരായി വരുന്ന ഓസ്ട്രേലിയൻ ക്രിക്കറ്റിന് മറ്റൊരു ആഘാതമായിരിക്കുകയാണ് സൈമണ്ട്സിന്റെ വിയോഗം. 2003,2007 ലോകകപ്പുകൾ കരസ്ഥമാക്കിയ ഓസ്ട്രേലിയൻ ടീമിലെ പ്രധാന താരമായിരുന്നു സിമണ്ട്‌സ്.

198 ഏകദിനങ്ങളിൽ നിന്നായി 5088 റൺസും 133 വിക്കറ്റുകളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. 26 ടെസ്റ്റുകളിൽ നിന്നായി 1462 റൺസും 24 വിക്കറ്റുകളും നേടി. 14 അന്തരാഷ്ട്ര ട്വന്റി-20 മത്സരങ്ങൾ കളിച്ച സിമണ്ട്‌സ് 337 റൺസും എട്ടു വിക്കറ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്. ഏകദിനത്തിൽ 1998 -ൽ പാകിസ്താനെതിരായിട്ടായിരുന്നു സിമണ്ട്‌സിന്റെ അരങ്ങേറ്റം. 2009-ൽ പാകിസ്താനെതിരെ തന്നെയായിരുന്നു അവസാന അന്താരാഷ്ട്ര ഏകദിന മത്സരവും അദ്ദേഹം കളിച്ചത്.
Sources:globalindiannews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news17 hours ago

Iraqi Christians Create Syriac TV Channel

Iraq —After years of persecution and destruction, the Christian in community in Iraq takes a step forward as they start...

National18 hours ago

ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കി കേന്ദ്രസർക്കാർ

ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കി കേന്ദ്രസർക്കാർ. സ്മാർട്ട്ഫോണുകൾ, ടാബ്‌ലെറ്റുകൾ തുടങ്ങിയ ഉപകരണങ്ങളെ ബാധിക്കുന്ന മാൽവെയറുകൾ നീക്കം ചെയ്യുന്നതിനുള്ള പ്രോഗ്രാമുകളാണ് സർക്കാർ പുറത്തിറക്കിയത്. ഐടി മന്ത്രാലയമാണ്...

National18 hours ago

ഛത്തീസ്ഗഡില്‍ കന്യാസ്ത്രീയാകാന്‍ വ്രതവാഗ്ദാനം നടത്തിയ കത്തോലിക്ക സന്യാസിനിയും കുടുംബവും അറസ്റ്റില്‍

ജാഷ്പൂര്‍: ഛത്തീസ്ഗഡില്‍ പ്രഥമ വ്രതവാഗ്ദാനം നടത്തിയ കത്തോലിക്ക സന്യാസിനിയും കുടുംബവും അറസ്റ്റില്‍. ദൈവദാസി സിസ്റ്റര്‍ മേരി ബെര്‍ണാഡെറ്റെ 1897-ല്‍ സ്ഥാപിച്ച ഡോട്ടേഴ്സ് ഓഫ് സെന്റ്‌ ആന്‍ സന്യാസ...

National18 hours ago

ഗ്രഹാം സ്റ്റെയിന്‍റെ കുടുംബത്തിന് സംഭവിച്ചതിന്റെ തനിയാവര്‍ത്തനം; മണിപ്പൂരില്‍ ബാലനും അമ്മയും ഉള്‍പ്പെടെയുള്ള ക്രൈസ്തവ കുടുംബത്തെ ആംബുലന്‍സില്‍ ചുട്ടുക്കൊന്നു

ഡല്‍ഹി: ഭാരതത്തില്‍ ക്രൈസ്തവ സമൂഹം നേരിടുന്ന സമാനതകളില്ലാത്ത പ്രതിസന്ധി വീണ്ടും തുറന്നുക്കാട്ടി കലാപ രൂക്ഷിതമായ മണിപ്പൂരില്‍ നിന്നും ഞെട്ടിക്കുന്ന വാര്‍ത്ത. കലാപത്തിനിടെ തലയ്ക്കു വെടിയേറ്റ് ആശുപത്രിയിലേക്കുകൊണ്ടുപോയ 8...

world news19 hours ago

നൈജീരിയയിൽ അജപാലന ശുശ്രൂഷക്കു ശേഷം മടങ്ങിയ വൈദികനെ കൊലപ്പെടുത്തി

നൈജീരിയയിൽ അജപാലന ശുശ്രൂഷക്കു ശേഷം മടങ്ങിയ വൈദികൻ വെടിയേറ്റു കൊല്ലപ്പെട്ടു. ജൂൺ ഏഴാം തീയതി ബെനിൻ സിറ്റി അതിരൂപതയിലെ വൈദികനായ ഫാ. ചാൾസ് ഒനോംഹോലെ ഇഗെച്ചി ആണ്...

us news19 hours ago

പാസ്റ്റർ പി.ജെ മാത്യൂ ഒക്കലഹോമയിൽ അന്തരിച്ചു

ഒക്കലഹോമ: ഐ.പി.സി കണിയമ്പാറ മുൻ ശുശ്രൂഷകനും , ഐ പി സി മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോണിന്റെ ജേഷ്ഠ സഹോദരനുമായ ആഞ്ഞിലിത്താനം പൂവക്കാലയിൽ എബനേസർ...

Trending