Connect with us

Business

ജിയോയുടെ 9.9% ഓഹരി സ്വന്തമാക്കി ഫെയ്സ്‌ബുക്.

Published

on

മുകേഷ് അംബാനിയുടെ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോയില്‍ 43,574 കോടി രൂപ (5.7 ബില്യണ്‍ യുഎസ് ഡോളര്‍) നിക്ഷേപിച്ച് ഫെയ്‌സ്ബുക്ക്. ഇതോടെ ലോകത്തിലെ സോഷ്യല്‍ മീഡിയ വമ്പന്‍ സബ്സ്‌ക്രൈബര്‍മാരുടെ എണ്ണത്തില്‍ ലോകത്തിലെ തന്നെ മറ്റൊരു വമ്പനായ കമ്പനിയുമായി പങ്കാളിത്തം ഊട്ടിയുറപ്പിച്ചിരിക്കുകയാണ്. ജിയോയുടെ 9.99 ശതമാനം ഓഹരികളാണ് ഫെയ്‌സ്ബുക്ക് വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യന്‍ മാര്‍ക്കറ്റ് പിടിച്ചടക്കിയ ടെലിക്കോം സേവന ദാതാക്കളാണ് ജിയോ. ജിയോയുടെ മൊത്തം മൂല്യം 4.62 ലക്ഷം കോടി എന്ന് കണക്കാക്കിയിട്ടാണ് ഇപ്പോഴത്തെ ഇടപാട് നടന്നിട്ടുള്ളത്. ചെറിയ ഓഹരിയ്ക്കായി ഒരു ടെക്നോളജി കമ്പനി നടത്തുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ നിക്ഷേപം ആണിത് എന്നാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഈ ഇടപാടിനെ കുറിച്ച് പ്രതികരിച്ചത്. ടെക്നോളജി മേഖലയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ വിദേശനിക്ഷേപം ആണ് ഇത് എന്നും റിലയന്‍സ് പ്രതികരിച്ചു.

ഈ നിക്ഷേപം തങ്ങള്‍ക്ക് ഇന്ത്യയോടുള്ള പ്രതിബദ്ധതയാണ് ഊട്ടിയുറപ്പിക്കുന്നതെന്ന് ഫേസ്ബുക്ക് പറഞ്ഞു. ജിയോയുടെ വളര്‍ച്ചയും അവരുടെ പ്രതികരണത്തില്‍ ചൂണ്ടിക്കാട്ടുന്നു. ജിയോയ്ക്കൊപ്പം ഇന്ത്യയില്‍ കൂടുതങ്ങള്‍ ജനങ്ങളിലേക്ക് എത്തണം എന്നതാണ് ലക്ഷ്യം എന്നും ഫെയ്‌സ്ബുക്ക് പ്രസ്താവനയില്‍ അറിയിച്ചു. എല്ലാ തരത്തിലുള്ള ബിസിനസ്സുകള്‍ക്കും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്നും ഫെയ്‌സ്ബുക്ക് പറയുന്നു. ഇന്ത്യയുടെ കാര്യത്തിലാണെങ്കില്‍, ആറ് കോടിയോളം വരുന്ന ചെറുകിട ബിസിനസ് മേഖലയാണ് തങ്ങള്‍ ലക്ഷ്യം വയ്ക്കുന്നത് എന്നും ഫെയ്‌സ്ബുക്ക് വ്യക്തമാക്കുന്നു.

ജിയോയുടെ ഓഹരി വാങ്ങിയതിയില്‍ മാത്രം ഒതുങ്ങുന്നില്ല ഈ ഇടപാട് എന്നതാണ് സത്യം. ജിയോ പ്ലാറ്റ്ഫോംസ്, റിലയന്‍സ് റീട്ടേയില്‍ എന്നിവയും ഫെയ്‌സ്ബുക്കിന്റെ വാട്സാപ്പും മറ്റൊരു വാണിജ്യ പങ്കാളിത്ത കരാറില്‍ എത്തിയിട്ടുണ്ട്. വാട്സാപ്പുമായി ബന്ധിപ്പിച്ചുള്ള റിലയന്‍സ് ജിയോമാര്‍ട്ട് പ്ലാറ്റ്ഫോമാണിത്.

