Life
നേന്ത്രപ്പഴം കേക്ക്

നേന്ത്രപ്പഴം -വലുത് രണ്ട്
മുട്ട -രണ്ടെണ്ണം
മൈദ -അഞ്ച് ടേബിള്‍ സ്പൂണ്‍
പഞ്ചസാര -നാല് ടേബിള്‍ സ്പൂണ്‍
ഏലക്കപ്പൊടി -ഒരു നുള്ള്
ബേക്കിങ് പൗഡര്‍ -അര ടീസ്പൂണ്‍
ഉപ്പ് -ഒരു നുള്ള്
വെളിച്ചെണ്ണ -പാകത്തിന്
പാകംചെയ്യുന്ന വിധം:
വെളിച്ചെണ്ണയില്‍ നേന്ത്രപ്പഴം ചെറുതായി അരിഞ്ഞത് പൊരിച്ചെടുക്കുക. മുട്ട, പഞ്ചസാര, ഏലക്കപ്പൊടി, ഉപ്പ് എന്നിവ നന്നായി പതപ്പിക്കുക. അതില്‍ മൈദ, പൊരിച്ചുവെച്ച പഴത്തിൽനിന്ന് പകുതി എന്നിയും ചേര്‍ത്ത് യോജിപ്പിക്കുക. അതിനു മുകളിൽ ബാക്കിയുള്ള നേന്ത്രപ്പഴം പൊരിച്ചത് നിരത്തി ബേക്ക് ചെയ്തെടുക്കുക (ബേക്ക് ചെയ്യുന്നതിനു പകരം പ്രഷര്‍ കുക്കറില്‍ നെയ്യ് പുരട്ടി, മൈദ തൂവി, കൂട്ടൊഴിച്ചു കുക്കറിെൻറ വെയ്റ്റ് ഇടാതെ വേവിച്ചെടുക്കാം). അങ്ങനെ നേന്ത്രപ്പഴം കൊണ്ടുള്ള കേക്ക് റെഡിയായി. ഇനി ചെറിയ കഷണങ്ങളാക്കി മുറിച്ചു വിളമ്പാം.
Life
ചന്ദ്രനിൽ റോഡുകൾ നിർമിക്കാൻ യൂറോപ്യൻ ബഹിരാകാശ ഏജൻസി

ചന്ദ്രനിൽ റോഡുകൾ നിർമിക്കാൻ ഇഎസ്എ. ചന്ദ്രോപരിതലത്തെ കൂടുതൽ വാസയോഗ്യവും സഞ്ചാരയോഗ്യവുമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് യൂറോപ്യൻ ബഹിരാകാശ ഏജൻസി പദ്ധതി ആസൂത്രണം ചെയ്യുന്നത്. 100 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ലാൻഡിംഗ് പാഡ് രണ്ട് സെന്റീമീറ്റർ കനത്തിൽ 115 ദിവസം കൊണ്ട് നിർമ്മിക്കുക എന്നതാണ് ലക്ഷ്യം വെക്കുന്നത്. ചന്ദ്രനിൽ ഗതാഗതയോഗ്യമായ പ്രതലങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം. PAVER എന്ന് പേരിട്ടിരിക്കുന്ന ദൗത്യം ലേസർ ഉപയോഗിച്ച് ചന്ദ്രന്റെ പൊടി ഉരുക്കി റോഡുകളും ലാൻഡിംഗ് പാഡുകളും ഉൾപ്പെടെ ചന്ദ്രനിലെ പ്രവർത്തന മേഖലകൾ വികസിപ്പിച്ചെടുക്കുക എന്നതാണ് ലക്ഷ്യം.
