Media
END TIME CHRISTIAN RADIO 24/7

Articles
കർത്താവിനെ കൂടുതൽ തീഷ്ണതയോടെ അന്വേഷിക്കുകയും വിശ്വസിക്കുകയും ചെയ്യുക.

യേശുവിന്റെ പരസ്യജീവിതം തുടങ്ങുന്നതുവരെയുള്ള ലോകചരിത്രം സമൂഹത്തിലെ രോഗികളായവരോട് കാട്ടിയിരുന്ന സമീപനം തികച്ചും ക്രൂരമായ ഒന്നായിരുന്നു. രോഗങ്ങളുടെ കാരണമോ അതിനുള്ള പ്രതിവിധിയോ നിശ്ചയമില്ലാതിരുന്ന സമൂഹങ്ങൾ ഒട്ടുമിക്ക രോഗികൾക്കും ഭ്രഷ്ട് കല്പിച്ചിരുന്നു. സ്വന്തം വീട്ടിൽനിന്നും നാട്ടിൽനിന്നും പറിച്ചെറിയപ്പെട്ടിരുന്ന രോഗികളുടെ പിന്നീടുള്ള ജീവിതം മിക്കവാറും അവസരങ്ങളിൽ അതീവ ശോചനീയം ആയിരുന്നു. ഈയൊരു പശ്ചാത്തലത്തിൽ നിന്നുകൊണ്ട് യേശുവിനെ വീക്ഷിക്കുമ്പോഴാണ്, സുവിശേഷത്തിൽ ഉടനീളം യേശു രോഗികളോട് കാണിക്കുന്ന സഹാനുഭൂതിയുടെ ആഴം നമുക്ക് വെളിപ്പെട്ടു കിട്ടുന്നത്.
ആത്മാവിനെ പാപങ്ങളിൽനിന്നും മോചിപ്പിക്കാൻ മാത്രമല്ല, ശരീരത്തെ രോഗങ്ങളിൽ നിന്നും സുഖപ്പെടുത്താനുള്ള അധികാരവും സ്വർഗ്ഗത്തിൽനിന്നും യേശുവിന് നല്കപ്പെട്ടിരുന്നു എന്ന് അവിടുന്ന് നല്കിയ നിരവധിയായ രോഗസൗഖ്യങ്ങളിൽ നിന്നും വ്യക്തമാണ്.ഒരു വ്യക്തിയെ മാത്രമല്ല അയാളുമായി ബന്ധപ്പെട്ടിരിക്കുന്നവരെയും തീവ്രമായ അസ്വസ്ഥതകളിലേക്കും നിരാശയിലേക്കും ദൈവത്തോടുള്ള എതിർപ്പിലേക്കുമെല്ലാം നയിക്കാൻ രോഗത്തിനു കഴിയും.
നമ്മുടെ തന്നെ കഴിഞ്ഞകാലത്തിലെ ചില തെറ്റുകളുടെ ഫലമായും, യാതൊരു തെറ്റും ചെയ്യാതിരുന്നിട്ടും സഹിക്കേണ്ടിവരുന്ന ഒരു ദുരന്തമായുമെല്ലാം പലരും രോഗത്തെ കാണാറുണ്ട്. എന്നാൽ, മനുഷ്യൻ തന്റെ ബലഹീനതയും പരിമിതികളും
അനുഭവിച്ചറിയുന്ന രോഗമെന്ന അവസ്ഥയെ ദൈവത്തിന്റെ സ്നേഹമായി കാണാൻ നമുക്ക് പലപ്പോഴും കഴിയാറില്ല. രോഗങ്ങളും അതിന്റെ ഫലമായി ഉണ്ടാകുന്ന വേദനകളും ഒട്ടെരെപ്പേരെ ദൈവത്തിൽ നിന്നും അകറ്റുന്നത് അവർക്ക് ദൈവവിശ്വാസത്തിന്റെ കണ്ണിലൂടെ വേദനയിലൂടെ ലഭ്യമാകുന്ന ആത്മീയ കൃപകളുടെ മൂല്യം കാണുവാൻ സാധിക്കാത്തതുകൊണ്ടാണ്.
രോഗങ്ങൾ വരുമ്പോൾ ദൈവത്തിൽ നിന്നും അകന്നുപോകാതെ, നമ്മുടെ വേദനകളെ സുഖപ്പെടുത്താൻ കഴിവുള്ള കർത്താവിനെ കൂടുതൽ തീഷ്ണതയോടെ അന്വേഷിക്കുകയും വിശ്വസിക്കുകയും ചെയ്യുക.
Sources:marianvibes http://theendtimeradio.com
Articles
ഒരു വ്യക്തി ഒരു പാപം പ്രവർത്തിക്കുന്നതിനു മുൻപ് മൂന്നു ഘട്ടങ്ങളിലൂടെ കടന്നു പോകുന്നുണ്ട്.