ഫെയ്‌സ്ബുക്കിനു വേണ്ടിയല്ല കമ്പനി പണമിറക്കുന്നത്. മറിച്ച് വാട്‌സാപിനു വേണ്ടിയായിരിക്കാം എന്നാണ് മറ്റൊരു വാദം. വാട്‌സാപ്പിന്റെ 40 കോടിയിലേറെ ഉപയോക്താക്കള്‍ ഇന്ത്യയിലാണുള്ളത്. വാട്‌സാപ്പിന്റെ ഇന്ത്യയിലെ വളര്‍ച്ചയും ജിയോയുടെ വളര്‍ച്ചയും ഏകദേശം ഒരേ കാലഘട്ടത്തിലാണ് നടക്കുന്നത്. ഇന്ത്യക്കാരില്‍ ഭൂരിഭാഗവും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് മൂന്നു സേവനങ്ങള്‍ക്കു വേണ്ടിയാണ്- വാട്‌സാപ്, ഫെയ്‌സ്ബുക്, യുട്യൂബ്. പുതിയ ബിസിനസ് കൂട്ടുകെട്ട് നിലവില്‍ വന്നതിനു ശേഷം ഇരു കമ്പനികളും സംസാരിച്ചത് എല്ലാ വലുപ്പത്തിലുമുള്ള പുതിയ അവസരങ്ങള്‍ തുറക്കുമെന്നും ഇത് ഇന്ത്യയിലെ മൂന്നു കോടി ചെറുകിട ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ഉപകരിക്കുമെന്നുമാണ്. ഇവിടെയായിരിക്കാം പുതിയ കൂട്ടുകച്ചവടത്തിന്റെ മര്‍മ്മം ഇരിക്കുന്നതും. സൂപ്പര്‍ ആപ്പായി അവതരിക്കുക വാട്‌സാപ് തന്നെ ആയിരിക്കും. ചാറ്റിങ് മാത്രമല്ല, ബഹുവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാവുന്ന ഒരാപ് ആയി വാട്‌സാപിനെ മാറ്റിയേക്കും. നിങ്ങള്‍ വാട്‌സാപ്പിലൂടെ ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ മിക്കവാറും അന്നു തന്നെ നിങ്ങളുടെ കൈയ്യില്‍ എത്തും. ചെറുകിട സ്ഥാപനങ്ങള്‍ക്ക് അവരുടെ കച്ചവടവും വര്‍ധിപ്പിക്കാം.

Business

എടിഎമ്മുകളിൽ കാർഡില്ലാതെ പണം പിൻവലിക്കാനുള്ള സൗകര്യം ലഭ്യമാക്കാൻ റിസർവ് ബാങ്കിന്റെ നിർദേശം

Published

on

ന്യൂഡൽഹി : എടിഎമ്മുകളിൽ കാർഡില്ലാതെ പണം പിൻവലിക്കാനുള്ള സൗകര്യം ലഭ്യമാക്കാൻ ബാങ്കുകൾക്ക് റിസർവ് ബാങ്കിന്റെ നിർദേശം. എടിഎമ്മിൽനിന്ന് യുപിഐ വഴിയും പണം പിൻവലിക്കാനുള്ള സൗകര്യമാണു വരുന്നത്. എടിഎമ്മിലെ നിലവിലുള്ള പിൻവലിക്കൽ നിയന്ത്രണങ്ങളെല്ലാം തന്നെ യുപിഐ വഴിയുള്ള പിൻവലിക്കലിനും ബാധകമായിരിക്കുമെന്ന് ആർബിഐ ചൂണ്ടിക്കാട്ടി. നിലവിൽ ചില ബാങ്കുകൾക്ക് മാത്രമേ കാർഡില്ലാതെ പണം പിൻവലിക്കാൻ സൗകര്യമുള്ളൂ. ഇവ യുപിഐ അധിഷ്ഠിതമല്ല.

എടിഎം സ്ക്രീനിൽ തെളിയുന്ന ക്യുആർ കോഡ് യുപിഐ ആപ് ഉപയോഗിച്ച് സ്കാൻ ചെയ്ത് പണം പിൻവലിക്കുന്ന തരത്തിലായിരിക്കും കാർഡ് രഹിത ഇടപാട്. എടിഎം കാർഡ് തട്ടിപ്പുകൾ തടയാമെന്നതാണ് ഇതിന്റെ മെച്ചം. കാർഡ് ഉപയോഗവും തുടരും.
Sources:globalindiannews

http://theendtimeradio.com

Continue Reading

Business

വൺപ്ലസ് 10ആർ 5ജി ഇന്ത്യയിലെത്തി

Published

on

ടെക് ലോകത്തെ വമ്പന്മാരായ വൺപ്ലസിന്റെ ഏറ്റവും പുതിയ സ്മാർട് ഫോൺ മോഡൽ വൺപ്ലസ് 10ആർ 5ജി എൻഡുറൻസ് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു. 150W സൂപ്പർവൂക് (SUPERVOOC) ചാർജിങ് സപ്പോർട്ട് ലഭിക്കുന്ന വൺപ്ലസ് 10ആർ 5ജി വേരിയന്റ് സ്മാർട് ഫോൺ വിപണിയിലെ തന്നെ അതിവേഗ വയർഡ് ചാർജിങ് സംവിധാനമുള്ള സ്മാർട്ഫോണുകളിൽ ഒന്നാണ്. ഈ കാറ്റഗറിയിൽ കമ്പനി പുറത്തിറക്കുന്ന ആദ്യ ഫോണാണിത്.