Sources:gospelmirror
Life
മനുഷ്യന് താമസിക്കാന്‍ ചന്ദ്രനില്‍ വീടുകള്‍; നാസ 3ഡി പ്രിന്ററുകള്‍ ചന്ദ്രനിലേക്കയക്കും

നാസയുടെ എക്കാലത്തേയും മഹത്തായ ബഹിരാകാശ ദൗത്യങ്ങളിലൊന്നാണ് അപ്പോളോ. സോവിയറ്റ് യൂണിയനുമായുള്ള ബഹിരാകാശ മത്സര കാലത്ത് ഇരു രാജ്യങ്ങളും മത്സരിച്ച് മുന്നേറിയ ചാന്ദ്ര പര്യവേക്ഷണ ദൗത്യങ്ങള്‍ ആരിലും ആവേശമുണര്‍ത്തുന്നവയാണ്.
അപ്പോളോ 17 ദൗത്യത്തില്‍ 75 മണിക്കൂര്‍ നേരമാണ് മനുഷ്യര്‍ ചന്ദ്രനില്‍ ചെലവഴിച്ചത് ലൂണാര്‍ റോവറില്‍ ചന്ദ്രനില്‍ സഞ്ചരിക്കുകയും ചെയ്തു. ഈ കാഴ്ചകള്‍ അന്ന് ഭൂമിയിലെ ടിവികളിലൂടെ ആളുകള്‍ കണ്ടു. 1972 ല്‍ പസഫിക് സമുദ്രത്തില്‍ ഈ ദൗത്യ പേടകം വന്നിറങ്ങിയതിന് ശേഷം പിന്നീടാരും തന്നെ ചന്ദ്രനില്‍ പോയിട്ടില്ല.
ഇപ്പോഴിതാ നാസ വീണ്ടും ചാന്ദ്ര പര്യവേക്ഷണ ദൗത്യങ്ങള്‍ക്ക് ഒരുങ്ങുകയാണ്. അപ്പോളോ 17 ദൗത്യത്തിന് 50 വര്‍ഷങ്ങള്‍ക്കിപ്പുറം ആര്‍ട്ടെമിസ് ദൗത്യങ്ങളിലൂടെ മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള ശ്രമത്തിലാണ് നാസ. ഇത്തവണ പക്ഷെ, ദൗത്യത്തിന്റെ ലക്ഷ്യങ്ങള്‍ പലതാണ്.
ചന്ദ്രനില്‍ മനുഷ്യവാസത്തിനുതകുന്ന വീടുകള്‍ നിര്‍മിക്കുകയാണ് അതില്‍ പ്രധാനപ്പെട്ട ഒന്ന്. വിവിധ ശാസ്ത്ര ദൗത്യങ്ങളുമായെത്തുന്ന ബഹിരാകാശ സഞ്ചാരികള്‍ക്കും വിനോദ സഞ്ചാരിയായെത്തുന്ന സാധാരണ മനുഷ്യര്‍ക്കും ഇവിടെ താമസിക്കാനാവും. 2040 ഓടു കൂടി ഇത് സാധ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിനായി നാസ 3ഡി പ്രിന്ററുകള്‍ ചന്ദ്രനിലേക്കയക്കുകയും അവിടെ കെട്ടിടങ്ങള്‍ നിര്‍മിക്കുകയും ചെയ്യും. ചന്ദ്രോപരിതലത്തിലെ പാറക്കല്ലുകളും ധാതുക്കളും ഉപയോഗിച്ചുള്ള സിമന്റ് കൊണ്ട് കെട്ടിടങ്ങള്‍ പ്രിന്റ് ചെയ്‌തെടുക്കാനാണ് പദ്ധതി.