നമ്മുടെ ശരീരത്തിലെ ഏതെങ്കിലും ഒരു അവയവത്തിന് മാരകമായ ഒരു അസുഖം വന്നാൽ, അതുമൂലം നമുക്ക് ജീവഹാനി സംഭവിച്ചേക്കാമെന്ന ഒരവസ്ഥ ഉണ്ടായാൽ, സമർത്ഥരായ ഡോക്ടർമാർ നമ്മുടെ ജീവൻ രക്ഷിക്കുന്നതിനായി രോഗം പിടിപെട്ട അവയവം മുറിച്ചു മാറ്റാറുണ്ട്.
വളരെ ക്രൂരവും നിഷ്ടൂരവും ആയ ഒരു പ്രവൃത്തി എന്ന് പ്രഥമദൃഷ്ടിയിൽ തോന്നാമെങ്കിലും, ആ പ്രവർത്തിയിലെ നന്മ നമ്മൾ മനസ്സിലാക്കുന്നത് അതുമൂലം ഒരു ജീവൻ രക്ഷപെട്ടു എന്ന് തിരിച്ചറിയുമ്പോഴാണ്. ഇതുപോലെ തന്നെ ആൽമീയ ജീവിതവും നാം ശ്രദ്ധിക്കണം.
പാപം ചെയ്യാൻ പ്രേരിപ്പിക്കുന്ന എന്തെങ്കിലും നമ്മിൽ ഉണ്ടെങ്കിൽ, അത് എന്തുതന്നെ ആയിരുന്നാലും, നമുക്ക് എത്ര പ്രിയപ്പെട്ടവയാണെങ്കിലും, എത്ര അധികം ഉപകാരപ്രദമായവ ആണെങ്കിലും, നിത്യജീവൻ നഷ്ടമാകാതിരിക്കാൻ അതിനെ നമ്മിൽ നിന്ന് പിഴുതെറിയാനാണ് ഈശോ ആവശ്യപ്പെടുന്നത്.
നമ്മുടെ ചില വരുമാന മാർഗ്ഗങ്ങളും സുഹൃത്ബന്ധങ്ങളുമെല്ലാം പലപ്പോഴും പാപകരമായ ആശയങ്ങൾ നമുക്ക് പകർന്നുതരുന്ന അവയവങ്ങൾ ആകാറുണ്ട്. പലപ്പോഴും അവയെ വിട്ടുപേക്ഷിക്കുന്നത് ഒട്ടേറെ വേദനയും അസൌകര്യങ്ങളും സൃഷ്ടിച്ചുവെന്നും വരാം. മാത്രവുമല്ല, നമ്മിലെ ഭയവും അരക്ഷിതാബോധവും ഇത്തരത്തിലുള്ള പാപസാഹചര്യങ്ങളെ വിട്ടുപേക്ഷിക്കാന്‍ തടസ്സമാകാറുമുണ്ട്. ഈ അവസരങ്ങളിലെല്ലാം, നമ്മെ ദാസരിൽ നിന്നും സുഹൃത്തുക്കളുടെ സ്ഥാനം നൽകി ഉയർത്തുകയും, നമുക്കുവേണ്ടി സ്വജീവൻ ത്യജിക്കുകയും ചെയ്ത യേശുവിന്റെ സ്നേഹം നമുക്ക് പ്രചോദനമാകണം.
ഒരു വ്യക്തി ഒരു പാപം പ്രവർത്തിക്കുന്നതിനു മുൻപ് മൂന്നു ഘട്ടങ്ങളിലൂടെ കടന്നു പോകുന്നുണ്ട് എന്നാണ് ആശയം, അഭിലാഷം, അനുമതി. പാപം പ്രവൃത്തിയിൽ എത്താതെ ഇരിക്കണമെങ്കിൽ, ശരീരത്തെയല്ല നിയന്ത്രിക്കേണ്ടത്, ഹൃദയത്തെയാണ്. പാപം ചെയ്യാനുള്ള ആശയം നമ്മുടെ ഹൃദയത്തിലേയ്ക്ക് എത്തുന്ന വഴികളെക്കുറിച്ച് നമ്മൾ ബോധവാന്മാരായിരിക്കുകയും, പാപത്തിൽ നിന്ന് അകന്ന് നിൽക്കാനുള്ള ദൈവകൃപയ്ക്കായി പ്രാർത്ഥിക്കുകയും ചെയ്യാം.
