Travel
കണ്ണൂരിൽ വിനോദസഞ്ചാര കേന്ദ്രമാകാനൊരുങ്ങി വളപട്ടണം മുനമ്പ്കടവ്

കണ്ണൂരിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാകാനൊരുങ്ങുകയാണ് വളപട്ടണം മുനമ്പ്കടവ്. ജില്ലാ ആസ്ഥാനത്തു നിന്ന് 23 കിലോമീറ്ററും കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 15 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.ജില്ലയുടെ ഏതാണ്ട് മദ്ധ്യഭാഗം. വളപട്ടണം പുഴ മലയോരത്തു നിന്ന് രണ്ട് കൈവഴികളായി ഒഴുകി ഇവിടെയെത്തുന്നു.പഴയകാല വ്യവസായ പട്ടണങ്ങളായ ശ്രീകണ്ഠപുരം, ഇരിക്കൂർ എന്നിവിടങ്ങളിൽ നിന്നും വളപട്ടണത്തിലേക്ക് വരുന്ന യാത്രാമാർഗത്തിന്റെ പ്രധാന ജംഗ്ഷനായിരുന്നു ഇവിടം.
ജലസമൃദ്ധമായ ജലാശയത്തിന്റെ പ്രതീതിയുണ്ട് ഇവിടത്തെ പുഴസംഗമത്തിന്.ഒരു കാലത്ത് കർഷകസമരങ്ങളുടെ പ്രഭവകേന്ദ്രമായ മലപ്പട്ടത്തെ കൂർപ്പിച്ച പെൻസിൽ പോലെ പുഴയുടെ നെഞ്ചിലേക്ക് തുളച്ചുകയറുന്ന കാഴ്ചാ അനുഭവമുണ്ട് ഇവിടെ മുനമ്പിന്.മലപ്പട്ടം പാലം മുതൽ ഒരു കിലോമീറ്റർ ദൂരം വളഞ്ഞ് തിരിഞ്ഞ് കൊവുന്തലവരെ ഇക്കോ ടൂറിസം സാദ്ധ്യതകൾ ഒളിഞ്ഞിരിപ്പുണ്ട്.
സംസ്ഥാന ടൂറിസം വകുപ്പിന്റെ മലനാട് റിവർ ക്രൂയിസ് ടൂറിസം പദ്ധതിയുടെ പ്രധാന രണ്ട് പോയിന്റുകൾ ഇവിടെയാണ്.ഈ പുഴയിലെ ചെറിയ ദ്വീപുകളിലെ ടൂറിസം സാദ്ധ്യതകൾ വിനോദ സഞ്ചാരികളെ ഭാവിയിൽ വിസ്മയിപ്പിക്കും.ഇവിടെയെത്തുന്ന ദേശാടനപ്പക്ഷികൾ വ്യത്യസ്ത കാലങ്ങളിലെത്തുന്ന വിനോദ സഞ്ചാരികളുടെ കാഴ്ചകൾക്ക് നിറം പകരും.മുനമ്പ്കടവിൽ ആവിഷ്കരിക്കാൻ പോകുന്ന ജലയാത്രയും വ്യത്യസ്തമായ ടൂറിസം അനുഭവമായിരിക്കും സഞ്ചാരികൾക്ക് സമ്മാനിക്കുക.ജലമാർഗം ഇവിടെ നിന്ന് പറശ്ശിനിക്കടവ് തീർത്ഥാടന കേന്ദ്രത്തിലേക്ക് അര മണിക്കൂർ ദൂരം മാത്രം.
Sources:Kaumudy
httpss://youtu.be/40WFlqwuOjs?t=9
Travel
ഗോ ഫസ്റ്റ് : കൊച്ചി-അബുദാബി സർവീസിന് തുടക്കമായി

നെടുമ്പാശേരി: ഗോ ഫസ്റ്റ് വിമാനക്കമ്പനിയുടെ കൊച്ചി-അബുദാബി സർവീസിന് തുടക്കമായി. സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് സർവീസ് ഉദ്ഘാടനം ചെയ്തു. കൊച്ചി-അബുദാബി സര്‍വീസ് ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളിലും അബുദാബി-കൊച്ചി സര്‍വീസ് തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിലുമാണ് ഗോ ഫസ്റ്റ് നടത്തുക. കൊച്ചിയില്‍നിന്നു കുവൈറ്റിലേക്കും മസ്ക്കറ്റിലേക്കും അടുത്തിടെ ഗോ ഫസ്റ്റ് നേരിട്ട് വിമാനസര്‍വീസ് പ്രഖ്യാപിച്ചിരുന്നു.
കൊച്ചിയിൽനിന്നു കൂടുതൽ സർവീസുകൾ തുടങ്ങാനുള്ള തയാറെടുപ്പിലാണ് ഗോ ഫസ്റ്റ് എന്ന് കൊച്ചി ഓപ്പറേഷൻസ് മാനേജർ മുരളിദാസ് മേനോൻ അറിയിച്ചു. കൊച്ചിയിൽനിന്ന് അബുദാബിയിലേക്ക് 45 സർവീസുകളാണ് നിലവിലുള്ളത്. ഇത്തിഹാദ്, എയർ അറേബ്യ അബുദാബി, ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവ അബുദാബിയിലേക്ക് സർവീസ് നടത്തുന്നു.
Sources:globalindiannews
Travel
യാത്രക്കാർക്ക് ബോർഡിങ് നിഷേധിച്ചതിന് എയർ ഇന്ത്യയ്ക്ക് വൻതുക പിഴ