ഇതിന്റെ ഭാഗമായി ടെക്‌സാസിലെ ഓസ്റ്റിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐക്കണ്‍ (ICON) എന്ന കമ്പനിയുമായി സഹകരിച്ചുവരികയാണ് നാസ. 2020 ലാണ് ഐക്കണിന് നാസയില്‍ നിന്നും ആദ്യമായി ഫണ്ട് ലഭിച്ചത്. 2022 ല്‍ 6 കോടി ഡോളര്‍ കൂടി നാസ പ്രഖ്യാപിച്ചു. ഭൂമിക്ക് പുറത്ത്, അവിടെ ലഭ്യമായ വസ്തുക്കള്‍ ഉപയോഗിച്ച് റോക്കറ്റ് ലാന്‍ഡിങ് പാഡ് മുതല്‍ മനുഷ്യന്‍ താമസിക്കാനുള്ള കെട്ടിടങ്ങള്‍ വരെ നിര്‍മിക്കാന്‍ സാധിക്കുന്ന നിര്‍മാണ സാങ്കേതിക വിദ്യ വികസിപ്പിക്കുകയാണ് ഐക്കണിന്റെ ചുമതല. 2040 ഓടു കൂടി ത്രിഡി പ്രിന്റര്‍ സാങ്കേതിക വിദ്യ സാധ്യമാക്കുകയാണ് ഐക്കണിന്റെ ലക്ഷ്യം. വടക്കേ അമേരിക്കയില്‍ ആദ്യമായി ത്രിഡി പ്രിന്റ് ചെയ്ത വീടുകള്‍നിര്‍മിച്ച വുള്‍ക്കാന്‍ റോബോട്ടിക് ലാര്‍ജ് സ്‌കെയില്‍ കണ്‍സ്ട്രക്ഷന്‍ സംവിധാനത്തിന്‍റെ സ്രഷ്ടാക്കളാണ് ഐക്കണ്‍.
ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലിരിക്കുന്ന ഈ ത്രീഡി പ്രിന്ററുകള്‍ ആദ്യ പരീക്ഷണത്തിനായി 2024 ഫെബ്രുവരിയില്‍ ചന്ദ്രനിലയക്കും. എങ്കിലും ആര്‍ട്ടെമിസ് 2 ദൗത്യത്തില്‍ മനുഷ്യനെ വിജയകരമായി ചന്ദ്രനില്‍ എത്തിച്ചതിന് ശേഷമായിരിക്കും ഇത്. നാല് പേരാണ് ആര്‍ട്ടെമിസ് 2 ദൗത്യത്തിലുണ്ടാവുക. 2025 ലോ 2026 ലോ വിക്ഷേപിക്കുന്ന ആര്‍ട്ടെമിസ് 3 ദൗത്യത്തില്‍ മനുഷ്യര്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങും. സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ്പിലാവും ഈ യാത്ര.
ചന്ദ്രനില്‍ മനുഷ്യന്റെ സ്ഥിര വാസം സാധ്യമാക്കുക എന്നത് ആര്‍ട്ടെമിസ് ദൗത്യങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ചന്ദ്രനിലെ തന്നെ വിഭവങ്ങള്‍ ഇതിനായി പ്രയോജനപ്പെടത്താനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. ഭൂമിയെ ഭ്രമണം ചെയ്യുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് സമാനമായി ചന്ദ്രനില്‍ താമസിച്ചുകൊണ്ട് ശാസ്ത്ര ഗവേഷണങ്ങള്‍ നടത്താനാകുന്ന ഒരിടമായിരിക്കും അത്.
സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് പോലെ വലിയ അളവില്‍ സാധന സാമഗ്രികള്‍ വഹിക്കാനാകുന്ന വിക്ഷേപണ വാഹനങ്ങളും അപകടരഹിതമായ മൂണ്‍ലാന്‍ഡിങ് സാങ്കേതിക വിദ്യകളും ഇതിനായി ആവശ്യമുണ്ട്. ഒപ്പം ചന്ദ്രനിലെ നിര്‍മാണം, ഗതാഗതം, ജലലഭ്യത, ഓക്‌സിജന്‍ ലഭ്യത എന്നിവയെല്ലാം സാധ്യമാക്കുന്നതിനുള്ള ദ്രുതഗതിയിലുള്ള ശ്രമങ്ങളും നടന്നുവരുന്നുണ്ട്.
