Media
മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കും: മുഖ്യമന്ത്രി പിണറായി വിജയന്

വിദേശ രാജ്യങ്ങളില്‍നിന്ന് വിമാന സര്‍വീസുകള്‍ ആരംഭിച്ചാല്‍ മടങ്ങിയെത്തുന്ന പ്രവാസികൾക്ക് സംസ്ഥാന സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കേരളത്തിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളോടനുബന്ധിച്ചും വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച തയാറെടുപ്പുകള്‍ക്ക് ഇന്നു ചേര്‍ന്ന ഉന്നതതല യോഗം രൂപം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് സാഹചര്യത്തില്‍ വരുന്നവരെ പരിശോധിക്കാനും ക്വാറന്റീന് ചെയ്യാനും ആ ഘട്ടത്തില്‍ എല്ലാ സൗകര്യങ്ങളും നല്‍കാനും ആലോചിച്ചിട്ടുണ്ട്. അതിനുള്ള താമസസൗകര്യം സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. ആശുപത്രി സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. വരുന്നവരുടെ വിശദാംശങ്ങള്‍ പരിശോധിച്ച് ക്വാറന്റീന് ചെയ്യേണ്ട സ്ഥലം ആരോഗ്യവകുപ്പ് നിശ്ചയിക്കും. ഗതാഗതവകുപ്പ് യാത്രാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. വിമാനത്താവളങ്ങള്‍ക്കു സമീപം ക്വാറന്റീന് സൗകര്യങ്ങള്‍ ഒരുക്കാനുള്ള ചുമതല തദ്ദേശസ്വയംഭരണ വകുപ്പും പൊതുമരാമത്ത് വകുപ്പും സംയുക്തമായി നിര്‍വഹിക്കും. ക്വാറന്റീന് സെന്ററുകളില്‍ ആളുകളെ പരിശോധിച്ച് നെഗറ്റീവ് റിസള്‍ട്ടുള്ളവരെ വീടുകളിലേക്ക് നിരീക്ഷണത്തിന് അയക്കും.
പുറത്ത് കുടുങ്ങിപ്പോയ ആളുകളെ എത്രയും വേഗം ഇവിടെ എത്തിക്കണമെന്നതാണ് നമ്മുടെ താത്പര്യം. അവര്‍ക്കും കൂടി അവകാശപ്പെട്ട നാടാണ് ഇത്. അവര്‍ക്ക് ഓരോരുത്തര്‍ക്കും വന്നിറങ്ങുന്ന സ്ഥലത്ത് വിപുലമായ പരിശോധനാ സംവിധാനം ഒരുക്കും. രോഗലക്ഷണമോ സാധ്യതയോ ഉള്ളവര്‍ക്ക് ക്വാറന്റീന് സംവിധാനമുണ്ടാക്കും. അല്ലാത്തവരെ വീടുകളില്‍ നിരീക്ഷണത്തിനു വിടും. ഇതെല്ലാം കുറ്റമറ്റ രീതിയില്‍ നടക്കുന്നു എന്ന് ഉറപ്പാക്കാനുള്ള മേല്‍നോട്ട സംവിധാനത്തിന് രൂപം നല്‍കും ഈ കാര്യങ്ങളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തത്. നിലവില്‍ സംസ്ഥാനത്ത് കണ്ടെത്തിയ കെട്ടിടങ്ങള്‍, താമസ സൗകര്യത്തിനുള്ള മുറികള്‍ എന്നിവയുടെ എണ്ണം തൃപ്തികരമാണ്. കൂടുതല്‍ കെട്ടിടങ്ങള്‍ കണ്ടെത്താനുള്ള ശ്രമം തുടരുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിദേശങ്ങളില്‍നിന്നു വരുന്നവര്‍ നോര്‍ക്കയിലോ എംബസി മുഖേനെയോ രജിസ്റ്റര്‍ ചെയ്യണം. വയോജനങ്ങള്‍, വിസിറ്റിംഗ് വിസയില്‍ പോയി മടങ്ങുന്നവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, കൊവിഡ് അല്ലാത്ത ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ക്ക് പ്രഥമ പരിഗണന നല്‍കാനാണ് ഉദ്ദേശം. അവരെ ആദ്യഘട്ടത്തില്‍ എത്തിക്കാന്‍ ക്രമീകരണങ്ങള്‍ നടത്തണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തോടും വിദേശ മന്ത്രാലയത്തോടും അഭ്യര്‍ത്ഥിക്കും.