Sources:marianvibes
Articles
കർത്താവ് പറയുന്നു ധൈര്യമായിരിക്കുക

ദൈവം നമ്മുടെ ഏറ്റവും ചെറിയ കാര്യങ്ങളിൽ പോലും ശ്രദ്ധാലുവാണ്. കേവലം നിസ്സാരമെന്നു തോന്നാവുന്ന കുരുവികളേക്കുറിച്ചും, പൊഴിഞ്ഞുപോകാനായി മാത്രം സൃഷ്ടിക്കപ്പെട്ട നമ്മുടെ മുടിയിഴകളെക്കുറിച്ചും വരെ ശ്രദ്ധയുള്ളവനാണ് സ്വർഗ്ഗസ്ഥനായ പിതാവ്. എന്നാൽ ഇത് പൂർണ്ണമായും ഗ്രഹിക്കാതെ, ജീവിതത്തിൽ ഭയപ്പെടുത്തുന്ന സാഹചര്യങ്ങളുണ്ടാകുമ്പോൾ സർവശക്തനായ സ്വർഗ്ഗീയപിതാവിൽ അഭയം തേടാതെ, ഭയത്തിനു കീഴടങ്ങുന്ന പ്രവണത നമ്മളിൽ എല്ലാവരിലും ഉണ്ട്.
പ്രസ്തുത വചനഭാഗത്തിൽ പൗലോസിനോട് കർത്താവ് പറയുന്നതാണ്, ധൈര്യമായിരിക്കുക എന്നുള്ളത്. വിട്ടുവീഴ്‌ച കൂടാതെ ദൈവകല്‌പനകൾ അനുസരിക്കുന്നതു നിമിത്തം വളരെ അധികം കഷ്ടതകൾ പൗലോസിന് ജീവിതത്തിൽ അനുഭവിക്കേണ്ട സാഹചര്യം ഉണ്ടായി. ജീവിതത്തിൽ തെറ്റായ ഭയത്തിനു അടിപ്പെടുന്നതാണ് നമ്മുടെ ഒട്ടേറെ പ്രശ്നങ്ങൾക്ക് കാരണം. ശരീരത്തെയോ ജീവനെ തന്നെയോ നശിപ്പിക്കാൻ കഴിവുള്ളവയെ അല്ല നമ്മൾ ഭയക്കേണ്ടത്; ദൈവത്തെയാണ് നാം ഭയപ്പെടേണ്ടത്. ദൈവഭയം ഉള്ളവർ മറ്റൊന്നിനെയും ഭയപ്പെടേണ്ട ആവശ്യമില്ല, കാരണം ദൈവഭയം മറ്റെല്ലാ ഭയങ്ങൾക്കുമുള്ള പ്രതിവിധിയാണ്. “കർത്താവിന്റെ വിശുദ്ധരേ, അവിടുത്തെ ഭയപ്പെടുവിൻ; അവിടുത്തെ ഭയപ്പെടുന്നവർക്ക് ഒന്നിനും കുറവുണ്ടാകുകയില്ല” എന്ന് സങ്കീർത്തനം 34:9 ൽ പറയുന്നു.
ജീവിതത്തിലെ ഭയപ്പെടുത്തുന്ന ഏത് പ്രതിസന്ധിയിലും കർത്താവിനോട് പ്രാർത്ഥിക്കുക അവിടുന്ന് ഉത്തരം നൽകും. ജീവിത പ്രതിസന്ധിയിൽ പലപ്പോഴും പ്രാർത്ഥനയിൽ യാതൊരു കാര്യവുമില്ല എന്ന് നാം ചിന്തിക്കും. ദൈവം നമുക്ക് വേണ്ടതെല്ലാം നല്കാൻ കഴിവുള്ളവനാണ് എന്ന വിശ്വാസത്തോടൊപ്പം, നമുക്കാവശ്യമുള്ളവ നമ്മേക്കാൾ നന്നായി അറിയുന്നവനാണ് ദൈവം എന്ന ബോധ്യവും നമ്മുടെ ആവശ്യങ്ങളിൽ സഹായംതേടി ദൈവത്തെ സമീപിക്കുമ്പോൾ നമുക്കു ഉണ്ടാവണം. വി പൗലോസിനോട് മാത്രം അല്ല നാം ഒരോരുത്തർക്കും കർത്താവ് പറയുന്നു ധൈര്യമായിരിക്കുക എന്ന്. ഏത് പ്രതിസന്ധിയിലും ഭയപ്പെടാതെ, ധൈര്യത്തോടെ കർത്താവിനോട് പ്രാർത്ഥിക്കാം
Sources:marianvibes
-
us news5 months ago
നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം : രാജൻ ആര്യപ്പള്ളി പ്രസിഡന്റ്; നിബു വെള്ളവന്താനം സെക്രട്ടറി
-
us news4 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
us news6 months ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
world news6 months ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
National3 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
world news7 months ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
world news6 months ago
യുഎഇ യിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് ഇനി ലൈസൻസ് നിർബന്ധം
-
world news2 months ago
50 രാജ്യങ്ങളിലേക്ക് കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ സഞ്ചരിക്കാം