Sources:azchavattomonline
Life
ഈ ആഴ്ച ഭൂമിയെ മറികടക്കുന്നത് ഒരു വിമാനത്തോളം വലിപ്പമുള്ളതടക്കം അഞ്ച് ഛിന്നഗ്രഹങ്ങൾ

ഒരു വീടോളം വലുതും വിമാനത്തോളം വലുതും ആയ രണ്ടു ഛിന്നഗ്രഹങ്ങൾ ഉൾപ്പെടെ അഞ്ച് ഛിന്നഗ്രഹങ്ങൾ ഈ ആഴ്ച ഭൂമിയെ മറികടക്കുമെന്ന് പ്രവചിച്ചു നാസ രംഗത്ത്. നാസയുടെ ഛിന്നഗ്രഹ വാച്ച് ഡാഷ്‌ബോർഡ് ആണ് ബുധനാഴ്ചയ്ക്കും ഞായറാഴ്ചയ്ക്കും ഇടയിൽ അഞ്ച് ഛിന്നഗ്രഹങ്ങൾ ഭൂമിയെ മറികടക്കുമെന്ന പ്രവചനവുമായി രംഗത്ത് എത്തിയത്.
JA5 എന്ന് പേരിട്ടിരിക്കുന്ന ഏകദേശം 60 അടി നീളവുമുള്ള വീടിന്റെ വലിപ്പമുള്ള ഛിന്നഗ്രഹം ഭൂമിയിൽ നിന്ന് ഏകദേശം 3.17 ദശലക്ഷം മൈലുകൾക്കുള്ളിൽ ആണ് സ്ഥിതിചെയ്യുന്നത്. 2021 ലാണ് ഇത് ആദ്യമായി നിരീക്ഷിക്കപ്പെട്ടത്.
അടുത്ത രണ്ട് ഛിന്നഗ്രഹങ്ങൾ, വിമാനത്തിന്റെ വലിപ്പമുള്ള QC5, ബസ് വലുപ്പമുള്ള GE എന്നിവ വെള്ളിയാഴ്ച ഭൂമിയെ മറികടക്കും. ഏകദേശം 83 അടി വലിപ്പമുള്ള QC5 ഭൂമിയുടെ 2.53 ദശലക്ഷം മൈലിനുള്ളിൽ പറക്കും. GE എന്ന ഛിന്നഗ്രഹം ഏകദേശം 26 അടിയാണ്. ഭൂമിയിൽ നിന്ന് 3.56 ദശലക്ഷം മൈൽ അകലെയാണ് ഇത് നിരീക്ഷിക്കപ്പെടുന്നത്.
അടുത്ത രണ്ട് ഛിന്നഗ്രഹങ്ങൾ, QE8, QF6 എന്നിവ ഞായറാഴ്ച ഭൂമിയെ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നു. QE8 ന് ഏകദേശം 170 അടി നീളമുണ്ട്, ഭൂമിയോട് ഏറ്റവും അടുത്ത് 946,000 മൈൽ ആയിരിക്കും ഇത് പോകുന്നത്. QF6 ന്റെ നീളം 70 അടിയിൽ താഴെയാണ്, ഭൂമിയിൽ നിന്ന് 1.65 ദശലക്ഷം മൈലിനുള്ളിൽ ഇത് പറക്കും.
Sources:azchavattomonline
-
us news5 months ago
നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം : രാജൻ ആര്യപ്പള്ളി പ്രസിഡന്റ്; നിബു വെള്ളവന്താനം സെക്രട്ടറി
-
us news3 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
us news6 months ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
world news6 months ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
National3 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
world news7 months ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
world news6 months ago
യുഎഇ യിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് ഇനി ലൈസൻസ് നിർബന്ധം
-
world news2 months ago
50 രാജ്യങ്ങളിലേക്ക് കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ സഞ്ചരിക്കാം