ജോലി നഷ്ടപ്പെടുകയോ വിസ കാലാവധി തീരുകയോ ചെയ്തവര്‍, വിദേശ രാജ്യങ്ങളില്‍നിന്ന് ജയില്‍വിമുക്തരായവര്‍, കോഴ്സ് പൂര്‍ത്തിയാക്കി മടങ്ങുന്ന വിദ്യാര്‍ത്ഥികള്‍ എന്നിവരെ രണ്ടാംഘട്ടത്തില്‍ പരിഗണിക്കാവുന്നതാണ്. മറ്റു യാത്രക്കാരെ മൂന്നാമത്തെ പരിഗണനാ വിഭാഗമായി കണക്കാക്കാം. ഈ വിഷയങ്ങള്‍ കേന്ദ്ര വ്യോമയാന, വിദേശ മന്ത്രാലയങ്ങളുമായും വിമാന കമ്പനികളുമായും ചര്‍ച്ച ചെയ്ത് ധാരണയിലെത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രവാസികള്‍ക്ക് ഈ ക്രമത്തില്‍ കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭ്യമാക്കണമെന്ന അഭ്യര്‍ത്ഥനയും നടത്തും.
മുന്‍ഗണനാ വിഭാഗങ്ങളെ വേര്‍തിരിച്ച് യാത്രയ്ക്ക് പരിഗണിച്ചാല്‍ എല്ലാവര്ക്കും തുല്യതയോടെ മിതമായ നിരക്കില്‍ ടിക്കറ്റ് ലഭ്യമാകുന്ന അവസ്ഥയുണ്ടാകും എന്നാണ് കരുതുന്നത്. ഈ ക്രമത്തില്‍ യാത്ര പ്ലാന്‍ ചെയ്താല്‍ ഒരുമാസത്തിനകം ആവശ്യമുള്ള എല്ലാവര്ക്കും സുഗമമായി യാത്ര ചെയ്യാന്‍ പറ്റുന്ന അവസ്ഥയുണ്ടാകും. സംസ്ഥാനത്തിനു പുറത്തുള്ള വിമാനത്താവളങ്ങള്‍ വഴി എത്തുന്ന പ്രവാസികള്‍ക്കും വേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Programs
ഐ.പി.സി വാഴൂർ 8-ാoമത് സെന്റർ കൺവെൻഷൻ ഫെബ്രു. 3 മുതൽ 5 വരെ

ഐപിസി വാഴൂർ സെന്റെറിന്റെ ആഭിമുഖ്യത്തിൽ എട്ടാമത് വാർഷിക സെൻറർ കൺവെൻഷൻ ഫെബ്രുവരി മൂന്നു മുതൽ അഞ്ചുവരെ കൊടുങ്ങൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ നടക്കും വാഴൂർ സെന്റർ മിനിസ്റ്റർ പാസ്റ്റർ സജി പി. മാത്യൂ ഉത്ഘാടനം ചെയ്യും. പാസ്റ്ററന്മാരായ സാജു ജോസഫ് പുതുപള്ളി . കെ.വി.എബ്രഹാം USA. പി.സി ചെറിയാൻ റാന്നി, ബേബി വർഗീസ് USA, ജോർജ്ജ് മാത്യൂ USA, ബ്രദർ ഗ്ലാഡ്സൺ ജേക്കബ്, സിസ്റ്റർ സൂസ്സൻ തോമസ് ബഹ്റൈൻ എന്നിവരാണ് പ്രാസംഗികർ.കെ.പി.രാജൻ നയിക്കുന്ന ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.
Sources:gospelmirror
Viral
മാസം തികയാതെ ജനിച്ച കുരുന്നിന് വേണ്ടി പിതാവ് ആലപിച്ച ക്രിസ്തീയ ഗാനത്തിന് കുഞ്ഞിന്റെ പ്രതികരണം: വീഡിയോ വൈറൽ

ടെക്സാസ്: ജീവിക്കുവാന്‍ സാധ്യതയില്ലായെന്ന് ഡോക്ടര്‍മാര്‍ തന്നെ വിധിയെഴുതിയ തന്റെ 22 ആഴ്ച മാത്രം പ്രായമുള്ള കുരുന്നിന് വേണ്ടി ഈശോയുടെ ഗാനം ആലപിക്കുന്ന പിതാവിന്റെ ടിക്ടോക്ക് വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. അമേരിക്കയിലെ ടെക്സാസ് സ്വദേശിയായ ഡാനിയല്‍ ജോണ്‍സന്റെ ഗാനാലാപനത്തിനിടെ മകനായ റെമിംഗ്ടണ്‍ ഹെയ്സ് ജോണ്സണ് എന്ന കുരുന്ന് 35 സെക്കന്റോളം തന്റെ കൈ ഉയര്‍ത്തിപ്പിടിക്കുന്നതും അത് കാണുമ്പോള്‍ പിതാവ് കരയുന്നതും ആയിരങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ജോണ്‍സന്റെ പത്നിതന്നെയാണ് ഈ വീഡിയോ ചിത്രീകരിച്ച് ടിക്ടോക്കില്‍ പോസ്റ്റ് ചെയ്തത്. 12 ലക്ഷത്തോളം ആളുകള്‍ കണ്ട ഈ വീഡിയോക്ക് ഇതുവരെ 2,35,200 ലൈക്കുകൾ ലഭിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. കുടുംബത്തിനു പ്രോത്സാഹനമേകിക്കൊണ്ട് നൂറുകണക്കിന് ആളുകളാണ് വീഡിയോ ഷെയര്‍ ചെയ്യുന്നത്. ബെല്‍ കൌണ്ടിയിലെ ബെയ്ലര് സ്കോട്ട് ആന്‍ഡ് വൈറ്റ് മെഡിക്കല്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന തന്റെ കുരുന്നിന് വേണ്ടി പ്രശസ്ത ക്രിസ്ത്യന്‍ ബാന്‍ഡായ എലവേഷന്‍ വര്ഷിപ്പിന്റെ “ഹല്ലേലൂയ ഹിയര്‍ ബിലോ” എന്ന ഗാനമാണ് ജോണ്സണ് പാടിയത്.