വൺപ്ലസിന്റെ ഉയർന്ന നിലവാരം നിലനിർത്തുന്ന തരത്തിൽ മികച്ച ചാർജിങ് ഉറപ്പുവരുത്തുന്ന വിവിധ പരിശോധനകളിലൂടെ കടന്നു പോയി ടിയുവി റെയ്ൻലൻഡ് (TUV Rheinland) അംഗീകാരം നേടിയ ഫാസ്റ്റ് ചാർജിങ് സംവിധാനമാണ് പുത്തൻ എഡിഷനിൽ ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ മീഡിയടെക് ഡൈമൻസിറ്റി 8100 മാക്സ് ഒക്ടാ-കോർ ചിപ്സെറ്റ് ഉപയോഗിച്ച് നിർമിച്ച വൺപ്ലസ് 10ആർ 2.85GHz വരെ സിപിയു വേഗവും മുൻ തലമുറകളുമായി താരതമ്യം ചെയ്യുമ്പോൾ 11 ശതമാനം മെച്ചപ്പെട്ട മൾട്ടി കോർ പെർഫോമൻസും കാഴ്ചവയ്ക്കുന്നു.

50 എംപി സോണി ഐഎംഎക്സ്766 ട്രിപ്പിൾ ക്യാമറ സിസ്റ്റവുമാണ് ഈ പതിപ്പിന്റെ മറ്റൊരു പ്രത്യേകത. 119 ഡിഗ്രി ഫീൽഡ് വ്യൂവോടു കൂടിയ 8 എംപിയുടെ അൾട്രാവൈഡ് ക്യാമറയും 2 എംപി മാക്രോ ക്യാമറയും ഉൾപ്പെടുന്ന റിയർ ക്യാമറയും ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷനോടു കൂടിയ 16 എംപി സെൽഫി ക്യാമറയും വൺപ്ലസ് 10 നെ കൂടുതൽ ആകർഷകമാക്കുന്നു. മാത്രമല്ല അതിമനോഹരമായ ഡിസൈനിലും അനായാസം കൈകാര്യം ചെയ്യാൻ കഴിയുന്ന രീതിയിലാണ് ഫോൺ രൂപകൽപന ചെയ്തിരിക്കുന്നത്.

http://theendtimeradio.com

Continue Reading

Business

Elon Musk Twitter Deal Now ‘Temporarily On Hold’

Published

on

Elon Musk announced Friday that his $44 billion deal for Twitter is “temporarily on hold” until he gets one request met. (Screengrab image)

“Twitter deal temporarily on hold pending details supporting calculation that spam/fake accounts do indeed represent less than 5% of users,” Musk said in a tweet.

The Tesla and SpaceX CEO has been criticizing the Biden administration, liberal media, and Twitter itself on the Big Tech platform for weeks.

With over 92.7 million followers, Musk suggested former President Trump should be restored to Twitter.

“Even though I think a less divisive candidate would be better in 2024, I still think Trump should be restored to Twitter,” Musk tweeted Thursday night.

He also said, “Biden’s mistake is that he thinks he was elected to transform the country, but actually everyone just wanted less drama.”

After his announcement of the temporary pause on the deal, Twitter shares dropped 17.7 percent to $37.10 in premarket trading, Reuters reports.

If the deal does fall apart, Musk has agreed to pay a $1 billion termination fee, the outlet reports.
http://theendtimeradio.com

Continue Reading

Latest News

National15 hours ago

കര്‍ണാടകത്തിലെ കുടകില്‍ മതപരിവര്‍ത്തന ആരോപണം: അറസ്റ്റിലായ പാസ്റ്റര്‍ക്കും ഭാര്യക്കും ജാമ്യം ലഭിച്ചു.

ബെംഗളൂരു: കര്‍ണാടകത്തിലെ കുടകില്‍ കാപ്പിത്തോട്ടത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ മതപരിവര്‍ത്തനം നടത്തിയെന്ന വ്യാജ പരാതിയില്‍ ജയിലിലടയ്ക്കപ്പെട്ട വയനാട് പടിഞ്ഞാറേതറ വലിയപറമ്പില്‍ പാസ്റ്റര്‍ വി വി കുര്യാച്ചനും ഭാര്യ...