ദില്ലി: സാധുവായ ടിക്കറ്റ് കൈവശമുള്ള യാത്രക്കാർക്ക് ബോർഡിങ് നിഷേധിച്ചതിന് എയർ ഇന്ത്യയ്ക്ക് (Air India) ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA-ഡിജിസിഎ) 10 ലക്ഷം രൂപ പിഴ ചുമത്തി. പ്രശ്നം പരിഹരിക്കുന്നതിന് ഉടൻ തന്നെ സംവിധാനം ഏർപ്പെടുത്താൻ നിർദേശിക്കുകയും ചെയ്തു. നിർദേശം പാലിച്ചില്ലെങ്കിൽ തുടർ നടപടിയുണ്ടാകുമെന്നും ഡിജിസിഎ മുന്നറിയിപ്പ് നൽകി. സാധുവായ ടിക്കറ്റുകളുമായി കൃത്യസമയത്ത് ഹാജരായിട്ടും നിരവധി വിമാനക്കമ്പനികൾ യാത്രക്കാർക്ക് ബോർഡിംഗ് നിഷേധിച്ചുവെന്ന റിപ്പോർട്ടുകളെ തുടർന്നാണ് നടപടി.
മാർഗനിർദ്ദേശങ്ങൾ ചില എയർലൈൻ കമ്പനികൾ പാലിക്കുന്നില്ലെന്നും ഡിജിസിഎ പറഞ്ഞു. ബെംഗളൂരു, ഹൈദരാബാദ്, ദില്ലി എന്നിവിടങ്ങളിൽ പരിശോധന നടത്തിയതിന് ശേഷമാണ് ഡിജിസിഎ നടപടി. പരാതിയെ തുടർന്ന് എയർ ഇന്ത്യക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ഹിയറിങ് നടത്തുകയും ചെയ്തു. എയർ ഇന്ത്യക്ക് ഇക്കാര്യത്തിൽ ഒരു നയവുമില്ല. യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകുന്നില്ല- ഡിജിസിഎ പറഞ്ഞു.
സാധുവായ ടിക്കറ്റ് ഉണ്ടായിരുന്നിട്ടും യാത്രക്കാരന് ബോർഡിംഗ് നിഷേധിക്കപ്പെട്ടെന്ന് മനസ്സിലായാൽ ഒരു മണിക്കൂറിനുള്ളിൽ പ്രസ്തുത യാത്രക്കാരന് മറ്റൊരു ഫ്ലൈറ്റിൽ യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കിയാൽ നഷ്ടപരിഹാരം നൽകേണ്ടതില്ലെന്നും ഡിജിസിഎ പറഞ്ഞു. അടുത്ത 24 മണിക്കൂറിനുള്ളിൽ എയർലൈൻ ഒരു ബദൽ ക്രമീകരണം നൽകിയാൽ 10,000 രൂപ വരെ നഷ്ടപരിഹാരം നൽകണം. 24 മണിക്കൂറിന് ശേഷമാണെങ്കിൽ 20,000 രൂപ വരെ നഷ്ടപരിഹാരം നൽകണമെന്നാണ് ചട്ടം.
Sources:globalindiannews
Travel
വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മുതിർന്ന പൗരന്മാർക്ക് 50 ശതമാനം ഫീസ് ഇളവ്

തിരുവനന്തപുരം: സംസ്ഥാനത്ത് വിനോദ സഞ്ചാര വകുപ്പിന് കീഴിലുള്ള സഞ്ചാര കേന്ദ്രങ്ങളിൽ മുതിർന്ന പൗരന്മാർക്ക് 50 ശതമാനം ഫീസ് ഇളവ് അനുവദിക്കാൻ തീരുമാനിച്ചതായി വിനോദസസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്ന മുതിർന്ന പൗരന്മാർക്ക് ഇത് വലിയ ആശ്വാസമാകുമെന്നും മന്ത്രി വ്യക്തമാക്കി. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മുതിർന്ന പൗരന്മാർക്ക് ഇളവുകൾ അനുവദിക്കണമെന്ന് മുതിർന്നപൗരന്മാരും അവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനകളുമടക്കം നേരത്തെ സർക്കാരിനോട് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സർക്കാർ തീരുമാനം.
നിയമസഭയുടെ കീഴിലുള്ള മുതിർന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച സമിതിക്ക് മുമ്പിൽ കോഴിക്കോട് ഹ്യൂമൺ റൈറ്റ്സ് ഫോറം സമർപ്പിച്ച ഹർജിയിലും ഈ ആവശ്യം ഉന്നയിക്കപ്പെട്ടു. വിനോദസഞ്ചാര വകുപ്പ് ഇക്കാര്യം പരിശോധിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കി. നിയമസഭാ സമിതിയുടെ മുമ്പാകെയും റിപ്പോർട്ട് സമർപ്പിച്ചു. വിശദമായ പരിശോധനകൾക്ക് ശേഷമാണ് 50 ശതമാനം ഫീസ് ഇളവ് നൽകണമെന്ന് വകുപ്പ് തീരുമാനിച്ചത്.
Sources:globalindiannews
-
Media12 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 18-ാമത് പ്രാര്‍ത്ഥനാ സംഗമം
-
Media8 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media8 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
Media11 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 19-ാമത് പ്രാര്‍ത്ഥനാ സംഗമം
-
us news11 months ago
Chinese Officials Raid a Christian Funeral, Remove Christian Symbols
-
us news12 months ago
114-year-old Catholic church burns down in Canada: 6 churches on fire in one week
-
us news11 months ago
Covid-19 fourth wave in France: Health pass system to be introduced in the country
-
us news11 months ago
Taliban ban Covid vaccine; The notice was posted at a hospital in Paktia