“നമ്മുടെ രാജാവായ യേശു ക്രിസ്തു സിംഹാസനസ്ഥനായി. എന്നെന്നേക്കും എല്ലാ സ്തുതികളും അവന് മാത്രം. ഹല്ലേലൂയ” എന്നാണ് ഈ ഗാനത്തിന്റെ വരികളില്‍ പ്രധാനമായും പറയുന്നത്. “മാസം തികയുന്നതിനു നാല് മാസം മുന്‍പ് ജനിച്ച തന്റെ മകന് ജീവിച്ചിരിക്കുവാന്‍ 21% സാധ്യത മാത്രമാണ് ഡോക്ടര്‍മാര്‍ കല്‍പ്പിച്ചത്. ഇന്നും അവൻ ജീവിച്ചിരിക്കുന്നു. ദൈവമാണ് അതിന്റെ കാരണക്കാരന്‍. ദൈവം വിശ്വസ്തനാണെന്നതിന്റെ തെളിവാണ് എന്റെ മകന്” – ഇതാണ് ജോണ്സണ് സമൂഹമാധ്യമത്തില്‍ കുറിച്ചിരിക്കുന്നത്.
ടെക്സാസ് ടു ലൈഫ് എന്ന പ്രോലൈഫ് സംഘടനയും ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. മാസം തികയാതെ ജനിക്കുന്ന കുട്ടികളുടെ വിജയകരമായ ചികിത്സ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ജീവന്റെ മൂല്യം ഉയര്‍ത്തിക്കാട്ടുകയും ഭ്രൂണഹത്യ അനുകൂലികള്‍ക്കെതിരെ യുക്തിസഹവും ധാര്‍മ്മികവുമായ വിടവ് സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നു സംഘടനയുടെ പോസ്റ്റില്‍ പറയുന്നു. ഓരോ ജീവനും അമൂല്യമാണെന്നും അത് ദൈവത്തിന്റെ ദാനമാണെന്നുമുള്ള ഏറ്റുപറച്ചിലുമായുള്ള വീഡിയോ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും തരംഗമാണെന്നതും ശ്രദ്ധേയമാണ്.
കടപ്പാട് :പ്രവാചക ശബ്ദം
Programs
ഡിവൈൻ ക്രിസ്ത്യൻ ചർച്ച് വാർഷിക കൺവൻഷൻ ഫെബ്രു. 10 മുതൽ ബ്രിസ്റ്റോളിൽ

ഡിവൈൻ ക്രിസ്ത്യൻ ചർച്ച് ഒന്നാമത് വാർഷിക കൺവെൻഷൻ ഫെബ്രുവരി 10 മുതൽ 12വരെ ബ്രിസ്റ്റോൾ വെസ്റ്റേൺ സൂപ്പർ മേയർ വിന്റേജ് ചർച്ച് ഹാളിൽ നടക്കും . ദിവസവും വൈകിട്ടു 6മുതൽ 8:30വരെ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ ജോൺസൺ പത്തനാപുരം , പി.ജെ പോൾ , ജിജി തോമസ് എന്നിവർ സംസാരിക്കും. ഡിവൈൻ കൊയർ ഗാനങ്ങൾ ആലപികും. പാസ്റ്റർ റോജിൻ റ്റി. എസ് ശുശ്രുഷകൾക്ക് ശുശ്രുഷകൾക്ക് നേതൃത്വം നൽകും .
കൂടുതൽ വിവരങ്ങൾക്:07776643860, 07867587112.
Sources:christiansworldnews
-
us news12 months ago
Sister Susan George, the founder and leader of the Boston prayer line promoted to glory
-
National7 months ago
ക്രൈസ്തവ സംഗമം 2022
-
Movie12 months ago
Brooke Ligertwood reveals story behind hit single ‘A Thousand Hallelujahs,’ talks new album
-
Disease8 months ago
എന്താണ് ചെള്ള് പനി? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?
-
Crime11 months ago
Maria(20) killed in Erbil by relatives for converting to Christianity
-
Movie11 months ago
Kickstarter Tried to Cancel Jesus, But They Couldn’t Succeed
-
world news11 months ago
Kazakhstan Christians Call for Prayers of Peace in Ukraine
-
world news12 months ago
യുക്രൈനുനേരെ സൈബര്‍ ആക്രമണം: ബാങ്ക് വെബ്സൈറ്റുകള്‍ തകര്‍ത്തു; ഭീഷണി തുടരുന്നെന്ന് ബൈഡന്