world news18 hours ago

ശ്രീലങ്കയിൽ സ്‌കൂളുകൾ അടച്ചു: രാജ്യം കൂടുതൽ പ്രതിസന്ധിയിലേക്ക്

കൊളംബോ:ശ്രീലങ്കയിൽ ഇന്ധനക്ഷാമം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സ്‌കൂളുകൾ അടച്ചു. അവശ്യ സർവിസുകളിലൊഴികെയുള്ള സർക്കാർ ജീവനക്കാർ ജോലിക്ക് ഹാജരാകേണ്ടെന്നും പബ്ലിക് അഡ്മിനിസ്‌ട്രേഷൻ മന്ത്രാലയം ഉത്തരവ് നൽകി. ഡീസലില്ലാത്തതിനാൽ വാഹനങ്ങൾ...

world news18 hours ago

Christian author warns against new ‘Breathe With Me’ Yoga Barbie: ‘Satan is after the children’

The new “Breathe With Me” meditation Barbie has garnered criticism from a Christian influencer who says the toy is coercing...

National19 hours ago

Hindutva attack on relics at a renovated pilgrimage center in Andhra Pradesh

Unidentified vandals destroyed statues of Mother Mary, Infant Jesus and the Sacred Heart of Jesus at a hill shrine in...

Crime19 hours ago

യുഎസ് മെക്സിക്കന്‍ അതിര്‍ത്തിയില്‍ വൈദികനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

മെക്സിക്കോ: അമേരിക്കയുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന മെക്‌സിക്കൻ സംസ്ഥാനമായ ബജാ കാലിഫോർണിയയിൽ കത്തോലിക്ക വൈദികനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ടെകേറ്റ് നഗരത്തിന്റെ പ്രാന്തപ്രദേശത്താണ് ടിജുവാന അതിരൂപത വൈദികനായ...

world news19 hours ago

European Union Mourns Sokoto Student Killed For Alleged Blasphemy, Calls For Justice

The European Union (EU) has expressed sadness over the gruesome killing of a Nigerian citizen, Deborah Samuel in Sokoto State....

world news2 days ago

സൗദിയിൽ യൂണിഫോം ധരിക്കാത്ത ടാക്സി ഡ്രൈവർമാർക്ക് 500 റിയാൽ പിഴ

റിയാദ്: യൂണിഫോം ധരിക്കാത്ത ടാക്സി ഡ്രൈവര്‍മാര്‍ക്ക് 500 റിയാല്‍ പിഴ ചുമത്തുമെന്ന് സൗദി ട്രാഫിക് വിഭാഗത്തിന്‍റെ മുന്നറിയിപ്പ്. ജൂലൈ 12 മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരും....

Business2 days ago

എടിഎമ്മുകളിൽ കാർഡില്ലാതെ പണം പിൻവലിക്കാനുള്ള സൗകര്യം ലഭ്യമാക്കാൻ റിസർവ് ബാങ്കിന്റെ നിർദേശം

ന്യൂഡൽഹി : എടിഎമ്മുകളിൽ കാർഡില്ലാതെ പണം പിൻവലിക്കാനുള്ള സൗകര്യം ലഭ്യമാക്കാൻ ബാങ്കുകൾക്ക് റിസർവ് ബാങ്കിന്റെ നിർദേശം. എടിഎമ്മിൽനിന്ന് യുപിഐ വഴിയും പണം പിൻവലിക്കാനുള്ള സൗകര്യമാണു വരുന്നത്. എടിഎമ്മിലെ...

National2 days ago

കര്‍ണാടക; മതപരിവര്‍ത്തന നിരോധന ബില്‍ പ്രാബല്യത്തിലായി

ബംഗളൂരു:കര്‍ണാടകത്തില്‍ പ്രതിഷേധമുയര്‍ത്തിയ മതപരിവര്‍ത്തന നിരോധനനിയമം പ്രാബല്യത്തിലായി. ബില്ല് നടപ്പാക്കുന്നതിനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ താവര്‍ചന്ദ് ഗഹലോത് ഒപ്പുവച്ചതോടെ സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു. ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ള കനത്ത എതിര്‍പ്പിനെ...

Health2 days ago

അമേരിക്കയിൽ കുരങ്ങുപനി സ്ഥിരീകരിച്ചു

അമേരിക്കയിൽ കുരങ്ങുപനി സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. അടുത്തിടെ കാനഡയിലേക്ക് യാത്ര ചെയ്ത ഒരാളിലാണ് വൈറസ് ബാധ കണ്ടെത്തിയത്. രാജ്യത്ത് എല്ലാവരും ജാഗ്രത പുലർത്തണമെന്ന് സെന്റേഴ്‌സ് ഫോർ...

Social Media2 days ago

Ancient Christian City Discovered in Turkey

Turkey – An underground city was discovered in Turkey and is believed to be the home of roughly 70,000 Christians...

National2 days ago

Karnataka Becomes India’s 11th State to Enact Anti-Conversion Law

India –The southern Indian state of Karnataka has become the 11th state to ratify the Freedom of Religion Acts, also...

Trending