Connect with us
Slider

Life

എലിയെ തുരത്താൻ ഒരു എളുപ്പമാർഗം

Published

on

 

ഒരു പാത്രത്തിൽ ഒരു കപ്പ് വെള്ളം ഒഴിച്ച് അതിലേക്ക് പത്തുപതിനഞ്ചു ഗ്രാമ്പൂ ഇട്ടുകൊടുക്കാം എപ്പോഴും പൂവിൻറെ ഭാഗത്ത് കുരു ഉള്ള ഗ്രാമ്പൂ വേണം ഇടാൻ, കാരണം അങ്ങനെ ഉള്ള ഗ്രാമ്പൂ ആയിരിക്കും എലിയെ ഓടിക്കാൻ കൂടുതൽ ഫലം ചെയ്യുക. ശേഷം നാലഞ്ചു അല്ലി വലിയ വെളുത്തുള്ളി നമുക്ക് അരിഞ്ഞ് ഈ വെള്ളത്തിലേക്ക് തന്നെ ഇട്ട് കൊടുക്കണം.

അതുകഴിഞ്ഞ് ഈ വെള്ളം അടുപ്പത്തുവെച്ച് വെട്ടി തിളപ്പിക്കണം, നല്ലപോലെ തിളച്ചു വരുമ്പോൾ അങ്ങനെ തന്നെ ഒരു അഞ്ചോ ആറോ മിനിറ്റ് വെട്ടി തിളക്കാൻ അനുവദിക്കുക. ശേഷം ഫ്ളെയിം ഓഫ് ചെയ്തു വെള്ളം ചൂടാറിയതിനു ശേഷം അതിൽ നിന്ന് ഗ്രാമ്പുവും വെളുത്തുള്ളിയും എടുത്തു മാറ്റി വെള്ളം മാത്രം ഒരു സ്പ്രേ ബോട്ടിലിൽ ഒഴിച്ചുകൊടുക്കുക അതുകഴിഞ്ഞ് ഒരു പാരസെറ്റമോൾ കൂടി ഈ വെള്ളത്തിലേക്കിട്ടു അത് അലിയിച്ച് എടുത്ത് എലി വരുന്ന സ്ഥലങ്ങളിൽ നല്ല പോലെ വെള്ളം സ്പ്രേ ചെയ്ത് കൊടുക്കുക. ഇങ്ങനെ തുടർച്ചയായി മൂന്നോ നാലോ ദിവസം ചെയ്തുകൊടുത്താൽ ഈ വെള്ളത്തിന്റെ മണം എലികൾക്കും മറ്റു പ്രാണികളും പിടിക്കാത്തത് കൊണ്ട് അവർ എല്ലാം ജീവനുംകൊണ്ട് ഓടും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Life

ചക്ക കൊണ്ടൊരു രസികൻ ഇറച്ചിക്കറി (Manju’s Kitchen)

Published

on

 

ഇറച്ചി വേണ്ട ഒരു ചെറിയ ചക്ക മതി😀😀😀…ഇറച്ചി കറിയുടെ അതെ സ്വാദ്..വീട്ടിലിരിക്കുന്ന ഈ സമയത്ത് പെട്ടെന്ന് ഉണ്ടാക്കാവുന്ന ഒരു വിഭവം

Continue Reading

Life

കുൽഫി (Kulfi) വീട്ടിൽ തയ്യാറാക്കാം

Published

on

 

തയ്യാറാക്കുന്ന വിധം
ഒരു ചായ പാത്രത്തിലേക്ക് ഒരു ലിറ്റർ പാൽ ഒഴിച്ച് അടുപ്പത്ത് വയ്ക്കുക ശേഷം ഇത് തിളച്ചു വരുമ്പോൾ തീ മീഡിയം ആക്കി ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുത്തു പാല് പകുതിയോളം വറ്റിച്ചെടുക്കണം. ഈ ഇളക്കി കൊടുക്കുന്ന സമയം പഞ്ചസാരയുമായി പൊടിച്ചു വച്ചിരിക്കുന്ന ഏലക്കാപ്പൊടി അര ടീസ്പൂൺ ചേർത്തു കൊടുക്കാം, ഏലക്കാപൊടി മാത്രം ആണെങ്കിൽ കാൽ ടീസ്പൂൺ മാത്രം ചേർത്ത് കൊടുത്താൽ മതിയാകും എന്നിട്ട് വീണ്ടും നിർത്താതെ ഇളക്കുക, ശേഷം പാൽ പകുതിയോളം വറ്റിവരുമ്പോൾ ആറ് ടേബിൾസ്പൂൺ പഞ്ചസാര ഇട്ടു വീണ്ടും ഇളക്കി കൊടുക്കുക.

ഇനി ഇതിലേക്ക് 6 ബദാമും, കുറച്ചു പിസ്തയും നുറുക്കി മിക്സിയുടെ ജാറിൽ ഇട്ട് പൊട്ടിച്ചെടുത്തത് പാലിലേക്കു ചേർത്തുകൊടുക്കാം, ഇത് ചേർത്തതിനുശേഷം പാല് ചെറുതായി കുറുക്കി എടുക്കണം, ചെറുതായൊന്നു കുറുകി വരുമ്പോൾ തന്നെ ഫ്ലെയിം ഓഫ് ചെയ്തു ചൂടാറാൻ വേണ്ടി വയ്ക്കുക, എന്നിട്ട് തണുത്തു വരുമ്പോൾ മിക്സിയുടെ ജാറിൽ ഒന്ന് അടിച്ചെടുത്ത് വേറൊരു ബൗളിലേക്ക് ഒഴിക്കുക. ഇനി നിങ്ങൾക്ക് താല്പര്യമുള്ള നട്സ് ഇതിലേക്ക് ചെറുതായി മുറിച്ചു ഇട്ടുകൊടുക്കാം.

ഇനി ഈ മിശ്രിതം സെറ്റ് ചെയ്യാൻ വേണ്ടി കുൽഫി മോൾഡ് ഉണ്ടെങ്കിൽ അത് എടുക്കാം അല്ലെങ്കിൽ സ്റ്റീൽ ഗ്ലാസിൽ ഒഴിച്ചുകൊടുത്തു, അതിൻറെ മുകളിൽ ആയി അലുമിനിയം ഫോയിൽ അല്ലെങ്കിൽ പ്ലാസ്റ്റിക് വ്രാപ്പ് കൊണ്ട് ചുറ്റി, ഐസ്ക്രീം സ്റ്റിക്ക് ഗ്ലാസ്സിലേക്ക് ഇറക്കുവാൻ അലുമിനിയം ഫോയിലിന്റെ നടുവിലായി ചെറിയൊരു തുള കത്തികൊണ്ട് ഇട്ട് സ്റ്റിക്ക് ഇറക്കി വെക്കാവുന്നതാണ്.

ഇനി ഗ്ലാസ് ഫ്രീസറിലേക്ക് വച്ചു കൊടുത്ത് കൂളിംഗ് കുറച്ചു കൂട്ടിയിട്ട്, തലേദിവസം വെച്ച് പിറ്റേദിവസം എടുക്കാവുന്നതാണ്, ശേഷം അതിൽ നിന്ന് എടുത്തു തുറക്കുന്നതിനു മുമ്പ് ഇളംചൂടുവെള്ളത്തിൽ ഗ്ലാസ് ഒന്ന് മുക്കി വച്ചതിനു ശേഷം മാത്രം അലുമിനിയം ഫോയിൽ എടുത്തുമാറ്റി കുൽഫി ഗ്ളാസ്സിൽ നിന്നും വേർപെടുത്തി എടുക്കുക. ശേഷം ഇതിൻറെ മുകളിൽ പിസ്താ നുറുക്കിയത് ഭംഗിക്കു വിതറി കൊടുത്തു സ്വാദോടു കൂടി കഴിക്കാവുന്നതാണ്.

Continue Reading

Subscribe

Enter your email address

Featured

Media55 mins ago

Christian Leaders Face New Challenges Amid India’s National Lockdown

Across India, pastors and evangelists serving in rural and more impoverished communities are suffering. For these Christian leaders, dependent on...

Business1 day ago

വായ്‌പാ പലിശയിൽ ഇളവുമായി വീണ്ടും എസ്.ബി.ഐ

രാജ്യത്തെ ഏറ്രവും വലിയ ബാങ്കായ എസ്.ബി.ഐ തുട‌ർച്ചയായ 11-ാം മാസവും വായ്‌പാ പലിശ നിർണയത്തിന്റെ മാനദണ്ഡമായ മാർജിനൽ കോസ്‌റ്ര് ഒഫ് ഫണ്ട്‌സ് ബേസ്ഡ് ലെൻഡിംഗ് റേറ്ര് (എം.സി.എൽ.ആർ)...

us news1 day ago

Bible publishers reporting jump in sales amid coronavirus fears

Publishing companies that sell Bibles have reported an increase in purchases in recent weeks, likely connected to concerns over the...

Mobile1 day ago

ഫോർവേഡിങ്​ ഒരാൾക്ക്​ മാത്രം;​​ നിയന്ത്രണവുമായി വാട്​സ്​ ആപ്​.

  കോവിഡ്​ 19 വൈറസ്​ ബാധയുമായി ബന്ധപ്പെട്ട വ്യാജ സന്ദേശങ്ങൾ തടയുന്നതിനായി പുതിയ നിയന്ത്രണം കൊണ്ട്​ വന്ന്​ വാട്​സ്​ ആപ്​. പുതിയ നിയ​ന്ത്രണപ്രകാരം സന്ദേശങ്ങൾ ഒരാൾക്ക്​ മാത്രമേ...

us news2 days ago

Churches Prepare for First Digital Easter – as Part of 2020 ‘New Normal’

In just a matter of weeks, the majority of churches across the country have switched to or enhanced their online...

Media2 days ago

Meghalaya Chief Minister with a Holy Week message quoting the Bible

 

Trending